സ്വന്തം ലേഖകന്‍: ലോട്ടറി സംവിധാനം അവസാനിപ്പിക്കും; അമേരിക്കയെ സഹായിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രം ഇനി വിസയെന്ന് ട്രംപ്. അമേരിക്ക ആദ്യം എന്ന നയവുമായി മുന്നോട്ട് പോവും. അതേ സമയം, ലോട്ടറി വിസ സമ്പദ്രായത്തിന് നിയന്ത്രണമേര്‍പ്പെടുത്തുമെന്നും ട്രംപ് വ്യക്തമാക്കി. ഞാന്‍ അമേരിക്കയുടെ പ്രസിഡന്റാണ്. അമേരിക്കാക്കായി എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നവര്‍ രാജ്യത്തേക്ക് വരണമെന്നാണ് ആഗ്രഹം. മെറിറ്റായിരിക്കും വിസ നല്‍കുകന്നതിനുള്ള മാനദണ്ഡമെന്ന് …
സ്വന്തം ലേഖകന്‍: തെരേസ മേയ് സര്‍ക്കാരിന് ട്രംപിനോട് സ്‌നേഹമില്ല; ബ്രിട്ടന്‍ സന്ദര്‍ശനം റദ്ദാക്കിയതിന് ന്യായവുമായി യുഎസ്.അടുത്ത മാസം ബ്രിട്ടനിലേക്കു നടത്താനിരുന്ന യാത്ര മാറ്റിവച്ചതിനു വിചിത്രമായ കാരണമാണ് പുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുനത്. ഫെബ്രുവരി 26നും 27നുമായിരുന്നു ട്രംപിന്റെ യാത്ര നിശ്ചയിച്ചിരുന്നത്. യുഎസ് എംബസി ആസ്ഥാനം നഗരത്തിലെ കണ്ണായ മേയ്‌ഫെയര്‍ പ്രദേശത്തുനിന്നു തെംസ് നദിക്കു തെക്ക് അപ്രധാനമായ …
സ്വന്തം ലേഖകന്‍: ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശ വിദ്യാര്‍ഥികള്‍ വര്‍ഷം തോറും ബ്രിട്ടീഷ് സര്‍ക്കാരിന് നേടിക്കൊടുന്നത് 20 ബില്യണ്‍ പൗണ്ടെന്ന് റിപ്പോര്‍ട്ട്. കുടിയേറ്റം നിയന്ത്രിക്കാനുള്ള കര്‍ശന നടപടികളുമായി മുന്നോട്ടു പോകുമ്പോഴും ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശ വിദ്യാര്‍ഥികള്‍ വര്‍ഷംതോറും ബ്രിട്ടീഷ് സര്‍ക്കാര്‍രിന് നേടിക്കൊടുന്നത് 20 ബില്യണ്‍ പൗണ്ടാണെന്ന് ഹയര്‍ എജ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തിന്റെ …
സ്വന്തം ലേഖകന്‍: സൗദിയില്‍ 2017 ല്‍ തൊഴില്‍ നഷ്ടമായത് അഞ്ചര ലക്ഷത്തിലേറെ പ്രവാസികള്‍ക്കെന്ന് കണക്കുകള്‍. വിദേശികളായ 5,58,716 പേര്‍ക്ക് കഴിഞ്ഞ വര്‍ഷം സൗദിയില്‍ തൊഴില്‍ നഷ്ടമായെന്ന് റിപ്പോര്‍ട്ട് പറയുന്നു. സോഷ്യല്‍ ഇന്‍ഷുറന്‍സ് ജനറല്‍ ഓര്‍ഗനൈസേഷന്റെ പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഇതേ കാലയളവില്‍ തൊഴില്‍ രംഗത്തേക്ക് സ്വദേശികളായ 1,21,789 പേര്‍ പ്രവേശിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. 2017ന്റെ തുടക്കത്തില്‍ …
സ്വന്തം ലേഖകന്‍: കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതില്‍ ഇന്ത്യയും ചൈനയും മുന്നില്‍; പ്രശംസയുമായി ഐക്യരാഷ്ട്ര സഭ. മറ്റുള്ള രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ പരാജയപ്പെടുമ്പോള്‍ ഇരു രാജ്യങ്ങളും നേതൃപരമായ പങ്കാണ് വഹിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ‘കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍ നമ്മള്‍ പരാജയപ്പെട്ടുകൂടാ. അതേസമയം, നമുക്കിപ്പോഴും ഈ പോരാട്ടം ജയിക്കാനായിട്ടില്ല. ആഫ്രിക്കന്‍ രാജ്യങ്ങളാണ് കാലാവസ്ഥാ …
