1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പാക്കിസ്ഥാന് എതിരായ സൈനിക ആക്രമണത്തിന് മന്‍മോഹന്‍ സിങ് പദ്ധതിയിട്ടിരുന്നു; വെളിപ്പെടുത്തലുമായി ഡേവിഡ് കാമറൂണ്‍
പാക്കിസ്ഥാന് എതിരായ സൈനിക ആക്രമണത്തിന് മന്‍മോഹന്‍ സിങ് പദ്ധതിയിട്ടിരുന്നു; വെളിപ്പെടുത്തലുമായി ഡേവിഡ് കാമറൂണ്‍
സ്വന്തം ലേഖകൻ: മുംബൈ ഭീകരാക്രമണത്തിന് സമാനമായ മറ്റൊരു ആക്രമണം കൂടി സംഭവിച്ചിരുന്നെങ്കില്‍ പാക്കിസ്ഥാനെതിരെ സൈനിക നടപടിയ്ക്ക് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പദ്ധതിയിട്ടിരുന്നെന്ന് വെളിപ്പെടുത്തല്‍. ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഒരു പുസ്തകത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രധാനമന്ത്രിയായിരിക്കെ മന്‍മോഹന്‍ സിങ്ങുമായി നടത്തിയ സംവാദത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ‘സന്യാസിയെപ്പോലുള്ള മനുഷ്യന്‍’ എന്നാണ് പുസ്തകത്തില്‍ …
“ഭീകരര്‍ ചന്ദ്രനില്‍ നിന്നല്ല, അയൽ രാജ്യത്തു നിന്നു വന്നവരാണ്,” കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പിന്തുണച്ചും പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ചും യൂറോപ്യന്‍ യൂണിയന്‍ എം.പിമാര്‍
“ഭീകരര്‍ ചന്ദ്രനില്‍ നിന്നല്ല, അയൽ രാജ്യത്തു നിന്നു വന്നവരാണ്,” കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പിന്തുണച്ചും പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ചും യൂറോപ്യന്‍ യൂണിയന്‍ എം.പിമാര്‍
സ്വന്തം ലേഖകൻ: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പിന്തുണച്ചും പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ചും യൂറോപ്യന്‍ യൂണിയന്‍ എം.പിമാര്‍. ഇന്ത്യ മികച്ച ജനാധിപത്യ രാജ്യമാണെന്നും പാക്കിസ്ഥാന്‍ ഭീകരര്‍ക്കു സംരക്ഷണം നല്‍കുകയാണെന്നുമായിരുന്നു യൂറോപ്യന്‍ യൂണിയന്‍ എം.പിമാരായ റൈസാര്‍ഡ് സാര്‍നെക്കിയുടെയും ഫുള്‍വിയോ മാര്‍ട്ടസെല്ലോയുടെയും നിരീക്ഷണങ്ങള്‍. യൂറോപ്യന്‍ പാര്‍ലമെന്റിലെ പ്ലീനറി സമ്മേളനത്തില്‍ നടന്ന പ്രത്യേക സെഷനിലാണ് കശ്മീര്‍ വിഷയം ഇന്നലെ ചര്‍ച്ച ചെയ്തത്. …
തേജസ് യുദ്ധവിമാനത്തിൽ പറക്കുന്ന ആദ്യ പ്രതിരോധ മന്ത്രിയായി രാജ്‌നാഥ് സിങ്‌
തേജസ് യുദ്ധവിമാനത്തിൽ പറക്കുന്ന ആദ്യ പ്രതിരോധ മന്ത്രിയായി രാജ്‌നാഥ് സിങ്‌
സ്വന്തം ലേഖകൻ: തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽ‌സി‌എ) തേജസിൽ പറക്കുന്ന ആദ്യ പ്രതിരോധ മന്ത്രിയായി രാജ്‌നാഥ് സിങ്‌. സുഗമവും സുഖകരവുമായ യാത്ര ആസ്വദിച്ചതായി ബെംഗളൂരുവിലെ എച്ച്‌എ‌എൽ വിമാനത്താവളത്തിൽനിന്ന് മുപ്പത് മിനിറ്റ് നീണ്ട യാത്രയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു. “വളരെ സുഗമമായ യാത്ര. ഞാൻ ആസ്വദിക്കുകയായിരുന്നു. എച്ച്‌എ‌എല്ലിനെയും ഡി‌ആർ‌ഡി‌ഒയെയും ബന്ധപ്പെട്ട മറ്റെല്ലാ ഏജൻസികളെയും അഭിനന്ദിക്കുന്നു. …
