സ്വന്തം ലേഖകൻ: ദുബായിയുടെ ബജറ്റ് എയര്‍ലൈനായ ഫ്ലൈദുബായി ഏപ്രിൽ 15 മുതൽ ഇന്ത്യയിലേക്ക് പ്രത്യേക സർവീസുകൾ നടത്തും. നാട്ടിലേക്ക് അടിയന്തര ആവശ്യങ്ങൾക്കായി മടങ്ങേണ്ടവര്‍ക്കും സന്ദർശക വിസയിൽ യുഎഇയില്‍ കുടുങ്ങിപ്പോയവർക്കും വേണ്ടിയാവും ആദ്യ സർവീസുകൾ. ആദ്യമണിക്കൂറില്‍ തന്നെ ടിക്കറ്റ് സ്വന്തമാക്കാനുള്ള തിരക്കിലാണ് പ്രവാസികള്‍. അതേസമയം ഗള്‍ഫിലെ കൊവിഡ് ബാധിതരുടെ എണ്ണം എണ്ണായിരം കടന്നു. കോഴിക്കോട്, നെടുമ്പാശ്ശേരി ഉൾപ്പെടെ …
സ്വന്തം ലേഖകൻ: ലോക്ഡൗൺ അവസാനിക്കുന്ന 14നു ശേഷം ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് വ്യോമയാന മന്ത്രാലയം. എയർ ഇന്ത്യ ഒഴികെയുള്ളവ 14നു ശേഷമുള്ള ആഭ്യന്തര യാത്രകൾക്ക് ബുക്കിങ് ആരംഭിച്ച പശ്ചാത്തലത്തിലാണു മന്ത്രാലയം നിലപാടറിയിച്ചത്. എയർ ഇന്ത്യ ഈ മാസം 30 വരെ ബുക്കിങ് നിർത്തിവച്ചിരിക്കുകയാണ്. കോവിഡ് പിടിമുറുക്കുന്ന സാഹചര്യത്തിൽ സർവീസുകൾ …
സ്വന്തം ലേഖകൻ: കോവിഡിനെതിരായ പോരാട്ടത്തിന് ഇന്ത്യ മരുന്നു നല്‍കിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഭീഷണിയുമായി അമേരിക്കന്‍പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഇന്ത്യ അമേരിക്കക്ക് നല്‍കണമെന്നാണ് ട്രംപിന്റെ ആവശ്യം. ഈ മരുന്നിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചിരുന്നു. കഴിഞ്ഞ ആഴ്ച്ചയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ട്രംപ് ഫോണില്‍ സംസാരിച്ചിരുന്നു. ഹൈഡ്രോക്‌സിക്ലോറോക്വിന്റെ കയറ്റുമതി നിരോധത്തില്‍ ഇളവുവരുത്തണമെന്നും അമേരിക്കക്ക് കോവിഡ് പ്രതിരോധത്തിനായി …
സ്വന്തം ലേഖകൻ: കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടെ ലോകാരോഗ്യദിനം ഇന്ന്. ലോകത്തെ മുഴുവന്‍ ഒരുപോലെ ബാധിച്ചിരിക്കുന്ന മഹാമാരിയോട് പൊരുതുന്ന ആരോഗ്യരംഗത്തെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും ലോകജനത അഭിവാദ്യങ്ങളര്‍പ്പിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലാണ് ഇത്തവണ ആരോഗ്യദിനം ആചരിക്കുന്നത്. ഇത്തവണ കൊറോണക്കെതിരെ വിശ്രമമില്ലാതെ പോരാടുന്ന നഴ്‌സുമാരേ പ്രത്യേകം പരാമര്‍ശിച്ചാണ് ലോകാരോഗ്യസംഘടന സന്ദേശം നല്‍കുന്നത്. ലോകത്തെ ആരോഗ്യപ്രവര്‍ത്തകരുടെ പകുതിയും നഴ്‌സുമാരാണെന്നതാണ് ഡബ്ലുയൂ എച്ച്ഒയുടെ കണക്ക്. …
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബോറിസ് ജോൺസണെ ഔദ്യോഗിക വസതിയിൽ ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. പരിശോധിച്ചിരുന്ന ഡോക്ടറുടെ നിർദേശപ്രകാരമാണ് പ്രധാനമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റിയത്. പ്രധാനമന്ത്രിക്ക് ചില ടെസ്റ്റുകൾ അനിവാര്യമായതിനാൽ ആശുപത്രിയിലേക്ക് മാറ്റണമെന്ന് നിർദേശിക്കുകയായിരുന്നു. മുൻകരുതൽ എന്ന നിലയിലാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. 55 കാരനായ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ ഇന്ന് വൈകുന്നേരത്തോടെ നാല് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് പുതിയ 60 കേസുകളും 63 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രാവിലെ 61 പേർക്കും അസുഖം സ്ഥിരീകരിച്ചിരുന്നു. ആകെ രോഗബാധിതരുടെ എണ്ണം 2,523 ആയപ്പോൾ 38 പേർ മരണത്തിന് കീഴടങ്ങി. ചികിത്സയിലുള്ളവരിൽ 39 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. യു …
സ്വന്തം ലേഖകൻ: കൊവിഡ് 19 ലോകമൊട്ടാകെ മരണം വിതയ്ക്കുന്നത് തുടരുമ്പോൾ ആകെ രോഗബാധിതരുടെ എണ്ണം 1,288,504 ആയി. 70,569 പേരാണ് 208 രാജ്യങ്ങളിലായി ഇതുവരെ മരിച്ചത്. കോവിഡ് 19 ഏറ്റവും കൂടുതല്‍ നാശം വിതച്ച യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലിയും സ്പെയിനും മരണനിരക്കിൽ കുറവ് രേഖപ്പെടുത്തിയത് ആശ്വാസമായി. 24 മണിക്കൂറിനുള്ളില്‍ ആയിരത്തിനോടടുത്ത് മരണങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്ത …
സ്വന്തം ലേഖകൻ: ചൈനയിലെ വുഹാന്‍ മാര്‍ക്കറ്റില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊവിഡ്-19 യൂറോപ്പിൽ ഏറ്റവും കൂടുതൽ ബാധിച്ചത് ഇറ്റലിയെയാണ്. ഏപ്രില്‍ 6 വരെ ഇവിടെ മരിച്ചത് 15,887 പേരാണ്. ഒന്നേകാല്‍ ലക്ഷത്തില്‍ പരം ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലിയില്‍ നിന്നുളള ഒരു ഗ്രാമത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് ബിബിസി ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. കൊറോണ വൈറസ് …
സ്വന്തം ലേഖകൻ: ഒരു മാസം ലോക്‌ഡൗൺ ഏർപ്പെടുത്തിയിട്ടുള്ള ഫിലിപ്പീൻസിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുകയും ഉദ്യാഗസ്ഥനെ മൂർച്ചയേറിയ പണിയായുധം കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തയാളെ (63) വെടിവച്ചുകൊന്നു. ഇയാൾ മദ്യപിച്ചിരുന്നുവെന്നു സംശയിക്കുന്നു. കോവിഡ് മുൻകരുതൽ നിർദേശങ്ങൾ ലംഘിച്ചതിന് ഒരാളെ വെടിവച്ചുകൊല്ലുന്ന ലോകത്തെ ആദ്യ സംഭവമാണിത്. ക്വാറന്റീൻ വ്യവസ്ഥകൾ ലംഘിക്കുന്നവരെ വെടിവച്ചുകൊല്ലാൻ ഫിലിപ്പീൻസ് പ്രസിഡന്റ് റോഡിഗ്രോ ഡ്യൂറ്റേർട്ടെ പൊലീസിനും …
സ്വന്തം ലേഖകൻ: രാജ്യത്ത് മരണസംഖ്യയിലും കൊവിഡ് രോഗബാധിതരുടെ എണ്ണത്തിലും ഇന്നത്തേത് ഏറ്റവും ഉയർന്ന നിരക്കെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 24 മണിക്കൂറിനിടെ 693 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. യുവാക്കളിൽ രോഗബാധാ നിരക്ക് കൂടുന്നത് ആശങ്കാജനകമാണ്. രാജ്യത്ത് ആവശ്യത്തിനുള്ള ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചുവച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ കൂടുതൽ ജാഗ്രത പാലിക്കുന്നുണ്ട്. കൊവിഡ് …