സ്വന്തം ലേഖകൻ: വിദേശ അവിദഗ്ധ തൊഴിലാളികള്‍ക്കുള്ള വിസ (ആമില്‍ വിസ) നിര്‍ത്തലാക്കാനുള്ള സൗദി അറേബ്യയുടെ തീരുമാനം ഏറ്റവും പ്രതികൂലമായി ബാധിക്കുക ഇന്ത്യക്കാരെ. സൗദിയിലെ വിദേശത്തൊഴിലാളികളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണ്. എന്നാല്‍ ആമിലിനൊപ്പം ഒരു തൊഴില്‍ മേഖല കൂടി ഇഖാമയില്‍ ചേര്‍ത്തവര്‍ക്കു പ്രശ്‌നങ്ങളുണ്ടാവാനിടയില്ലെന്നാണു സൂചന. നിയമം പ്രാബല്യത്തിലായാല്‍ ആമില്‍ പ്രൊഫഷന്‍ മാറ്റാന്‍ സ്ഥാപനങ്ങള്‍ക്ക് അവസരം നല്‍കുമെന്നാണു തൊഴില്‍ …
സ്വന്തം ലേഖകൻ: ബിന്‍ലാദന്‍, അയ്മന്‍ അല്‍ സവാഹിരി, ജലാലുദ്ദീന്‍ ഹഖാനി തുടങ്ങിയവര്‍ പാകിസ്താന്റെ വീരനായകന്മാരിരുന്നെന്ന് പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിനെതിരെ പോരാടുന്നതിന് കശ്മീരികളെ പാകിസ്താനില്‍ പരിശീലിപ്പിച്ചിരുന്നതായും മുഷറഫ് വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നു. ജിഹാദി ഭീകരര്‍ പാകിസ്താന്റെ ഹീറോകളാണെന്നും അഭിമുഖത്തില്‍ മുഷറഫ് പറയുന്നു. പാക് രാഷ്ട്രീയ പ്രവര്‍ത്തകനായ ഫര്‍ഹത്തുള്ള ബാബറാണ് …
സ്വന്തം ലേഖകൻ: കഴിഞ്ഞ ഒരാഴ്ചയായി ഇറ്റലിയില്‍ കനത്ത നാശം വിതച്ച ശക്തമായ മഴയിലും കാറ്റിലും ഇറ്റലിയുടെ വെനീസ് നഗരം വെള്ളത്തില്‍ മുങ്ങി. മലയോര പ്രദേശങ്ങളില്‍ മണ്ണിടഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഇതുവരെ 29 പേര്‍ മരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ഇറ്റലിയില്‍ മഴ പെയ്യുകയാണ്. മലയോര പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് …
സ്വന്തം ലേഖകൻ: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം റൺവേ അറ്റകുറ്റപ്പണികള്‍ക്കായി നാല് മാസത്തേക്ക് പകല്‍ അടച്ചിടുന്നു. നവംബര്‍ 20 മുതല്‍ മാര്‍ച്ച് 28 വരെയാണ് വിമാനത്താവളം അടച്ചിടുന്നത്. ഈ ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ വൈകീട്ട് ആറു വരെ വിമാന സര്‍വിസുകള്‍ ഉണ്ടാകില്ല. സര്‍വിസുകള്‍ ഇതിനോടകം പുനഃക്രമീകരിച്ചിട്ടുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് ആകെ 260 സര്‍വിസാണു ദിവസമുള്ളത്. ഇതിൽ …
സ്വന്തം ലേഖകൻ: പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഇംപീച്മെന്റ് പടയൊരുക്കം ശക്തിപ്രാപിക്കുന്നു. ട്രംപിനെതിരായ സാക്ഷിമൊഴികൾ രഹസ്യമായി രേഖപ്പെടുത്തുന്നത് അവസാനിപ്പിച്ചു. നാളെ മുതൽ നടക്കുന്ന തെളിവെടുപ്പ് ചാനലുകൾ സംപ്രേഷണം ചെയ്യും. ട്രംപിനെയും റിപ്പബ്ലിക്കൻ പാർട്ടിയെയും മുട്ടുകുത്തിക്കാൻ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി നടത്തുന്ന സമർഥമായ കരുനീക്കമാണ് ഇംപീച്ച്മെന്റ്. ഇതു ഫലം കണ്ടാൽ ഈ വർഷം അവസാനത്തോടെ ട്രംപിനു സെനറ്റിൽ കുറ്റവിചാരണ …
