1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫ്ലൈ ദുബൈ ഇന്ത്യൻ വിമാന സർവീസുകൾ നിർത്തി; അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തി ഗോ എയറും
ഫ്ലൈ ദുബൈ ഇന്ത്യൻ വിമാന സർവീസുകൾ നിർത്തി; അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തി ഗോ എയറും
സ്വന്തം ലേഖകൻ: യു.എ.ഇ വിമാനക്കമ്പനിയായ ഫ്ലൈ ദുബൈ ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ നിർത്തലാക്കി. ഈ മാസം 31 വരെയുള്ള സർവീസുകളാണ് നിര്‍ത്തലാക്കിയത്. കോഴിക്കോട്, കൊച്ചി വിമാനങ്ങളും റദ്ദാക്കിയവയിൽ ഉൾപ്പെടും. 8 ഇന്ത്യൻ നഗരങ്ങളിലേക്കാണ് ഫ്ലൈ ദുബൈ വിമാനങ്ങൾ സർവീസ് നടത്തിയിരുന്നത്. കോവിഡ് 19 മുൻകരുതലിന്റെ ഭാഗമായി ഇന്ത്യയിൽ ഏർപ്പെടുത്തിയ യാത്രാനിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കൊവിഡ് 19 …
യൂറോപ്പില്‍ മരണം വിതച്ച് കൊറോണ പടരുന്നു; ഇറ്റലിയിൽ ഒറ്റ ദിവസം 368 മരണം; ഒറ്റപ്പെട്ട് ഫ്രാൻസ്
യൂറോപ്പില്‍ മരണം വിതച്ച് കൊറോണ പടരുന്നു; ഇറ്റലിയിൽ ഒറ്റ ദിവസം 368 മരണം; ഒറ്റപ്പെട്ട് ഫ്രാൻസ്
സ്വന്തം ലേഖകൻ: യൂറോപ്പിൽ ഇറ്റലിക്കും സ്പെയിനിനും പിന്നാലെ ഫ്രാൻസിലും ജീവിതം നിശ്ചലം. സിനിമാ ശാലകളും ഭക്ഷണശാലകളുമുൾപ്പെടെ എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടി. ദീർഘദൂര ഗതാഗതത്തിനും നിരോധനമുണ്ട്. പാരിസ് സ്തംഭിച്ചു. ‍രാജ്യത്ത് ഇതുവരെ 91 പേർ മരിച്ചു; രോഗബാധിതർ 4500. യുഎസിന്റെ യാത്രാവിലക്ക് ബ്രിട്ടനിലേക്കും അയർലൻഡിലേക്കും കൂടി വ്യാപിപ്പിച്ചു. അമേരിക്കൻ എയർലൈൻസ് ഇന്നുമുതൽ രാജ്യാന്തര ദീർഘദൂര സർവീസുകൾ നിർത്തലാക്കും. …
“ഇന്ത്യയിലേക്ക് മടങ്ങിവരാൻ തടസം ജയിലിലടക്കുമോയെന്ന ഭയം,” ഐഎസില്‍ ചേര്‍ന്ന മലയാളികൾ
“ഇന്ത്യയിലേക്ക് മടങ്ങിവരാൻ തടസം ജയിലിലടക്കുമോയെന്ന ഭയം,”  ഐഎസില്‍ ചേര്‍ന്ന മലയാളികൾ
സ്വന്തം ലേഖകൻ: ഇന്ത്യയിലേക്ക് തിരികെ വരാന്‍ ആഗ്രഹമുണ്ടെന്ന് ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്ന മലയാളികളായ നിമിഷ ഫാത്തിമയും സോണിയ സെബാസ്റ്റ്യനും അറിച്ചതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. തിരികെയെത്തിയാല്‍ തങ്ങള്‍ ശിക്ഷിക്കപ്പെടുമോയെന്ന ഭയമുണ്ടെന്നും ജയിലിലടക്കില്ലെങ്കില്‍ അമ്മയെ കാണാന്‍ വരണമെന്നുണ്ടെന്നും നിമിഷ ഫാത്തിമ പറയുന്നു. ഐഎസില്‍ ഉണ്ടായിരുന്ന പ്രതീക്ഷ ഇപ്പോഴില്ലെന്നും ഇനി തിരിച്ചുപോകില്ലെന്നും സോണിയ പറയുന്നു. 2017ലാണ് …
