സ്വന്തം ലേഖകൻ: ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍ എത്തി. ഇന്ന് ഹൂസ്റ്റണില്‍ നല്‍കുന്ന ഹൌഡി മോദി സ്വീകരണ ചടങ്ങില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കും. അടുത്ത വെള്ളിയാഴ്ച ഐക്യരാഷ്ട്രസഭ പൊതു സഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി സംസാരിക്കും. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം നയതന്ത്ര രംഗത്തും വാണിജ്യ മേഖലയിലും പുതിയ ചുവടുവെയ്പ്പുകള്‍ക്ക് തുടക്കമിടുമെന്നാണ് …
സ്വന്തം ലേഖകൻ: എയർ ഇന്ത്യയുടെ ഡൽഹി-തിരുവനന്തപുരം വിമാനം ഉൾപ്പെടെ രണ്ട് വിമാനങ്ങൾ ആകാശച്ചുഴിയിൽപ്പെട്ടു. സംഭവത്തിൽ വിമാനങ്ങൾക്ക് നിസാര കേടുപാടുകൾ സംഭവിച്ചു. രണ്ട് സംഭവത്തിലും യാത്രക്കാർക്ക് പരിക്കേറ്റില്ല. വെള്ളിയാഴ്ച ഡൽഹിയിൽനിന്നും കൊച്ചി വഴി തിരുവനന്തപുരത്തേയ്ക്കുള്ളതായിരുന്നു ആകാശച്ചുഴിയിൽ പെട്ട ഒരു വിമാനം. 172 യാത്രക്കാരുമായി കൊച്ചിയിൽനിന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്രയിലായിരുന്നു സംഭവം. എയർ ഇന്ത്യയുടെ എ 321 വിമാനമാണ് അപകടത്തിൽപ്പെട്ടത്. …
സ്വന്തം ലേഖകൻ: സൗദിയിൽ ലൈസൻസുള്ള വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ ലെവി അഞ്ച് വർഷത്തേക്ക് രാജ്യം വഹിക്കും. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറത്തിറങ്ങി. വ്യവസായ മേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി ലൈസൻസുള്ള വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ലെവി 5 വർഷത്തേക്ക് രാജ്യം വഹിക്കും. ധനകാര്യ മന്ത്രാലയം, തൊഴിൽ സാമൂഹ്യ വികസന മന്ത്രാലം എന്നിവയുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. …
സ്വന്തം ലേഖകൻ: ഉഭയകക്ഷി സഹകരണം ശക്തമാക്കാന്‍ ഖത്തറും ഫ്രാന്‍സും തമ്മില്‍ ധാരണ. ഹ്രസ്വ സന്ദര്‍ശനത്തിനായി ലണ്ടനിലെത്തിയ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി കൂടിക്കാഴ്ച്ച നടത്തി. തന്ത്രപ്രധാന മേഖലകളിലും വാണിജ്യ വ്യവസായ രംഗത്തും സഹകരണം ശക്തമാക്കാന്‍ കൂടിക്കാഴ്ച്ചകളില്‍ ധാരണയായി. ഖത്തറില്‍ നിന്നുള്ള ഉന്നത പ്രതിനിധി സംഘവും അമീറിനൊപ്പമുണ്ടായിരുന്നു. …
സ്വന്തം ലേഖകൻ: ചൈനീസ് മാതൃകയില്‍ മുഖം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ പൊതുസ്ഥലങ്ങളില്‍ നടപ്പാക്കാനൊരുങ്ങി ഇന്ത്യ. കേന്ദ്രീകൃത മുഖം തിരിച്ചറിയല്‍ സംവിധാനം നടപ്പാക്കാനാവശ്യമായ നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അടുത്തമാസം തുടക്കമിടുന്നതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യമെമ്പാടും സ്ഥാപിക്കുന്ന നിരീക്ഷണ ക്യാമറകളില്‍ ഈ സാങ്കേതിക വിദ്യയാകും ഉപയോഗിക്കുക. പാസ്‌പോര്‍ട്ട് വിവരങ്ങള്‍, കുറ്റവാളികള്‍, കാണാതായവര്‍, അജ്ഞാത മൃതദേഹങ്ങള്‍ തുടങ്ങിയവയുടെ ഡാറ്റാബാങ്കുമായി പുതിയ …