സ്വന്തം ലേഖകൻ: സൗദി അറേബ്യ ഒരു റിയാൽ പേപ്പർ കറൻസികൾ പിൻവലിക്കുന്നു. പകരം നാണയങ്ങൾ കൂടുതൽ വിപണിയിലെത്തിക്കാനാണ് പദ്ധതി. പേപ്പർ കറൻസികളുടെ ഈടില്ലായ്മയാണ് നോട്ടുകൾ പിൻവലി്ക്കുന്നതിന് കാരണമെന്ന് അധികൃതർ പറയുന്നു. സൗദി അറേബ്യൻ മോണിറ്ററിംഗ് ഏജൻസി(സാമ)യാണ് ഒറ്റ റിയാൽ നോട്ടുകൾ പിൻവലിച്ച് പകരം നാണയങ്ങൾ വിപണിയിൽ എത്തിക്കുന്നതിന് പദ്ധതികളാവിഷ്‌കരിച്ചത്. 700 ദശലക്ഷം റിയാലിന്റെ നാണയങ്ങൾ വിപണിയിൽ …
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ ജീവനക്കാർ തുടർച്ചയായി ഏഴുദിവസം ജോലിക്ക് ഹാജരാകാതിരുന്നാൽ രാജിവെച്ചതായി കണക്കാക്കണമെന്ന് കുവൈത്ത് പാർലിമെന്റിൽ കരടുനിർദേശം. തൊഴിലാളിക്കെതിരെ സമർപ്പിക്കപ്പെടുന്ന പരാതികളിൽ തെളിവുകളുടെ പിന്‍ബലമുണ്ടെങ്കിൽ താമസാനുമതി റദ്ദ് ചെയ്യുന്ന തരത്തില്‍ നിയമ ഭേദഗതി വരുത്തണമെന്നും എം.പിമാർ ആവശ്യപ്പെട്ടു. മുഹമ്മദ് അല്‍ ദലാല്‍, അഹ്മദ് അല്‍ ഫാദില്‍, സഫ അല്‍ ഹാഷിം, ഖാലിദ് അല്‍ ശത്തി, …
സ്വന്തം ലേഖകൻ: സൗദിയില്‍ ലേബര്‍ വിസ നിര്‍ത്തലാക്കുന്നു. പകരം തൊഴില്‍ നൈപുണ്യ പരീക്ഷ പദ്ധതിയനുസരിച്ചായിരിക്കും തൊഴിലാളികളുടെ വിസകള്‍ അനുവദിച്ചു കൊടുക്കുക. ഡിസംബറോടെ ഇന്ത്യന്‍ തൊഴിലാളികള്‍ക്കിടയിലാണ് പദ്ധതി ആദ്യം നടപ്പാക്കുക. ഒരു വര്‍ഷത്തിന് ശേഷമാണ് പദ്ധതി പൂര്‍ണമായും നിര്‍ബന്ധമാക്കുക. ആമില്‍ എന്ന തസ്തിക ഇനി മുതല്‍ തൊഴില്‍ മന്ത്രാലയത്തിന്റെ വിസ സംവിധാനത്തില്‍ ഉണ്ടാവില്ല. വിദേശ തൊഴിലാളികള്‍ക്കിടയില്‍ തൊഴില്‍ …
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും തുറന്ന, നിക്ഷേപ സൗഹാര്‍ദ്ദ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബ്രിക്സ് ബിസിനസ്സ് നേതാക്കളെ ആകർഷിക്കുകയും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ നിക്ഷേപം നടത്താൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. ആഗോള സാമ്പത്തിക മാന്ദ്യമുണ്ടായിട്ടും അഞ്ച് രാജ്യങ്ങളുടെ ഗ്രൂപ്പിംഗ് സാമ്പത്തിക വികസനത്തിന് കാരണമായതായി ബ്രിക്സ് ബിസിനസ് ഫോറത്തിന്റെ …
സ്വന്തം ലേഖകൻ: ഖത്തറില്‍ നടക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബോള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ സൌദിയും യു.എ.ഇയും ബഹ്റൈനും തീരുമാനിച്ചു. ചതുര്‍രാഷ്ട്രങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം ആദ്യമായാണ് ഈ രാജ്യങ്ങളിലെ ഫുട്ബോള്‍ താരങ്ങള്‍ ഖത്തറിലെത്താന്‍ പോകുന്നത്. അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബോള്‍ ഫെഡറേഷന്റെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനമെന്ന് രാജ്യങ്ങള്‍ വിശദീകരിച്ചു. 1970ല്‍ ആരംഭിച്ചതാണ് എട്ട് ഗള്‍ഫ് രാഷ്ട്രങ്ങള്‍ …