1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കോവിഡ് മരണസംഖ്യ 50 ശതമാനം വര്‍ധിച്ചതായി സമ്മതിച്ച് ചൈന
കോവിഡ് മരണസംഖ്യ 50 ശതമാനം വര്‍ധിച്ചതായി സമ്മതിച്ച് ചൈന
സ്വന്തം ലേഖകൻ: കൊറോണ വൈറസ് മൂലമുണ്ടായ വുഹാനിലെ മരണസംഖ്യയില്‍ തിരുത്തലുകളുമായി ചൈന. തിരുത്തല്‍ കണക്കുകള്‍ പ്രകാരം 50% വര്‍ധനയാണ് ഉണ്ടായത്. വുഹാനില്‍ മരിച്ചവരുടെ എണ്ണം 2579-ല്‍ നിന്ന് 3869 ആയാണ് വര്‍ധിച്ചിരിക്കുന്നത്. പതിനായിരത്തിലധികം മരണങ്ങള്‍ പല രാജ്യങ്ങളിലും രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ചൈനയിലെ മരണസംഖ്യ സംശയത്തിന് ഇടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതുക്കിയ കണക്ക് ചൈന പുറത്തു വിട്ടത്. …
ലോക്ക്ഡൗൺ ഫലം കാണുന്നു; രാജ്യത്ത്, രോഗവ്യാപനത്തിൽ 40% കുറവ്, കേരളത്തിന് കേന്ദ്രത്തിന്റെ പ്രശംസ
ലോക്ക്ഡൗൺ ഫലം കാണുന്നു; രാജ്യത്ത്, രോഗവ്യാപനത്തിൽ 40% കുറവ്, കേരളത്തിന് കേന്ദ്രത്തിന്റെ പ്രശംസ
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് കേസുകൾ ഇരട്ടിക്കുന്നതിന്‍റെ തോത് കുത്തനെ കുറഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ലോക്ക് ഡൗണിന് ശേഷം രാജ്യത്ത് കൊവിഡ് രോഗവ്യാപനത്തിൽ 40 ശതമാനം കുറവുണ്ടായി. ലോക്ക് ഡൗണിന് മുമ്പ്, കൊവിഡ് കേസുകൾ മൂന്ന് ദിവസം കൊണ്ട് ഇരട്ടിയായെങ്കിൽ, ഇപ്പോഴതിന് 6.2 ദിവസം എടുക്കുന്നു. രോഗവ്യാപനത്തിൽ നാൽപത് ശതമാനം കുറവുണ്ടായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം നടത്തിയ …
കൊവിഡ് തലസ്ഥാനമായി യൂറോപ്പ്; ബ്രിട്ടനിൽ അഞ്ചാം‌പനി ഭീഷണിയും
കൊവിഡ് തലസ്ഥാനമായി യൂറോപ്പ്; ബ്രിട്ടനിൽ അഞ്ചാം‌പനി ഭീഷണിയും
സ്വന്തം ലേഖകൻ: കൊറോണ വൈറസ് കനത്ത നാശം വിതച്ച യൂറോപ്പിന് ആശ്വസിക്കാന്‍ അധികം സൂചനകളില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. നിലവില്‍ കോവിഡ് രോഗത്തിന്റെ ലോകത്തെ തന്നെ കേന്ദ്രമായി മാറിയിട്ടുള്ള യൂറോപ്പിന് വരും ആഴ്ച്ചകള്‍ നിര്‍ണ്ണായകമാണ്. യൂറോപിലെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് അടുക്കുമ്പോഴാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ‘യൂറോപിലെ കോവിഡ് രോഗികളുടെ എണ്ണം …
പ്രവാസ ലോകത്തിന്റെ കണ്ണീരായി പത്തു വയസുകാരൻ ജുവലിന്റെ ചലനമറ്റ ശരീരമെത്തി
പ്രവാസ ലോകത്തിന്റെ കണ്ണീരായി പത്തു വയസുകാരൻ ജുവലിന്റെ ചലനമറ്റ ശരീരമെത്തി
