1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആദ്യം കൈ നീട്ടി, പിന്നെ കൈകൂപ്പി; ഹസ്തദാനം ഒഴിവാക്കി ലോക നേതാക്കള്‍
ആദ്യം കൈ നീട്ടി, പിന്നെ കൈകൂപ്പി; ഹസ്തദാനം ഒഴിവാക്കി ലോക നേതാക്കള്‍
സ്വന്തം ലേഖകൻ: കൊറോണ ഭീതിയില്‍ ഹസ്തദാനം ഒഴിവാക്കുകയാണ് ലോക നേതാക്കള്‍. ഹസ്തദാനം രോഗം പകരുന്നതിന് കാരണമാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സ് രാജകുമാരന്‍ ലണ്ടനില്‍ നടന്ന ഒരു അവാര്‍ഡ് ഷോയില്‍ അതിഥികളെ സ്വാഗതം ചെയ്തത് കൈകള്‍ കൂപ്പിയായിരുന്നു. വേദിയിലേക്ക് എത്തിയ ചാള്‍സ് രാജകുമാരന്‍ കാറില്‍ നിന്നിറങ്ങി ആദ്യം പതിവ് പോലെ കൈ നീട്ടിയെങ്കിലും …
“യൂസ് & ത്രോ” വിന് കടിഞ്ഞാൺ: ഇലക്ട്രോണിക് “റിപ്പയര്‍ സേവനം” അവകാശമാക്കാന്‍ ഇയു
“യൂസ് & ത്രോ” വിന് കടിഞ്ഞാൺ:   ഇലക്ട്രോണിക് “റിപ്പയര്‍ സേവനം” അവകാശമാക്കാന്‍ ഇയു
സ്വന്തം ലേഖകൻ: സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളില്‍ പലരും അവരുടെ ഫോണുകള്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാറ്റുന്നവരാണ്. ഇക്കാരണം കൊണ്ടുതന്നെ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ഇലക്ട്രോണിക് മാലിന്യങ്ങള്‍ ലോകത്ത് സൃഷ്ടിക്കപ്പെടുന്നു. ഈ പ്രശ്‌നം നേരിടാന്‍ ഒരു മാര്‍ഗം പരീക്ഷിക്കാനൊരുങ്ങുകയാണ് യൂറോപ്പ്. ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്കും, സ്മാര്‍ട്‌ഫോണുകള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കും അറ്റകുറ്റപ്പണികള്‍ നടത്താനുള്ള സൗകര്യമൊരുക്കാന്‍ കമ്പനികളെ നിര്‍ബന്ധിക്കുകയും പുതിയ ഉപകരണങ്ങള്‍ വാങ്ങുന്നതിന് പകരം …
“ഇനി ശബ്ദമുയർത്താം,” ഏഴ് മാസത്തെ വീട്ടു തടങ്കലിന് ശേഷം ഫാറൂഖ് അബ്ദുള്ള മോചിതനായി
“ഇനി ശബ്ദമുയർത്താം,” ഏഴ് മാസത്തെ വീട്ടു തടങ്കലിന് ശേഷം ഫാറൂഖ് അബ്ദുള്ള മോചിതനായി
സ്വന്തം ലേഖകൻ: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ളയ്ക്ക് മോചനം. ജമ്മു കശ്മീര്‍ ഭരണകൂടമാണ് ഫാറൂഖ് അബ്ദുള്ളയെ എത്രയും പെട്ടെന്ന് വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ഉത്തരവിട്ടത്. അതേസമയം അദ്ദേഹത്തിന്റെ മകനും മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുള്ളയും പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തിയുടേയും വീട്ടുതടങ്കല്‍ ഇനിയും …
ഇന്ത്യയിലേക്ക് യാത്രാവിലക്കുമായി സൗദി; ഇന്ത്യക്കാര്‍ക്ക് സൌദിയിലേക്ക് മടങ്ങാന്‍ 72 മണിക്കൂര്‍ സമയം
