സ്വന്തം ലേഖകൻ: അനുരാധപുരയിലെ പുരാതനക്ഷേത്രത്തിൽ വച്ച് ഗോട്ടബയ രാജപക്സെ ശ്രീലങ്കയുടെ പ്രസിഡന്റായി അധികാരമേറ്റു. ചീഫ് ജസ്റ്റിസ് ജയന്ത ജയസൂര്യയാണു സത്യവാചകം ചൊല്ലിക്കൊടുത്തത്. ബിസി 140 ൽ പണികഴിപ്പിച്ചതാണ് ഈ ബുദ്ധക്ഷേത്രം നിഷ്പക്ഷതയിൽ ഊന്നിയ വിദേശനയം പിന്തുടരുമെന്നും വൻശക്തികൾ തമ്മിലുള്ള തർക്കങ്ങളിൽ കക്ഷി ചേരില്ലെന്നും ആദ്യ പ്രസംഗത്തിൽ ഗോട്ടബയ വ്യക്തമാക്കി. പൂർണ പിന്തുണ നൽകിയ സിംഹള ജനതയ്ക്കു …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ ശൈത്യകാലത്തിന് തുടക്കമായി. കാലാവസ്ഥ മാറ്റത്തിന്റെ സൂചന നൽകി രാജ്യവ്യാപകമായി മഴ പെയ്യുന്നു. ചൊവ്വാഴ്ചയോടെ മഴ ശക്തിപ്പെട്ടു. ബുധനാഴ്ച തണുപ്പ് ശക്തമായേക്കുന്ന് കലാവസ്ഥ പ്രവചനമുണ്ട്. മഴ മൂലം പല സ്ഥലങ്ങളിലും ചെറിയ രീതിയിൽ വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്. തിങ്കളാഴ്ച രാജ്യത്തിന്റെ ഏതാണ്ടെല്ലായിടങ്ങളിലും പരക്കെ മഴ പെയ്തു. വടക്കൻ അതിർത്തിയിലെ തബൂക്ക് പട്ടണത്തിലുൾപ്പെടെ ഞായറാഴ്ച ആരംഭിച്ച …
സ്വന്തം ലേഖകൻ: യുഎഇയില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഴ പെയ്യുമെന്നാണ് അറിയിപ്പ്. ബുധനാഴ്ച മുതല്‍ രാജ്യത്തെ താപനിലയില്‍ വീണ്ടും കുറവുവരും. റോഡുകളില്‍ ദൂരക്കാഴ്ച ദുഷ്കരമാകുമെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്ത് 70 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കും. കടല്‍ പ്രക്ഷുബ്ധമായിരിക്കും. തിങ്കഴാള്ച പുലര്‍ച്ചെ …
സ്വന്തം ലേഖകൻ: കാലാപാനി പ്രദേശം തങ്ങളുടേതെന്ന നിലപാടില്‍ ഉറച്ച് നേപ്പാള്‍. ഇന്ത്യ അവിടെനിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്നും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി ആവശ്യപ്പെട്ടു. ഇന്ത്യ-നേപ്പാള്‍- ചൈന അതിര്‍ത്തിയിലെ സംഗമ സ്ഥാനമാണ് കാലാപാനി ഏരിയ. തന്ത്രപ്രധാനമായ ഈ ഭാഗം തങ്ങളുടേതാണെന്ന് ആദ്യമായാണ് നേപ്പാള്‍ പരസ്യമായി പറയുന്നത്. നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുവജന സംഘടനയായ നേപ്പാള്‍ യുവസംഘത്തിന്റെ …
സ്വന്തം ലേഖകൻ: കുവൈത്തിൽ ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട സേവനങ്ങൾ പൂർണമായും ഓൺലൈൻ വഴിയാക്കി. പുതിയ ലൈസൻസിനും നിലവിലുള്ളത് പുതുക്കുന്നതിനും ഓൺലൈൻ വഴിയാണ് ഇനി അപേക്ഷിക്കേണ്ടത്. ലൈസൻസ് അപേക്ഷകൾക്കായി ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രത്യേക പേജ് സജ്ജീകരിച്ചിട്ടുണ്ട്. ഇത് വഴി അപേക്ഷിക്കുന്നവർക്കു പ്രത്യേക സ്ഥലങ്ങളിൽ സ്ഥാപിച്ച കിയോസ്ക് വഴിയാണ് ഡ്രൈവിങ് ലൈസൻസ് ലഭ്യമാക്കുക. അവന്യൂസ് മാൾ, അൽ …
സ്വന്തം ലേഖകൻ: യുഎഇ പൗരന്മാര്‍ക്ക് ഇന്ത്യയിലെ ആറ് വിമാനത്താവളങ്ങളില്‍ നിന്ന് ഓണ്‍ അറൈവല്‍ വിസ അനുവദിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. തീരുമാനം നവംബര്‍ 16ന് പ്രബല്യത്തില്‍ വന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, വാണിജ്യ ബന്ധങ്ങള്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം. പാകിസ്ഥാന്‍ വംശജരായ യുഎഇ പൗരന്മാര്‍ക്ക് ഈ സൌകര്യം ലഭിക്കില്ല. ബിസിനസ്, ടൂറിസം, സമ്മേളനങ്ങള്‍, …
സ്വന്തം ലേഖകൻ: ഇന്ത്യ കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ബംഗ്ലാദേശില്‍ ഉള്ളി വില റെക്കോര്‍ഡിലേക്കെത്തി. ഇതേ തുടര്‍ന്ന് പ്രധാനമന്ത്രി ഷേഖ് ഹസീന വരെ തന്റെ മെനുവില്‍ നിന്ന് ഉള്ളി ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ട്. കനത്ത മഴയെ തുടര്‍ന്ന് വിളവെടുപ്പ് കുറഞ്ഞതിനാല്‍ ഇന്ത്യ സെപ്റ്റംബറിലാണ് ഉള്ളി കയറ്റുമതി ചെയ്യുന്നത് നിരോധനം ഏര്‍പ്പെടുത്തിയത്. ഇത് അക്ഷാര്‍ത്ഥത്തില്‍ ബംഗ്ലാദേശുകാരുടെ കണ്ണ് നനച്ചിരിക്കുകയാണ്. …
സ്വന്തം ലേഖകൻ: ഫലസ്തീനിയന്‍ ഫോട്ടോഗ്രാഫര്‍ക്കു നേരെ ഇസ്രഈല്‍ സൈന്യം നടത്തിയ ക്രൂരതയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. വെള്ളിയാഴ്ച ഫലസ്തീന്‍ സ്വദേശികള്‍ നടത്തിയ പ്രതിഷേധത്തിനിടെ സൈന്യം നടത്തിയ വെടിവെപ്പില്‍ ഫലസ്തീനിയന്‍ ഫോട്ടോഗ്രാഫറായ മുഅത്ത് അമര്‍നേഹിന്റെ കണ്ണ് നഷ്ടപ്പെട്ടിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് നൂറുകണക്കിനു മാധ്യമപ്രവര്‍ത്തകരാണ് ഞായറാഴ്ച ഇസ്രഈലില്‍ പ്രതിഷേധിച്ചത്. ഇവര്‍ക്കു നേരെ സൈന്യം കണ്ണീര്‍വാതകം പ്രയോഗിച്ചു. ബത്‌ലഹേം നഗരത്തിന്റെ വടക്കന്‍ …
സ്വന്തം ലേഖകൻ: ശ്രീലങ്കന്‍ പ്രസിഡന്റായി ഗോതാബായ രാജപക്സെയെ തിരഞ്ഞെടുത്തു. മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ സഹോദരനും മുന്‍ പ്രതിരോധ സെക്രട്ടറിയും കൂടിയായ ഗോതാബായ രാജപക്സെ 48.2 ശതമാനം വോട്ടുകള്‍ നേടിയാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ശ്രീലങ്ക പൊതുജന പെരമുന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു ഗോതാബായ. മുഖ്യ എതിരാളിയായ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ (യു.പി.ഐ.) സജിത്ത് പ്രേമദാസ 45.3 ശതമാനം …
സ്വന്തം ലേഖകൻ: അയോധ്യ ഭൂമിത്തര്‍ക്ക കേസിലെ വിധിയില്‍ തൃപ്തരല്ലെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. അയോധ്യ വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ വ്യക്തിനിയമ ബോര്‍ഡ് തീരുമാനിച്ചു. അയോധ്യ വിധിയില്‍ തുടര്‍നടപടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പള്ളി നിര്‍മ്മിക്കാന്‍ നല്‍കിയ അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കേണ്ട എന്നും യോഗത്തില്‍ തീരുമാനമെടുത്തു. പുനഃപരിശോധനാ ഹർജി നൽകേണ്ട എന്ന തീരുമാനത്തിലായിരുന്നു …