സ്വന്തം ലേഖകൻ: കൊവിഡ് ലോക്ക് ഡൗണിനിടെ നാട്ടിലേക്ക് തിരിച്ച് എത്താനാകാതെ ആയിരക്കണക്കിന് പ്രവാസികളാണ് ഗള്‍ഫ് നാടുകളിലടക്കം കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ക്ക് എപ്പോള്‍ നാട്ടിലേക്ക് തിരികെ എത്താനാകും എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. അതിനിടെ വലിയ നോവായി മാറുകയാണ് മരണങ്ങള്‍. കൊവിഡ് കാലത്ത് ഗള്‍ഫ് നാടുകളില്‍ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ക്ക് നാട്ടിലേക്ക് അയക്കുമ്പോള്‍ ബന്ധുക്കള്‍ക്ക് കൂടെ പോകാന്‍ അനുമതിയില്ല. ദുബായില്‍ …
വീസ കാലാവധി കഴിഞ്ഞവർക്ക് സൌജന്യമായി മൂന്ന് മാസം കൂടി പുതുക്കി നൽകി കുവൈത്ത്
വീസ കാലാവധി കഴിഞ്ഞവർക്ക് സൌജന്യമായി മൂന്ന് മാസം കൂടി പുതുക്കി നൽകി കുവൈത്ത്
സ്വന്തം ലേഖകൻ: വിസ കാലാവധി അവസാനിക്കുന്ന പ്രവാസികൾക്ക് അനുകൂല പ്രഖ്യാപനവുമായി കുവൈത്ത്. വിസാ കാലാവധി തീരുന്നവർക്ക് മൂന്ന് മാസത്തേക്ക് സൌജന്യമായി വിസ നീട്ടി നൽകാമെന്നാണ് പ്രഖ്യാപനം. മാർച്ച് ഒന്നിനും 31നും ഇടയിൽ വിസാ കാലാവധി കഴിഞ്ഞവർക്കാണ് ഈ അവസരം ലഭിക്കുക. കുവൈത്ത് ഔദ്യോഗിക വാർത്താ ഏജൻസി കുനയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ കുവൈത്തിൽ കഴിയുന്ന …
ദുബായില്‍ പുറത്തിറങ്ങുന്നത് മൂന്നു ദിവസത്തിൽ ഒരിക്കൽ; സൌദിയിൽ രോഗികളുടെ എണ്ണം കൂടി
ദുബായില്‍  പുറത്തിറങ്ങുന്നത് മൂന്നു ദിവസത്തിൽ ഒരിക്കൽ; സൌദിയിൽ രോഗികളുടെ എണ്ണം കൂടി
സ്വന്തം ലേഖകൻ: ദുബായിയില്‍ പുറത്തിറങ്ങുന്നതിനുള്ള അനുമതിക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. നേരത്തേ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം ആശുപത്രി, ഫാര്‍മസി,ഗ്രോസറി, സൂപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളിലേക്ക് പോകാമായിരുന്നു. എന്നാല്‍ ഇനി മുതല്‍ മൂന്ന് ദിവസത്തില്‍ ഒരിക്കലേ ഇത്തരം ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതി കിട്ടുള്ളൂ. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് അഞ്ചു ദിവസത്തിലൊരിക്കലേ അനുമതി ലഭിക്കൂ. പുറത്തിറങ്ങാനുള്ള അനുമതിക്ക് ദുബായ് …
രാജ്യത്ത് കോവിഡ് മരണം 423; നെഞ്ചിടിപ്പ് കൂട്ടി മഹാരാഷ്ട്ര; രണ്ടാം സാമ്പത്തിക പാക്കേജിന് ആവശ്യം
രാജ്യത്ത് കോവിഡ് മരണം 423; നെഞ്ചിടിപ്പ് കൂട്ടി മഹാരാഷ്ട്ര; രണ്ടാം സാമ്പത്തിക പാക്കേജിന്  ആവശ്യം
സ്വന്തം ലേഖകൻ: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 941 പേ‍ർക്ക് കൂടി കൊവിഡ് ബാധിക്കുകയും 37 പേ‍ർ വൈറസ് ബാധയെ തുട‍ർന്ന് മരണപ്പെടുകയും ചെയ്തതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോ​ഗികളുടെ എണ്ണം 12380 ആയി. ആകെ മരണങ്ങൾ 438 ആയും ഉയർന്നു. ‌ രാജ്യത്ത് ഇതുവരെ 2,90,401 പേരുടെ സാംപിളുകളാണ് …
സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കോവിഡ്; ജില്ലകളെ 4 മേഖലകളാക്കി ഇളവുകൾ നൽകാൻ ധാരണ
സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കോവിഡ്; ജില്ലകളെ 4 മേഖലകളാക്കി ഇളവുകൾ നൽകാൻ ധാരണ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ നാല് പേര്‍ക്കാണ് കൊവഡ്, കോഴിക്കോട് രണ്ട് , കാസര്‍കോട് ഒന്ന് എന്നിങ്ങനെയാണ് വൈറസ് ബാധിതരുടെ കണക്ക്. ഇരുപത്തേഴ് പേര്‍ക്കാണ് ഇന്ന് വൈറസ് ബാധ ഭേദമായത്. അഞ്ച് പേർ വിദേശത്ത് നിന്ന് വന്നവരും രണ്ട് പേർ സമ്പർക്കം മൂലം വന്നതുമാണ്. ഇതുവരെ 394 …
ലോക്ക്ഡൌൺ: യുകെയെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയും തൊഴിൽ നഷ്ടവും
ലോക്ക്ഡൌൺ: യുകെയെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയും തൊഴിൽ നഷ്ടവും
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പ്രതിസന്ധി ബ്രിട്ടന്റെ സമ്പത്വ്യവസ്ഥയ്ക്ക് ഗുരുതരമായ പ്രത്യാഘ്യാതങ്ങൾ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പുമായി ചാൻസലർ റിഷി സുനക്. ഈ പാദത്തിൽ മൂന്നിലൊന്നിൽ കൂടുതൽ സമ്പദ്‌വ്യവസ്ഥ ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും വരാനിരിക്കുന്നത് കൂടുതൽ ദുഷ്‌കരമായ സമയങ്ങളാണെന്നും’ മുന്നറിയിപ്പ് നൽകി. മഹാമാരിയെ നേരിടാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ലോക്ക്ഡൗൺ നടപടികളിൽ നിന്നുള്ള ആഘാതം താൽക്കാലികമാണെന്ന് ചാൻസലർ പറഞ്ഞെങ്കിലും ജനങ്ങൾക്ക് ‘ബുദ്ധിമുട്ടുകൾ’ നേരിടേണ്ടിവരുമെന്ന് …
ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം 17,000 കടന്നു; ഈ രണ്ടാഴ്ച നിര്‍ണ്ണായകം
ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം 17,000 കടന്നു; ഈ രണ്ടാഴ്ച നിര്‍ണ്ണായകം
സ്വന്തം ലേഖകൻ: യുഎഇയില്‍ കൊവിഡ് ബാധിച്ച് ഇന്ന് ഒരു മലയാളി കൂടി മരിച്ചു. ഇതോടെ ഗള്‍ഫില്‍ മരിച്ചവരുടെ എണ്ണം 123 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിനേഴായിരം കടന്നു. വരുന്ന രണ്ടാഴ്ച നിര്‍ണ്ണായകമെന്ന് യുഎഇ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഷാർജ പബ്ലിക് ട്രാൻസ്പോർട്ട് ഇന്ന് മുതൽ മുഴുവൻ ഇന്റർസിറ്റി ബസ് സർവീസുകളും നിർത്തിവെച്ചു. അൽജുബൈലിലെ ബസ് സ്റ്റേഷനും …