സ്വന്തം ലേഖകൻ: കോവിഡ് 19 സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നും സൌദിയിലേക്ക് വരുന്നവര്‍ക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. സൗദി കോൺസുലേറ്റിന്റെ അംഗീകാരമുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് യാത്രക്കാർക്ക് ബോർഡിംഗ് പാസുകൾ നൽകേണ്ട ഉത്തരവാദിത്വം എയർലൈനുകൾക്കായിരിക്കും. പുതിയതായി വരുന്നവരായാലും റീ എന്‍ട്രിയില്‍ വരുന്നവരായാലും കോവിഡ് 19 സ്ഥിരീകരിച്ച രാജ്യത്ത് രണ്ടാഴ്ചയിലധികം താമസിച്ചവരാണെങ്കില്‍ നിര്‍ബന്ധമായും …
സ്വന്തം ലേഖകൻ: കോവിഡ്-19 വൈറസ് ബാധ പടരുന്നതിനേത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്ത് വിലക്കേര്‍പ്പെടുത്തി. ശനിയാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് വിലക്ക്. ഇതേതുടര്‍ന്ന് കരിപ്പൂരില്‍ നിന്ന് പുലര്‍ച്ചെ പുറപ്പെടേണ്ട വിമാനം റദ്ദാക്കി. വിമാനത്തില്‍ യാത്രചെയ്യാനായി എത്തിയവരെ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. ഇന്ത്യയ്‌ക്കൊപ്പം ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീന്‍സ്, ഈജിപ്ത്, സിറിയ, …
സ്വന്തം ലേഖകൻ: കുവൈത്തിലേക്കുള്ള യാത്രക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ വിജ്ഞാപനം റദ്ദാക്കി. കുവൈത്ത് മന്ത്രിസഭയുടേതാണ് തീരുമാനം. 10 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈത്തിലേക്ക് വരാന്‍ കോവിഡ് 19 ഇല്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു നിര്‍ദേശം. മാർച്ച് എട്ടു മുതൽ ഇന്ത്യ ഉൾപ്പെടെ പത്തു രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കണമെങ്കിൽ കോവിഡ് 19 ബാധിതരല്ലെന്നു തെളിയിക്കുന്ന …
സ്വന്തം ലേഖകൻ: “വിജനമായ തെരുവുകള്‍, റോഡുകളില്‍ സ്വകാര്യ വാഹനങ്ങള്‍ പോലും ഇല്ല. പൊതുഗതാഗതം നിരോധിച്ചിരിക്കുന്നു,” കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമെന്ന് കരുതുന്ന ചൈനയിലെ വുഹാനിലെ കാഴ്ച ഓര്‍ത്തെടുക്കുകയാണ് അടുത്തിടെ വുഹാനില്‍ നിന്ന് മടങ്ങിയെത്തിയ മഹാരാഷ്ട്ര സ്വദേശിയും വുഹാനിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുമായ ആഷിഷ് കര്‍മെ. “കൊറോണ വൈറസുമായി ബന്ധപ്പെട്ട് ആദ്യ കേസ് 2019 ഡിസംബര്‍ എട്ടിനാണ് റിപ്പോര്‍ട്ട് …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തില്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ രക്തസാമ്പിളുമായി ഇറാനില്‍നിന്ന് വിമാനം ഇന്ത്യയിലെത്തും. 300 ഇന്ത്യക്കാരുടെ രക്ത സാമ്പിളുമായി വെള്ളിയാഴ്ച രാത്രിയോടെയാണ് വിമാനം എത്തുക. തുടര്‍ന്ന് ഇന്ത്യയിലുള്ള ഇറാന്‍കാരുമായി വിമാനം തിരികെ പോകുമെന്നാണ് റിപ്പോര്‍ട്ട്. ഇറാന്റെ ‘മഹാന്‍ എയര്‍’ വിമാനമാണ് ഇന്ത്യയിലെത്തുക. വിമാനത്തിന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ഇറാനില്‍ …
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് മത്സര രംഗത്ത് നിന്ന് എലിസബത്ത് വാറന്‍ പിന്മാറി. സൂപ്പര്‍ ചൊവ്വയിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് വാറന്റെ പിന്മാറ്റം. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് ഒരു വനിത എത്താനുള്ള സാധ്യതയാണ് വാറന്റെ പിന്മാറ്റത്തോടെ അവസാനിച്ചത്. ഇതോടെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപിനെതിരെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ആകാനുള്ള മല്‍സരം ബേണി സാന്‍ഡേഴ്‌സും ജോ ബൈഡനും തമ്മിലായി. …
സ്വന്തം ലേഖകൻ: കോവിഡ്-19 വൈറസ് ബാധയെ തുടർന്ന് ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ-യുറോപ്യൻ യൂണിയൻ സമ്മേളനം മാറ്റിവെച്ചു. വിദേശകാര്യമന്ത്രാലയമാണ് വൈറസ് ബാധയെ തുടർന്ന് സമ്മേളനം മാറ്റിവെച്ച വിവരം അറിയിച്ചത്. ഇന്ത്യ-ഇ.യു സമ്മേളനത്തിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കുമെന്ന് നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ യാത്ര വേണ്ടെന്നാണ് ആരോഗ്യപ്രവർത്തകരുടെ നിർദേശം. അതിനാൽ ഇരു രാജ്യങ്ങൾക്കും സൗകര്യപ്രദമായ …
സ്വന്തം ലേഖകൻ: മാർച്ച് എട്ടുമുതൽ പത്ത് രാജ്യങ്ങളില്‍ നിന്നുള്ള വിദേശികൾ വൈറസ് ബാധയില്ലെന്ന് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് കുവൈത്ത് പുനഃപരിശോധിക്കുമെന്ന് റിപ്പോർട്ട്. തൊഴില്‍ രംഗത്ത് പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്നതിനാൽ മന്ത്രസഭാ യോഗം ഇതു പുനരാലോചിക്കുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ‘അൽ റായ്’ ദിനപത്രം റിപ്പോർട്ട് ചെയ്തു. തൊഴില്‍ മേഖലയെ ബാധിക്കാത്ത തരത്തില്‍ പുതിയൊരു നിർദേശം പുറപ്പെടുവിക്കുന്നതിനെക്കുറിച്ചാണ് …
സ്വന്തം ലേഖകൻ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിലെ മുഖ്യ പ്രതിയായ നീരവ് മോദിയുടെ ജാമ്യം വീണ്ടും തള്ളി ലണ്ടന്‍ ഹൈക്കോടതി. അഞ്ചാം തവണയാണ് ലണ്ടന്‍ കോടതി നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 200 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് നീരവ് മോദിക്കെതിരെയുള്ള കേസ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അറസ്റ്റു ചെയ്യപ്പെട്ടതുമുതല്‍ …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ നടന്ന കലാപങ്ങള്‍ ലോകമെമ്പാടുമുള്ള മുസ്‌ലിം ജനതയെ വേദനിപ്പിക്കുന്നതാണെന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള അല്‍ ഖമനേയി. ഹിന്ദുത്വ തീവ്രവാദികളെ നിലയ്ക്ക് നിര്‍ത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികളെ നിയന്ത്രിച്ചില്ലെങ്കില്‍ മുസ്‌ലിം ലോകത്ത് ഇന്ത്യ ഒറ്റപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ ദല്‍ഹി കലാപത്തില്‍ …