സ്വന്തം ലേഖകന്‍: പ്രമുഖ ഡിജിറ്റല്‍ വാലറ്റായ ബ്ലാക്‌വാലറ്റില്‍ ഹാക്കര്‍മാരുടെ ആക്രമണം; നാലു ലക്ഷം ഡോളര്‍ അടിച്ചു മാറ്റിയതായി റിപ്പോര്‍ട്ടുകള്‍. ഡിജിറ്റല്‍ വാലറ്റ് സേവന ദാതാക്കളായ ബ്ലാക്‌വാലറ്റിന്റെ സെര്‍വറില്‍ നുഴഞ്ഞു കയറിയായിരുന്നു ഹാക്കര്‍മാര്‍ നാലു ലക്ഷം ഡോളര്‍ കവര്‍ന്നത്. സ്റ്റെല്ലാര്‍ എന്ന ക്രിപ്‌റ്റോകറന്‍സിയാണ് മോഷ്ടിക്കപ്പെട്ടതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിഎന്‍എസ് ഘടനയില്‍ മാറ്റം വരുത്തിയായിരുന്നു മോഷണം. മോഷണം …
സ്വന്തം ലേഖകന്‍: ട്രംപ് വന്നില്ല! ബ്രിട്ടനിലെ പുതിയ അമേരിക്കന്‍ എംബസി തുറന്നു. നിലവിലെ എംബസി ‘ചുളുവിലക്ക്’ വിറ്റ് ഒബാമ ഭരണകൂടം പുതിയ എംബസി വാങ്ങിയത് ‘മോശം ഇടപാടാ’യിരുന്നുവെന്ന് കുറ്റപ്പെടുത്തിയാണ് ട്രംപ് അത് ഉദ്ഘാടനം ചെയ്യാനായി ലണ്ടനിലേക്കില്ലെന്ന് ട്വിറ്റര്‍ വഴി പ്രഖ്യാപിച്ചിത്. തുടര്‍ന്ന് ചൊവ്വാഴ്ച ട്രംപ് ഇല്ലാതെതന്നെ എംബസി തുറന്ന് പ്രവര്‍ത്തനമാരംഭിക്കുകയായിരുന്നു. സെന്‍ട്രല്‍ ലണ്ടനിലെ പ്രധാന കേന്ദ്രമായ …
സ്വന്തം ലേഖകന്‍: ആ വെടിയൊച്ച തലനാരിഴക്ക് പാളിപ്പോയ ഒരു വധശ്രമമായിരുന്നു! എലിസബത്ത് രാജ്ഞിക്കു നേരെയുണ്ടായ വധശ്രമത്തെ കുറിച്ചുള്ള വെളിപെടുത്തലുമായി വെബ്‌സൈറ്റ്. 1981ല്‍ ന്യൂസീലന്‍ഡ് സന്ദര്‍ശനത്തിനിടെ എലിസബത്ത് രാജ്ഞിക്കു നേരെയുണ്ടായ വധശ്രമത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണു സ്റ്റഫ് എന്ന വെബ്‌സൈറ്റ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ആഡംബരക്കാറില്‍നിന്ന് എലിസബത്ത് രാജ്ഞി ഇറങ്ങിയ ഉടനെയാണ് വെടിയൊച്ച കേട്ടത്. തൊട്ടരികിലെ വനപ്രദേശം മുഴുവന്‍ അതു …
സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ അഭയാര്‍ഥികളായി കഴിയുന്ന റോഹിഗ്യകളെ രണ്ടു വര്‍ഷത്തിനുള്ളില്‍ തിരിച്ച് മ്യാന്മറില്‍ എത്തിക്കാന്‍ ധാരണ. മ്യാന്‍മറില്‍നിന്നു 2016 ഒക്ടോബറിനുശേഷം ബംഗ്ലദേശില്‍ എത്തിയ ഏഴരലക്ഷത്തോളം വരുന്ന അഭയാര്‍ഥികളെ ഈ മാസം 23 മുതല്‍ തിരിച്ചയയ്ക്കാനും അവരെ മ്യാന്‍മറില്‍ പുനരധിവസിപ്പിക്കാനും ഇരുരാജ്യങ്ങളും സമ്മതിച്ചു. എന്നാല്‍ 2016 ഒക്ടോബറിനു മുന്‍പെത്തിയ രണ്ടു ലക്ഷത്തോളം പേരുടെ കാര്യത്തില്‍ തീരുമാനമായില്ല. മടക്കിയയയ്ക്കുന്ന …
സ്വന്തം ലേഖകന്‍: ഡോക ലാം തര്‍ക്കപ്രദേശം ആണെന്ന ഇന്ത്യന്‍ കരസേനാ മേധാവിയുടെ പ്രസ്താവന പിടിച്ചില്ലെന്ന് ചൈന. കരസേനാ മേധാവി ബിപിന്‍ റാവത്തിന്റെ ഇത്തരം പ്രസ്താവനകള്‍ അതിര്‍ത്തിയില്‍ സമാധാനത്തിനുള്ള ശ്രമങ്ങള്‍ക്ക് ഉപകരിക്കില്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ലു കാംഗ് പറഞ്ഞു. സെപ്റ്റംബറില്‍ ബ്രിക് സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗും തമ്മിലുണ്ടാക്കിയ ധാരണയ്ക്കു വിരുദ്ധമാണു …
