സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ യന്ത്രമനുഷ്യർ നിർണായക സേവനങ്ങളാണു നൽകുന്നത്. രോഗം ആദ്യം റിപ്പോർട്ട് ചെയ്ത ചൈനയിലെ വുഹാനിലെ താൽക്കാലിക ആശുപത്രികളിലൊന്നിൽ റോബട്ടുകൾ രോഗീശുശ്രൂഷ വരെ ചെയ്തു. രോഗികൾ കയ്യിൽ ധരിച്ച സ്മാർട് ബാൻഡ് റിമോട്ട് നിയന്ത്രിത റോബട്ടുകളെ വച്ചു പരിശോധിച്ചാണു മെഡിക്കൽ സംഘം ശരീരോഷ്മാവും രക്തസമ്മർദ്ദവും അളന്നത്. ‘ക്ലൗഡ് ജിഞ്ചർ’ എന്ന റോബട് …
സ്വന്തം ലേഖകൻ: കൊവിഡ് 19നെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ഐ.സി.യുവില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റി. അസുഖം ഭേദപ്പെടുന്നതുവരെ അദ്ദേഹത്തിന് സൂക്ഷ്മ നിരീക്ഷണം നല്‍കും. “ഇന്ന് വൈകുന്നേരം പ്രധാനമന്ത്രിയെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റി, അവിടെ അദ്ദേഹത്തിനെ സൂക്ഷ്മ നിരീക്ഷണം ലഭിക്കും,” സർക്കാൻ പ്രസ്താവനയയിലൂടെ അറിയിച്ചു. ആരോഗ്യ നില …
സ്വന്തം ലേഖകൻ: മദീനയിലെ പ്രധാന ഭാഗങ്ങള്‍ പൂര്‍ണമായും അടച്ചു. അവശ്യ വസ്തുക്കൾക്കായി പോലും പുറത്തിറങ്ങാൻ പാടില്ല. ഇവിടെ വീടുകളിലേക്ക് ഭക്ഷണവും അവശ്യ വസ്തുക്കളും മന്ത്രാലയം നേരിട്ടെത്തിക്കും. അല്‍ശുറൈബാത്ത്, ബനീളഫര്‍, ഖുര്‍ബാന്‍, അല്‍ജുമുഅ, ഇസ്‌കാനിലെ ഒരു ഭാഗം, ബനീ ഖുദ്ര എന്നീ മേഖലകളിലാണ് കര്‍ഫ്യൂ കര്‍ശനമാക്കി അടച്ചത്. അനിശ്ചിത കാലത്തേക്കാണ് തീരുമാനം. മദീനയില്‍ ഇന്ന് 78 കോവിഡ് …
സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് മരണം ഒരു ലക്ഷത്തോട് അടുക്കുന്നു. ഇരുന്നൂറിലേറെ രാജ്യങ്ങളില്‍ നിന്നായി 97,331 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണം 16 ലക്ഷം കടന്ന് 1,626,096 ആയി. അമേരിക്കയില്‍ ഇന്നലേയും കൂട്ട മരണങ്ങള്‍ തുടര്‍ന്നു.1900 പേരാണ് വ്യാഴാഴ്ച മാത്രം അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ …
സ്വന്തം ലേഖകൻ: സൗദി രാജകുടുംബത്തില്‍ വ്യാപകമായി കൊവിഡ്-19 പടര്‍ന്നു പിടിക്കുന്നു. ഇതുവരെ 150-ാളം രാജകുടുംബാംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ദ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജകുടുംബ വൃത്തങ്ങളും ആശുപത്രി അധികൃതരുമാണ് വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്. റിയാദ് ഗവര്‍ണറായ രാജകുമാരന്‍ ഫൈസല്‍ ബിന്‍ ബന്തര്‍ ബിന്‍ അബ്ദുള്‍ അസീസ് അലി നിലവില്‍ കൊവിഡ് ബാധിച്ച് തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ് രാജകുടുംബാംഗങ്ങള്‍ക്ക് …
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് മരണം 229 ആയി. 24 മണിക്കൂറിനിടെ 37 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 896 പേർക്ക് രോഗം പുതിയതായി സ്ഥിരീകരിച്ചു. ഒരു ദിവസം ഇത്രയധികം പേർക്ക് രോഗം ബാധിക്കുന്നത് രാജ്യത്ത് ഇതാദ്യമായാണ്. 6,725 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്. അതേസമയം, രാജ്യത്ത് കൊവിഡ് 19 സമൂഹവ്യാപനം ഇതുവരെയില്ലെന്നാണ് കേന്ദ്ര …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്നു ഏഴു പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലകളിലെ 3 പേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലയിലെ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലെ രണ്ട് പേര്‍ നിസാമുദ്ദീനില്‍ നിന്നും വന്നതാണ്. 5 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്. അതില്‍ രണ്ട് പേര്‍ കണ്ണൂരിലും 3 പേര്‍ കാസര്‍ഗോഡും ഉള്ളവരാണെന്ന് …
സ്വന്തം ലേഖകൻ: നാലു ദിവസമായി സെൻട്രൽ ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിൽ കഴിയുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉള്ളതായി ചാൻസിലർ ഋഷി സുനാക് അറിയിച്ചു. ഓക്സിജൻ ചികിൽസയ്ക്ക് വിധേയനാകുന്ന അദ്ദേഹം ആശുപത്രി കിടക്കയിൽ എഴുന്നേറ്റിരുന്നതായും ചികിൽസയോട് നല്ലവണ്ണം പ്രതികരിക്കുന്നതായും ഋഷി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ആശുപത്രി വിട്ടാലും ഒരു മാസമെങ്കിലും അദ്ദേഹത്തിന് പൂർണവിശ്രമം …
സ്വന്തം ലേഖകൻ: സൗദിയിൽ സ്വകാര്യ കമ്പനികൾ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന അറിയിപ്പ് നൽകിത്തുടങ്ങി. കോവിഡ് പ്രശ്നങ്ങളിൽ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനും ദീർഘകാല അവധി നൽകാനും സർക്കാർ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. കോവിഡ് പ്രതിസന്ധി മൂലം ബിസിനസ് ഇല്ലാതായ കമ്പനികളാണു പ്രധാനമായും അറിയിപ്പ് നൽകിത്തുടങ്ങിയത്. എത്ര തുക കുറയ്ക്കുമെന്നതും എത്ര കാലത്തേക്കെന്നതും അറിയിപ്പിൽ വ്യക്തമല്ലെന്നാണു വിവരം. …
സ്വന്തം ലേഖകൻ: ഏപ്രിൽ പതിനാലിന് അവസാനിക്കുന്ന ദേശീയ ലോക്ക് ഡൗൺ തുടരണമെന്ന് പ്രധാനമന്ത്രി നിയോഗിച്ച ഉന്നതാധികാര സമിതി ശുപാർശ ചെയ്തു. ലോക്ക് ഡൗൺ കൊണ്ടു മാത്രം കൊവിഡ് വൈറസ് വ്യാപനം തടയാനാവില്ലെന്നും ഈ സാഹചര്യത്തിൽ രോഗം കൂടുതലായി വ്യാപിച്ച മേഖലകളിൽ കടുത്ത നിയന്ത്രണം വേണമെന്നും ഉന്നതാധികാരസമിതി ശുപാർശ ചെയ്തു. ലോക്ക് ഡൗൺ കൊണ്ടു മാത്രം കൊവിഡ് …