1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2018

സ്വന്തം ലേഖകന്‍: ആഫ്രിക്കന്‍ കുടിയേറ്റക്കാരെ അപമാനിച്ച ട്രംപിനെതിരെ ആഫ്രിക്കയുടെ പ്രതിഷേധം. ട്രംപിന്റെ പരാമര്‍ശം വംശീയതയും വിദേശികളോടുള്ള വിദ്വേഷവും പ്രകടിപ്പിക്കുന്നതാണെന്ന പൊതുവികാരം സമൂഹ മാധ്യമങ്ങളില്‍ അടക്കം ശക്തമാണ്.

55 അംഗരാജ്യങ്ങള്‍ ഉള്‍പ്പെട്ട ആഫ്രിക്കന്‍ യൂണിയന്‍ ട്രംപിന്റെ അവഹേളനത്തെ അപലപിച്ചതിനു പിന്നാലെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ എല്ലാ രാജ്യങ്ങളില്‍നിന്നുമുള്ള യുഎന്‍ അംബാസഡര്‍മാര്‍ ബുഷ് അസഭ്യപ്രസ്താവന പിന്‍വലിച്ചു മാപ്പുപറയണമെന്നു സംയുക്ത പ്രഖ്യാപനത്തിലൂടെ ആവശ്യപ്പെട്ടു.

ആഫ്രിക്കന്‍രാജ്യങ്ങളില്‍നിന്ന് ഹെയ്റ്റി, എല്‍സാല്‍വഡോര്‍ എന്നിവിടങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരുടെ സംരക്ഷണം സംബന്ധിച്ച ചര്‍ച്ചയ്ക്കിടയില്‍ ‘മലദ്വാര’ സമാന രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരെ യുഎസ് എന്തിനു സ്വീകരിക്കണമെന്നു ട്രംപ് പറഞ്ഞതായാണു റിപ്പോര്‍ട്ട്. എന്നാല്‍ താന്‍ ആ ഭാഷാപ്രയോഗം നടത്തിയിട്ടില്ലെന്നു ട്രംപ് പിന്നീട് ട്വീറ്റ് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.