സ്വന്തം ലേഖകന്‍: ആണവ യുദ്ധം എതു നിമിഷവും പൊട്ടിപ്പുറപ്പെടുമെന്ന് യുഎന്നിലെ ഉത്തര കൊറിയന്‍ ഡെപ്യൂട്ടി അംബാസഡര്‍ കിം ഇന്‍ റിയോങിന്റെ മുന്നറിയിപ്പ്. യു.എന്‍. ജനറല്‍ അസംബ്‌ളിയുടെ നിരായുധീകരണ കമ്മിറ്റിക്ക് മുന്‍പാകെയാണ് റിയോങ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഉത്തര കൊറിയെപോലെ അമേരിക്കയില്‍ നിന്നും ആണവഭീഷണി നേരിടുന്ന മറ്റൊരു രാജ്യമില്ല. 1970 മുതല്‍ തന്നെ കൊറിയന്‍ മുനമ്പില്‍ ഈ ഭീഷണി …
സ്വന്തം ലേഖകന്‍: ഭീകര സംഘടനകളെ നിലക്കു നിര്‍ത്തണമെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യത്തിന് പാകിസ്താന്‍ വഴങ്ങുന്നു, താലിബാനുമായി ഉന്നതതല ചര്‍ച്ചയ്ക്ക് ശ്രമം. സമാധാന ചര്‍ച്ചയ്ക്കായി ഒരു പ്രത്യേക സംഘത്തിന് രൂപം നല്‍കണമെന്ന സന്ദേശം പാകിസ്ഥാന്‍ ഔദ്യോഗികമായിത്തന്നെ താലിബാന്‍ നേതൃത്വത്തിന് കൈമാറിയതായി താലിബാന്റെ ഒരു മുതിര്‍ന്ന നേതാവിനെ ഉദ്ധരിച്ച് ‘ദ് ഡെയ്‌ലി ടൈംസ്’ പത്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ …
സ്വന്തം ലേഖകന്‍: കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചോ ഇല്ലയോ എന്ന് വ്യക്തമാക്കണമെന്ന് സ്‌പെയിന്‍, അന്ത്യശാസനം തള്ളി കാറ്റലോണിയ പ്രസിഡന്റ് കാള്‍സ് പ്യൂജെമോണ്ട്. തിങ്കളാഴ്ചക്കകം നിലപാട് അറിയിക്കണമെന്നാണ് സ്‌പെയിന്‍ കാറ്റലോണിയന്‍ പക്ഷത്തിന് അന്ത്യശാസനം നല്‍കിയത്. എന്നാല്‍, അതേക്കുറിച്ച് മൗനംപാലിച്ച പ്യൂജെമോണ്ട്, അടിയന്തര സംഭാഷണത്തിന് അഭ്യര്‍ഥിച്ച് സ്‌പെയിനിന് തിങ്കളാഴ്ച കത്തുനല്‍കി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാറ്റലന്‍ പാര്‍ലമന്റെ് ചേര്‍ന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. …
സ്വന്തം ലേഖകന്‍: ‘ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ അമേരിക്കയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ചു, യുദ്ധം ക്ഷണിച്ചു വരുത്തുന്നു’, ട്രംപിനെ കടന്നാക്രമിച്ച് ഹിലരി ക്ലിന്റണ്‍. ഇറാനുമൊത്തുള്ള ആണവകരാറില്‍ നിന്ന് അത്യന്തം അപകടകരമാണെന്നും ഡെമോക്രാറ്റിക് നേതാവ് ഹിലറി ക്ലിന്റന്‍ പറഞ്ഞു. ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ യുഎസിന്റെ വിശ്വാസ്യത കളഞ്ഞുകുളിക്കുന്ന നീക്കമാണിത്. കരാര്‍ പ്രകാരമാണ് ഇറാന്‍ മുന്നോട്ടു പോകുന്നതെന്ന് വ്യക്തമായിരിക്കെ യുഎസിന്റെ ഇത്തരം നടപടികള്‍ വിഡ്ഢിത്തമായിട്ടായിരിക്കും …
സ്വന്തം ലേഖകന്‍: ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകള്‍ തകര്‍ത്ത വാണാക്രൈ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തര കൊറിയയാണെന്ന് മൈക്രോസോഫ്റ്റ്. 150 രാജ്യങ്ങളിലായി ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകളെ ബാധിച്ച വാണാക്രൈ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തര കൊറിയയാണെന്ന് മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിതാണ് വ്യക്തമാക്കിയത്. ഇക്കഴിഞ്ഞ മേയിലാണ് സൈബര്‍ ലോകത്തെ പിടിച്ചു കുലുക്കിയ സൈബര്‍ ആക്രമണം നടന്നത്. അമേരിക്കയുടെ ദേശീയ സുരക്ഷ …
