1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പത്ത് കോടിയുടെ പരസ്യ ഓഫര്‍ വേണ്ട! തടി കുറയാനുള്ള മരുന്നിന്റെ പരസ്യത്തില്‍ നിന്ന് ശില്‍പ ഷെട്ടി പിന്‍മാറി
പത്ത് കോടിയുടെ പരസ്യ ഓഫര്‍ വേണ്ട! തടി കുറയാനുള്ള മരുന്നിന്റെ പരസ്യത്തില്‍ നിന്ന് ശില്‍പ ഷെട്ടി പിന്‍മാറി
സ്വന്തം ലേഖകന്‍: തങ്ങള്‍ക്ക് യുക്തി തോന്നാതിരിക്കുന്ന ഉത്പന്നങ്ങളുടെ പരസ്യചിത്രങ്ങളില്‍ അഭിനയിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്ന വളരെ കുറച്ച് താരങ്ങളുമുണ്ട്. ഇപ്പോഴിതാ തടി കുറയാനുള്ള മരുന്നിന്റെ പരസ്യത്തില്‍ നിന്ന് പിന്‍മാറിയിരിക്കുകയാണ് ശില്‍പ ഷെട്ടി. ഞാന്‍ ഉപയോഗിക്കാത്തതും വിശ്വാസ യോഗ്യമല്ലാത്തതും വസ്തുക്കള്‍ക്ക് വേണ്ടിയോ പ്രവര്‍ത്തിക്കാന്‍ എനിക്കാവില്ല. ശരിയായ ആഹാരക്രമം, ചിട്ടയായ ജീവിതചര്യ എന്നിവയ്ക്ക് പകരമായി ഇത്തരം മരുന്നുകള്‍ക്ക് യാതൊന്നും ചെയ്യാനാവില്ല ശില്‍പ …
‘ബാബരി ഭൂമിയുടെ യഥാര്‍ഥ അവകാശി ഞാനാണ്; ആ ഭൂമി എനിക്ക് കൈമാറണം,’ പുതിയ വിവാദവുമായി മുഗള്‍ ചക്രവര്‍ത്തിയുടെ പിന്‍ഗാമിയെന്ന് അവകാശപ്പെടുന്ന ഹബീബുദ്ദിന്‍ രംഗത്ത്
‘ബാബരി ഭൂമിയുടെ യഥാര്‍ഥ അവകാശി ഞാനാണ്; ആ ഭൂമി എനിക്ക് കൈമാറണം,’ പുതിയ വിവാദവുമായി മുഗള്‍ ചക്രവര്‍ത്തിയുടെ പിന്‍ഗാമിയെന്ന് അവകാശപ്പെടുന്ന ഹബീബുദ്ദിന്‍ രംഗത്ത്
സ്വന്തം ലേഖകന്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സ്വര്‍ണ്ണ ഇഷ്ടിക സംഭാവന ചെയ്യാന്‍ തയ്യാറാണെന്ന് അവസാന മുഗള്‍ ചക്രവര്‍ത്തിയായ ബഹദൂര്‍ ഷാ സഫറിന്റെ പിന്‍ഗാമിയെന്ന് അവകാശപ്പെടുന്ന ഹബീബുദ്ദിന്‍ ടൂസി. പക്ഷേ, ഹബീബുദ്ദിന് ഒരു വ്യവസ്ഥയുണ്ട്. ആ ഭൂമിയുടെ യഥാര്‍ഥ ഉടമ താനാണെന്നും അതുകൊണ്ട് തന്നെ ആ സ്ഥലം തനിക്ക് വിട്ടുതരണമെന്നുമാണ് ഹബീബുദ്ദിന്റെ ആവശ്യം. ആദ്യത്തെ മുഗള്‍ ചക്രവര്‍ത്തിയായ …
വിവാദമായ ബോളിവുഡ് താരപാര്‍ട്ടി: ആ രാത്രി നടന്നത് എന്താണെന്ന് തുറന്ന് പറഞ്ഞ് കരണ്‍ ജോഹര്‍
വിവാദമായ ബോളിവുഡ് താരപാര്‍ട്ടി: ആ രാത്രി നടന്നത് എന്താണെന്ന് തുറന്ന് പറഞ്ഞ് കരണ്‍ ജോഹര്‍
സ്വന്തം ലേഖകന്‍: ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ ബോളിവുഡ് താരങ്ങള്‍ക്കായി തന്റെ വീട്ടില്‍ ഒരുക്കിയ പാര്‍ട്ടിയില്‍ ലഹരി മരുന്ന് ഉപയോഗിച്ചതായി ഒരു രാഷ്ട്രീയ നേതാവാണ് ആരോപിച്ചത്. കരണ്‍ ജോഹര്‍ പങ്കുവച്ച വീഡിയോ ട്വീറ്റ് ചെയ്താണ് ശിരോമണി അകാലിദള്‍ എംഎല്‍എ മജീന്ദര്‍ സിങ്ങ് ആരോപണം ഉന്നയിച്ചത്. ദീപിക പദുക്കോണ്‍, രണ്‍ബീര്‍ കപൂര്‍, വിക്കി കൗശല്‍, ഷാഹിദ് …
വെബ് സിരീസില്‍ ഇന്ദിര ഗാന്ധിയാകാന്‍ ഒരുങ്ങി വിദ്യാ ബാലന്‍; ഒപ്പം ലഞ്ച് ബോക്‌സ് സംവിധായകനും
