1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കനത്ത മഴയിലും മേഘ വിസ്‌ഫോടന ത്തിലും കിടുങ്ങി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍; 38 പേര്‍ മരിച്ചു; 18 പേരെ കാണാതായി
കനത്ത മഴയിലും മേഘ വിസ്‌ഫോടന ത്തിലും കിടുങ്ങി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍; 38 പേര്‍ മരിച്ചു; 18 പേരെ കാണാതായി
സ്വന്തം ലേഖകന്‍: ഉത്തരാഖണ്ഡില്‍ കാലവര്‍ഷ കെടുതിയില്‍ മരിച്ചവരുടെ എണ്ണം 38 ആയി. ഉത്തരകാശിയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 18 പേരെ കാണാതായി. ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, ഹരിയാന, ഹിമാചല്‍ പ്രദേശ് അടക്കമുള്ളിടങ്ങളിലാണ് കനത്ത മഴ പെയ്യുന്നത്. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ മേഘവിസ്‌ഫോടനമുണ്ടായതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ വലിയ നാശനഷ്ടമാണ് ഉണ്ടായത്. 18 പേരെ കാണാതായി.  പുഴ കരകവിഞ്ഞതോടെ …
ചൈനീസില്‍ വഴക്കിട്ട് മോഹന്‍ലാലും കെപിഎസി ലളിതയും; ഇട്ടിമാണി മെയ്ഡ് ചൈന ഫസ്റ്റ് ലുക്ക് ടീസര്‍ കാണാം
ചൈനീസില്‍ വഴക്കിട്ട് മോഹന്‍ലാലും കെപിഎസി ലളിതയും; ഇട്ടിമാണി മെയ്ഡ് ചൈന ഫസ്റ്റ് ലുക്ക് ടീസര്‍ കാണാം
സ്വന്തം ലേഖകന്‍: മോഹന്‍ലാല്‍ നായകനായെത്തുന്ന ഇട്ടിമാണിയുടെ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാലും കെപിഎസി ലളിതയും തമ്മിലുള്ള ചൈനീസ് തല്ലാണ് ടീസറിന്റെ ഹൈലൈറ്റ്. സലീം കുമാറും സിദ്ദിഖുമുണ്ട് ടീസറില്‍. സിദ്ദീഖ് പള്ളി വികാരിയായാണ് എത്തുന്നത്. ജിബി ജോജു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശിര്‍വ്വാദ് സിനിമാസ് ആണ്. മോഹന്‍ലാലിന്റെ ഓണം റിലീസ് ആയിരിക്കും ‘ഇട്ടിമാണി’ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. …
തിരിച്ചറിയല്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കണ മെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
തിരിച്ചറിയല്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കണ മെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
സ്വന്തം ലേഖകന്‍: തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇക്കാര്യമാവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമ മന്ത്രാലയത്തിന് കത്തെഴുതി. തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിനെ 12 അക്ക ആധാറുമായി ബന്ധിപ്പിക്കുന്നതിന് 1950 ലെ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും കത്തില്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളവോട്ട് തടയാനും ഇരട്ട വോട്ട് തടയാനും നടപടി ഉപകരിക്കുമെന്ന് കമ്മീഷന്‍ …
തലയ്ക്ക് തൊട്ടുമുകളില്‍ ഇടിമിന്നല്‍! തലനാരിഴയ്ക്ക് രക്ഷപ്പെടല്‍! ക്യാമറയില്‍ പതിഞ്ഞ ഞെട്ടിക്കുന്ന ദൃശ്യം സൌത്ത് കരോലിനയില്‍ നിന്നും
