സ്വന്തം ലേഖകൻ: കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ആവശ്യമെങ്കിൽ മാത്രം മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹൂസ്റ്റണിൽ ഹൗഡി മോദി പരിപാടി കഴിഞ്ഞ് ഒരുദിവസം പിന്നിടുമ്പോഴാണ് ട്രംപിന്റെ പ്രതികരണം. “ഞാൻ എപ്പോഴും സഹായിക്കാൻ തയ്യാറാണ്. എന്നാൽ അത് ഈ രണ്ടു പേരെയും ആശ്രയിച്ചിരിക്കുന്നു. ഞാൻ തയ്യാറാണ്, സന്നദ്ധനാണ്, എനിക്കതിന് കഴിയുകയും ചെയ്യും. …
സ്വന്തം ലേഖകൻ: വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനുശേഷം യുഎസിനൊപ്പം കൈകോർത്തതു പാക്കിസ്ഥാൻ നടത്തിയ ഏറ്റവും വലിയ മണ്ടത്തരമായിരുന്നെന്നു പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. യുഎസിനൊപ്പം കൈകോർത്ത ജനറൽ പർവേസ് മുഷാറഫിന്റെ തീരുമാനത്തെ വിമർശിച്ച് ന്യുയോർക്കിൽ സംസാരിക്കവെയായിരുന്നു ഇമ്രാന്റെ പരാമർശം. 1980-കളിൽ സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളിലേക്കു യുഎസിന്റെ സഹായത്തോടെ കടന്നുകയറ്റം നടത്തിയപ്പോൾ, പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ …
സ്വന്തം ലേഖകൻ: യു.എൻ കാലാവസ്ഥാ അടിയന്തര ഉച്ചകോടിയില്‍ ലോകനേതാക്കളോട് തുറന്നടിച്ച് കൌമാരക്കാരിയയ പരിസ്ഥിതി സമരനായിക ഗ്രേറ്റ തുംബര്‍ഗ്. നിങ്ങള്‍ ഞങ്ങളുടെ സ്വപ്നം കവര്‍ന്നെന്ന് ഗ്രേറ്റ നേതാക്കളുടെ മുഖത്തു നോക്കി പറഞ്ഞു. പൊള്ളയായ വാക്കുകളുമായി എങ്ങനെ ഇവിടെ വന്നിരിക്കാന്‍ സാധിക്കുന്നുവെന്നും ഗ്രേറ്റ ചോദിച്ചു. വെള്ളിയാഴ്ചകളില്‍ സ്കൂള്‍ ബഹിഷ്കരിച്ച് പരിസ്ഥിതിക്കായി തെരുവിലിറങ്ങാനുള്ള ഗ്രേറ്റയുടെ ആഹ്വാനം ഏറ്റെടുത്ത് നൂറിലധികം രാജ്യങ്ങളിലെ …
സ്വന്തം ലേഖകൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനുമൊപ്പം കിടിലൻ സെൽഫിയെടുത്ത ബാലനാണ് സോഷ്യൽ മീഡിയയിലെ താരം. ഹൂസ്റ്റണിലെ ‘ഹൗഡി മോദി’ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇരുരാജ്യങ്ങളിലെ തലവന്മാരെ ഈ കൊച്ചുമിടുക്കൻ ഒരൊറ്റ ഫ്രെയിമിൽ പകർത്തിയത്. പരിപാടിയിൽ വൈവിധ്യമാർന്ന കലാ പ്രകടനങ്ങൾ അവതരിപ്പിച്ച യുവകലാകാരികളെ മോദിയും ട്രംപും അഭിനന്ദിച്ചശേഷം നടന്നുനീങ്ങി. ഈ സമയമാണ് …
സ്വന്തം ലേഖകൻ: പുല്‍വാമ ഭീകരാക്രമണം നടത്തിയ പാകിസ്താന്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് പുതിയ പേരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ബാലക്കോട്ടിലെ ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണവും ജെയ്‌ഷെ തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചതും ഈ സംഘടന പ്രവര്‍ത്തനരഹിതമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മേഖലയില്‍ ഭീകരക്യാമ്പുകള്‍ തിരിച്ചു വന്നതായി ഇന്ത്യന്‍ സൈനിക തലവന്‍ ബിപിന്‍ …
സ്വന്തം ലേഖകൻ: സൗദി എണ്ണ ഉല്‍പാദനകേന്ദ്രമായ അരാംകോയില്‍ ആക്രമണം നടത്തിയത് ഇറാന്‍ തന്നെയാണെന്ന് ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഒപ്പം സൗദിക്ക് സഹായകമായി യു.എസ് എടുക്കുന്ന സൈനിക സഹായത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്നതായി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനായി ന്യൂയോര്‍ക്കിലേക്ക് പോകുന്നതിനിടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “അരാംകോ ആക്രമണത്തിന്റെ ഉത്തരവാദിത്വം സാധ്യതകളുടെ …
സ്വന്തം ലേഖകൻ: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം എക്കാലത്തേയും മികച്ച തലത്തിലെത്തിയെന്നും അതുകൊണ്ട് തന്നെ അമേരിക്കയില്‍ കഴിയുന്ന ഇന്ത്യന്‍ വംശജരോട് നന്ദി അറിയിക്കുന്നതായും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹൂസ്റ്റണിലെ എന്‍.ആര്‍.ജി സ്‌റ്റേഡിയത്തില്‍ ഹൗഡി മോദി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തില്‍ കുറഞ്ഞകാലയളവില്‍ ഇന്ത്യയെ ശക്തിപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചു. മുന്‍കാലങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്നതിനെക്കാള്‍ …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ ട്രാവൽ ഏജൻസി തോമസ് കുക്കിനു പൂട്ടുവീണു. 178 വര്‍ഷം പഴക്കമുള്ള സ്ഥാപനം തകർന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഒന്നരലക്ഷത്തോളം വിനോദസഞ്ചാരികള്‍ കുടുങ്ങി. ഇവരെ തിരികെ അതതു സ്ഥലങ്ങളില്‍ എത്തിക്കുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പതിനാറ് രാജ്യങ്ങളിലായി പ്രതിവർഷം 19 ദശലക്ഷം യാത്രക്കാർക്കായി ഹോട്ടലുകൾ, റിസോർട്ടുകൾ, എയർലൈനുകൾ എന്നിവ …
സ്വന്തം ലേഖകൻ: ടെലിവിഷന്‍ രംഗത്തെ ഓസ്‌കാര്‍ പുരസ്‌കാരമായ എമ്മി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടി(കോമഡി), എഴുത്തുകാരി എന്നി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി ഫോബ് വാലര്‍ ബ്രിഡ്ജ് പുരസ്‌കാരവേദിയില്‍ തിളങ്ങി. മികച്ച ഡ്രാമ സീരീസ് പുരസ്‌കാരം ഗെയിം ഓഫ് ത്രോണ്‍സ് സ്വന്തമാക്കി. ഗെയിം ഓഫ് ത്രോണ്‍സിലെ പ്രകടനത്തിലൂടെ പീറ്റര്‍ ഡിങ്ക്‌ളേജ് മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. 33 നോമിനേഷനുകളാണ് …
സ്വന്തം ലേഖകൻ: മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഇന്ത്യ തയ്യാറെടുക്കുകയാണെന്ന സൂചന നല്‍കി ആര്‍മി തലവന്‍ ജനറല്‍ ബിപിന്‍ റാവത്ത്. ചെന്നൈയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇന്ത്യയ്‌ക്കെതിരെ ജയ്‌ഷെ മുഹമ്മദ് ആക്രമണത്തിന് തയ്യാറെടുക്കുയാണെന്ന സൂചന റാവത്ത് നല്‍കിയത്. ഫെബ്രുവരി 26 ന് നടത്തിയ വ്യോമാക്രമണത്തില്‍ ഇന്ത്യന്‍ വ്യോമസേന (ഐഎഎഫ്) ഇല്ലാതാക്കിയ ബാലാകോട്ടെ ജയ്ഷ് ഇ മുഹമ്മദിന്റെ തീവ്രവാദ ക്യാമ്പ് …