1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇറാക്കിലുള്ള ഇറാന്റെ ആയുധകേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ക്കുമെന്ന് സൂചന നല്‍കി ഇസ്രയേല്‍ വിദേശകാര്യമന്ത്രി
ഇറാക്കിലുള്ള ഇറാന്റെ ആയുധകേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ക്കുമെന്ന് സൂചന നല്‍കി ഇസ്രയേല്‍ വിദേശകാര്യമന്ത്രി
സ്വന്തം ലേഖകന്‍: ഇറാക്കിലുള്ള ഇറാന്റെ ആയുധകേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ക്കുമെന്ന് സൂചന നല്‍കി ഇസ്രയേല്‍ വിദേശകാര്യമന്ത്രി. സിറിയയില്‍ മാത്രം ആക്രമണം ഒതുക്കില്ലെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രി അവിഗ്‌ദോര്‍ ലീബര്‍മാന്‍ പറഞ്ഞു. ഇതില്‍ ഇറാക്കും ഉള്‍പ്പെടുമോയെന്ന ചോദ്യത്തിന്, ഇറാന്റെ എതു ഭീഷണിയും ചെറുക്കുമെന്ന് അദ്ദേഹം മറുപടി നല്കി. ഇറാക്കിലെ ഷിയാ സഖ്യകക്ഷികള്‍ക്ക് ഇറാന്‍ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ കൈമാറിയെന്ന റിപ്പോര്‍ട്ടുകള്‍ …
ബ്രസീലിലെ നാഷനല്‍ മ്യൂസിയത്തിലുണ്ടായ തീപിടിത്തത്തില്‍ ചാരമായത് 200 വര്‍ഷത്തെ അധ്വാനവും അറിവിന്റെ അമൂല്യ ശേഖരവും
ബ്രസീലിലെ നാഷനല്‍ മ്യൂസിയത്തിലുണ്ടായ തീപിടിത്തത്തില്‍ ചാരമായത് 200 വര്‍ഷത്തെ അധ്വാനവും അറിവിന്റെ അമൂല്യ ശേഖരവും
സ്വന്തം ലേഖകന്‍: ബ്രസീലിലെ നാഷനല്‍ മ്യൂസിയത്തിലുണ്ടായ തീപിടിത്തത്തില്‍ ചാരമായത് 200 വര്‍ഷത്തെ അധ്വാനവും അറിവിന്റെ അമൂല്യ ശേഖരവും. ഇരുനൂറു കൊല്ലംകൊണ്ടു സമാഹരിച്ച വിജ്ഞാനശേഖരം മറകാന ഫുട്‌ബോള്‍ സ്റ്റേഡിയത്തിനു സമീപത്തു സ്ഥിതി ചെയ്യുന്ന മ്യൂസിയത്തിനുള്ളി!ല്‍ ഞായറാഴ്ച രാത്രിയാണു അഗ്‌നിക്കിരയായത്. ഗ്രീക്ക്–റോമന്‍ കാലഘട്ടത്തിലെയും പുരാതന ഈജിപ്തിലെയും കൗതുകവസ്തുക്കള്‍ മുതല്‍ ബ്രസീലില്‍നിന്നു കണ്ടെടുത്ത ഏറ്റവും പഴക്കമേറിയ മനുഷ്യഫോസിലും ദിനോസറിന്റെ ഫോസിലും …
പാക് സമ്പദ്ഘടന അഴിച്ചുപണിയാന്‍ ഇമ്രാന്‍ ഖാന്‍; വിദേശ സാമ്പത്തിക വിദഗ്ദ്ധരെ ക്ഷണിക്കുന്നു
പാക് സമ്പദ്ഘടന അഴിച്ചുപണിയാന്‍ ഇമ്രാന്‍ ഖാന്‍; വിദേശ സാമ്പത്തിക വിദഗ്ദ്ധരെ ക്ഷണിക്കുന്നു
സ്വന്തം ലേഖകന്‍: പാക് സമ്പദ്ഘടന അഴിച്ചുപണിയാന്‍ ഇമ്രാന്‍ ഖാന്‍; വിദേശ സാമ്പത്തിക വിദഗ്ദ്ധരെ ക്ഷണിക്കുന്നു. പുതുതായി തിരഞ്ഞെടുത്ത സാമ്പത്തിക ഉപദേശക പാനലില്‍ ഇവരെയും ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ വരവും ചെലവും തമ്മിലുള്ള അന്തരം കുറക്കുക എന്നതായിരുന്നു ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന്റെ പ്രധാന വെല്ലുവിളി. പാകിസ്താന്റെ വിദേശ കടവും ബാധ്യതയും 91.8 ബില്യന്‍ അമേരിക്കന്‍ …
മ്യാന്‍മറില്‍ ദേശീയ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഏഴു വര്‍ഷത്തെ ജയില്‍ ശിക്ഷ
മ്യാന്‍മറില്‍ ദേശീയ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഏഴു വര്‍ഷത്തെ ജയില്‍ ശിക്ഷ
സ്വന്തം ലേഖകന്‍: മ്യാന്‍മറില്‍ ദേശീയ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഏഴു വര്‍ഷത്തെ ജയില്‍ ശിക്ഷ. അതീവ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയതിലൂടെ വാ ലോണ്‍ (32), ക്യോ സോവോ (28) എന്നിവര്‍ ഒഫിഷ്യല്‍ സീക്രട്ട് നിയമം ലംഘിച്ചതായി യാങ്കൂണ്‍ കോടതി നിരീക്ഷിച്ചു. മ്യാന്‍മാറിലെ റാഖിനില്‍ പട്ടാളവും പോലീസും ചേര്‍ന്ന് പത്ത് റോഹിംഗ്യന്‍ വംശജരെ വധിച്ചതിനേയും …
യൂറോപ്യന്‍ യൂണിയനുമായി ഇനി വിട്ടുവീഴ്ചയ്ക്കില്ല; ബ്രെക്‌സിറ്റ് വിഷയത്തില്‍ ഉറച്ച നിലപാടുമായി തെരേസാ മേയ്
യൂറോപ്യന്‍ യൂണിയനുമായി ഇനി വിട്ടുവീഴ്ചയ്ക്കില്ല; ബ്രെക്‌സിറ്റ് വിഷയത്തില്‍ ഉറച്ച നിലപാടുമായി തെരേസാ മേയ്
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയനുമായി ഇനി വിട്ടുവീഴ്ചയ്ക്കില്ല; ബ്രെക്‌സിറ്റ് വിഷയത്തില്‍ ഉറച്ച നിലപാടുമായി തെരേസാ മേയ്. ബ്രെക്‌സിറ്റില്‍ യൂറോപ്യന്‍ യൂണിയനുമായി വിട്ടുവീഴ്ചക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ താല്‍പര്യം ബലികഴിക്കില്ലെന്നും സണ്‍ഡേ ടെലിഗ്രാഫ് പത്രത്തിലെഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി. ബ്രെക്‌സിറ്റ് സംബന്ധിച്ച് വീണ്ടും ഹിതപരിശോധന നടത്തണമെന്ന ആവശ്യവും അവര്‍ തള്ളി. …
അമേരിക്കയുടെ അനിഷ്ടം അവഗണിച്ച് റഷ്യയുമായുള്ള 40,000 കോടിയുടെ ആയുധ ഇടപാടുമായി മുന്നോട്ടുപോകാന്‍ ഇന്ത്യ
അമേരിക്കയുടെ അനിഷ്ടം അവഗണിച്ച് റഷ്യയുമായുള്ള 40,000 കോടിയുടെ ആയുധ ഇടപാടുമായി മുന്നോട്ടുപോകാന്‍ ഇന്ത്യ
സ്വന്തം ലേഖകന്‍: അമേരിക്കയുടെ അനിഷ്ടം അവഗണിച്ച് റഷ്യയുമായുള്ള 40,000 കോടിയുടെ ആയുധ ഇടപാടുമായി മുന്നോട്ടുപോകാന്‍ ഇന്ത്യ. സൈനിക ഇടപാടിന് റഷ്യക്കെതിരായ യു.എസിന്റെ സൈനിക ഉപരോധം തടസ്സമാവില്ല. എസ്400 ട്രയംഫ് മിസൈല്‍ പദ്ധതിയുമായി റഷ്യയുമായി അന്തിമ ധാരണയിലെത്തിയതാണ്. അതുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും ഇക്കാര്യം യു.എസിനെ അറിയിക്കുമെന്നും ഇന്ത്യന്‍ വക്താവ് പറഞ്ഞു. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഇടപെടല്‍, …
പശ്ചിമേഷ്യയില്‍ യുദ്ധത്തിന്റെ നിഴല്‍; ഏതു സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ ഇറാന്‍ സൈന്യത്തിന് പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുടെ ആഹ്വാനം
പശ്ചിമേഷ്യയില്‍ യുദ്ധത്തിന്റെ നിഴല്‍; ഏതു സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ ഇറാന്‍ സൈന്യത്തിന് പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുടെ ആഹ്വാനം
സ്വന്തം ലേഖകന്‍: പശ്ചിമേഷ്യയില്‍ യുദ്ധത്തിന്റെ നിഴല്‍; ഏതു സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ ഇറാന്‍ സൈന്യത്തിന് പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുടെ ആഹ്വാനം. യു.എസ് ആണവ കരാറില്‍ നിന്നു പിന്‍മാറിയതിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധത്തിന്റെ വക്കിലാണ്. ഈ സാഹചര്യത്തിലാണ് സൈന്യത്തോട് സുസജ്ജമായിരിക്കാന്‍ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ ആഹ്വാനം. വ്യോമസേനയുടെ ആള്‍ബലവും ആയുധവിന്യാസവും …
യെമനില്‍ ബസിനുനേരെ നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികള്‍ കൊല്ലപ്പെട്ട സംഭവം; തെറ്റ് സമ്മതിച്ച് സൗദി സഖ്യം
യെമനില്‍ ബസിനുനേരെ നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികള്‍ കൊല്ലപ്പെട്ട സംഭവം; തെറ്റ് സമ്മതിച്ച് സൗദി സഖ്യം
സ്വന്തം ലേഖകന്‍: യെമനില്‍ ബസിനുനേരെ നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികള്‍ കൊല്ലപ്പെട്ട സംഭവം; തെറ്റ് സമ്മതിച്ച് സൗദി സഖ്യം. വടക്കന്‍ സദാപ്രവിശ്യയില്‍ ഓഗസ്റ്റ് 9ന് സൗദി സഖ്യം നടത്തിയ വ്യോമാക്രമണത്തില്‍ നാല്‍പ്പതിലേറെ കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനമുയര്‍ന്നതോടെയാണ് ഖേദപ്രകടനവുമായി സൗദി രംഗത്തെത്തിയത്. വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ യെമെന്‍ സര്‍ക്കാരുമായി …
ഭീകരര്‍ക്കെതിരെ നടപടി എടുക്കാന്‍ വിമുഖത; പാക്കിസ്ഥാന് നല്‍കാമെന്നേറ്റ 2100 കോടിയുടെ സൈനിക സാമ്പത്തിക സഹായം അമേരിക്ക റദ്ദാക്കി
ഭീകരര്‍ക്കെതിരെ നടപടി എടുക്കാന്‍ വിമുഖത; പാക്കിസ്ഥാന് നല്‍കാമെന്നേറ്റ 2100 കോടിയുടെ സൈനിക സാമ്പത്തിക സഹായം അമേരിക്ക റദ്ദാക്കി
സ്വന്തം ലേഖകന്‍: ഭീകരര്‍ക്കെതിരെ നടപടി എടുക്കാന്‍ വിമുഖത; പാക്കിസ്ഥാന് നല്‍കാമെന്നേറ്റ 2100 കോടിയുടെ സൈനിക സാമ്പത്തിക സഹായം അമേരിക്ക റദ്ദാക്കി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ വര്‍ഷം ആദ്യമാണ് പാക്കിസ്ഥാന് സഹായം പ്രഖ്യാപിച്ചത്. പിന്നീട് അഫ്ഗാനിസ്ഥാനെതിരായി 17 വര്‍ഷമായി ഭീകര പ്രവര്‍ത്തനം നടത്തുന്ന തീവ്രവാദികള്‍ക്ക് പാക്കിസ്ഥാന്‍ സുരക്ഷിത താവളമൊരുക്കുകയാണെന്ന് വാദം ഉന്നയിച്ച് അമേരിക്ക സഹായം …
പ്രധാനമന്ത്രി തെരേസാ മെയ്‌ക്കെതിരെ വധശ്രമത്തിന് പദ്ധതിയിട്ട ഐസിസ് ഭീകരന് ജീവപര്യന്തം; ഒഴിവായത് പ്രെഷര്‍ കുക്കര്‍ ബോംബ് സ്‌ഫോടനം
പ്രധാനമന്ത്രി തെരേസാ മെയ്‌ക്കെതിരെ വധശ്രമത്തിന് പദ്ധതിയിട്ട ഐസിസ് ഭീകരന് ജീവപര്യന്തം; ഒഴിവായത് പ്രെഷര്‍ കുക്കര്‍ ബോംബ് സ്‌ഫോടനം
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി തെരേസാ മെയ്‌ക്കെതിരെ വധശ്രമത്തിന് പദ്ധതിയിട്ട ഐസിസ് ഭീകരന് ജീവപര്യന്തം. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയ്‌ക്കെതിരെ വധിക്കാന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റില്‍ ബോംബ് സ്‌ഫോടനത്തിന് പദ്ധതിയിട്ട ഐസിസ് ഭീകരന്‍ നായ്മൂര്‍ സക്കറിയ റഹ്മാനാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള തെരുവിലൂടെ പ്രെഷര്‍ കുക്കര്‍ ബോംബ് ഉപയോഗിച്ച് …