1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഐക്യരാഷ്ട്രസഭയിലെ രണ്ടാമനായി ഇന്ത്യന്‍ നയതന്ത്ര വിദഗ്ദനായ സത്യ എസ് ത്രിപാഠി
ഐക്യരാഷ്ട്രസഭയിലെ രണ്ടാമനായി ഇന്ത്യന്‍ നയതന്ത്ര വിദഗ്ദനായ സത്യ എസ് ത്രിപാഠി
സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്രസഭയിലെ രണ്ടാമനായി ഇന്ത്യന്‍ നയതന്ത്ര വിദഗ്ദനായ സത്യ എസ് ത്രിപാഠി. മുതിര്‍ന്ന ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞനും നയതന്ത്ര വിദഗ്ധനുമായ സത്യ എസ്. ത്രിപാഠി ഐക്യരാഷ്ട്ര സഭ അസിസ്റ്റന്റ് സെക്രട്ടറി ജനറലായാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഐക്യരാഷ്ട്ര സഭ പരിസ്ഥിതി പദ്ധതിയുടെ (യു.എന്‍.ഇ.പി) ന്യൂയോര്‍ക് ഓഫിസ് മേധാവിയും ഇദ്ദേഹമായിരിക്കുമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അറിയിച്ചു. …
ഇപ്പോഴും ഉത്തര കൊറിയയില്‍ നിന്നുള്ള ആണവ ഭീഷണിയുടെ നിഴലിലാണെന്ന ആരോപണവുമായി ജപ്പാന്‍
ഇപ്പോഴും ഉത്തര കൊറിയയില്‍ നിന്നുള്ള ആണവ ഭീഷണിയുടെ നിഴലിലാണെന്ന ആരോപണവുമായി ജപ്പാന്‍
സ്വന്തം ലേഖകന്‍: ഇപ്പോഴും ഉത്തര കൊറിയയില്‍ നിന്നുള്ള ആണവ ഭീഷണിയുടെ നിഴലിലാണെന്ന ആരോപണവുമായി ജപ്പാന്‍. ആണവപദ്ധതികള്‍ ഉപേക്ഷിച്ചെന്ന് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഉത്തര കൊറിയ ഇപ്പോഴും വലിയ ഭീഷണിയാണെന്ന് വാര്‍ഷിക പ്രതിരോധ അവലോകനത്തില്‍ ജാപ്പനീസ് പ്രതിരോധമന്ത്രി സുനോരി ഒനോദര പറഞ്ഞു. കൊറിയന്‍ ഉപദ്വീപില്‍ സംഘര്‍ഷങ്ങള്‍ക്ക് അയവുവന്നതിനുശേഷമുള്ള ആദ്യ പ്രതിരോധ അവലോകനമാണിത്. ചൈന വലിയ സൈനിക ശക്തിയായി ഉയര്‍ന്നുവരുകയാണെന്നും ഇത് …
വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ വിയറ്റ്‌നാം സന്ദര്‍ശനത്തിന് തുടക്കമായി
വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ വിയറ്റ്‌നാം സന്ദര്‍ശനത്തിന് തുടക്കമായി
സ്വന്തം ലേഖകന്‍: വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ വിയറ്റ്‌നാം സന്ദര്‍ശനത്തിന് തുടക്കമായി. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയില്‍ ഞായറാഴ്ച രാത്രിയാണ് സുഷമ വിമാനമിറങ്ങിയത്. വിയറ്റ്‌നാമും കംബോഡിയയും ഉള്‍ക്കൊള്ളുന്ന സന്ദര്‍ശനം നാലുദിവസം നീണ്ടുനില്‍ക്കും. ആസിയാന്‍ മേഖലയിലെ തന്ത്രപ്രധാന രാജ്യങ്ങളുമായി ബന്ധം ശക്തമാക്കലാണ് സന്ദര്‍ശന ലക്ഷ്യം. സമുദ്രാന്തര സുരക്ഷ, ഊര്‍ജം തുടങ്ങിയ വിഷയങ്ങള്‍ ഇരു രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയില്‍ വിഷയങ്ങളാകും. …
മ്യാന്‍മറിലെ രോഹിന്‍ഗ്യ മുസ്‌ലിംകളെ വംശഹത്യ ചെയ്ത ആറ് പട്ടാള ജനറല്‍മാരെ വിചാരണ ചെയ്യണമെന്ന് യുഎന്‍
മ്യാന്‍മറിലെ രോഹിന്‍ഗ്യ മുസ്‌ലിംകളെ വംശഹത്യ ചെയ്ത ആറ് പട്ടാള ജനറല്‍മാരെ വിചാരണ ചെയ്യണമെന്ന് യുഎന്‍
സ്വന്തം ലേഖകന്‍: മ്യാന്‍മറിലെ രോഹിന്‍ഗ്യ മുസ്‌ലിംകളെ വംശഹത്യ ചെയ്ത ആറ് പട്ടാള ജനറല്‍മാരെ വിചാരണ ചെയ്യണമെന്ന് യുഎന്‍. രോഹിന്‍ഗ്യന്‍ കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ സൈനിക മേധാവി അടക്കം ആറു ജനറല്‍മാരെ വിചാരണ ചെയ്യണമെന്ന് യുഎന്‍ മനുഷ്യാവകാശ കമ്മിഷന്‍ നിയോഗിച്ച മൂന്നംഗ വസ്തുതാന്വേഷണ സംഘം ശുപാര്‍ശ ചെയ്തു. വിദ്വേഷം വളരാന്‍ അവസരമൊരുക്കിയും രേഖകള്‍ നശിപ്പിച്ചും സൈനിക അതിക്രമങ്ങളില്‍ …
പോസ്റ്റുകളില്‍ വിദ്വേഷവും വെറുപ്പും; മ്യാന്‍മര്‍ സൈനിക മേധാവിയെ വിലക്കി ഫെയ്‌സ്ബുക്ക്
പോസ്റ്റുകളില്‍ വിദ്വേഷവും വെറുപ്പും; മ്യാന്‍മര്‍ സൈനിക മേധാവിയെ വിലക്കി ഫെയ്‌സ്ബുക്ക്
സ്വന്തം ലേഖകന്‍: പോസ്റ്റുകളില്‍ വിദ്വേഷവും വെറുപ്പും; മ്യാന്‍മര്‍ സൈനിക മേധാവിയെ വിലക്കി ഫെയ്‌സ്ബുക്ക്. സൈനിക മേധാവിയെയും വ്യക്തികളും സംഘടനകളുമായി 19 പേരെയും വിലക്കിയിട്ടുണ്ട്. രോഹിന്‍ഗ്യന്‍ മുസ്‌ലിംകളുള്‍പ്പെടെയുള്ളവര്‍ക്കെതിരെ അതിക്രമങ്ങള്‍ക്കു കാരണമാകുന്ന തരത്തില്‍ വിദ്വേഷജനകമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചുവെന്നാണു കണ്ടെത്തല്‍. രാജ്യത്ത് വംശീയ, മത സംഘര്‍ഷങ്ങള്‍ക്കു കാരണങ്ങളിലൊന്നു ഫെയ്‌സ്ബുക് പോലുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിദ്വേഷജനകമായ പോസ്റ്റുകളാണെന്നു കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം …
പ്രളയത്തിനു മുമ്പും പിമ്പും കേരളം; സംസ്ഥാനത്തെ പ്രളയത്തിന്റെ ആകാശചിത്രങ്ങള്‍ പുറത്തുവിട്ട് നാസ
പ്രളയത്തിനു മുമ്പും പിമ്പും കേരളം; സംസ്ഥാനത്തെ പ്രളയത്തിന്റെ ആകാശചിത്രങ്ങള്‍ പുറത്തുവിട്ട് നാസ
സ്വന്തം ലേഖകന്‍: പ്രളയത്തിനു മുമ്പും ശേഷവും കേരളം; സംസ്ഥാനത്തിന്റെ ആകാശചിത്രം പുറത്തുവിട്ട് നാസ. പ്രളയത്തിനു മുമ്പും പിമ്പുമുള്ള ഈ പ്രദേശങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ (NASA) പുറത്തുവിട്ടു. കേരളത്തിന്റെ കരയെ ജലംവിഴുങ്ങിയത് എപ്രകാരമെന്ന് ഈ ചിത്രങ്ങള്‍ വ്യക്തമാക്കും. പ്രളയത്തിനു മുമ്പും ശേഷവുമുള്ള കേരളത്തിലെ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ ഭാഗങ്ങളാണ് നാസ …
ബാലപീഡകരെ സംരക്ഷിക്കുന്നതായി ആരോപണം; തന്റെ രാജി ആവശ്യപ്പെട്ട മുന്‍ ബിഷപ്പിനൊട് പ്രതികരിക്കുന്നില്ലെന്ന് മാര്‍പാപ്പ
ബാലപീഡകരെ സംരക്ഷിക്കുന്നതായി ആരോപണം; തന്റെ രാജി ആവശ്യപ്പെട്ട മുന്‍ ബിഷപ്പിനൊട് പ്രതികരിക്കുന്നില്ലെന്ന് മാര്‍പാപ്പ
സ്വന്തം ലേഖകന്‍: ബാലപീഡകരെ സംരക്ഷിക്കുന്നതായി ആരോപണം; തന്റെ രാജി ആവശ്യപ്പെട്ട മുന്‍ ബിഷപ്പിനൊട് പ്രതികരിക്കുന്നില്ലെന്ന് മാര്‍പാപ്പ. മുന്‍ ആര്‍ച്ച് ബിഷപ്പും അമേരിക്കയിലെ വത്തിക്കാന്‍ അംബാസിഡറുമായിരുന്ന വിഗാനോ ആണ് മാര്‍പാപ്പയുടെ രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നത്. വാഷിംഗ്ടണ്‍ അതിരൂപത ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദ്ദിനാള്‍ തിയോഡോര്‍ മക് കാരികിനെതിരെ 2013ല്‍ ലൈംഗികപീഡന ആരോപണം ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് ലഭിച്ച …
അമേരിക്കയിലെ ഫ്‌ലോറിഡയില്‍ വിഡിയോ ഗെയിം ടൂര്‍ണമെന്റിനിടെ വെടിവെപ്പ്; മൂന്നു പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്
അമേരിക്കയിലെ ഫ്‌ലോറിഡയില്‍ വിഡിയോ ഗെയിം ടൂര്‍ണമെന്റിനിടെ വെടിവെപ്പ്; മൂന്നു പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്
സ്വന്തം ലേഖകന്‍: അമേരിക്കയിലെ ഫ്‌ലോറിഡയില്‍ വിഡിയോ ഗെയിം ടൂര്‍ണമെന്റിനിടെ വെടിവെപ്പ്; മൂന്നു പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്. സംഭവത്തിനു ശേഷം അക്രമി സ്വയം വെടിവെച്ച് മരിച്ചതായി പൊലീസ് പറഞ്ഞു. പ്രാദേശിക സമയം ഞായറാഴ്ച വൈകീട്ടാണ് സംഭവം. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്‌സയിലാണ്. ജാക്‌സണ്‍വില്ലയിലെ ഒരു മാളിലാണ് വെടിവെപ്പുണ്ടായത്. ബാള്‍ട്ടിമോര്‍ സ്വദേശിയായ ഡേവിഡ് കട്‌സ് എന്ന 24കാരനാണ് …
നോ ഡീല്‍ ബ്രെക്‌സിറ്റ് ബ്രിട്ടീഷ് സമ്പദ്‌വ്യവ്സ്ഥയ്ക്ക് കനത്ത ആഘാതമാകുമെന്ന ചാന്‍സലര്‍ ഫിലിപ്പ് ഹാമാന്‍ഡിന്റെ പ്രസ്താവന വിവാദമാകുന്നു
നോ ഡീല്‍ ബ്രെക്‌സിറ്റ് ബ്രിട്ടീഷ് സമ്പദ്‌വ്യവ്സ്ഥയ്ക്ക് കനത്ത ആഘാതമാകുമെന്ന ചാന്‍സലര്‍ ഫിലിപ്പ് ഹാമാന്‍ഡിന്റെ പ്രസ്താവന വിവാദമാകുന്നു
സ്വന്തം ലേഖകന്‍: നോ ഡീല്‍ ബ്രെക്‌സിറ്റ് ബ്രിട്ടീഷ് സമ്പദ്‌വ്യവ്സ്ഥയ്ക്ക് കനത്ത ആഘാതമാകുമെന്ന ചാന്‍സലര്‍ ഫിലിപ്പ് ഹാമാന്‍ഡിന്റെ പ്രസ്താവന വിവാദമാകുന്നു. പ്രധാനമന്ത്രി തെരേസാമേയുടെ ബ്രെക്‌സിറ്റ് ഡീലുകളെ സംബന്ധിച്ച് ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയ്ക്കുള്ളില്‍തന്നെ എതിര്‍പ്പുകള്‍ ശക്തമാകവെയാണ് ചാന്‍സലര്‍ ഫിലിപ്പ് ഹാമാന്‍ഡ് പ്രസ്താവനയുമായി രംഗത്തെത്തി. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഡീലുകളൊന്നുമില്ലാതെ ബ്രിട്ടന്‍ പുറത്ത് പോകുന്ന സ്ഥിതിയുണ്ടായാല്‍ ബ്രിട്ടന്റെ സാമ്പത്തിക രംഗത്ത് …
പുരോഹിതര്‍ക്കെതിരായ ലൈംഗികാതിക്രമ പരാതികളില്‍ നടപടിയില്ലാത്തത് നാണക്കേടുണ്ടാക്കുന്നതായി മാര്‍പാപ്പ
പുരോഹിതര്‍ക്കെതിരായ ലൈംഗികാതിക്രമ പരാതികളില്‍ നടപടിയില്ലാത്തത് നാണക്കേടുണ്ടാക്കുന്നതായി മാര്‍പാപ്പ
സ്വന്തം ലേഖകന്‍: പുരോഹിതര്‍ക്കെതിരായ ലൈംഗികാതിക്രമ പരാതികളില്‍ നടപടിയില്ലാത്തത് നാണക്കേടുണ്ടാക്കുന്നതായി മാര്‍പാപ്പ. ഇത്തരം കേസുകളില്‍ നടപടികള്‍ ഇഴഞ്ഞുനീങ്ങുന്നത് സഭാസമൂഹത്തിനാകെ നാണക്കേടെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കണം. നടപടികളെടുക്കാത്തതിനാലാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ വര്‍ധിച്ചുവരുന്നത്. ഈ വിവാദങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും മാര്‍പാപ്പ പറഞ്ഞു. അയര്‍ലന്‍ഡിലെ ചരിത്രസന്ദര്‍ശനത്തിനിടെയാണ് വൈദികര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികപീഡന വിവാദങ്ങളിലുള്‍പ്പടെ ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ …