സ്വന്തം ലേഖകന്‍: ലണ്ടനിലെ പുതിയ യുഎസ് എംബസി ബോധിച്ചില്ല; ഉദ്ഘാടനം ചെയ്യാന്‍ താനില്ലെന്ന് ട്രംപ്; ബ്രിട്ടീഷ് സന്ദര്‍ശനം റദ്ദാക്കിയതായി ട്വീറ്റ്. നിലവിലെ എംബസി ‘ചുളുവിലക്ക്’ വിറ്റ് ഒബാമ ഭരണകൂടം പുതിയ എംബസി വാങ്ങിയത് ‘മോശം ഇടപാടാ’യിരുന്നുവെന്ന് കുറ്റപ്പെടുത്തിയാണ് ട്രംപ് അത് ഉദ്ഘാടനം ചെയ്യാനായി ലണ്ടനിലേക്കില്ലെന്ന് ട്വിറ്റര്‍ വഴി പ്രഖ്യാപിച്ചത്. ഈ മാസം 16ന് നടക്കുന്ന എംബസി …
സ്വന്തം ലേഖകന്‍: ‘പറഞ്ഞത് വേറെ, പക്ഷേ കുറച്ചു കടന്നു പോയി,’ കുടിയേറ്റക്കാര്‍ക്ക് എതിരെ നടത്തിയ പരാമര്‍ശത്തെക്കുറിച്ച് ട്രംപിന്റെ വിശദീകരണം. വിസര്‍ജ്യ കേന്ദ്രമായ രാജ്യങ്ങളില്‍നിന്നുള്ളവരെ യുഎസ് എന്തിനു സ്വീകരിക്കണമെന്നു ചോദിച്ച് കോണ്‍ഗ്രസിലെയും സെനറ്റിലെയും അംഗങ്ങളുടെ യോഗത്തില്‍ ട്രംപ് പൊട്ടിത്തെറിച്ചതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആഫ്രിക്കന്‍ രാജ്യങ്ങളെ ഉദ്ദേശിച്ചാണു ട്രംപിന്റെ പ്രതികരണമെന്നാണു വിലയിരുത്തല്‍. എന്നാല്‍ താന്‍ നടത്തിയ …
സ്വന്തം ലേഖകന്‍: കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാനുള്ള പാരീസ് ഉടമ്പടിയില്‍ യുഎസ് വീണ്ടും പങ്കാളിയാകാനുള്ള സാധ്യത തെളിയുന്നു. 190 രാജ്യങ്ങള്‍ പങ്കാളികളായ ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍മാറുന്നതായി ജൂണിലാണ് ട്രംപ് പ്രഖ്യാപിച്ചത്. ഉടമ്പടിയില്‍ തനിക്കൊരു പ്രശ്‌നവുമില്ലെന്നു ട്രംപ് പറഞ്ഞു. എന്നാല്‍, മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് ഒപ്പുവച്ച ഉടന്പടി അമേരിക്കന്‍ താത്പര്യങ്ങള്‍ക്കു ഹാനികരമാണ്. അമേരിക്കയ്ക്കു വലിയ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസം; ഗ്രീന്‍ കാര്‍ഡ് വിസകളുടെ എണ്ണം 45% വര്‍ധിപ്പിക്കാനുള്ള ബില്‍ യുഎസ് പ്രതിനിധിസഭയില്‍. മികവ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമാ വര്‍ഷത്തില്‍ 45 ശതമാനം ഗ്രീന്‍കാര്‍ഡ് വിസ അധികം അനുവദിക്കാനുള്ള ബില്‍ യു.എസ് പ്രതിനിധിസഭയില്‍ അവതരിപ്പിച്ചു. ബില്‍ പാസാകുകയാണെങ്കില്‍ സാങ്കേതിക മേഖലയില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ള ടെക്കികള്‍ക്ക് ഇത് കൂടുതല്‍ പ്രയോജനകരമാകും. …
സ്വന്തം ലേഖകന്‍: ‘ഈ വൃത്തികെട്ടവര്‍ എന്തിനാണ് അമേരിക്കയിലേക്ക് കുടിയേറുന്നത്?’ കുടിയേറ്റക്കാര്‍ക്ക് എതിരെ വീണ്ടും വിവാദ പരാമര്‍ശവുമായി ട്രംപ്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും ഹെയ്തിക്കും സാല്‍വദോറിനും എതിരെയാണ് ട്രംപ് മോശം പരാമര്‍ശങ്ങള്‍ നടത്തിയത്. ഈ വൃത്തിക്കെട്ട രാഷ്ട്രക്കാര്‍ എന്തിനാണ് അമേരിക്കയിലേക്ക് കുടിയേറുന്നതെന്നാണ് ട്രംപ് ആക്ഷേപിച്ചത്. യു.എസ് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് മുമ്പാകെ കുടിയേറ്റത്തെ കുറിച്ച് നടത്തിയ പ്രസംഗത്തിലായിരുന്നു വിവാദ പരാമര്‍ശം. …
സ്വന്തം ലേഖകന്‍: ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയുന്ന വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനു നയതന്ത്ര പദവിയില്ലെന്ന് ബ്രിട്ടന്‍. 2012 മുതല്‍ ഇക്വഡോര്‍ എംബസിയില്‍ കഴിയുന്ന വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനു നയതന്ത്രപദവി നല്‍കണമെന്ന ആവശ്യം ബ്രിട്ടന്‍ നിരസിച്ചു. അതീവ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി പുറത്തുവിട്ട് യുഎസ് അടക്കം ലോകത്തിലെ വിവിധ രാജ്യങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ അസാന്‍ജിനെതിരെയുള്ള ലൈംഗികാരോപണ …
സ്വന്തം ലേഖകന്‍: ചൈനയുടെ സ്വപ്ന പദ്ധതിയായ പട്ടുപാതയില്‍ പാകിസ്താനുമായി കല്ലുകടി. ഏഷ്യയെയും യൂറോപ്പിനെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ പുതിയ പട്ടുപാതയുടെ ഭാഗമായി നിര്‍മിക്കുന്ന ഡിയാമെര്‍ – ഭാഷാ അണക്കെട്ടാണ് ഇപ്പോള്‍ തര്‍ക്ക വിഷയം. പാകിസ്ഥാനില്‍ സ്ഥാപിക്കുന്ന ജലവൈദ്യുത പദ്ധതിയുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കുവേണമെന്നാണു ചൈനയുടെ ആവശ്യം. എന്നാല്‍ അതു പാക്കിസ്ഥാന്റെ താല്‍പ്പര്യത്തിനുവിരുദ്ധമാണെന്ന് പാക്ക് ജല അതോറിറ്റി ചെയര്‍മാന്‍ വ്യക്തമാക്കി. …
സ്വന്തം ലേഖകന്‍: ദക്ഷിണ കലിഫോര്‍ണിയയില്‍ കനത്ത മഴയിലും പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 15 ആയി. 163 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്പതുപേരെ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കു വേണ്ടി തെരച്ചില്‍ തുടരുകയാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ലോസ് ആഞ്ചലസ് നഗരത്തിനു വടക്കുപടിഞ്ഞാറുള്ള മോണ്ടിസിറ്റോ, കാര്‍പെന്റിരിയ മേഖലകളിലാണു ചൊവ്വാഴ്ച കനത്ത പേമാരിയുണ്ടായത്. തുടര്‍ന്നു പ്രളയവും …
സ്വന്തം ലേഖകന്‍: ആണവ നയത്തില്‍ സമൂല അഴിച്ചുപണിയുമായി ട്രംപ് ഭരണകൂടം; പുതിയ ആയുധങ്ങള്‍ നിര്‍മിക്കാന്‍ നിര്‍ദേശമുള്ളതായി റിപ്പോര്‍ട്ട്. യു.എസ് പ്രതിരോധ രംഗത്ത് ആണവായുധങ്ങള്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന മുന്‍ സര്‍ക്കാറുകള്‍ സ്വീകരിച്ച നയത്തിലാണ് മാറ്റത്തിന് പെന്റഗണ്‍ ശ്രമമാരംഭിച്ചതെന്ന് ഒബാമ കാലത്തെ ഉന്നത ഉദ്യോഗസ്ഥന്‍ ജോണ്‍ വോള്‍ഫ്‌സ്തല്‍ ആണ് വെളിപ്പെടുത്തിയത്. റഷ്യ, ചൈന, ഉത്തര കൊറിയ എന്നീ രാജ്യങ്ങള്‍ …
സ്വന്തം ലേഖകന്‍: പാരിസിലെ പഞ്ചക്ഷത്ര ഹോട്ടലിന്‍ വന്‍ കവര്‍ച്ച; മോഷ്ടാക്കള്‍ അടിച്ചു മാറ്റിയത് 30 കോടിയുടെ ആഭരണങ്ങള്‍. പ്രശസ്ത പഞ്ചനക്ഷത്ര ഹോട്ടലായ റിറ്റ്‌സില്‍ ആയുധങ്ങളുമായി അതിക്രമിച്ചു കടന്ന മോഷ്ടാക്കള്‍ 30 കോടിയില്‍പ്പരം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷ്ടിച്ചു. പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് 6.30നാണ് സംഭവം. മോഷ്ടാക്കളില്‍ മൂന്നുപേരെ പൊലീസ് പിടികൂടിയതായാണ് വിവരം. രണ്ടുപേര്‍ പൊലീസ് …