സ്വന്തം ലേഖകന്‍: ഇസ്രയേലിന്റെ തലസ്ഥാന മാറ്റം; അമേരിക്കയിലെ അംബാസഡറെ പലസ്തീന്‍ തിരിച്ചു വിളിച്ചു. ജറൂസലം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണിത്. ‘കൂടിയാലോചനകള്‍ക്കായി’ അംബാസഡര്‍ ഹുസ്സാം സൊംലോതിനെ പലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് മാലികി തിരിച്ചുവിളിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. പലസ്തീന്‍ വാര്‍ത്ത ഏജന്‍സി ‘വഫ’യെ ഉദ്ധരിച്ചാണ് വാര്‍ത്ത. ട്രംപിന്റെ …
സ്വന്തം ലേഖകന്‍: ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തി പ്രാപിക്കുന്നു, തലസ്ഥാനമായ തെഹ്‌റാനില്‍ സംഘര്‍ഷാവസ്ഥ.സമ്പദ്‌രംഗത്തെ മുരടിപ്പില്‍ പ്രതിഷേധിച്ച് സര്‍ക്കാറിനും പരമോന്നത ആത്മീയ നേതാവ് അലി ഖാംനഈക്കുമെതിരെ ഇറാനില്‍ റാലികള്‍ ശക്തി പ്രാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഭക്ഷണസാധനങ്ങള്‍ക്ക് വിലവര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച് രാജ്യത്തെ രണ്ടാമത്തെ വലിയനഗരമായ മശ്ഹദിലാണ് സര്‍ക്കാര്‍വിരുദ്ധ പ്രകടനങ്ങളുടെ തുടക്കം. പിന്നീട് പ്രതിഷേധം തെഹ്‌റാനിലേക്കും ഖുമ്മിലേക്കും വ്യാപിക്കുകയായിരുന്നു. അവശ്യസാധനങ്ങളുടെ …
സ്വന്തം ലേഖകന്‍: ആഗോള ഭീകരന്‍ ഹാഫിസ് സഈദുമായി വേദി പങ്കിടല്‍; പാകിസ്താനിലെ അംബാസഡറെ പലസ്തീന്‍ തിരിച്ചു വിളിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനും ഭീകര സംഘടനയുടെ തലവനുമായ ഹാഫിസ് സഈദിന്റെ റാലിയില്‍ പലസ്തീന്‍ അംബാസഡര്‍ വാലിദ് അബൂ അലി പങ്കെടുത്തതില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച പലസ്തീന്‍ അലിയെ തിരിച്ചു …
സ്വന്തം ലേഖകന്‍: ഭീകര സംഘടനകള്‍ക്കെതിരെ നടപടി പേരിനു മാത്രം; പാകിതാനെതിരെ കടുത്ത നടപടികള്‍ക്ക് അമേരിക്ക. പാക്കിസ്ഥാനു നല്‍കുന്ന 25.5 കോടി ഡോളറിന്റെ (1645 കോടിയോളം രൂപ) സഹായം തടഞ്ഞുവയ്ക്കാന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി ‘ദ് ന്യൂയോര്‍ക്ക് ടൈംസാ’ണ് റിപ്പോര്‍ട്ട് ചെയ്തത്. ഭീകര സംഘടനകള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുന്നതില്‍ പാക്കിസ്ഥാന്‍ നിഷ്‌ക്രിയത്വം കാട്ടുന്നതിലുള്ള അതൃപ്തി അറിയിക്കുന്നതിനാണ് നടപടിയെന്നാണ് …
സ്വന്തം ലേഖകന്‍: റഗ്ബി പരിശീലനത്തിനെന്ന പേരില്‍ ഫ്രാന്‍സിലേക്കു കൊണ്ടുപോയ 23 ഇന്ത്യക്കാര്‍ അപ്രത്യക്ഷരായി; സംഭവത്തില്‍ അന്വേഷണം നടത്താന്‍ സിബിഐ. പഞ്ചാബ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളെയാണ് ഏജന്റുമാര്‍ അനധികൃതമായി ഫ്രാന്‍സിലേക്കു കടത്തിയത്. മൂന്നു ട്രാവല്‍ ഏജന്റുമാരാണ് ഇവരെ ഫ്രാന്‍സിലേക്കു കടത്താന്‍ സഹായം നല്‍കിയതെന്നാണു സിബിഐക്കു ലഭിച്ചിരിക്കുന്ന സൂചന. ഫരീദാബാദ് സ്വദേശി ലളിത് ഡേവിഡ് ഡീന്‍, ഡല്‍ഹി …
സ്വന്തം ലേഖകന്‍: യുഎസില്‍ കവര്‍ച്ചാ ശ്രമത്തിനിടെ കൊള്ളക്കാരുടെ വെടിയേറ്റ ഇന്ത്യന്‍ യുവാവ് കൊല്ലപ്പെട്ടു, മറ്റൊരാള്‍ക്ക് ഗുരുതര പരുക്ക്. 19 കാരനായ അര്‍ഷദ് വോറ എന്ന വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. ആയുധമായെത്തിയ മോഷ്ടാക്കള്‍ കവര്‍ച്ചയ്ക്കിടെയാണ് അര്‍ഷദിനെ വെടിവച്ചത്. ചിക്കാഗോ ഡോല്‍ട്ടനിലെ ക്ലാര്‍ക്ക് ഗ്യാസ് സ്റ്റേഷനിലാണ് സംഭവമെന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. രണ്ടംഗ സംഘമാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. …
സ്വന്തം ലേഖകന്‍: ഈജിപ്തിലെ കെയ്‌റോയില്‍ കോപ്റ്റിക് ക്രൈസ്തവരുടെ പള്ളിയില്‍ വെടിവെപ്പ്, മൂന്ന് പോലീസുകാര്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തെക്കന്‍ കെയ്‌റോയിലെ ഹെല്‍വാന്‍ ജില്ലയിലെ മാര്‍ മിന പള്ളിയിലാണ് വെടിവെപ്പുണ്ടായത്. ആയുധ ധാരികളായ രണ്ടുപേര്‍ പള്ളിയില്‍ പ്രവേശിക്കുകയും ജനങ്ങള്‍ക്കുനേരെ നിറയൊഴിക്കുകയുമായിരുന്നു. ഇവിടെ അടുത്ത ആഴ്ച നടക്കുന്ന ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് …
സ്വന്തം ലേഖകന്‍: ന്യൂയോര്‍ക്ക് നഗരത്തിലെ തിരക്കേറിയ പാര്‍പ്പിട സമുച്ചയത്തില്‍ തീപിടുത്തം, ഒരു നവജാത ശിശു ഉള്‍പ്പെടെ 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ നവജാതശിശുവും ഉള്‍പ്പെടുന്നു. ബ്രോണ്‍ക്‌സ് ബോറോയിലെ അഞ്ച് നിലകളുള്ള പാര്‍പ്പിട സമുച്ചയത്തിലാണ് തീപിടത്തമുണ്ടായത്. വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. രാത്രി 10 മണിയോടെ …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ഏറ്റവും ബഹുമാനിക്കപ്പെടുന്ന വനിതയായി ഹില്ലരി ക്ലിന്റണ്‍, പുരുഷന്‍ ബറാക് ഒബാമ. വാര്‍ഷിക ഗാലപ് പോളില്‍ ഇരുവരും സ്ഥാനം നിലനിര്‍ത്തുകയായിരുന്നു. മുന്‍ സ്റ്റേറ്റ് സെക്രട്ടറിയായ ഹില്ലരി 16ഉം മുന്‍ പ്രസിഡന്റായ ഒബാമ പത്തും വര്‍ഷമായി സ്ഥാനം നിലനിര്‍ത്തുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 17 ശതമാനത്തിന്റെ പിന്തുണ ഒബാമയ്ക്കു കിട്ടി. 14 ശതമാനവുമായി ഇപ്പോഴത്തെ പ്രസിഡന്റ് …
സ്വന്തം ലേഖകന്‍: അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ഇന്ത്യന്‍ സൈനികരെ ഇന്ത്യ നിലക്കു നിര്‍ത്തണമെന്ന് ചൈനീസ് സൈന്യം. അതിര്‍ത്തി ധാരണകള്‍ പാലിക്കാനും സമാധാനം നിലനിര്‍ത്താനും ഇന്ത്യ സൈന്യത്തെ കര്‍ശനമായി നിയന്ത്രിക്കണമെന്ന് ചൈനീസ് സൈന്യം ആവശ്യപ്പെട്ടു. ദോക്ലാം സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ചൈനീസ് സൈന്യത്തിന്റെ പ്രസ്താവന. 2017 ലെ ചൈനീസ് സൈന്യത്തിന്റെ ഇടപെടലുകള്‍ സംബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഈ …