സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ എൻജിനീയറിങ്, ആരോഗ്യ മേഖലയിൽ കൂടുതൽ സ്വദേശിവത്കരണം ഉടൻ നടപ്പാക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് സുലൈമാൻ അറിയിച്ചു. സ്വകാര്യ മേഖലയെ സഹായിക്കാൻ വേണ്ടിയുള്ള പദ്ധതികൾ സംബന്ധിച്ച് മന്ത്രാലയം വ്യാഴാഴ്ച സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുേമ്പാഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് മേഖലയിലെയും സ്വദേശിവത്കരണം വർധിപ്പിക്കുന്നത് സംബന്ധിച്ച വിശദാംശങ്ങൾ …
സ്വന്തം ലേഖകൻ: ആഗോള ഭീഷണിയായി പടരുന്ന കോവിഡ്–19 (കൊറോണ വൈറസ്) രോഗം ഡെന്മാർക്ക്, ഇസ്തോണിയ, പാക്കിസ്ഥാൻ, നോർവേ, ഗ്രീസ്, റുമാനിയ, അൽജീരിയ, ബ്രസീൽ എന്നീ രാജ്യങ്ങളിൽ കൂടി സ്ഥിരീകരിച്ചു. ചൈനയിൽ പുതുതായി 433 പേരിൽ ഇന്നലെ രോഗബാധ കണ്ടെത്തി; 29 മരണവും. ചൈന കഴിഞ്ഞാൽ കൂടുതൽ മരണം ഇറാനിലാണ്; 26 പേർ. രാജ്യത്തിന്റെ വൈസ് പ്രസിഡന്റ് …
സ്വന്തം ലേഖകൻ: യുഎസും അഫ്ഗാനിസ്ഥാനിലെ താലിബാനും തമ്മിലുള്ള സമാധാന കരാർ നാളെ ഖത്തർ തലസ്ഥാനമായ ദോഹയിൽ ഒപ്പിടുമെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞു. അഫ്ഗാനിലെ സായുധ പോരാട്ടം അവസാനിപ്പിക്കാൻ യുഎസും താലിബാനും തമ്മിൽ ഒരുവർഷമായി നടന്നുവരുന്ന സമാധാന ചർച്ചകൾ ഒടുവിൽ ഫലം കാണുകയാണ്. കരാർ യാഥാർഥ്യമായാൽ അഫ്ഗാനിലെ യുഎസ് സേനയെ ഘട്ടംഘട്ടമായി പിൻവലിക്കും. …
സ്വന്തം ലേഖകൻ: ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ (കോവിഡ്-19) ആഗോളതലത്തിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയെക്കുറിച്ച് ആശങ്കയുള്ളതായി യു.എസ് ഇന്‍റലിജൻസ് ഏജൻസി. ഇന്ത്യയിൽ കുറഞ്ഞ കേസുകൾ മാത്രമാണ് കോവിഡ്-19 റിപ്പോർട്ട് ചെയ്തിട്ടുള്ളുവെങ്കിലും ചൈനക്ക് പുറത്തേക്ക് വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് ആശങ്ക ഉയരുന്നതെന്ന് ഇന്‍റലിജൻസ് ഏജൻസി പറയുന്നു. സർക്കാറുകൾക്ക് കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള ശേഷിയാണ് യു.എസ് …
സ്വന്തം ലേഖകൻ: ഖത്തറിൽ നിന്ന് പുറപ്പെടുന്നതോ അല്ലെങ്കിൽ ഖത്തറിലെത്തുന്നതോ ആയ യാത്രകളിൽ അധിക പണമോ ആഭരണങ്ങളോ ൈകയിൽ കരുതുന്നുവെങ്കിൽ ഡിക്ലറേഷൻ നൽകണമെന്ന് ജനറൽ അതോറിറ്റി ഓഫ് കസ് റ്റംസ് (ജി.എ.സി). 50,000 ഖത്തർ റിയാലോ അതിൽ കൂടുതലോ പണവും തത്തുല്യമായ മൂല്യമുള്ള ആഭരണങ്ങളും സമാനമായി വിലമതിക്കുന്ന ഏതെങ്കിലും സാമ്പത്തികമോ കൈവശമുള്ളവർ യാത്രാവേളയിൽ നിർബന്ധമായും ഡിക്ലറേഷൻ ഫോറം …
സ്വന്തം ലേഖകൻ: സൗദിയില്‍ ബാര്‍ബര്‍ ഷോപ്പുകളിലും, ലോണ്ടറികളിലും, ബ്യൂട്ടി പാര്‍ലറുകളിലും ഓണ്‍ലൈന്‍ പണമിടപാട് നിര്‍ബന്ധമാക്കുന്നു. രാജ്യത്തെ ബിനാമി ബിസിനസുകള്‍ തടയുന്നതിന്‍റെ ഭാഗമായാണ് പുതിയ നടപടി. നിയമം ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരും. സൗദിയില്‍ ബാര്‍ബര്‍ ഷോപ്പുകളും, ലോണ്ടറികളും, സ്ത്രീകള്‍ക്കുള്ള ബ്യൂട്ടി പാര്‍ലറുകളും ഇനി ഡിജിറ്റലാകും. ഇവിടങ്ങളില്‍ ഓണ്‍ലൈന്‍ പണമടക്കല്‍ സംവിധാനം നിര്‍ബന്ധമാക്കി. ഏപ്രില്‍ മുതലാണ് നിയമം …
സ്വന്തം ലേഖകൻ: ചൈനക്ക് പുറത്തും കൊറോണ ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു. കൊറോണ ബാധിച്ച് ചൈനക്ക് പുറത്ത് മരിച്ചവരുടെ എണ്ണം 57 ആയി. കൊറോണയെ തുടര്‍ന്ന് ജപ്പാന്‍ തീരത്ത് പിടിച്ചിട്ട ആഡംബരക്കപ്പലില്‍ നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. കൊറോണയുടെ ഭീകരത നേരത്തെ ചൈനയില്‍ മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുകയാണ്. ചൈനയെക്കാള്‍ വേഗത്തിലാണ് യൂറോപ്പിലും പശ്ചിമേഷ്യയിലും കൊറോണ വ്യാപിക്കുന്നത്. …
സ്വന്തം ലേഖകൻ: സൗദി തലസ്ഥാന നഗരത്തിന്റെ മുഖഛായ മാറ്റുന്നതിനായി റിയാദിലെ മുഴുവന്‍ പ്രധാന റോഡുകളും വികസിപ്പിക്കാന്‍ സൗദി കിരീടാവകാശിയുടെ നിര്‍ദേശം. പൊതു ഗതാഗത പദ്ധതി വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി പ്രധാന ഹൈവേകളിലെ ജംങ്ഷനുകള്‍ വീതികൂട്ടും. വിവിധ റോഡുകളില്‍ ട്രാക്കുകളും വര്‍ധിപ്പിക്കും. കിങ് അബ്ദുൽ അസീസ് പൊതുഗതാഗത സംവിധാനം നടപ്പാകുന്നതിന്‍റെ ഭാഗമായിട്ടാണ് പദ്ധതി. നഗരത്തെ ചുറ്റുന്ന റിങ്റോഡുകളും പ്രധാന …
സ്വന്തം ലേഖകൻ: : ഉംറ യാത്രക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങി തീര്‍ത്ഥാടന യാത്രക്കാര്‍. കൊറോണ വൈറസ് (COVID-19) ബാധയുടെ പശ്ചാത്തലത്തില്‍ ഉംറ തീര്‍ത്ഥാടന യാത്രയ്ക്കും മദീന സന്ദര്‍ശനത്തിനും സൗദി അറേബ്യ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്. ഇതോടെയാണ് ഉംറ യാത്രയ്ക്ക് ഒരുങ്ങിയ തീർത്ഥാടകർ വിമാനത്താവളത്തിൽ കുടുങ്ങിയത്. 400 ലേറെ പേരാണ് കരിപ്പൂര്‍ …
സ്വന്തം ലേഖകൻ: ദല്‍ഹി കലാപത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഭജനപരമായ നയങ്ങള്‍ ആണെന്ന് വിമര്‍ശിച്ചു കൊണ്ട് അന്താരാഷ്ട്ര മാധ്യമമായ ദ ഗാര്‍ഡിയന്റെ എഡിറ്റോറിയല്‍. എഡിറ്റോറിയലില്‍ മോദി അധികാരത്തിലേറിയതു മുതല്‍ നടപ്പിലാക്കുന്ന ഹിന്ദുത്വ അജണ്ടകളും ഗുജറാത്ത് കലാപവും ഉള്‍പ്പെടെ ഈയടുത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ മുസ്‌ലിം വിരുദ്ധ പ്രസ്താവനകളും കൂടി ചൂണ്ടിക്കാണിക്കുന്നു. ദല്‍ഹിയില്‍ …