സ്വന്തം ലേഖകന്‍: താന്‍ വംശീയ വിദ്വേഷി അല്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്; നിയമവിരുദ്ധമായി അമേരിക്കയിലെത്തിയ കുട്ടികളെ തിരിച്ചയയ്ക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും പ്രഖ്യാപനം. ട്വീറ്റുകളിലൂടെയും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുത്തരമായിട്ടുമാണ് ട്രംപ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. വ്യാഴാഴ്ച കുടിയേറ്റം സംബന്ധിച്ച യോഗത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളെയും ഹെയ്തിയെയും അപമാനിക്കുന്ന പരാമര്‍ശം ട്രംപ് നടത്തിയെന്ന ആരോപണത്തില്‍ ഇപ്പോഴും പ്രതിഷേധം കെട്ടടങ്ങിയിട്ടില്ല. ട്രംപിന്റെ നടപടി വംശീയവിദ്വേഷമാണെന്ന് …
സ്വന്തം ലേഖകന്‍: ഖത്തര്‍ യുദ്ധ വിമാനങ്ങള്‍ യാത്രക്കാരുമായി പോയ തങ്ങളുടെ വിമാനം തടഞ്ഞതായി യുഎഇ; ഗള്‍ഫ് മേഖലയില്‍ പുതിയ പ്രതിസന്ധി പുകയുന്നു. മനാമയിലേക്ക് യാത്രക്കാരുമായി പോയ എമിറേറ്റ്‌സ് വിമാനത്തിന്റെ പാതയില്‍ ഖത്തര്‍ വിമാനം തടസ്സം സൃഷ്ടിച്ചെന്നാണ് യുഎഇയുടെ ആരോപണം. എന്നാല്‍ യുഎഇയുടെ വ്യോമറൂട്ടിലേക്ക് അതിക്രമിച്ച് കയറിയെന്ന ആരോപണം ഖത്തര്‍ നിഷേധിച്ചു. ഇതു സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങള്‍ …
സ്വന്തം ലേഖകന്‍: മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെ കൊലപ്പെടുത്തിയത് പാക്കിസ്ഥാനി താലിബാനാണെന്ന് വെളിപ്പെടുത്തല്‍. യുഎസുമൊത്ത് സഹകരണത്തിനുള്ള ബേനസീറിന്റെ നീക്കം സംബന്ധിച്ച് പാക്ക് താലിബാന്‍ സ്ഥാപകന്‍ ബൈത്തുള്ള മെഹ്‌സൂദിന് അറിവുണ്ടായിരുന്നു. മുജാഹിദീദ്–ഇ–ഇസ്‌ലാമിനെതിരെ ആക്രമണത്തിനായിരുന്നു ബേനസീര്‍–യുഎസ് സഖ്യം പദ്ധതിയിട്ടിരുന്നതെന്നും പാക്ക് താലിബാന്റെ ഉറുദു ഭാഷയിലുള്ള ‘ഇന്‍ക്വിലാബ് മെഹ്‌സൂദ് സൗത്ത് വസീറിസ്ഥാന്‍ ഫ്രം ബ്രിട്ടിഷ് രാജ് ടു അമേരിക്കന്‍ …
സ്വന്തം ലേഖകന്‍: 25 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള വിദേശ വനിതകള്‍ക്ക് തനിച്ച് വിനോദ സഞ്ചാരത്തിന് അനുമതി നല്‍കി സൗദി. നിബന്ധനകള്‍ക്ക് വിധേയമായി വിദേശ വനിതകള്‍ക്ക് വിസ അനുവദിക്കുമെന്ന് ടൂറിസംദേശീയ പൈതൃക വകുപ്പ് അറിയിച്ചു. വിദേശ വനിതകള്‍ക്ക് അടുത്ത കുടുംബാംഗത്തോടൊപ്പം മാത്രമേ സൗദിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നുള്ളൂ. 25 വയസ്സില്‍ താഴെ പ്രായമുള്ള വനിതകള്‍ക്ക് ഈ നിയമം …
സ്വന്തം ലേഖകന്‍: ഉദ്യോഗസ്ഥന്റെ കൈപ്പിഴ; വ്യാജ മിസൈല്‍ ആക്രമണ മുന്നറിയിപ്പില്‍ ഭയന്ന് വിറച്ച് യുഎസ് സംസ്ഥാനമായ ഹവായിലെ ജനങ്ങള്‍. ഉദ്യോഗസ്ഥന് സംഭവിച്ച പിഴവ് മൂലം മിസൈല്‍ ആക്രമണ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങുകയും ജനങ്ങള്‍ പരിഭ്രാന്തിയിലാവുകയും ചെയ്യുകയായിരുന്നു. ഉത്തര കൊറിയയ്ക്ക് ഏറ്റവും അടുത്തുള്ള പസഫിക്കിലെ ദ്വീപ് സംസ്ഥാനമാണ് ഹവായി. അതിനാല്‍തന്നെ ഏതെങ്കിലും പ്രകോപനത്താല്‍ അമേരിക്കയെ ആകമിക്കാന്‍ ഉത്തരകൊറിയന്‍ …