എയര്‍ ഇന്ത്യ സ്വകാര്യവത്കരണ നടപടികള്‍ ഉടന്‍; വിദേശ വിമാനക്കമ്പനിയ്ക്ക് വില്‍ക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്
എയര്‍ ഇന്ത്യ സ്വകാര്യവത്കരണ നടപടികള്‍ ഉടന്‍; വിദേശ വിമാനക്കമ്പനിയ്ക്ക് വില്‍ക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകൻ: പൊതുമേഖലാ വിമാന സര്‍വീസ് കമ്പനിയായ എയർ ഇന്ത്യയെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ശക്തമാക്കി കേന്ദ്രസ‍ർക്കാർ. ചുരുങ്ങിയ സമയത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിങ്ങ് പുരി വ്യക്തമാക്കി. സ്വകാര്യമേഖലയിലുള്ള നിരവധി കമ്പനികൾ എയർ ഇന്ത്യയെ ഏറ്റെടുക്കാൻ താൽപര്യമറിയിച്ചെന്നും മന്ത്രി പറഞ്ഞു. നേരത്തെ തന്നെ സ്വകാര്യവൽക്കരണം സർക്കാർ പ്രഖാപിച്ചതാണ്. ഇതു സംബന്ധിച്ച് എത്രയും വേഗം …
നാസയുടെ കണ്ണുകൾക്കും വികമിനെ കണ്ടെത്താനായില്ല; ലാൻഡിംഗ് സൈറ്റ് ക്യാമറയിൽ പകർത്തി ഓർബിറ്റർ; പ്രതീക്ഷ മങ്ങുന്നു
നാസയുടെ കണ്ണുകൾക്കും വികമിനെ കണ്ടെത്താനായില്ല; ലാൻഡിംഗ് സൈറ്റ് ക്യാമറയിൽ പകർത്തി ഓർബിറ്റർ; പ്രതീക്ഷ മങ്ങുന്നു
സ്വന്തം ലേഖകൻ: നാസയുടെ ഓര്‍ബിറ്ററിനും വിക്രം ലാന്‍ഡറിന്റെ സൂചന നല്‍കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ പ്രതീക്ഷ മങ്ങുന്നു. ചന്ദ്രനെ കുറിച്ചുള്ള കൂടുതല്‍ ഗവേഷണങ്ങള്‍ക്കും ചാന്ദ്രദൗത്യങ്ങള്‍ക്കുമായി നാസ വിക്ഷേപിച്ച ലൂണാര്‍ റീകോനസന്‍സ് ഓര്‍ബിറ്ററിന് (LRO) വിക്രം ലാന്‍ഡറിനെക്കുറിച്ചുള്ള സൂചന ലഭിക്കാത്തതാണ് ഇന്ത്യന്‍ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പിച്ചത്. 2009 ല്‍ വിക്ഷേപിച്ച ഈ ഓര്‍ബിറ്റര്‍ ചൊവ്വാഴ്ച …
ഇന്ത്യയില്‍ നിന്ന് കുടിയേറിയ ആളുകൾ ഒന്നേ മുക്കാല്‍ കോടി; കുടിയേറ്റ നിരക്ക് ആഗോള തലത്തില്‍ ഒന്നാമതെന്ന് യു.എന്‍ റിപ്പോര്‍ട്ട്
ഇന്ത്യയില്‍ നിന്ന് കുടിയേറിയ ആളുകൾ ഒന്നേ മുക്കാല്‍ കോടി; കുടിയേറ്റ നിരക്ക് ആഗോള തലത്തില്‍ ഒന്നാമതെന്ന് യു.എന്‍ റിപ്പോര്‍ട്ട്
സ്വന്തം ലേഖകൻ: ലോകത്ത് ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണെന്ന് യു.എന്‍ റിപ്പോര്‍ട്ട്. 2019-ലെ കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്. 1.75 കോടി ഇന്ത്യക്കാരാണ് മറ്റു രാജ്യങ്ങളില്‍ കുടിയേറ്റക്കാരായി കഴിയുന്നതെന്ന് യു.എന്‍ വ്യക്തമാക്കി. അതേസമയം ലോകത്ത് ആകെയുള്ള കുടിയേറ്റക്കാരുടെ എണ്ണം 27.2 കോടിയായെന്നും അവര്‍ അറിയിച്ചു. യു.എന്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് എക്കണോമിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സിന്റെ ജനസംഖ്യാ വിഭാഗമാണ് …
കൈ കോര്‍ത്തു പിടിച്ച നിലയിൽ ഇറ്റലിയിൽ കണ്ടെത്തിയ അതിപുരാതന അസ്ഥികൂടങ്ങള്‍ പുരുഷന്മാരുടേതെന്ന് വിദഗ്ദർ
കൈ കോര്‍ത്തു പിടിച്ച നിലയിൽ ഇറ്റലിയിൽ കണ്ടെത്തിയ അതിപുരാതന അസ്ഥികൂടങ്ങള്‍ പുരുഷന്മാരുടേതെന്ന് വിദഗ്ദർ
സ്വന്തം ലേഖകൻ: ഇറ്റലിയിലെ വടക്കന്‍നഗരമായ മൊദേനയില്‍നിന്ന് കണ്ടെത്തിയ ”ലവേഴ്‌സ് ഓഫ് മോദേന” എന്ന പേരില്‍ അറിയപ്പെട്ടിരുന്ന രണ്ട് പുരാതന അസ്ഥികൂടങ്ങള്‍ പുരുഷന്മാരുടേതെന്ന് സ്ഥിരീകരണം. കൈകോര്‍ത്ത് പിടിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയ അസ്ഥികൂടങ്ങള്‍ പുരുഷന്റേതും സ്ത്രീയുടേതുമാണെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. നാലാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും ഇടയിലേതെന്ന്‌ കരുതപ്പെടുന്ന ഈ രണ്ട് അസ്ഥികൂടങ്ങള്‍ 2009ലാണ് ഇറ്റാലിയന്‍ ഗവേഷകര്‍ വടക്കന്‍ …
ആ 6 വെടിയുണ്ടകൾ തറച്ചത് ഇംഗ്ലണ്ടിന്റെ ഹൃദയത്തിലാണ്! യുവരാജ് സിങ്ങിന്റെ സിക്സര്‍ പ്രകടനത്തിന് 12 വയസ്
ആ 6 വെടിയുണ്ടകൾ തറച്ചത് ഇംഗ്ലണ്ടിന്റെ ഹൃദയത്തിലാണ്! യുവരാജ് സിങ്ങിന്റെ സിക്സര്‍ പ്രകടനത്തിന് 12 വയസ്
സ്വന്തം ലേഖകൻ: ആരു മറന്നാലും ഈ ദിവസം ബ്രോഡ് മറന്നിട്ടുണ്ടാകില്ല. വെള്ളിടി പോലെ 6 സിക്സറുകള്‍ അതും തുടര്‍ച്ചയായി ആറു പന്തുകളില്‍! ഇത്രയും നന്നായി യുവിയുടെ ബാറ്റിന്റെ ചൂടറിഞ്ഞ മറ്റൊരു ബോളര്‍ ഉണ്ടാകില്ല. പ്രഥമ ട്വന്റി-20 ലോകകപ്പ് മത്സരത്തിലെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരമായിരുന്നു വേദി. ഇന്ത്യന്‍ സ്കോര്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 171ല്‍ നില്‍ക്കുമ്പോള്‍ യുവരാജ് സിംഗും …
പ്രധാനമന്ത്രി മോദിയ്ക്ക് യുഎൻ സമ്മേളത്തിന് പോകാൻ ആകാശ പാത തുറന്നു തരണമെന്ന് പാകിസ്താനോട് ഇന്ത്യ; കേൾക്കാത്ത മട്ടിൽ പാക് സർക്കാർ
പ്രധാനമന്ത്രി മോദിയ്ക്ക് യുഎൻ സമ്മേളത്തിന് പോകാൻ ആകാശ പാത തുറന്നു തരണമെന്ന് പാകിസ്താനോട് ഇന്ത്യ; കേൾക്കാത്ത മട്ടിൽ പാക് സർക്കാർ
സ്വന്തം ലേഖകൻ: യു.എന്‍ സമ്മേളനത്തിന് പോകുന്ന പ്രധാനമന്ത്രിയുടെ വിമാനത്തിനായി പാകിസ്താന്‍ വ്യോമപാത ഉപയോഗിക്കാന്‍ അനുമതി തേടി ഇന്ത്യ. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനത്തിന്റെ യാത്രക്ക് വേണ്ടിയാണ് ഇന്ത്യ നയതന്ത്ര തലത്തില്‍ അനുമതി തേടിയത്. എന്നാല്‍ ഇന്ത്യയുടെ അഭ്യര്‍ഥനയോട് പാക് സര്‍ക്കാര്‍ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെപ്റ്റംബര്‍ 21 ആണ് പ്രധാനമന്ത്രി അമേരിക്കയിലേക്ക് …
റഷ്യയുടെ ജൈവായുധ പരീക്ഷണശാലയിൽ സ്ഫോടനം, ലാബിൽ സൂക്ഷിച്ചിരുന്ന എബോള, വസൂരി വൈറസുകൾ പുറത്തു ചാടിയെന്ന് ആശങ്ക
റഷ്യയുടെ ജൈവായുധ പരീക്ഷണശാലയിൽ സ്ഫോടനം, ലാബിൽ സൂക്ഷിച്ചിരുന്ന എബോള, വസൂരി വൈറസുകൾ പുറത്തു ചാടിയെന്ന് ആശങ്ക
സ്വന്തം ലേഖകൻ: അമേരിക്കയുമായുള്ള ശീതയുദ്ധകാലത്ത് റഷ്യയുടെ ജൈവായുധ പരീക്ഷണശാലയായിരുന്നു വെക്ടർ സെന്റർ. സൈബീരിയാ മരുഭൂമിയ്ക്കു നടുവിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ആറു നിലയുള്ള ഈ പരീക്ഷണ ശാലയിൽ ഒരു ഗാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുനടന്ന സ്‌ഫോടനത്തിൽ ഒരാൾക്ക് ഗുരുതരമായ പൊള്ളലുകളേറ്റു. സ്ഫോടനം നടന്ന മുറിയുടെ ജനൽച്ചില്ലുകളെല്ലാം ചിന്നിച്ചിതറി. ഭാഗ്യവശാൽ സ്ഫോടനം നടന്ന നിലയിൽ ഒരു വൈറസ് സാമ്പിളുകളും സൂക്ഷിച്ചിരുന്നില്ല. …