ഇന്ത്യയിലേക്ക് യാത്രാവിലക്കുമായി സൗദി; ഇന്ത്യക്കാര്‍ക്ക് സൌദിയിലേക്ക് മടങ്ങാന്‍ 72 മണിക്കൂര്‍ സമയം
സ്വന്തം ലേഖകൻ: ഇന്ത്യയുള്‍പ്പെടെ വിവിധ രാഷ്ട്രങ്ങളിലേക്ക് യാത്രാ വിലക്ക് സംബന്ധിച്ച സൌദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ഉത്തരവ് പുറത്തിറങ്ങി. സൌദി ആഭ്യന്തര മന്ത്രാലയം വിദേശ കാര്യ മന്ത്രാലയം എന്നിവരുടെ നിര്‍ദേശമനുസരിച്ചാണ് ഉത്തരവ് ഇറങ്ങിയത്. ഇതു പ്രകാരം ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. എന്നാല്‍ നിലവില്‍ ഈ രാജ്യങ്ങളിലുള്ള സൌദി …
കോവിഡ് 19 നെ ഡബ്ലു‌എച്ച്‌ഒ മഹാമാരിയായി പ്രഖ്യാപിച്ചു; യാത്രാവിലക്കുമായി യുഎസ്
കോവിഡ് 19 നെ ഡബ്ലു‌എച്ച്‌ഒ മഹാമാരിയായി പ്രഖ്യാപിച്ചു; യാത്രാവിലക്കുമായി യുഎസ്
സ്വന്തം ലേഖകൻ: കോവിഡ് 19 നെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചു. രണ്ടാഴ്ചക്കിടെ രോഗം ബാധിച്ചവരുടെ എണ്ണം പതിമൂന്ന് മടങ്ങ് വര്‍ധിച്ചതും രോഗം സ്ഥിരീകരിച്ച രാജ്യങ്ങളുടെ എണ്ണം മൂന്ന് മടങ്ങായി ഉയര്‍ന്നതും പരിഗണിച്ചാണ് പ്രഖ്യാപനമെന്ന് ഡബ്യൂഎച്ച്ഒ അധികൃതര്‍ വ്യക്തമാക്കി. പുതിയ സാഹചര്യത്തില്‍ അന്താരാഷ്ട്രതലത്തിലുള്ള രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത. അമേരിക്കയില്‍ യാത്രാവിലക്ക്. അടുത്ത …
ബഹ്റനില്‍ രണ്ടാമത്തെ മലയാളി നഴ്സിനും കൊവിഡ് 19; യുഎഇയിലെ സ്‌കൂളുകളിൽ ജൂൺ വരെ ഇ-ലേണിങ്
ബഹ്റനില്‍ രണ്ടാമത്തെ മലയാളി നഴ്സിനും കൊവിഡ് 19; യുഎഇയിലെ  സ്‌കൂളുകളിൽ ജൂൺ വരെ ഇ-ലേണിങ്
സ്വന്തം ലേഖകൻ: ബഹറിനില്‍ രണ്ട് മലയാളികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ബഹറിനിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‍സുമാരാണ് ഇരുവരും. രണ്ടുപേരെയും ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട്, തിരുവനന്തപുരം സ്വദശികളാണ് ഇരുവരുമെന്നാണ് വിവരം. ആശുപത്രിയിൽ കോവിഡ് 19 ബാധിച്ച ചികിത്സക്കെത്തിയ രോഗിയിൽ നിന്നാണ് തിരുവനന്തപുരം സ്വദേശിക്ക് രോഗം പടർന്നത്. നഴ്‍സുമാരുടെ ഭര്‍ത്താക്കന്മാരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയിച്ചിട്ടുണ്ട്. ഇവരുള്‍പ്പെടെ …
കോവിഡ് 19: വിമാന സർവീസുകൾ പൂർണമായും നിർത്തി കുവൈത്ത്
കോവിഡ് 19: വിമാന സർവീസുകൾ പൂർണമായും നിർത്തി കുവൈത്ത്