കൊറോണ: ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് നിര്‍ത്തി; മാളുകൾ അടച്ചിടാൻ സൌദി
കൊറോണ: ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് നിര്‍ത്തി; മാളുകൾ അടച്ചിടാൻ സൌദി
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യപിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് നിര്‍ത്തി. എന്നാല്‍ റീ എന്‍ട്രി കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള അപേക്ഷ തുടര്‍ന്നും സ്വീകരിക്കും. ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങി മെഡിക്കല്‍ മേഖലയുമായി ബന്ധപ്പെട്ട വിസകള്‍ സ്റ്റാമ്പ് ചെയ്യുന്നതിന് തടസമില്ല. മെഡിക്കല്‍ മേഖലയുമായി ബന്ധപ്പെട്ടതല്ലാത്ത തൊഴില്‍ വിസകള്‍, സന്ദര്‍ശക വിസകള്‍, ടൂറിസ്റ്റ് വിസകള്‍ എന്നിവ …
രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാളുകളും അടച്ചിടണമെന്ന് കേന്ദ്രസർക്കാർ
രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാളുകളും അടച്ചിടണമെന്ന് കേന്ദ്രസർക്കാർ
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ്-19 പടരുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. ഇതിനു പുറമെ രാജ്യത്തെ സിമ്മിംഗ് പൂളുകളും മാളുകളും അടച്ചിടണമെന്നും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ നിര്‍ദേശിച്ചു. യൂറോപ്പില്‍ നിന്ന് വരുന്ന യാത്രക്കാരെ കൊണ്ടുവരരുതെന്നും സര്‍ക്കാര്‍ …
മലപ്പുറത്തും കാസര്‍കോടും കൊവിഡ് 19 സ്ഥിരീകരിച്ചു; സംസ്ഥാനത്ത് 24 പേര്‍ക്ക് രോഗബാധയെന്ന് മുഖ്യമന്ത്രി
മലപ്പുറത്തും കാസര്‍കോടും കൊവിഡ് 19 സ്ഥിരീകരിച്ചു; സംസ്ഥാനത്ത് 24 പേര്‍ക്ക് രോഗബാധയെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറത്ത് രണ്ട് പേര്‍ക്കും കാസര്‍കോട് ഒരാള്‍ക്കുമാണ് ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 24 ആയി. 12470 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. 270 പേര്‍ ചികിത്സയില്‍ കഴിയുന്നു. ഇന്ന് 72 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 12,470 …
കൊവിഡ് 19: 70 കഴിഞ്ഞവരെ ഐസൊലേഷനിലാക്കാൻ ബ്രിട്ടന്‍; പ്രേതനഗരമായി മാഡ്രിഡ്
കൊവിഡ് 19: 70 കഴിഞ്ഞവരെ ഐസൊലേഷനിലാക്കാൻ ബ്രിട്ടന്‍; പ്രേതനഗരമായി മാഡ്രിഡ്