തലയ്ക്ക് തൊട്ടുമുകളില്‍ ഇടിമിന്നല്‍! തലനാരിഴയ്ക്ക് രക്ഷപ്പെടല്‍! ക്യാമറയില്‍ പതിഞ്ഞ ഞെട്ടിക്കുന്ന ദൃശ്യം സൌത്ത് കരോലിനയില്‍ നിന്നും
സ്വന്തം ലേഖകന്‍: ഇടിമിന്നല്‍ ഉളളപ്പോള്‍ തുറസായ സ്ഥലത്ത് നില്‍ക്കരുതെന്ന് പറയാറുണ്ട്. പക്ഷേ പലരും ഇത് അവഗണിക്കാറാണ് പതിവ്. ഇത്തരം ജാഗ്രത നിര്‍ദേശങ്ങള്‍ പിന്തുടരാതിരിക്കുന്നത് ജീവന് ഭീഷണിയാകുമെന്ന് ബോധ്യപ്പെടുത്തുന്നൊരു ദൃശ്യമാണ് പുറത്തുവന്നിട്ടുളളത്. ഇടിമിന്നല്‍ തന്റെ ശരീരത്തിലേല്‍ക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യമാണ് സൗത്ത് കരോലിനയിലെ റോമുലസ് മക്‌നെയില്‍ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. മഴയും ഇടിമിന്നലും ഉളളപ്പോള്‍ തുറസായ സ്ഥലത്തുകൂടെ …
പ്രധാനമന്ത്രി മോദി ഭൂട്ടാനില്‍; ഊഷ്മള സ്വീകരണം
പ്രധാനമന്ത്രി മോദി ഭൂട്ടാനില്‍; ഊഷ്മള സ്വീകരണം
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാനിലെത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് നരേന്ദ്ര മോദി ഭൂട്ടാനിലെത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ കുറിച്ചായിരിക്കും ചര്‍ച്ചകള്‍ നടക്കുക. നരേന്ദ്ര മോദിയുടെ രണ്ടാം ഭൂട്ടാന്‍ സന്ദര്‍ശനമാണിത്. രണ്ടാമത് പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായാണ് ഭൂട്ടാനിലേക്ക് പോകുന്നത്. നേരത്തെ 2014 ല്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത ശേഷം നരേന്ദ്ര മോദി …
കാഷ്മീരിലെ നിയന്ത്രണ ങ്ങളില്‍ ഇളവ്: അഞ്ചു ജില്ലകളിലെ 2ജി ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചു
കാഷ്മീരിലെ നിയന്ത്രണ ങ്ങളില്‍ ഇളവ്: അഞ്ചു ജില്ലകളിലെ 2ജി ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചു
സ്വന്തം ലേഖകന്‍: ജമ്മു റീജിയണിലെ അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സര്‍ക്കാര്‍ പുനഃസ്ഥാപിച്ചു. ജമ്മു, റീസി, സാംബ, കത്വ, ഉദ്ദംപുര്‍ എന്നീ ജില്ലകളിലാണ് 12 ദിവസങ്ങള്‍ക്ക് ശേഷം 2 ജി കണക്ടിവിറ്റി പുനഃസ്ഥാപിച്ചത്. കശ്മീര്‍ താഴ്‌വരയിലെ 17 എക്‌സ്‌ചേഞ്ചുകളിലെ ലാന്‍ഡ്‌ലൈന്‍ കണക്ഷനുകളും പുനഃസ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ കശ്മീര്‍ താഴ്‌വരയിലെ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളില്‍ മാറ്റമില്ലാതെ തുടരും. ജമ്മു കശ്മീരിന് …
ആരാധകനെ പ്രതിഷേധക്കാ രനെന്ന് തെറ്റിദ്ധരിച്ച് അധിക്ഷേപിച്ചു; ഒടുവില്‍ ഖേദം പ്രകടിപ്പിച്ച് ട്രംപ്
ആരാധകനെ പ്രതിഷേധക്കാ രനെന്ന് തെറ്റിദ്ധരിച്ച് അധിക്ഷേപിച്ചു; ഒടുവില്‍ ഖേദം പ്രകടിപ്പിച്ച് ട്രംപ്
സ്വന്തം ലേഖകന്‍: ആരാധകനെ പ്രതിഷേധക്കാരനെന്ന് തെറ്റിദ്ധരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് അമളി പറ്റി. പൊതു പരിപാടിക്കിടെ പ്രതിഷേധക്കാരനെന്ന് തെറ്റിദ്ധരിച്ച ട്രംപ് ഇയാളെ പരസ്യമായി അധിക്ഷേപിക്കുകയും ചെയ്തു. പിന്നീട് തന്റെ അനുകൂലിയാണെന്ന് മനസ്സിലാക്കിയ പ്രസിഡന്റ് ഫോണില്‍ വിളിച്ച് ഖേദമറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പെരുമാറ്റം പലതവണ വിവാദമായിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഒരബദ്ധം സംഭവിക്കുന്നത് ഇതാദ്യമാണ്. സ്ഥലം …
പൂര്‍ണ്ണ നഗ്‌നയായി സാറ ടെയ്‌ലറുടെ വിക്കറ്റ് കീപ്പിങ്; സദാചാര കുരു പൊട്ടിയവര്‍ കാര്യം അറിഞ്ഞപ്പോള്‍ കൈയ്യടിച്ചു
പൂര്‍ണ്ണ നഗ്‌നയായി സാറ ടെയ്‌ലറുടെ വിക്കറ്റ് കീപ്പിങ്; സദാചാര കുരു പൊട്ടിയവര്‍ കാര്യം അറിഞ്ഞപ്പോള്‍ കൈയ്യടിച്ചു
സ്വന്തം ലേഖകന്‍: വിക്കറ്റ് കീപ്പിങ് മികവു കൊണ്ടും ബാറ്റിങ് മികവു കൊണ്ടും ആരാധകരുടെ കൈയ്യടി നേടിയിട്ടുള്ള താരമാണ് ഇംഗ്ലണ്ടിന്റെ സാറാ ടെയ്‌ലര്‍. ദീര്‍ഘനാളായി ഇംഗ്ലണ്ടിന്റെ ദേശീയ ടീമിലെ സ്ഥിരസാന്നിധ്യമായിരുന്ന സാറ ഇപ്പോള്‍ ചില വ്യക്തിപരമായ കാരണങ്ങളാല്‍ ടീമില്‍ നിന്നും വിട്ടുനില്‍ക്കുകാണ്. ഡിപ്രഷനിലൂടെ കടന്നു പോകുന്നതിനാല്‍ താരം തന്നെ ഓസ്‌ട്രേലിയ്‌ക്കെതിരായ പരമ്പരയില്‍ നിന്നും പിന്മാറുകയായിരുന്നു ഇതിന് ശേഷം …
മലയാളത്തിന്റെ ബ്രഹ്മാണ്ഡചിത്രം ‘മരക്കാര്‍’ 2020 മാര്‍ച്ചില്‍ തിയേറ്ററുകളിലേക്ക്
മലയാളത്തിന്റെ ബ്രഹ്മാണ്ഡചിത്രം ‘മരക്കാര്‍’ 2020 മാര്‍ച്ചില്‍ തിയേറ്ററുകളിലേക്ക്
സ്വന്തം ലേഖകന്‍: സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ 2020 മാര്‍ച്ചില്‍ റിലീസിനെത്തുമെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 26ന് ചിത്രം റിലീസിനെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാനഘട്ടത്തിലാണ് ഇപ്പോള്‍. മലയാളം, തമിഴ്, ഹിന്ദി എന്നിങ്ങനെ മൂന്നു ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി …
സൈമ 2019 അവാര്‍ഡ്‌സ്: പൃഥ്വിരാജും ടോവിനോയും മികച്ച നടന്മാര്‍, ഐശ്വര്യ ലക്ഷ്മിയും തൃഷയും മികച്ച നടിമാര്‍; അതിഥികളായി മോഹന്‍ലാലും ചിരഞ്ജീവിയും ഉള്‍പ്പെടെയുള്ള മെഗാ താരങ്ങള്‍
സൈമ 2019 അവാര്‍ഡ്‌സ്: പൃഥ്വിരാജും ടോവിനോയും മികച്ച നടന്മാര്‍, ഐശ്വര്യ ലക്ഷ്മിയും തൃഷയും മികച്ച നടിമാര്‍; അതിഥികളായി മോഹന്‍ലാലും ചിരഞ്ജീവിയും ഉള്‍പ്പെടെയുള്ള മെഗാ താരങ്ങള്‍
സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ സൈമ പുരസ്‌കാരദാന ചടങ്ങുകള്‍ ഖത്തറില്‍ നടന്നു. തെന്നിന്ത്യന്‍ സിനിമാലോകം ഒരുപോലെ കാത്തിരുന്ന പുരസ്‌കാര മാമാങ്കമായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്. തമിഴ്, മലയാളം സിനിമകളിലെ ജേതാക്കളെയായിരുന്നു കഴിഞ്ഞ ദിവസം സൈമ പ്രഖ്യാപിച്ചത്. ഇത്തവണത്തെ സൈമ വേദിയില്‍ ആരൊക്കെയായിരിക്കും തിളങ്ങുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളും പ്രവചനങ്ങളുമൊക്കെ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനായി …