1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രിട്ടനിൽ കൊവിഡ് മരണനിരക്ക് കുറയുന്നു; സുരക്ഷാ സൗകര്യങ്ങൾ കുറവ്; യുദ്ധസമാന സാഹചര്യം
ബ്രിട്ടനിൽ കൊവിഡ് മരണനിരക്ക് കുറയുന്നു; സുരക്ഷാ സൗകര്യങ്ങൾ കുറവ്; യുദ്ധസമാന സാഹചര്യം
സ്വന്തം ലേഖകൻ: മാർച്ച് 31നു ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കിന്റെ ആശ്വാസത്തിലാണ് ബ്രിട്ടൻ. 449 പേരാണ് തിങ്കളാഴ്ച യുകെയിലെ വിവിധ ആശുപത്രികളിൽ മരിച്ചത്. ഇതോടെ ആകെ മരണം 16,509 ആയി. തുടർച്ചയായി എണ്ണൂറിനും തൊള്ളായിരത്തിനും മുകളിലായിരുന്ന മരണനിരക്ക് പകുതിയായി താഴ്ന്നു. ഞായറാഴ്ചയും മരണനിരക്ക് അറുനൂറിൽ താഴെയായിരുന്നു. 1,24,743 പേർക്കാണ് ഇതുവരെ ബ്രിട്ടനിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. നാലു …
സൗദിയില്‍ റമദാൻ ലോക്ക്ഡൌൺ സമയത്തിൽ മാറ്റം; കുവൈത്തിൽ കർഫ്യു സമയം നീട്ടി
സൗദിയില്‍ റമദാൻ ലോക്ക്ഡൌൺ സമയത്തിൽ മാറ്റം; കുവൈത്തിൽ കർഫ്യു സമയം  നീട്ടി
സ്വന്തം ലേഖകൻ: സൗദിയില്‍ റമദാന്‍ മാസത്തില്‍ കര്‍ഫ്യൂ ഇളവ് ഉപയോഗപ്പെടുത്തി പുറത്തിറങ്ങാനുള്ള സമയം ആഭ്യന്തര മന്ത്രാലയം മാറ്റി. റമദാന്‍ വ്രതാരംഭം മുതല്‍ രാവിലെ 9 മുതല്‍ അഞ്ച് വരെ മാത്രമായിരിക്കും പുറത്തിറങ്ങാനുള്ള സമയം. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും റദമാനില്‍ പുറത്തിറങ്ങാനുള്ള സമയം രാവിലെ 9 മുതല്‍ വൈകീട്ട് അ‍ഞ്ച് വരെ മാത്രമായിരിക്കും. വൈകീട്ട് മൂന്ന് മണിക്ക് …
യുഎസിൽ ഇന്ധനത്തിന് “പുല്ലുവില,” ക്രൂഡ് ഓയിൽ വില പൂജ്യത്തിലും താഴെ റെക്കോർഡ് ഇടിവിലേക്ക്
യുഎസിൽ ഇന്ധനത്തിന് “പുല്ലുവില,” ക്രൂഡ് ഓയിൽ വില പൂജ്യത്തിലും താഴെ റെക്കോർഡ് ഇടിവിലേക്ക്
സ്വന്തം ലേഖകൻ: വാഹനങ്ങൾ പുറത്തിറക്കാത്തതുകൊണ്ട് എണ്ണയുടെ ഉപയോഗം കുറഞ്ഞതു കാരണം അമേരിക്കൻ ക്രൂഡ് ഓയിലിന്റെ വില ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിൽ. യുഎസ് അസംസ്കൃത എണ്ണയായ ഡബ്ല്യുടിഐ ക്രൂഡിന്‍റെ മേയിലെ ഫ്യൂച്ചേഴ്സ് വില പൂജ്യത്തിനും താഴെ മൈനസ് മൂന്ന് ഏഴ് ഡോളറായി. എണ്ണ സംഭരണ കേന്ദ്രങ്ങള്‍ നിറഞ്ഞതും കോവിഡ് വൈറസ് മൂലം ആവശ്യകത കുറഞ്ഞതുമാണ് വില …
മാലി ദ്വീപിൽ 3 ദിവസത്തിനിടെ 50 കൊവിഡ് കേസുകൾ; സര്‍ക്കാര്‍ സഹായം തേടി കുടുങ്ങിയ പ്രവാസികള്‍
മാലി ദ്വീപിൽ 3 ദിവസത്തിനിടെ 50 കൊവിഡ് കേസുകൾ; സര്‍ക്കാര്‍ സഹായം തേടി കുടുങ്ങിയ പ്രവാസികള്‍
സ്വന്തം ലേഖകൻ: മാലി ദ്വീപില്‍ ഉള്ള പ്രവാസികള്‍ കൊവിഡ് ഭീഷണിയില്‍. ചെറു ദ്വീപുകളായി ചിതറികിടക്കുന്ന മാലിയില്‍ കഴിയുന്ന ആയിരകണക്കിന് ഇന്ത്യക്കാരാണ് ആശങ്കയില്‍ കഴിയുന്നത്. തങ്ങളുടെ സുരക്ഷയ്ക്കായി വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ദ്വീപില്‍ ഉള്‍പ്പെട്ട പ്രവാസികള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. നാല് ലക്ഷത്തോളം ജനസംഖ്യ മാത്രമുള്ള രാജ്യത്ത് ആയിരത്തി ഇരുന്നൂറോളം കൊച്ചു ദ്വീപുകളായി ചിതറിക്കിടക്കുന്നു. ഈ കാരണം കൊണ്ട് …
യുഎസിൽ ലോക്ക്ഡൌൺ വിരുദ്ധ വികാരം ശക്തം; എല്ലാത്തരം കുടിയേറ്റങ്ങളും വിലക്കി ട്രം‌പ്
യുഎസിൽ ലോക്ക്ഡൌൺ വിരുദ്ധ വികാരം ശക്തം; എല്ലാത്തരം കുടിയേറ്റങ്ങളും വിലക്കി ട്രം‌പ്
സ്വന്തം ലേഖകൻ: കൊറോണവൈറസ് ബാധ വ്യാപകമാകുന്നതിനിടെ എല്ലാ തരത്തിലുള്ള കുടിയേറ്റങ്ങളും അമേരിക്ക താത്കാലികമായി നിര്‍ത്തിവെക്കാനൊരുങ്ങുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ‘അദൃശ്യ ശത്രുവിന്റെ ആക്രമണത്തിന്റെ വെളിച്ചത്തില്‍, ഞങ്ങളുടെ മഹത്തായ അമേരിക്കന്‍ പൗരന്‍മാരുടെ ജോലി സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അമേരിക്കയിലേക്കുള്ള കുടിയേറ്റം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഞാന്‍ ഒപ്പിടും!, ട്രംപ് ഇന്ന് രാവിലെ ട്വീറ്റ് …
കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയിലെന്ന്‌ യുഎസ് മാധ്യമങ്ങൾ; റിപ്പോർട്ടുകൾ തള്ളി ദ. കൊറിയ
കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയിലെന്ന്‌ യുഎസ് മാധ്യമങ്ങൾ; റിപ്പോർട്ടുകൾ തള്ളി ദ. കൊറിയ
സ്വന്തം ലേഖകൻ: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകള്‍. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിമ്മിന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍. കിം ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണെന്ന വാര്‍ത്ത ദക്ഷിണ കൊറിയന്‍ പ്രദേശിക പത്രം പുറത്തുവിട്ടു. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് കിമ്മിന്റെ സ്ഥിതി ഗുരുതരമായതെന്നും മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നും അമേരിക്കന്‍ …
“പിപിഇ കിറ്റ് തരൂ സർക്കാരേ!” ബ്രിട്ടീഷ് പ്രധാനമന്ത്രിക്കു മുന്നില്‍ ഇന്ത്യന്‍ ഡോക്ടറുടെ പ്രതിഷേധം
“പിപിഇ കിറ്റ് തരൂ സർക്കാരേ!” ബ്രിട്ടീഷ് പ്രധാനമന്ത്രിക്കു മുന്നില്‍  ഇന്ത്യന്‍ ഡോക്ടറുടെ പ്രതിഷേധം
