സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധയേറ്റുള്ള മരണ നിരക്കില്‍ ചൈനയെ മറികടന്ന് ഇറ്റലി. വ്യാഴാഴ്ച പുതുതായി 427 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇറ്റലിയിലെ ആകെ മരണനിരക്ക് 3,405 ആയി ഉയര്‍ന്നു. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ 3245 പേരാണ് ഇതുവരെ മരണപ്പെട്ടത്. അതേസമയം ചൈനയില്‍ 81154 പേര്‍ക്ക് ഇതുവരെ വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ 71,150 പേര്‍ …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടണില്‍ വെള്ളിയാഴ്ച പുറത്തിറങ്ങിയ പത്രങ്ങളുടെയെല്ലാം ഒന്നാം പേജ് ഒരേ തലക്കെട്ടോടെയാണ് ഇറങ്ങിയത്. വൈറസ് ബാധയില്‍ ബുദ്ധിമുട്ടുമ്പോള്‍ വായനക്കാരോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് പത്രങ്ങള്‍ ഒന്നാംപേജില്‍ ഒരേ തലക്കെട്ടും വാര്‍ത്തയും നല്‍കി ഐക്യം പ്രഖ്യാപിച്ചത്. ബ്രിട്ടണിലെ അമ്പതിലേറെ പത്രങ്ങള്‍ വെള്ളിയാഴ്ച ഈ രീതിയിലാണ് വായനക്കാര്‍ക്ക് മുന്നിലേക്കെത്തിയത്. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്ന …
സ്വന്തം ലേഖകൻ: ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെയ്ക്കുകയാണെന്ന് ഒമാന്‍ എയര്‍ അറിയിച്ചു. കൊറോണ വൈറസിനെതിരായ പ്രതിരോധ നടപടികളുടെ സാഹചര്യത്തിലാണ് തീരുമാനം. മാര്‍ച്ച് 28വരെയാണ് സര്‍വീസുകള്‍ റദ്ദാക്കിയതെങ്കിലും അപ്പോഴത്തെ അവസ്ഥ അനുസരിച്ച് ഇത് തുടരാനും സാധ്യതയുണ്ട്. മാര്‍ച്ച് 22 മുതല്‍ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നുമുള്ള യാത്രാ വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി …
സ്വന്തം ലേഖകൻ: പകര്‍ച്ചവ്യാധികള്‍ എളുപ്പത്തില്‍ പിടികൂടാതിരിക്കാനുള്ള ഏറ്റവും മികച്ചമാര്‍ഗ്ഗങ്ങളിലൊന്നാണ് വ്യക്തിശുചിത്വം പാലിക്കുക എന്നത്. ഈ കൊറോണ കാലത്ത് പ്രത്യേകിച്ച് ഇടവിട്ടിടവിട്ട് സോപ്പോ ഹാന്‍ഡ്‍വാഷോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക എന്നതും പ്രധാനമാണ്. എന്നാല്‍, പണ്ടുകാലത്ത് ഡോക്ടര്‍മാര്‍പോലും രോഗികളെ നോക്കുമ്പോള്‍ വേണ്ടവിധത്തില്‍ കൈകള്‍ വൃത്തിയാക്കിയിരുന്നില്ല. എന്നാല്‍, ഇതിന് ഒരു മാറ്റം വരുത്തിയ, കൈകള്‍ ശുചിയാക്കാന്‍ പഠിപ്പിച്ച, അത് …
സ്വന്തം ലേഖകൻ: ലോകമെമ്പാടും കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 9,277 ആയി. രണ്ടേകാൽ ലക്ഷത്തിലധികം ആളുകൾക്ക് രോഗം ബാധിച്ചതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ഇതുവരെ 85,831 പേരിൽ രോഗം ഭേദമായിട്ടുണ്ട്. കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള 1,30,519 പേരിൽ 6893 പേരുടെ നില ഗുരുതരമാണെന്നാണ് കണക്ക്. ചൈനയ്ക്കു പിന്നാലെ ഏറ്റവും കൂടുതൽ ആളുകൾക്ക് കൊവിഡ് …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധയെ തടയുന്നതിനായി ഈ ഞായറാഴ്ച ജനത്തിനു വേണ്ടി, ജനം സ്വയം നടത്തുന്ന ‘ജനതാ കർഫ്യൂ’ നടപ്പാക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച രാവിലെ ഏഴു മുതൽ രാത്രി ഒൻപതു വരെ ആരും വീട്ടിൽനിന്നു പുറത്തിറങ്ങരുത്. വീട്ടിൽത്തന്നെ തുടരണം. വിവിധ വിഭാഗങ്ങളിൽപ്പെടുന്നവർ വീട്ടിലിരുന്ന് ജോലി ചെയ്യാനാകുമെങ്കിൽ അതു കൃത്യമായി പാലിക്കണം. 65 …
സ്വന്തം ലേഖകൻ: സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈയടുത്ത് രാജകുടുംബത്തിലെ മൂന്നംഗങ്ങളെ അറസ്റ്റ് ചെയ്തു എന്ന റിപ്പോര്‍ട്ട് ഏറെ ചര്‍ച്ചയായിരുന്നു. മുഹമ്മദ് ബിന്‍ സല്‍മാന് അധികാരം പിടിച്ചടക്കാനുള്ള നീക്കത്തിന്റെ ആദ്യപടിയായാണ് ഈ അറസ്റ്റ് എന്നായിരുന്നു വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരത്തിലേറിയതിനു ശേഷം എങ്ങനെയാണ് അദ്ദേഹം തന്റെ അധികാരം ഉറപ്പിക്കാന്‍ വേണ്ടി …
സ്വന്തം ലേഖകൻ: യു.എ.ഇയില്‍ താല്‍ക്കാലികമായി രാജ്യത്ത് പ്രവേശിക്കാനുള്ള വിസ നല്‍കുന്നത് നിര്‍ത്തി വെച്ചു. കൊവിഡ്-19 നിന്റെ പശ്ചാത്തലത്തിലാണ് നടപടി. മാര്‍ച്ച് 19 മുതല്‍ രണ്ടാഴ്ചത്തേക്കാണ് വിസ വിലക്ക്. താമസ വിസക്കാര്‍ക്കും മറ്റു വിസക്കാര്‍ക്കും വിലക്ക് ബാധകമായിരിക്കും. ഇതാദ്യമായാണ് താമസവിസക്കാര്‍ക്ക് യു.എ.ഇ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒപ്പം യു.എ.ഇയില്‍ തൊഴില്‍ അനുമതി നല്‍കുന്നതും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. നിലവില്‍ …
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. 65 വയസ്സിന് മുകളിലുള്ളവരും 10 വയസ്സിന് താഴെയുള്ളവരും പുറത്തിറങ്ങരുതെന്ന് കേന്ദ്രം വ്യക്തമാക്കി. ഇന്ത്യയിലെ കൊവിഡ്19 മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നുവെന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടെ മാധ്യമങ്ങളെ കാണുകയായിരുന്നു കേന്ദ്ര ആരോഗ്യ സെക്രട്ടറി. അതേസമയം മെഡിക്കല്‍ പ്രൊഫഷണല്‍സും സര്‍ക്കാര്‍ ജീവനക്കാരുമായുള്ളവര്‍ക്കും ഈ നിര്‍ദേശം ബാധകമാവില്ലെന്നും അദ്ദേഹം പറഞ്ഞു. …
സ്വന്തം ലേഖകൻ: ലോകമെമ്പാടും കടുത്ത ജാഗ്രാത നടപടികള്‍ തുടരുമ്പോഴും കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതം വര്‍ധിച്ച് വരികയാണ്. 150 ലേറെ രാജ്യങ്ങളിലായി രണ്ട് ലക്ഷത്തിലധികം ആളുകള്‍ക്കാണ് ഇതിനോടകം വൈറസ് ബാധയേറ്റിരിക്കുന്നത്. മരിച്ചവരുടെ എണ്ണം 8419 കഴിഞ്ഞു. ഇന്ത്യയില്‍ 153 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ മൂന്നു പേരാണ് മരണപ്പെട്ടത്. രാജ്യത്തും കനത്ത ജാഗ്രതാ നടപടികളാണ് തുടര്‍ന്ന് …