സ്വന്തം ലേഖകൻ: കൊവിഡ് 19 പടര്‍ന്ന് പിടിച്ചതോടെ യൂറോപ് മുഴുവനായി നിശ്ചലതയിലേക്ക്. ബ്രിട്ടനില്‍ 70 വയസ്സിന് മുകളിലുള്ളവരെ ഐസൊലേഷനില്‍ പാര്‍പ്പിക്കാന്‍ തീരുമാനിച്ചു. യൂറോപ്യന്‍ രാജ്യങ്ങളിലെ മാളുകള്‍, തിയറ്ററുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവ അടച്ചു. അവശ്യ സാധനങ്ങള്‍ക്കായി മാത്രമാണ് ജനം പുറത്തിറങ്ങുന്നത്. ആസ്ട്രിയയില്‍ അഞ്ച് പേരിലധികം കൂട്ടം കൂടുന്നത് നിരോധിച്ചു. രാജ്യത്തെ സ്കൂളുകളും ഷോപ്പുകളും അടച്ചു. സ്പെയിനില്‍ അത്യാവശ …
കൊറോണ: കുവൈത്ത് അസാധാരണ നടപടികളിലേക്ക്; ദുബായ് വിമാനത്താവളം അടച്ചിടില്ല
കൊറോണ: കുവൈത്ത് അസാധാരണ നടപടികളിലേക്ക്; ദുബായ് വിമാനത്താവളം അടച്ചിടില്ല
സ്വന്തം ലേഖകൻ: കോവിഡ് 19 പ്രതിസന്ധി മറികടക്കാൻ കൂടുതൽ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ് കുവൈത്ത്. അവശ്യ സാധനങ്ങൾ വിൽക്കുന്നവ ഒഴികെയുള്ള സ്ഥാപനങ്ങൾ ഞായറാഴ്ച മുതൽ അടപ്പിച്ചുതുടങ്ങി. ഷോപ്പിങ് മാളുകളും വാണിജ്യ സമുച്ചയങ്ങളും അടഞ്ഞു കിടക്കുകയാണ്. ആളുകൾ കൂട്ടം കൂടുന്നത് തടയാൻ പൊലീസ് ഡ്രോണുകൾ ഉപയോഗിച്ചുള്ള അനൗൺസ്‌മെന്റ് നടത്തുന്നുണ്ട്. അതിനിടെ പ്രത്യേക സാഹചര്യം മുതലെടുത്ത് അവശ്യ സാധനങ്ങൾ …
സൗദി യാത്രാ വിലക്ക്: കാലാവധി തീരാറായ എല്ലാ വിസകളും നീട്ടി നല്‍കാൻ തീരുമാനം
സൗദി യാത്രാ വിലക്ക്: കാലാവധി തീരാറായ എല്ലാ വിസകളും നീട്ടി നല്‍കാൻ തീരുമാനം
സ്വന്തം ലേഖകൻ: സൗദിയിൽ സന്ദർശന വിസയിൽ വന്ന് വിമാന യാത്ര മുടങ്ങിയ കാരണത്താൽ തിരിച്ചുപോകാൻ കഴിയാത്തവരുടെ വിസ കാലാവധി നീട്ടി നൽകുമെന്ന് പാസ്പോർട്ട് വിഭാഗം (ജവാസാത്) വ്യക്തമാക്കി. സൌദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ അല്‍ സഊദാണ് ഇതിനുള്ള ഉത്തരവിട്ടത്. ഫാമിലി വിസിറ്റ്, തൊഴിൽ വിസിറ്റ്, ചികിത്സ വിസിറ്റ് തുടങ്ങി എല്ലാ ഇനം വിസിറ്റ് …
സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊവിഡ്, രാജ്യത്ത് 109 കേസുകൾ; അതീവ ജാഗ്രത തുടരുന്നു
സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊവിഡ്, രാജ്യത്ത് 109 കേസുകൾ; അതീവ ജാഗ്രത തുടരുന്നു
സ്വന്തം ലേഖകൻ: യുകെ സ്വദേശിയടക്കം ഇന്ന് രണ്ടുപേര്‍ക്ക് കൊറോണ ബാധിച്ചതായി സ്ഥിരീകരണം. വിദേശത്തുനിന്ന് തിരിച്ചെത്തിയ തിരുവനന്തപുരം സ്വദേശിയായ ഡോക്ടര്‍ക്കും കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ 21 പേരാണ് വൈറസ് ബാധിതരായി ചികിത്സയിലുള്ളതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്ലാവരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും മന്ത്രി വ്യക്തമാക്കി. പഠനത്തിന്‍റെ ഭാഗമായി സ്‌പെയിനില്‍ പോയി തിരിച്ചെത്തിയ …