സ്വന്തം ലേഖകന്‍: ആഗസ്റ്റ് 15 സ്വാതന്ത്യ്രദിനത്തോടനുബന്ധിച്ച് നടന്‍ മാധവന്‍ കുടുംബത്തിനൊപ്പമുള്ള ചിത്രം ഇന്റസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. പരമ്പരാഗതവസ്ത്രത്തില്‍ അച്ഛനും മകനുമൊപ്പം പൂജ ചെയ്യുന്നതിന്റെ ചിത്രമാണ് മാധവന്‍ പോസ്റ്റ് ചെയ്തത്. മാധവന്റെ അച്ഛന്റെ ഇരിപ്പിടത്തിന് പിന്നിലായി സ്ഥാപിച്ചിരുന്ന വിഗ്രഹത്തിന് സമീപം ഒരു കുരിശുമുണ്ടായിരുന്നു. ചിത്രം സൂം ചെയ്ത് പലരും ഇതിനെ ട്രോളിയിരുന്നു. ഒരാള്‍ ഈ രീതിയെ രൂക്ഷമായ …
സ്വന്തം ലേഖകന്‍: ദുബായിലെ അപൂര്‍വ ദിനോസര്‍ അസ്ഥികൂടം ലേലത്തില്‍ വില്‍ക്കാന്‍ ഒരുങ്ങുന്നു. 1550 ലക്ഷം കൊല്ലം പഴക്കമുള്ള ഈ കൂറ്റന്‍ അസ്ഥികൂടത്തിന് 140 ലക്ഷം ദിര്‍ഹമാണ് കുറഞ്ഞ വില. അസ്ഥികൂടം സ്വന്തമാക്കാനുള്ള ലേലം ഈമാസം 25 ന് അവസാനിക്കും. ഗള്‍ഫില്‍ ആദ്യമായാണ് ഇത്തരമൊരു ലേലം. ദുബായിലെ ദിനോ എന്ന് പേരിട്ട ഈ അപൂര്‍വ ദിനോസര്‍ അസ്ഥികൂടം …
സ്വന്തം ലേഖകന്‍: റെഡ്മി ഫോണുകളില്‍ 64 എംപി ക്യാമറ വൈകാതെ പുറത്തിറങ്ങുമെന്ന് ഷവോമി ഔദ്യോഗികമായി അറിയിച്ചു. ഈ വര്‍ഷത്തിന്റെ അവസാനപാദത്തില്‍ 64 എം.ബി ക്യാമറയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്യാമറ നിര്‍മ്മിക്കുന്നതിന്റെ ടീസര്‍ വീഡിയോ ഷവോമി പുറത്തുവിട്ടു. 64 മെഗാപിക്‌സല്‍ ക്യാമറ നിര്‍മ്മിക്കുന്നതിന്റെ ടീസര്‍ വീഡിയോ ഷാവോമി വൈസ് പ്രസിഡന്റ് ലു വെയ്ബിങാണ് പുറത്തുവിട്ടത്. ഷവോമി …
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ആണവായുധ നയം സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറാമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. നിലവില്‍ ആണവായുധം ആദ്യം ഉപയോഗിക്കില്ല എന്നതാണ് ഇന്ത്യയുടെ നയം. എന്നാല്‍, ഇതില്‍ മാറ്റം വന്നേക്കാം. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഭാവിയില്‍ നയത്തിന് മാറ്റം വന്നേക്കാമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. പാക്കിസ്ഥാന മുന്നറിയിപ്പ് നല്‍കിയാണ് രാജ്‌നാഥ് സിങ് ഈ പ്രതികരണം നടത്തിയത്. ഇന്ത്യയുടെ …
സ്വന്തം ലേഖകന്‍: കശ്മീരിന്റെ പ്രത്യേകാവകാശങ്ങള്‍ റദ്ദാക്കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് എടുത്തുകളഞ്ഞ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനം ഇന്ത്യക്ക് തിരിച്ചടിയാകുന്നു. കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ യോഗം ഇന്ന് ചേരും. ഇന്ന് ഇന്ത്യന്‍ സമയം വൈകീട്ട് 7.30 ന് യു.എന്‍ ആസ്ഥാനത്ത് അടച്ചിട്ട മുറിയിലാണ് യോഗം ചേരുക. 1965നു ശേഷം ഇതാദ്യമായാണ് …
സ്വന്തം ലേഖകന്‍: ഗ്രീന്‍ലാന്‍ഡിനെ അമേരിക്കന്‍ ഐക്യനാടുകളുടെ ഭാഗമാക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താല്‍പര്യപ്പെടുന്നതായി റിപ്പോര്‍ട്ട്. ഭൂരിഭാഗവും മഞ്ഞുപാളികളാല്‍ മൂടപ്പെട്ട, ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്‍ഡിനെ അമേരിക്കയോട് കൂട്ടിച്ചേര്‍ക്കാനുള്ള സാധ്യതകളെ കുറിച്ച് ട്രംപ് വിദഗ്ധരോട് അഭിപ്രായം ചോദിച്ചതായാണ് വിവരം. ഡെന്‍മാര്‍ക്കിന്റെ ഭാഗമായ ഗ്രീന്‍ലാന്‍ഡ് ഒരു സ്വതന്ത്രരാഷ്ട്രമായാണ് നിലകൊള്ളുന്നത്. എന്നാല്‍ ഗ്രീന്‍ലാന്‍ഡിനെ യുഎസിനൊപ്പം കൂട്ടിച്ചേര്‍ക്കുമെന്നുള്ള വാര്‍ത്തയെ കുറിച്ച് …
സ്വന്തം ലേഖകന്‍: സ്വദേശികള്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ ഇനി അഞ്ചുവര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ലഭ്യമാക്കും. വിസക്ക് അപേക്ഷിക്കുന്നവരുടെ വിരലടയാള പരിശോധനക്കായി അബൂദബിയിലെ ഇന്ത്യന്‍ എംബസിയിലും, ദുബൈയിലെ കോണ്‍സുലേറ്റിലും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. സ്വാതന്ത്ര്യദിന ആഘോഷത്തിനിടെ യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡറാണ് ഇക്കാര്യം അറിയിച്ചത്. യു.എ.ഇ പൗരന്‍മാര്‍ക്ക് അഞ്ചുവര്‍ഷത്തെ ടൂറിസ്റ്റ് വിസയും, ബിസിനസ് വിസയുമാണ് ലഭ്യമാക്കുക. ഈ കാലയളവില്‍ …
സ്വന്തം ലേഖകന്‍: 233 യാത്രക്കാരുമായി പറന്നുയര്‍ന്ന റഷ്യന്‍ എയര്‍ബസ് വിമാനം പക്ഷിയിടിച്ചതിനെ തുടര്‍ന്ന് പാടത്ത് സുരക്ഷിതമയി ഇടിച്ചിറക്കി. മോസ്‌കോയുടെ തെക്ക്കിഴക്കന്‍ പാടത്താണ് യൂറല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് 321 വിമാനം അടിയന്തിര ലാന്‍ഡിങ് നടത്തിയത്. അപകടഘട്ടത്തിലും മനസാന്നിദ്ധ്യം കൈവിടാതെ വിമാനം സുരക്ഷിതമായി ഇറക്കിയ പൈലറ്റിന് ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്ന് അഭിനന്ദന സന്ദേശങ്ങളുടെ പ്രവാഹമാണ്. മോസ്‌കോയില്‍ നിന്ന് …
സ്വന്തം ലേഖകന്‍: മുത്തലാഖ് നിയമത്തിലെ കേരളത്തിലെ ആദ്യ അറസ്റ്റ് കോഴിക്കോട് രേഖപ്പെടുത്തി. മുക്കം കുമാരനല്ലൂര്‍ സ്വദേശിയുടെ പരാതിയില്‍ ചെറുവാടി സ്വദേശി ഇ.കെ.ഉസാമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. താമരശേരി കോടതിയാണ് അറസ്റ്റിന് ഉത്തരവിട്ടത്. മുക്കം സ്വദേശിനിയായ യുവതിയാണ് പരാതി നല്‍കിയത്. യുവതിയെ മൂന്നു തവണ തലാഖ് ചെയ്ത് ഭര്‍ത്താവായ ഇ.കെ.ഉസാം ഒഴിവാക്കുകയായിരുന്നു. യുവതിയ്ക്ക് മറ്റ് ചെലവിനുള്ള മാര്‍ഗങ്ങളും …
സ്വന്തം ലേഖകന്‍: കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. സുരക്ഷയുടെ കരങ്ങളായി കേരള പോലീസ് എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റുകള്‍ ഇട്ടിരിക്കുന്നത്. കേരള പോലീസ് ഇങ്ങനെയൊക്കെ എപ്പോഴും ആകണമെന്നാണ് ആഗ്രഹിക്കുന്നതെന്നനായിരുന്നു ഒരാളുടെ കമന്റ്. പിള്ളേര്‍ക്ക് വരെ പോലീസിനെ പേടിയില്ലാതായി …