സ്വന്തം ലേഖകന്‍: അച്ഛനെ കൊല്ലാന്‍ ഓണ്‍ലൈനായി ബോംബ് വാങ്ങാന്‍ ശ്രമിച്ചു; ഇന്ത്യന്‍ യുവാവിന് യുകെയില്‍ വര്‍ഷം തടവ്. ഇന്ത്യന്‍ വംശജനായ ഗുര്‍ജിത് സിങ് റന്ധാവയെ 8വര്‍ഷം തടവിനാണ് കോടതി ശിക്ഷിച്ചത്. ബ്രിട്ടീഷ് യുവതിയുമായുള്ള ബന്ധം എതിര്‍ത്തതിനാണ് സിഖ് വംശജനായ അച്ഛനെ കൊല്ലാന് പത്തൊമ്പതുകാരന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈനായി കാര്‍ ബോംബ് ഗുര്ജിത് ഓര്‍ഡര്‍ ചെയ്യുന്നത് കഴിഞ്ഞ …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ പ്രതിപക്ഷത്തിന്റെ നിഴല്‍ മന്ത്രിസഭയില്‍ സ്ഥാനം പിടിച്ച് ആദ്യ സിഖ് വനിതാ എംപി പ്രീതി കൗര്‍ ഗില്‍. ലേബര്‍ പാര്‍ട്ടി നേതാവ് ജെറിമി കോര്‍ബിന്റെ നേതൃത്വത്തിലുള്ള ‘നിഴല്‍ മന്ത്രിസഭ’യിലാണു പ്രീതി ഇടം പിടിച്ചത്. ‘ഭരണം കാത്തിരിക്കുന്ന സര്‍ക്കാരെ’ന്നു വിശേഷിപ്പിച്ചു കോര്‍ബിന്‍ നടത്തിയ പുതുവര്‍ഷ അഴിച്ചുപണിയിലാണു രാജ്യാന്തര വികസന നിഴല്‍മന്ത്രിയായി പ്രീതിക്കു സ്ഥാനക്കയറ്റം. വിവിധ …
സ്വന്തം ലേഖകന്‍: ആഫ്രിക്കന്‍ കുടിയേറ്റക്കാരെ അപമാനിച്ച ട്രംപിനെതിരെ ആഫ്രിക്കയുടെ പ്രതിഷേധം. ട്രംപിന്റെ പരാമര്‍ശം വംശീയതയും വിദേശികളോടുള്ള വിദ്വേഷവും പ്രകടിപ്പിക്കുന്നതാണെന്ന പൊതുവികാരം സമൂഹ മാധ്യമങ്ങളില്‍ അടക്കം ശക്തമാണ്. 55 അംഗരാജ്യങ്ങള്‍ ഉള്‍പ്പെട്ട ആഫ്രിക്കന്‍ യൂണിയന്‍ ട്രംപിന്റെ അവഹേളനത്തെ അപലപിച്ചതിനു പിന്നാലെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ എല്ലാ രാജ്യങ്ങളില്‍നിന്നുമുള്ള യുഎന്‍ അംബാസഡര്‍മാര്‍ ബുഷ് അസഭ്യപ്രസ്താവന പിന്‍വലിച്ചു മാപ്പുപറയണമെന്നു സംയുക്ത പ്രഖ്യാപനത്തിലൂടെ …
സ്വന്തം ലേഖകന്‍: പോണ്‍ നായികയുമായി ബന്ധപ്പെടുത്തി യുഎസ് ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം. പോണ്‍ നടിയായ സ്റ്റെഫാനി ക്ലിഫോര്‍ഡുമായി ട്രംപ് ബന്ധം പുലര്‍ത്തിയിരുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വന്നത്. ഈ വിവരം മറച്ചുവയ്ക്കുന്നതിന് സ്റ്റോമി ഡാനിയല്‍സ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ക്ലിഫോര്‍ഡിന് 1,30,000 ഡോളര്‍ ട്രംപ് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് ഇത് സംബന്ധിച്ച വിവരം …
സ്വന്തം ലേഖകന്‍: കാബൂളില്‍ ഇടത്തരക്കാരുടെ പിന്തുണയോടെ ഇസ്ലാമിക് സ്റ്റേറ്റ് വീണ്ടും ശക്തിപ്രാപിക്കുന്നതായി റിപ്പോര്ട്ട്. 18 മാസത്തിനുള്ളില്‍ കാബൂളില്‍ 20 ഓളം ആക്രമണങ്ങള് നടത്തിയതായി ഇസില് അവകാശപ്പെട്ടു. വിദ്യാര്ഥികള്, പ്രൊഫസര്മാര്, വ്യാപാരികള് തുടങ്ങിയവരാണ് അഫ്ഗാന്റെയും അമേരിക്കയുടെയും സുരക്ഷാ സേനകളുടെ മൂക്കിന് താഴെ വിധ്വംസക പ്രവര്ത്തനത്തിലേര്‌പ്പെടുന്നത്. അമേരിക്കയും അഫ്ഗാനിസ്ഥാനും ചേര്ന്ന് താലിബാന് തീവ്രവാദികളെ തുരത്താന് പോരടിക്കുന്നതിനിടെ കാബൂളില് ഇസിലിന്റെ …