സ്വന്തം ലേഖകൻ: ലോകാരോഗ്യ സംഘടന കോവിഡ് 19 ആഗോള മഹാമാരിയായി പ്രഖ്യാപിക്കുകയും ഗൾഫ് മേഖലയിൽ രോഗം പടരുകയും ചെയ്ത സാഹചര്യത്തിൽ വിമാന സർവീസുകൾ പൂർണമായും നിർത്തി വെക്കാൻ കുവൈത്തിന്റെ തീരുമാനം. ഖത്തറിൽ ഇന്നലെ മാത്രം ഒറ്റയടിക്ക് 238 പേർക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്ക വർധിപ്പിച്ചു. പശ്ചിമേഷ്യയിൽ രോഗികളുടെ എണ്ണം പതിനായിരത്തിനും മുകളിലാണ്. കോവിഡ് വ്യാപനത്തോടെ തീർത്തും …
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 74 ആയി; 900 വിദേശ ഇന്ത്യക്കാരെ തിരികെ എത്തിച്ചു
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 74 ആയി; 900 വിദേശ ഇന്ത്യക്കാരെ തിരികെ എത്തിച്ചു
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 74 ആയി വര്‍ധിച്ചെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ്. രോഗബാധിതരില്‍ 56 ഇന്ത്യക്കാരും 17 വിദേശികളുമാണുള്ളത്. വ്യാഴാഴ്ച മാത്രം പുതുതായി 13 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലുവ് അഗര്‍വാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന 150ഓളം ഇന്ത്യക്കാരെ ഇറാന്‍ എയര്‍ …
ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്കും കൊറോണ; പ്രധാനമന്ത്രി അടക്കമുള്ളവരുമായി അടുത്തിടപഴകി
ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്കും കൊറോണ; പ്രധാനമന്ത്രി അടക്കമുള്ളവരുമായി അടുത്തിടപഴകി
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയായ നദൈന്‍ ഡോറിസിനാണ് കൊറോണ സ്ഥിരീകരിച്ചത്.പനിയും തൊണ്ടവേദനയും അനുഭവപ്പട്ടതിനെ ത്തുടര്‍ന്ന് നടത്തിയ പരിശോാധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്. പരിശോധന ഫലം പോസിറ്റീവാണെന്നും മന്ത്രി വീട്ടില്‍ ഐസൊലേഷനിലാണെന്നും അധികൃതര്‍ അറിയിച്ചു. ഡോറിസുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രമിക്കുകയാണ്. പ്രധാനമന്ത്രി ബോറിസ് ജോണ്‍ അടക്കം നൂറോളം …
മടങ്ങാനാവാതെ ഇറ്റാലിയൻ എയർപോർട്ടുകളിൽ കുടുങ്ങി മലയാളികൾ;
മടങ്ങാനാവാതെ ഇറ്റാലിയൻ എയർപോർട്ടുകളിൽ കുടുങ്ങി മലയാളികൾ;
സ്വന്തം ലേഖകൻ: ഇറ്റലിയിൽ നിന്ന് തിരികെ വരാനായി എത്തി വിമാനത്താവളങ്ങളിൽ കുടുങ്ങിയ നൂറു കണക്കിന് മലയാളികളുടെ കാര്യത്തിൽ 24 മണിക്കൂറിന് ശേഷവും തീരുമാനമായില്ല. കൊവിഡ് 19 ഇല്ലെന്ന ഹെൽത്ത് സർട്ടിഫിക്കറ്റ് ഇല്ലാതെ ഇവർക്ക് ബോർഡിംഗ് പാസ് പോലും നൽകേണ്ടെന്ന കേന്ദ്രസർക്കാരിന്‍റെ സർക്കുലറാണ് ഇവരെ പ്രതിസന്ധിയിലാക്കിയത്. ഭക്ഷണവും വെള്ളവുമില്ലാതെ ഗർഭിണികളും സ്ത്രീകളും കുട്ടികളുമടക്കം നൂറു കണക്കിന് പേരാണ് …