സ്വന്തം ലേഖകന്‍: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ ഇരട്ട സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 189 ആയി, സ്‌ഫോടനത്തിനു പിന്നില്‍ ഭീകര സംഘടനയായ അല്‍ ഷബാബ്. ശനിയാഴ്ചയുണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ 200 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പ്രസിഡന്റ് അബ്ദുള്ളാഹി ഫര്‍മാജോ മൂന്നു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ദുരിതാശ്വാസത്തിനായി ജനങ്ങള്‍ പണവും രക്തവും ദാനം ചെയ്യാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു. …
സ്വന്തം ലേഖകന്‍: സൗദിയില്‍ ഫര്‍ണീച്ചര്‍ വര്‍ക് ഷോപ്പിലുണ്ടായ തീപിടിത്തത്തില്‍ 8 ഇന്ത്യക്കാര്‍ വെന്തുമരിച്ചു. റിയാദിലെ അല്‍ബദ്ര്! സ്ട്രീറ്റിലുള്ള ഫര്‍ണീച്ചര്‍ വര്‍ക് ഷോപ്പില്‍ ഞായറാഴ്ച പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. അപകടത്തില്‍ രണ്ട് ബംഗ്ലാദേശികളും മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. മൂന്നു പേര്‍ക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു സിവില്‍ ഡിഫെന്‍സ് ട്വിറ്ററിലൂടെ അറിയിച്ചു. വിവരം അറിഞ്ഞെത്തിയ സിവില്‍ ഡിഫന്‍സും റെഡ് …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന് അമേരിക്കയുടെ ഇരട്ട പ്രഹരം, അഫ്ഗാനില്‍ലെ കുനാര്‍ പ്രവിശ്യയില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ 14 കൊടും ഭീകരര്‍ കൊല്ലപ്പെട്ടു, സിറിയയിലെ റഖാ നഗരത്തില്‍ നൂറോളം ഭീകരര്‍ ആയുധം വച്ച് കീഴ്ടടങ്ങി. കുനാര്‍ പ്രവിശ്യയില്‍ യുഎസ് ഡ്രോണുകള്‍ രൂക്ഷമായ ആക്രമണം നടത്തിയതായി അഫ്ഗാന്‍ സൈനിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് ആക്രമണം നടന്നത്. …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ വാഹനാപകടത്തെ തുടര്‍ന്ന് ഇന്ത്യന്‍ യുവതി കാറിനുള്ളില്‍ വെന്തു മരിച്ചു. ബ്രൂക്ക്‌ലിന്‍ക്യൂന്‍സ് എക്‌സ്പ്രസ് ഹൈവേയില്‍ നിയന്ത്രം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചു തീപിടിച്ചതിനെ തുടര്‍ന്നാണ് യുവതി മരിച്ചത്. പഞ്ചാബ് സ്വദേശിയായ ഹര്‍ലിന്‍ ഗ്രെവാള്‍ (25) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സെയ്ദ് ഹമീദ് (23) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ കാറിലായിരുന്നു ഹര്‍ലിന്‍ …
സ്വന്തം ലേഖകന്‍: ടെക്‌സസില്‍ മലയാളി ബാലികയെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്, പെണ്‍കുട്ടി കൊല്ലപ്പെട്ടതായി സൂചന, അന്വേഷണം വളര്‍ത്തച്ഛനിലേക്ക്. കുട്ടിയെ കാണാതായെന്നു പറയുന്ന സമയത്ത് വീട്ടിലെ ഒരു വാഹനം പുറത്തുപോയി മടങ്ങി വന്നതിന്റെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതയാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ കുട്ടിയെ വീട്ടിനുള്ളില്‍ തന്നെ കൊലപ്പെടുത്തി വാഹനത്തില്‍ പുറത്ത് കൊണ്ടുപോയി ഉപേക്ഷിച്ചതാകാം എന്നാണ് …