സ്വന്തം ലേഖകൻ: പാകിസ്താനിലെ ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ബോംബിട്ട് തകര്‍ത്ത ജെയ്‌ഷേ-ഇ-മുഹമ്മദ് പരിശീലന കേന്ദ്രം വീണ്ടും പ്രവര്‍ത്തനമാരംഭിച്ചതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ശ്രദ്ധ ഒഴിവാക്കാന്‍ പുതിയ പേരില്‍ ആരംഭിച്ച കേന്ദ്രത്തില്‍ കശ്മീരിലും ഇന്ത്യയിലെ മറ്റിടങ്ങളിലും സ്‌ഫോടനങ്ങള്‍ നടത്താന്‍ 40 തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കാന്‍ ആരംഭിച്ചതായും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര സര്‍ക്കാർ …
സ്വന്തം ലേഖകൻ: തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ നടന്ന പര്യവേക്ഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ ഇന്ത്യന്‍ ചരിത്രം തന്നെ മാറ്റിയെഴുതാന്‍ കാരണമായേക്കുമെന്ന് റിപ്പോര്‍ട്ട്. സിന്ധു നദീതട നാഗരികത ദ്രാവിഡ സംസ്‌കാരമായിരുന്നുവെന്നും ചില കാരണങ്ങളാല്‍ ഇവിടെ താമസിച്ചിരുന്നവര്‍ ദക്ഷിണേന്ത്യയിലേക്കു കുടിയേറുകയായിരുന്നുവെന്നുമുള്ള വാദങ്ങളെ സാധൂകരിക്കുന്ന തെളിവുകളാണ് ശിവഗംഗയിലെ കീഴടിയില്‍ നിന്ന് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. സിന്ധു സംസ്‌കാരത്തില്‍ കണ്ടെത്തിയ ലിപികള്‍ ദ്രാവിഡ ലിപികള്‍ ആണെന്നുള്ള …
സ്വന്തം ലേഖകൻ: സിനിമാ പ്രേമികള്‍ സമീപകാലത്തൊന്നുമില്ലാത്ത അത്ര ആകാംക്ഷയോടെയാണ് ജോക്കറിനായി കാത്തിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകളും റിപ്പോര്‍ട്ടുകളുമെല്ലാം കാത്തിരിപ്പിന് ആവേശം പകരുന്നു. പ്രതീക്ഷ ഉയര്‍ത്തുന്നതായിരുന്നു ചിത്രത്തിന്റെ ടീസറും ട്രെയിലറുമെല്ലാം. ഇതോടൊപ്പം ചിത്രം വിവാദത്തിനും തിരികൊളുത്തിയിട്ടുണ്ട്. അമേരിക്കയിലെന്നും ചര്‍ച്ചയാകുന്ന തോക്ക് ഭീകരതയുമായി ബന്ധപ്പെട്ടതാണ് സിനിമയെ ചൊല്ലിയുളള വിവാദം. സമൂഹം തങ്ങളോട് ചെയ്തതിനുള്ള പ്രതികാരമെന്ന നിലയില്‍ ആളുകളെ …
സ്വന്തം ലേഖകൻ: രണ്‍വീര്‍ സിങ്ങും ആലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രം ‘ഗള്ളി ബോയ്’ ഓസ്‌കാറില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. സോയ അക്തര്‍ സംവിധാനം ചെയ്ത മ്യൂസിക്കല്‍-ഡ്രാമ ചിത്രം ഈവര്‍ഷം ഫെബ്രുവരി 14-നാണ് തിയേറ്ററുകളിലെത്തിയത്. ഗള്ളി ബോയിയുടെ ഓസ്‌കര്‍ പ്രവേശം സംബന്ധിച്ച വാര്‍ത്ത സോയയുടെ സഹോദരനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തറാണ് ട്വീറ്റ് ചെയ്തത്. 92-ാമത് …
സ്വന്തം ലേഖകൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. ഇന്ന് ഉച്ചമുതലാണ് പ്രധാനമന്ത്രിയുടെ അമേരിക്കൻ പര്യടനം ആരംഭിക്കുന്നത്. നയതന്ത്ര രംഗത്തും വാണിജ്യ മേഖലയിലും പുതിയ ചുവട്‌വയ്പ്പ് ലക്ഷ്യമിട്ടാണ് മോദിയുടെ അമേരിക്കൻ സന്ദർശനം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കുന്ന ‘ഹൗഡി മോദി’ പരിപാടി നാളെയാണ്. ഇന്ന് ഹൂസ്റ്റണിൽ ഊർജ മേഖലയിലെ പ്രധാനപ്പെട്ട …