സ്വന്തം ലേഖകൻ: ലോകത്ത് 160 രാജ്യങ്ങളിലേറെയായി കൊവിഡ്-19 വ്യാപകമായി പടര്‍ന്നുപിടിച്ചിരിക്കുകയാണ്. മികച്ച ആരോഗ്യ പ്രവര്‍ത്തനമേഖലയുള്ളതും ആഗോള സാമ്പത്തിക ശക്തിയുമായ രാജ്യങ്ങളെയെല്ലാം കൊവിഡ്-19 കാര്യമായി ബാധിച്ചിട്ടുണ്ട്. ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ മഹാമാരിയില്‍ സ്തംഭിച്ച് നില്‍ക്കവെ ഉത്തരകൊറിയ എന്ന രാജ്യം മാത്രം തങ്ങളെ കൊവിഡ്-19 ബാധിച്ചിട്ടേയില്ല എന്നാണ് പറയുന്നത്. രാജ്യത്ത് ഒരു കൊവിഡ്-19 രോഗി പോലും …
സ്വന്തം ലേഖകൻ: പതിനാലര കോടി ജനസംഖ്യയുണ്ടായിട്ടും ചൈനയുമായി വലിയ തോതില്‍ അതിര്‍ത്തി പങ്കിട്ടിട്ടും കാര്യമായ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത രാജ്യമാണ് റഷ്യ. വെറും 306 പേര്‍ക്ക് മാത്രമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഒരു മരണം പോലും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. ഈ റഷ്യന്‍ കണക്കുകളില്‍ അവിശ്വാസം രേഖപ്പെടുത്തുകയാണ് പല അന്താരാഷ്ട്ര മാധ്യമങ്ങളും. യൂറോപിലെ ആറ് …
സ്വന്തം ലേഖകൻ: സൗദിയില്‍ 119 പേര്‍ക്ക് കൂടി കൊറോണ വൈറസ് അസുഖം സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 511 ആയി. പരമാവധി പുറത്തിറങ്ങരുതെന്ന് മന്ത്രാലയം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ഇന്ന് അസുഖം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ മക്കയിലാണ്. റിയാദില്‍ 34 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഖതീഫില്‍ 4, അല്‍ അഹ്സയില്‍ 3, ഖോബാറില്‍ 3, …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കുവൈത്തിൽ ഭാഗികമായി കർഫ്യൂ ഏർപ്പെടുത്തി. വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിച്ച് പുലർച്ചെ നാല് മണിക്ക് അവസാനിക്കുന്ന രീതിയിൽ പതിനൊന്ന് മണിക്കൂർ കർഫ്യൂവിനാണ് ആണ് ഇന്നലെ വൈകി ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകിയത്. കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സർക്കാർ കൊണ്ട് വന്ന നിർദ്ദേശങ്ങൾ ലംഘിക്കുന്ന …
സ്വന്തം ലേഖകൻ: മനുഷ്യവാസം ഉള്ളയിടത്തൊക്കെ കൊറോണയെത്തുമ്പോള്‍ സുരക്ഷിതമായൊരിടം ഈ ലോകത്തുണ്ടെന്ന് വന്നാലോ! മെഡിറ്ററേനിയന്‍ കടലിലെ ഒറ്റപ്പെട്ട ഒരു ദ്വീപാണ് ഈ സ്ഥലം. മുപ്പത് വര്‍ഷമായി മൌറോ മൊറാന്‍ഡി എന്നയാൾ ഏകാന്തവാസം നയിക്കുന്ന ബുഡേലി എന്ന ഈ ദ്വീപ് ഇറ്റലിയിലെ വടക്കന്‍ സാര്‍ഡീനിയ മേഖലയിലാണ് സ്ഥിതിചെയ്യുന്നത്. കറന്‍റില്ല, ശുദ്ധജലത്തിന്‍റെ ലഭ്യതക്കുറവ്, ആശുപത്രിയില്ല, തണുപ്പ് കാലമായാല്‍ കഷ്ടപ്പാട് കൂടും, …
സ്വന്തം ലേഖകൻ: തുറന്നിട്ട പബ്ബുകള്‍ കാരണം ബ്രിട്ടന്‍റെ ആരോഗ്യനില തകര്‍ന്നെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍. ബ്രിട്ടനിലെ കൊറോണ വൈറസ് മരണസംഖ്യ ഇതുവരെ 177 ആയി ഉയർന്നു. ഇന്നലെ മാത്രം 40 പേരാണ് ബ്രിട്ടനില്‍ മരിച്ചത്. ഇതുവരൊയായി ബ്രിട്ടനില്‍ കൊറോണാ ബാധയേറ്റവരുടെ എണ്ണം 4,000 ആയി. കൊറോണ വൈറസ് വ്യാപനം മന്ദഗതിയിലാക്കാൻ ബോറിസ് ജോൺസൺ …
സ്വന്തം ലേഖകൻ: കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ഞായറാഴ്ചത്തെ ജനതാ കർഫ്യൂവിന് പൂർണമായി ഒരുങ്ങി രാജ്യം. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളെല്ലാം കർഫ്യൂവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ 7 മുതൽ രാത്രി 9 വരെ ജനങ്ങൾ പുറത്തിറങ്ങാതെ വീടിനകത്ത് ഇരിക്കണമെന്നാണു പ്രധാനമന്ത്രിയുടെ ആഹ്വാനം. 14 മണിക്കൂർ നീളുന്ന കർഫ്യൂവിന്റെ ഭാഗമായി …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് അമേരിക്കയില്‍ പലയിടത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 18,500ലേറെ ആളുകള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചുകഴിഞ്ഞു. 230 പേര്‍ മരിച്ചു. രോഗവ്യാപനം ഇനിയും വന്‍തോതില്‍ കൂടുമെന്നാണ് കണക്കുകൂട്ടല്‍. ഈ പശ്ചാത്തലത്തില്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നാണ് അധികൃതരുടെ നിര്‍ദേശം. അത്യാവശ്യ സേവനങ്ങളില്‍ ഉള്‍പ്പെടാത്ത ആരും വീടിനു പുറത്തിറങ്ങരുത്. മേഖലയിലെ …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ക്വലാലംപൂര്‍ വിമാനത്താവളത്തില്‍ മലയാളികളടക്കം നാനൂറിലേറെ ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്കുള്ളില്‍ വിമാനത്താവളത്തില്‍നിന്ന് ഒഴിയണമെന്ന കര്‍ശന നിര്‍ദേശം ഇന്ത്യന്‍ സംഘത്തിന് വിമാനത്താവള അധികൃതര്‍ നല്‍കി. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ എംബസി ഇടപെട്ട് തങ്ങളെ രക്ഷപ്പെടുത്തണമെന്നാണ് സംഘത്തിലെ മലയാളികള്‍ ആവശ്യപ്പെടുന്നത്. പല തവണ എംബസി അധികൃതരെ ബന്ധപ്പെട്ടെങ്കിലും …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പടർന്നുപിടിക്കാതിരിക്കാൻ സഹായിക്കുന്നതിനായി എൻഎച്ച്‌എസിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ട് വിരമിച്ച 65,000 ഡോക്ടർമാർക്കും നഴ്‌സുമാർക്കും കത്തുകൾ അയയ്ക്കുന്നു. ഫ്രണ്ട് ലൈൻ സേവനങ്ങൾ വർദ്ധിപ്പിക്കുന്നതിന് മുൻ ജീവനക്കാരെ ആവശ്യമാണെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം, എല്ലാ ആശുപത്രികളിലും മതിയായ സംരക്ഷണ ഉപകരണങ്ങളും വെന്റിലേറ്ററുകളും ഉണ്ടെന്ന് ഉറപ്പാക്കാമന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ പ്രധാന തൊഴിലാളികളുടെ …