സ്വന്തം ലേഖകന്‍: രണ്ട് ആണവ രാഷ്ട്രങ്ങള്‍ തമ്മിലുള്ള യുദ്ധം ആത്മഹത്യാപരം; പക്ഷേ, സമാധാന ശ്രമങ്ങളോട് ഇന്ത്യ പ്രതികരിക്കുന്നില്ലെന്ന് ഇമ്രാന്‍ ഖാന്‍. അണ്വായുധ രാഷ്ട്രങ്ങളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമുണ്ടായാല്‍ ആത്മഹത്യാപരമായിരിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സമാധനശ്രമങ്ങളോട് ഇന്ത്യ പ്രതികരിക്കുന്നില്ലെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. തുര്‍ക്കി വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഇക്കാര്യം പറഞ്ഞത്. …
സ്വന്തം ലേഖകന്‍: ജര്‍മനിയെ വിറപ്പിച്ച സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഇരുപതുകാരനായ ഹാക്കര്‍! പ്രതിയെ വലയിലാക്കിയതായി ജര്‍മന്‍ പോലീസ്. ജര്‍മനിയിലെ ഹെസ്സേ സ്വദേശിയായ 20 വയസുകാരനാണ് അറസ്റ്റിലായതെന്ന് ഫെഡറല്‍ ക്രിമിനല്‍ പോലീസ് ഓഫീസ്(ബികെഎ) അറിയിച്ചു. വിദ്യാര്‍ഥിയായ ഇയാള്‍ ഒറ്റയ്ക്കാണ് കുറ്റകൃത്യം നടത്തിയതെന്നാണ് വിവരം. കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ മൂന്നു വര്‍ഷം വരെ തടവ് ലഭിക്കാം. ജനുവരി നാലിനാണ് ജര്‍മനിയില്‍ …
സ്വന്തം ലേഖകന്‍: ജീവശ്വാസം ഊതി നിറച്ച് അയര്‍ലന്‍ഡുകാരന്റെ ജീവന്‍ രക്ഷിച്ച ഈ മലയാളി യുവാവാണ് പുതുവര്‍ഷത്തില്‍ ഐറിഷ് മാധ്യമങ്ങളിലെ താരം. കില്‍ക്കെനി ബാലിറാഗേറ്റ് ബ്രൂക്ക് ഹെവന്‍ നഴ്‌സിംഗ് ഹോമിലെ ക്ലിനിക്കല്‍ നഴ്‌സ് മാനേജര്‍ ആലക്കോട് സ്വദേശി മനു മാത്യുവാണ് സമയോചിത ഇടപെടലിലൂടെ അയര്‍ലന്‍ഡുകാരനായ ജാണ്‍ മക്കെയ്‌സിയുടെ ജീവന്‍ രക്ഷിച്ചത്. അയര്‍ലന്‍ഡിലെ കാര്‍ലോയില്‍ നടന്ന സൗത്ത് വെസ്റ്റ് …
സ്വന്തം ലേഖകന്‍: 71 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര നേട്ടം; ഇത് ലോകകപ്പ് നേട്ടത്തിനും മേലെ, ഫലം കണ്ടത് ഒരു വര്‍ഷത്തെ അധ്വാനമെന്ന് നായകന്‍ വിരാട് കോഹ്!ലി. ഓസീസ് ഇതിഹാസം അലന്‍ ബോര്‍ഡറില്‍ നിന്ന് ബോര്‍ഡര്‍–ഗാവസ്‌കര്‍ ട്രോഫി ഏറ്റു വാങ്ങിയ വിരാട് കോഹ്‌ലി 27കാരന്‍ മായങ്ക് അഗര്‍വാളിന് അത് കൈമാറിയപ്പോള്‍ …
സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ പ്രസിഡന്റിന്റെ മാനസികനില പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി; ഹര്‍ജിക്കാരി കോടതിച്ചെലവിലേക്ക് ഒരു ലക്ഷം രൂപ അടയ്ക്കാണെമെന്നും കോടതി. രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിക്ക് തുടക്കം കുറിച്ച ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ മാനസിക നില പരിശോധിക്കാന്‍ ആവശ്യപ്പെട്ടുള്ള ഹരജി കോടതി തള്ളി. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗയെ ഏകപക്ഷീയമായി പുറത്താക്കുക വഴി …
സ്വന്തം ലേഖകന്‍: ഒത്തുകളി കേസിലെ പ്രതി സഞ്ജീവ് ചൗളയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ബ്രിട്ടീഷ് കോടതിയുടെ വിധി; ഇനി പന്ത് യുകെ ആഭ്യന്തര സെക്രട്ടറിയുടെ കോര്‍ട്ടില്‍. 2000ത്തില്‍ ഇന്ത്യദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പരയ്ക്കിടെ നടന്ന ഒത്തുകളി കേസിലെ പ്രതിയാണ് സഞ്ജീവ് ചൗള. വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ യു.കെ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് അന്തിമ …
സ്വന്തം ലേഖകന്‍: ‘അവര്‍ എന്നെ കൊല്ലും, സൗദിയിലേക്ക് എന്നെ തിരിച്ചയക്കരുതേ,’ നാടുകടത്താനുള്ള തായ്‌ലന്റ് അധികൃതരുടെ നീക്കത്തിനെതിരെ 18കാരിയായ സൗദി യുവതി. തായ് എയര്‍പോര്‍ട്ടില്‍ സ്വയം ബാരിക്കേഡുകള്‍ തീര്‍ത്താണ് നാടുകടത്തല്‍ ഭീഷണി നേരിടുന്ന സൗദി പെണ്‍കുട്ടിയുടെ പ്രതിരോധം. ബന്ധുക്കള്‍ തന്നെ ഇല്ലാതാക്കുമെന്ന് ഭയമുണ്ടെന്നും അതിനാല്‍ തിരിച്ചുപോകാന്‍ തയ്യാറല്ലെന്നുമാണ് യുവതി പറയുന്നത്. അവരെ കുവൈറ്റ് വിമാനത്തില്‍ കയറ്റിവിടാനുള്ള തായ് …
സ്വന്തം ലേഖകന്‍: ട്രംപിനെ കൈവിട്ട് യുഎസ് ചീഫ് ഓഫ് സ്റ്റാഫ് അഡ്മിറല്‍ കെവിന്‍ സ്വീനിയും; രാജി സിറിയയില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കാനുള്ള ട്രംപിന്റെ തീരുമാനത്തിനു ശേഷം. യുഎസ് പ്രതിരോധ വകുപ്പിന്റെ ചീഫ് ഓഫ് സ്റ്റാഫ് അഡ്മിറലായിരുന്ന കെവിന്‍ സ്വീനി 2017ല്‍ പ്രസിഡന്റ് ട്രംപ് അധികാരമേറ്റതു മുതല്‍ ആ പദവി വഹിച്ചുവരികയായിരുന്നു. സിറിയയിലെ യുഎസ് സൈന്യത്തെ …
സ്വന്തം ലേഖകന്‍: പാരീസില്‍ മഞ്ഞക്കുപ്പായക്കാരുടെ സമരം രൂക്ഷം; ഫ്രഞ്ച് സര്‍ക്കാര്‍ മന്ദിരത്തിലേക്ക് ട്രക്ക് ഇടിച്ചു കയറ്റി പ്രതിഷേധക്കാര്‍. ഫ്രഞ്ച് സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങളുമായി രാജ്യമെമ്പാടും തരംഗമായ ‘മഞ്ഞക്കുപ്പായക്കാര്‍’ സമരം ശക്തമാക്കുന്നു. നിര്‍മാണസ്ഥലത്തു സാധനങ്ങള്‍ നീക്കം ചെയ്യാനുപയോഗിക്കുന്ന ട്രക്കുമായി പാരിസിലെ സര്‍ക്കാര്‍ മന്ത്രിമന്ദിരത്തിന്റെ കവാടം ഇടിച്ചു തകര്‍ത്ത് ഉള്ളില്‍ക്കയറിയ പ്രതിഷേധക്കാര്‍ രണ്ടു കാറുകള്‍ തകര്‍ത്തു. കെട്ടിടത്തിന്റെ …
സ്വന്തം ലേഖകന്‍: മലേഷ്യന്‍ രാജാവ് സ്ഥാനത്യാഗം ചെയ്തു; കാലാവധി തികയ്ക്കാതെ സ്ഥാനം ഒഴിയുന്നത് മലേഷ്യന്‍ ചരിത്രത്തിലാദ്യം. 2016 ല്‍ സ്ഥാനമേറ്റ മുഹമ്മദ് രാജാവാണ് മലേഷ്യയുടെ ചരിത്രത്തില്‍ ആദ്യമായി അഞ്ച് വര്‍ഷം തികക്കാതെ സ്ഥാനമൊഴിഞ്ഞത്. 2015 ലെ മിസ് മോസ്‌കോ ആയിരുന്ന 25കാരി ഒക്‌സാനയെ 49കാരനായ മലേഷ്യന്‍ രാജാവ് മുഹമ്മദ് വി സ്വന്തമാക്കിയെന്ന വാര്‍ത്ത ഏറെ ചര്‍ച്ചകള്‍ക്ക് …