സ്വന്തം ലേഖകൻ: വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഓഫീസിനുമുന്നില്‍ പ്രതിഷേധവുമായി ഇന്ത്യന്‍ വംശജയായ ഡോക്ടര്‍. ആറുമാസം ഗര്‍ഭിണിയായ ഡോ. മീനല്‍ വിസാണ് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ദേശീയ ആരോഗ്യസേവന(എന്‍എച്ച്എസ്) പ്രവര്‍ത്തകര്‍ക്ക് മതിയായ പിപിഇ ലഭ്യമാകുന്നില്ലെന്ന് ഉന്നയിച്ച് പ്രതിഷേധിച്ചത്. ആശുപത്രി വസ്ത്രവും സര്‍ജിക്കല്‍ മാസ്‌കും ധരിച്ച് ‘ആരോഗ്യപ്രവര്‍ത്തകരെ …
സൌദിയിൽ കൊവിഡ് മരണം 100 കവിഞ്ഞു; യുഎഇയിൽ തൊഴിലാളികൾക്ക് യാത്രാ നിയന്ത്രണം
സൌദിയിൽ കൊവിഡ് മരണം 100 കവിഞ്ഞു; യുഎഇയിൽ  തൊഴിലാളികൾക്ക് യാത്രാ നിയന്ത്രണം
സ്വന്തം ലേഖകൻ: സൗദിയില്‍ ആറ് മരണവും 1122 പുതിയ കോവിഡ് കേസുകളും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണങ്ങള്‍ 103 ഉം കോവിഡ് കേസുകള്‍ 10484 ഉം ആയി. 92 പേര്‍ക്ക് കൂടി രോഗമുക്തി ലഭിച്ചു. ഇതോടെ ആകെ രോഗമുക്തി ലഭിച്ചവരുടെ എണ്ണം 1490 ആയി. മക്കയില്‍ അഞ്ച് പേരും ജിദ്ദയില്‍ ഒരാളുമാണ് മരിച്ചത്. ഇന്ന് രോഗം …
“ടെൻ മില്യൺ മീൽ‌സ്,” വമ്പൻ റംസാൻ പദ്ധതിയുമായി യുഎഇ; ഒരു കോടി പേർക്ക് ഭക്ഷണം
“ടെൻ മില്യൺ മീൽ‌സ്,” വമ്പൻ റംസാൻ പദ്ധതിയുമായി യുഎഇ; ഒരു കോടി പേർക്ക് ഭക്ഷണം
സ്വന്തം ലേഖകൻ: റംസാന്‍ മാസത്തില്‍ ഒരു കോടി പേര്‍ക്ക് ഭക്ഷണമെത്തിക്കുന്ന പദ്ധതി യുഎഇ ഭരണകൂടം പ്രഖ്യാപിച്ചു. എമിറേറ്റസ് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും, ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദാണ് ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചത്. “ടെൻ മില്യൻ മീൽസ്” എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ശൈഖ ഹിന്ദ് ബിൻത് മക്തൂമായിരിക്കും പദ്ധതിയുടെ മേല്‍നേട്ടം വഹിക്കുക. വിശന്നിരിക്കുന്നത് വ്യക്തികളായാലും കുടുംബങ്ങളായാലും …
വിജയ് മല്യക്ക് തിരിച്ചടി; ഇന്ത്യക്കു കൈമാറരുതെന്ന അപ്പീൽ യുകെ കോടതി തളളി
വിജയ് മല്യക്ക് തിരിച്ചടി; ഇന്ത്യക്കു കൈമാറരുതെന്ന അപ്പീൽ യുകെ കോടതി തളളി
സ്വന്തം ലേഖകൻ: വിജയ് മല്യക്ക് യുകെ ഹൈക്കോടതിയിൽനിന്നും തിരിച്ചടി. ബ്രിട്ടനിൽനിന്ന് ഇന്ത്യയിലേക്ക് നാടുകടത്താനുളള നീക്കത്തിനെതിരെ മല്യ നൽകിയ അപ്പീൽ കോടതി തളളി. ഇതോടെ കേസ് യുകെ ആഭ്യന്തര സെക്രട്ടറിക്കു മുന്നിലെത്തി. വിജയ് മല്യയെ നാടുകടത്തണോ വേണ്ടയോ എന്ന കാര്യത്തിൽ യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ ആയിരിക്കും അന്തിമ തീരുമാനമെടുക്കുക. വായ്പാ തട്ടിപ്പു കേസിൽ പ്രഥമദൃഷ്ട്യാ …