വെബ് സിരീസില്‍ ഇന്ദിര ഗാന്ധിയാകാന്‍ ഒരുങ്ങി വിദ്യാ ബാലന്‍; ഒപ്പം ലഞ്ച് ബോക്‌സ് സംവിധായകനും
സ്വന്തം ലേഖകന്‍: ലഞ്ച് ബോക്‌സ്, ഫോട്ടോഗ്രാഫ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റിതേഷ് ബത്രയും സൂപ്പര്‍ താരം വിദ്യാ ബാലനും ഇന്ത്യ കണ്ട ഏറ്റവും കരുത്തുറ്റ പ്രധാനമന്ത്രിമാരില്‍ ഒരാളായ, ഉരുക്കുവനിത ഇന്ദിരാ ഗാന്ധിയുടെ കഥ പറയാനായി കൈകോര്‍ക്കുന്നു. സാഗരിക ഗോസിന്റെ ഇന്ദിര; ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാരമായിരിക്കും വെബ് സീരിസ്. വിദ്യ …
കമല്‍ഹാസന്റെ ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ വനിതാ താരം ആത്മഹത്യയ്ക്ക് ശ്രമിച്ചത് വിവാദമാകുന്നു
കമല്‍ഹാസന്റെ ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ വനിതാ താരം ആത്മഹത്യയ്ക്ക് ശ്രമിച്ചത് വിവാദമാകുന്നു
സ്വന്തം ലേഖകന്‍: കമല്‍ഹാസന്‍ അവതാരകനായ മൂന്നാമത് ബിഗ്‌ബോസ് തമിഴ് റിയാലിറ്റിഷോയിലെ വനിതതാരം ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. 100 ദിവസം നീണ്ട ഷോ എട്ടാമത്തെ ആഴ്ചയിലേക്ക് കടക്കവെയാണ് മധുമിത എന്ന താരം ഇടതുകൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഷോയില്‍നിന്ന് പുറത്താക്കപ്പെട്ട മധുമിതയോട് കമല്‍ഹാസന്‍ അതൃപ്തി പ്രകടിപ്പിച്ചു. പരിപാടിയില്‍ മധുമിതയെ ഏറെ പിന്തുണച്ചിരുന്ന തമിഴ് സിനിമ സംവിധായകന്‍ ചേരനും …
യു.എ.ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങി പ്രധാനമന്ത്രി മോദി
യു.എ.ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങി പ്രധാനമന്ത്രി മോദി
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നു. വെള്ളിയാഴ്ച യു.എ.ഇയിലെത്തുന്ന പ്രധാനമന്ത്രിക്കു രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഷെയ്ഖ് സായിദ് മെഡല്‍ സമ്മാനിക്കും. രണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ ഗള്‍ഫ് സന്ദര്‍ശനമാണിത്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി യു.എ.ഇയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കു യു.എ.ഇയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഷെയ്ഖ് സായിദ് …
പാക്കിസ്ഥാനുമായി ഇനി ചര്‍ച്ച പാക് അധീന കശ്മീരിനെക്കുറിച്ച് മാത്രം; കശ്മീര്‍ പ്രശ്‌നത്തില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ
പാക്കിസ്ഥാനുമായി ഇനി ചര്‍ച്ച പാക് അധീന കശ്മീരിനെക്കുറിച്ച് മാത്രം; കശ്മീര്‍ പ്രശ്‌നത്തില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ
സ്വന്തം ലേഖകന്‍: പാക്കിസ്ഥാനുമായി ഭാവിയില്‍ ഏതെങ്കിലും തരത്തില്‍ ഇന്ത്യ ചര്‍ച്ച നടത്തുകയാണെങ്കില്‍ അത് പാക് അധീന കശ്മീരിനെക്കുറിച്ച് മാത്രമായിരിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഭീകരവാദം അവസാനിപ്പിച്ചാല്‍ മാത്രമേ പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്ക് തയ്യാറാവൂ. അങ്ങനെ ചര്‍ച്ച നടന്നാല്‍ തന്നെ അത് പാക് അധീന കശ്മീരിനെക്കുറിച്ച് മാത്രമായിരിക്കുമെന്ന് ഹരിയാനയിലെ പഞ്ച്കുളയില്‍ നടന്ന ജന്‍ ആശിര്‍വാദ് റാലിയില്‍ …
ഫാസിസ്റ്റ് സര്‍ക്കാരിന്റെ കൈകളിലാണ് ആണവായുധം, ലോകം ഭയക്കണം; ഇന്ത്യയെ കുത്തി ഇമ്രാന്‍ ഖാന്‍
ഫാസിസ്റ്റ് സര്‍ക്കാരിന്റെ കൈകളിലാണ് ആണവായുധം, ലോകം ഭയക്കണം; ഇന്ത്യയെ കുത്തി ഇമ്രാന്‍ ഖാന്‍
സ്വന്തം ലേഖകന്‍: ഇന്ത്യ ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്ന നിലപാടില്‍ മാറ്റം വന്നേക്കാമെന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയുടെ ആണവ ശേഷിയെ സംബന്ധിച്ച് ലോകം ആശങ്കപ്പെടേണ്ടതുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഫാസിസ്റ്റും വംശീയ വിരോധിയുമായ മോദിയുടെ കൈയ്യിലാണ് ഇന്ത്യയുടെ ആണവ ശക്തിയെന്നും ഇമ്രാന്‍ പറഞ്ഞു. ‘ഫാസിസ്റ്റും, വംശീയ …
കാബൂളില്‍ വിവാഹ ചടങ്ങിനിടെ ചാവേര്‍ സ്‌ഫോടനം; 40 പേര്‍ കൊല്ലപ്പെട്ടു; മരണ സംഖ്യ ഉയരാന്‍ സാധ്യത
കാബൂളില്‍ വിവാഹ ചടങ്ങിനിടെ ചാവേര്‍ സ്‌ഫോടനം; 40 പേര്‍ കൊല്ലപ്പെട്ടു; മരണ സംഖ്യ ഉയരാന്‍ സാധ്യത
സ്വന്തം ലേഖകന്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. വിവാഹ സല്‍ക്കാരം നടക്കുന്ന ഹാളിലായിരുന്നു സ്‌ഫോടനം. പ്രാദേശിക സമയം രാത്രി 10.40നായിരുന്നു സ്‌ഫോടനമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. നിരവധി ആളുകളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷിയ മുസ്‌ലിങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശത്താണ് സ്‌ഫോടനം നടന്നത്. വിവാഹ സല്‍ക്കാരമായതിനാല്‍ തന്നെ നിരവധി ആളുകളാണ് ഹാളിന് ചുറ്റുമുണ്ടായിരുന്നത്. …
വിവാഹ സ്വപ്നങ്ങള്‍ പ്രളയത്തില്‍ ഒലിച്ചു പോയ റാബിയക്ക് ദുരിതാശ്വാസ ക്യാമ്പില്‍ കല്യാണ മേളം; കൈകോര്‍ത്ത് കളക്ടറും നാട്ടുകാരും
വിവാഹ സ്വപ്നങ്ങള്‍ പ്രളയത്തില്‍ ഒലിച്ചു പോയ റാബിയക്ക് ദുരിതാശ്വാസ ക്യാമ്പില്‍ കല്യാണ മേളം; കൈകോര്‍ത്ത് കളക്ടറും നാട്ടുകാരും
സ്വന്തം ലേഖകന്‍: മേപ്പാടി ചൂരല്‍മല സ്വദേശിയായ റാബിയയും പേരാമ്പ്ര സ്വദേശിയായ മുഹമ്മദ് ഷാഫിയും ദുരിതാശ്വാസ ക്യാംപില്‍ നിന്നും വിവാഹിതരായിരിക്കുകയാണ്. ആശംസകളുമായി ക്യാംപിലെ അംഗങ്ങള്‍ മുതല്‍ ജില്ലാ കലക്ടര്‍ വരെ എത്തി. മഴക്കെടുതി ഏറെ ദുരിതം വിതച്ച വയനാട്ടിലെ ദുരിതാശ്വാസ ക്യാംപില്‍ നിന്നുമുള്ള ഈ കാഴ്ച മലയാളികളുടെ കരുതലിന്റേയും പോരാട്ട വീര്യത്തിന്റെ തെളിവായി മാറുകയാണ്. ഉരുള്‍പൊട്ടലുണ്ടായ മേപ്പാടി …