
സ്വന്തം ലേഖകൻ: കോവിഡ് 19 സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നും സൌദിയിലേക്ക് വരുന്നവര്‍ക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. സൗദി കോൺസുലേറ്റിന്റെ അംഗീകാരമുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.
സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് യാത്രക്കാർക്ക് ബോർഡിംഗ് പാസുകൾ നൽകേണ്ട ഉത്തരവാദിത്വം എയർലൈനുകൾക്കായിരിക്കും. പുതിയതായി വരുന്നവരായാലും റീ എന്‍ട്രിയില്‍ വരുന്നവരായാലും കോവിഡ് 19 സ്ഥിരീകരിച്ച രാജ്യത്ത് രണ്ടാഴ്ചയിലധികം താമസിച്ചവരാണെങ്കില്‍ നിര്‍ബന്ധമായും ആരോഗ്യസര്‍ട്ടിഫിക്കറ്റ് കാണിക്കണം.
ഇക്കാര്യം പ്രത്യേകം പരിശോധിക്കുമെന്നും സൌദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറിൽ പറയുന്നു. കോവിഡ് 19 സ്ഥിരീകരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഉള്‍പ്പെടുന്നുണ്ട്. ഇത് എന്നുമുതലാണ് പ്രാബല്യത്തില്‍ വരിക എന്ന് സര്‍ക്കുലറിൽ വ്യക്തമാക്കുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല