സ്വന്തം ലേഖകന്‍: ശീതക്കാറ്റില്‍ തണുത്തു വിറച്ച് അമേരിക്ക; മരിച്ചവരുടെ എണ്ണം 12 കവിഞ്ഞു. അമേരിക്കയുടെ തെക്കന്‍ തീരത്തെ സംസ്ഥാനങ്ങളില്‍ ദുരിതം വിതച്ച് ശീതക്കാറ്റ്. കടുത്ത തണുപ്പില്‍ ഇതുവരെ 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. വിര്‍ജീനിയ, ജോര്‍ജിയ, സൗത്ത് കരോളൈന, ഫ്‌ലോറിഡ സംസ്ഥാനങ്ങളിലാണ് ശീതക്കാറ്റ് വീശുന്നത്. ചിലയിടങ്ങളില്‍ മൈനസ് 29 ഡിഗ്രി സെല്‍ഷസാണു താപനില. ഫ്‌ളോറിഡയില്‍ …
സ്വന്തം ലേഖകന്‍: പാകിസ്താന് 115 കോടി ഡോളറിന്റെ സൈനിക സഹായവും ആ!യുധങ്ങള്‍ നല്‍കുന്ന നടപടികളും അമേരിക്ക മരവിപ്പിച്ചു. അഫ്ഗാന്‍ താലിബാന്‍, ഹഖാനി ശൃംഖല എന്നിവരെ ഫലപ്രദമായി നേരിടാന്‍ സഹായിക്കാതെ, ഭീകരര്‍ക്കു പാക്കിസ്ഥാന്‍ സുരക്ഷിത താവളം ഒരുക്കിയെന്നാണ് അമേരിക്കയുടെ ആരോപണം. പാക്കിസ്ഥാനുള്ള സൈനിക സഹായം നിര്‍ത്തിവയ്ക്കാന്‍ ട്രംപ് നേരത്തേ നിര്‍ദേശിച്ചിരുന്നു. 15 വര്‍ഷമായി 3300 കോടി ഡോളറിന്റെ …
സ്വന്തം ലേഖകന്‍: ട്രംപ് സംസാരിക്കുന്നത് ഇന്ത്യയുടെ ഭാഷയിലാണെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫ്.പാകിസ്താനും അമേരിക്കയും തമ്മിലുള്ള പ്രശ്‌നത്തെക്കുറിച്ച് ദേശീയ സുരക്ഷ കൗണ്‍സിലില്‍ സംസാരിക്കവെയാണ് ഖ്വാജ ആസിഫ് ഈ അഭിപ്രായ പ്രകടനം നടത്തിയത്. അഫ്ഗാനിസ്താനിലെ അമേരിക്കയുടെ പരാജയം മറച്ചുവെക്കാന്‍ വേണ്ടി പാകിസ്താനെ ബലിയാടാക്കുകയായിരുന്നു. വസ്തുതകള്‍ക്ക് വിരുദ്ധമായ പ്രസ്താവനകളാണ് ട്രംപ് നടത്തികൊണ്ടിരിക്കുന്നതെന്നും ഖ്വാജാ ആസിഫ് പറഞ്ഞു. അമേരിക്കയും …
സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയയുമായി സമാധാന ചര്‍ച്ചകള്‍ക്ക് തയാറെന്ന് ഉത്തര കൊറിയ. രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് ഉത്തരകൊറിയയും ദക്ഷിണകൊറിയയും തമ്മില്‍ ചര്‍ച്ച നടത്തുന്നത്. ചര്‍ച്ചക്ക് ഉത്തരകൊറിയ സന്നദ്ധമായ വിവരം ദക്ഷിണകൊറിയയാണ് ഔദ്യോഗികമായി അറിയിച്ചത്. ജനുവരി ഒമ്പതാം തിയതി അതിര്‍ത്തി ഗ്രാമമായ പന്‍മുന്‍ജോയില്‍ ഇരു രാജ്യങ്ങളുടെ പ്രതിനിധികളും ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. സൈനിക സാന്നിധ്യമില്ലാത്ത മേഖലയിലായിരിക്കും ചര്‍ച്ച. …
സ്വന്തം ലേഖകന്‍: മതസ്വാതന്ത്ര്യം, പാക്കിസ്ഥാന്‍ യുഎസിന്റെ പ്രത്യേക നിരീക്ഷണപ്പട്ടികയില്‍. മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ‘പ്രത്യേക ശ്രദ്ധ’ കൊടുക്കേണ്ട രാജ്യങ്ങളുടെ(സിപിസി) പട്ടികയും പുനര്‍നിശ്ചയിച്ചതായി സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്‍ വ്യക്തമാക്കി. മ്യാന്‍മാര്‍, ചൈന, എറിത്ര, ഇറാന്‍, ഉത്തരകൊറിയ, സുഡാന്‍, സൗദി അറേബ്യ, തജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് പാക്കിസ്ഥാനൊപ്പം പട്ടികയിലുള്ളത്. ഇഷ്ടപ്പെട്ട മതവും വിശ്വാസവും പിന്തുടരുന്നതിന്റെ പേരില്‍ …
സ്വന്തം ലേഖകന്‍: യുഎസിലെ ടെക്‌സസില്‍ മരിച്ച മൂന്നു വയസുകാരി ഷെറിനു നീതി ലഭിക്കാന്‍ വേണ്ടതു ചെയ്യുമെന്ന് പോലീസ്.ഷെറിന്റെ മരണം നരഹത്യയാണെന്ന് ഡാളസിലെ മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസ് നേരത്തേ അറിയിച്ചിരുന്നു. കുഞ്ഞിന്റെ വളര്‍ത്തു മാതാപിതാക്കളും എറണാകുളം സ്വദേശികളുമായ വെസ്‌ലി മാത്യുവും സിനിയും അറസ്റ്റിലാണ്. നരഹത്യക്കു കാരണമായ അക്രമമാണ് മരണകാരണമെന്നാണ് മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസ് കഴിഞ്ഞദിവസം പുറത്തുവിട്ട പോസ്റ്റ്‌മോര്‍ട്ടം …
സ്വന്തം ലേഖകന്‍: ട്രംപ് അമേരിക്കന്‍ പ്രസിഡന്റാകാന്‍ ആഗ്രഹിച്ചിരുന്നില്ല! വിവാദ വെളിപ്പെടുത്തലുമായി പുതിയ പുസ്തകം.തെരഞ്ഞെടുപ്പില്‍ വിജയിച്ചുവെന്ന വാര്‍ത്ത ട്രംപിന്റെ ഭാര്യയെ ഒട്ടും സന്തോഷിപ്പിച്ചില്ലെന്നും അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ മൈക്കള്‍ വോള്‍ഫ് എഴുതിയ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴും വിജയമായിരുന്നില്ല ട്രംപിന്റെ ലക്ഷ്യമെന്ന് പുസ്തകം പറയുന്നു. പ്രശസ്തനാകുക എന്നതായിരുന്നു ട്രംപിന്റെ ഏറ്റവും വിയ ആഗ്രഹം. അടുത്ത സുഹൃത്തും മുന്‍ ഫോക്‌സ് …
സ്വന്തം ലേഖകന്‍: ഇറാനില്‍ ദിവസങ്ങളായി തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അവസാനിച്ചതായി സൈനിക മേധാവിയുടെ പ്രഖ്യാപനം. റെവലൂഷനറി ഗാര്‍ഡ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ജഅ്ഫരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെഹ്‌റാനില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത സര്‍ക്കാര്‍ അനുകൂല പ്രകടനത്തെ അഭിസംബോധന ചെയ്ത മേജര്‍ ജനങ്ങളുടെ ജാഗ്രതയും സുരക്ഷസേനയുടെ സന്നദ്ധതയും ശത്രുക്കളെ പരാജയപ്പെടുത്താന്‍ സഹായിച്ചെന്നും പറഞ്ഞു. വര്‍ഷങ്ങള്‍ക്കിടെ രാജ്യം …
സ്വന്തം ലേഖകന്‍: യുഎസിലെ മലയാളി ദമ്പതികള്‍ ദത്തെടുത്ത മൂന്നു വയസ്സുകാരി ഷെറിന്റെ മരണം കൊല്ലാന്‍ ഉദ്ദേശിച്ചുള്ള അക്രമത്തെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ട്. പാല്‍ കുടിക്കുമ്പോള്‍ ശ്വാസകോശത്തില്‍ കുടുങ്ങി ശ്വാസംമുട്ടി കുഞ്ഞ് മരിച്ചെന്നായിരുന്നു രക്ഷിതാക്കളുടെ മൊഴി. ഷെറിന്റെ മരണ കാരണം ഫൊറന്‍സിക് വിദഗ്ധര്‍ ഇതുവരെ പുറത്തു വിട്ടിരുന്നില്ല. റിച്ചാര്‍ഡ്‌സനിലെ വസതിയില്‍നിന്നു കാണാതായെന്നു വളര്‍ത്തച്ഛന്‍ വെസ്!ലി മാത്യൂസ് പരാതിപ്പെട്ട് 15 …
സ്വന്തം ലേഖകന്‍: റോഡ് നിര്‍മാണ ഉപകരണങ്ങളുമായി ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറ്റം നടത്തി. ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഡിസംബറിലാണ് ചൈനീസ് കടന്നുകയറ്റം ഉണ്ടായത്. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് 200 മീറ്റര്‍ വരെ ചൈനീസ് സൈന്യം എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തി ഗ്രാമമായ അപ്പര്‍ സിയാങില്‍ ചൈനീസ് സൈന്യത്തെ …