സ്വന്തം ലേഖകന്‍: വീട് വിട്ടിറങ്ങിയ സൗദി പെണ്‍കുട്ടിയ്ക്ക് സ്‌നേഹവീടൊരുക്കി കാനഡ; പെണ്‍കുട്ടിയ്ക്ക് വധഭീഷണി ഉള്ളതിനാല്‍ കനത്ത സുരക്ഷ. ‘ഇത് റാഹഫ് അല്‍ഖുനൂന്‍, ധീരയായ പുതിയ കനേഡിയന്‍,’ ടോറന്റോ വിമാനത്താവളത്തില്‍ വന്നിറങ്ങിയ സൗദി പെണ്‍കുട്ടിയെ ആശ്ലേഷിച്ച് കൊണ്ടു കാനഡ വിദേശകാര്യമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് പറഞ്ഞു. അഭയം തേടിയെത്തിയ റാഹഫിനെ സ്‌നേഹത്തിന്റെ പൂച്ചെണ്ടുമായാണ് കാഡനമന്ത്രി സ്വീകരിച്ചത്. ബാങ്കോക്കില്‍ നിന്നുള്ള …
സ്വന്തം ലേഖകന്‍: ‘ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കുവരെ അവസരം നല്‍കിയിട്ടും ഗ്രാമീണ വനിതകളെ അവഗണിക്കുകയാണല്ലോ’ രാഹുലിനു നേരെ ഒറ്റ ചോദ്യം! മലയാളി പെണ്‍കുട്ടിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് രാഹുല്‍ ഗാന്ധി. ശനിയാഴ്ച രാവിലെ യുഎഇയില്‍ വിവിധ എമിറേറ്റ്‌സില്‍നിന്ന് എത്തിയ വിദ്യാര്‍ഥികളുമായി ദുബായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജിയില്‍ നടന്ന സംവാദത്തിനിടയിലായിരുന്നു രാഹുല്‍ ഗാന്ധി മലയാളി വിദ്യാര്‍ഥിനിയെ അഭിനന്ദിക്കുകയും രാഷ്ട്രീയത്തിലേക്കു ക്ഷണിക്കുകയും ചെയ്തു. …
സ്വന്തം ലേഖകന്‍: ഒളിമ്പിക്‌സ് ടീമില്‍ കന്യാസ്ത്രീകള്‍; ചരിത്രം തിരുത്തിക്കുറിക്കാന്‍ ഒരുങ്ങി വത്തിക്കാന്‍. വത്തിക്കാന്റെ ഒളിമ്പിക്‌സ് ടീമില്‍ കന്യാസ്ത്രീകളെ കൂടാതെ സ്വിസ് ഗാര്‍ഡുകളും പങ്കെടുക്കും. പുരോഹിതരാകും ടീമിനെ നയിക്കുക. ഒളിമ്പിക്‌സ് ഇപ്പോള്‍ ഒരു സ്വപ്നമാണെന്നാണ് ഇതേ കുറിച്ചുള്ള ചോദ്യത്തിന് ഫാ.മെല്‍ചര്‍ സാഞ്ചസ് ഡി ടോഗ പറഞ്ഞത്. ഇറ്റാലിയന്‍ ഒളിമ്പിക്‌സ് കമ്മിറ്റിയുമായി ഇതുസംബന്ധിച്ച് കരാര്‍ ഒപ്പിട്ടതായി വത്തിക്കാന്‍ സ്ഥിരീകരിച്ചു. …
സ്വന്തം ലേഖകന്‍: യുകെയില്‍ ബ്രെക്‌സിറ്റിനു ശേഷമുള്ള പ്രതിസന്ധി മറികടക്കാന്‍ ബ്രിട്ടീഷ് കമ്പനികളും സര്‍വകലാശാലകളും ഇന്ത്യന്‍, ചൈനീസ് കുടിയേറ്റക്കാര്‍ക്കായി വാതിലുകള്‍ തുറന്നിടും; ബ്രെക്‌സിറ്റ് ബില്‍ പാസാക്കാന്‍ രണ്ടും കല്‍പ്പിച്ച് തെരേസാ മേയ്; പിന്തുണയ്ക്കായി യൂണിയന്‍ നേതാക്കളെ സമീപിച്ചു. ബ്രെക്‌സിറ്റിന്റെ ഭാഗമായി ഉയരുന്ന സാമ്പത്തികമായ വെല്ലുവിളികള്‍ നേരിടാന്‍ യുകെയിലെ പ്രമുഖ സര്‍വകലാശാലകള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ കൂടുതലായി …
സ്വന്തം ലേഖകന്‍: എച്ച്1ബി വീസ; പ്രവാസികള്‍ക്ക് ആശ്വാസമായി ട്രംപിന്റെ ട്വീറ്റ്; എച്ച്1ബി വീസക്കാര്‍ക്ക് യുഎസ് പൗരത്വം ലഭിക്കുന്ന തരത്തിലുള്ള പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരുമെന്ന് സൂചന. എച്ച്1ബി വീസക്കാര്‍ക്ക് യുഎസ് പൗരത്വം ലഭിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. കഴിവു കൂടിയവര്‍ യുഎസില്‍ ജോലിചെയ്യുന്നതു പ്രോത്സാഹിപ്പിക്കാനാണു താത്പര്യമെന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യന്‍ …
സ്വന്തം ലേഖകന്‍: സംയുക്ത വാര്‍ത്താ സമ്മേളനം പ്രഖ്യാപിച്ച് അഖിലേഷ് യാദവും മായാവതിയും; യുപിയില്‍ ബിജെപിയെ തളയ്ക്കാന്‍ വര്‍ഷങ്ങളുടെ ശത്രുത മറന്ന് എസ്.പി, ബി.എസ്.പി സഖ്യം രൂപപ്പെടുന്നു. 2019 പൊതുതെരഞ്ഞെടുപ്പിലെ എസ്.പി ബി.എസ്.പി സഖ്യം സംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ബി.എസ്.പി നേതാവ് മായാവതിയും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും നടത്തുന്ന സംയുക്ത വാര്‍ത്താസമ്മേളനത്തിലാകും …
സ്വന്തം ലേഖകന്‍: ‘സഹിഷ്ണുതയും ഐക്യവും നഷ്ടപ്പെട്ട ഇന്ത്യയെ വീണ്ടെടുക്കും,’ ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അലകളുയര്‍ത്തി രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍; പ്രവാസികളുടെ സഹായം കൂടാതെ രാജ്യത്ത് പുരോഗതി കൊണ്ടു വരാന്‍ സാധിക്കില്ലെന്നും പ്രഖ്യാപനം; രാഹുലിനെ കാണാന്‍ സ്റ്റേഡിയത്തിലെത്തിയത് പതിനായിരങ്ങള്‍; ദുബൈ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി. സഹിഷ്ണുതയും ഐക്യവും നഷ്ടപ്പെട്ട ഇന്ത്യയെ വീണ്ടെടുക്കലാണ് 2019 ലെ പൊതുതെരഞ്ഞെടുപ്പിന്റെ ലക്ഷ്യമെന്ന് …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് കരാര്‍; പാര്‍ലമെന്റ് പാസാക്കിയ പ്രമേയം തെരേസാ മേയ് സര്‍ക്കാര്‍ അംഗീകരിച്ചേക്കുമെന്ന് സൂചന; ജനുവരി 15 ലെ ബ്രെക്‌സിറ്റ് വോട്ടില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ പൊതു തെരഞ്ഞെടുപ്പ് നടത്തണമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്‍. ബ്രെക്‌സിറ്റ് കരാറുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് പാസാക്കിയ പ്രമേയം ബ്രിട്ടീഷ്‌സര്‍ക്കാര്‍ അംഗീകരിച്ചേക്കുമെന്ന് ആഭ്യന്ത്രര മന്ത്രി ആന്‍ഡ്രിയ ലിഡ്‌സം ആണ് …
സ്വന്തം ലേഖകന്‍: മെക്‌സിക്കന്‍ അതിര്‍ത്തി മതില്‍ പണിയുമായി മുന്നോട്ടു തന്നെയെന്ന് ട്രംപ്; അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് വീണ്ടും ഭീഷണി; ശമ്പളമില്ലാതെ ക്ഷമ നശിച്ച ജീവനക്കാര്‍ പ്രതിഷേധവുമായി തെരുവില്‍. അമേരിക്കയില്‍ മെക്‌സിക്കന്‍ മതിലിനെ ചൊല്ലിയുള്ള ഭരണപ്രതിസന്ധി തുടരുന്നതിനിടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഫണ്ടു ലഭ്യമായില്ലെങ്കില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് തനിക്ക് പൂര്‍ണ അവകാശമുണ്ടെന്ന് അദ്ദേഹം …
സ്വന്തം ലേഖകന്‍: സിംബാബ്‌വേ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയുടെ ലക്ഷക്കണക്കിന് ഡോളര്‍ അടങ്ങിയ പെട്ടി കാണാനില്ല! അടിച്ചുമാറ്റിയവര്‍ മുഗാബെയുടെ അടുപ്പക്കാര്‍. സിംബാബ്‌വേ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയുടെ ലക്ഷക്കണക്കിന് ഡോളര്‍ അടങ്ങിയ പെട്ടി മോഷണം പോയി. കഴിഞ്ഞമാസമാണ് 150,000 ഡോളര്‍ (117,600 പൗണ്ട്) അടങ്ങിയ സ്യൂട്ട്‌കേസ് നഷ്ടപ്പെട്ടത്. കേസില്‍ മുഗാബെയുടെ ബന്ധു കോണ്‍സ്റ്റാനിയ മുഗാബെ അടക്കം …