സ്വന്തം ലേഖകന്‍: ഉത്തര കൊറിയക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ അമേരിക്ക, ദക്ഷിണ കൊറിയയുമായി സംയുക്ത നാവിക പരിശീലനം നടത്തുമെന്ന് പ്രഖ്യാപനം. അമേരിക്കന്‍ നാവിക സേനയാണ് ഇക്കാര്യം അറിയിച്ചത്. . ഒക്ടോബര്‍ 16 തൊട്ട് 26 വരെയാണ് പരിശീലനം. ജപ്പാന്‍ കടലിലും മഞ്ഞക്കടലിലുമായാണ് പരിശീലനം നടത്തുക. ദക്ഷിണ കൊറിയന്‍ നാവിക സേനയോടൊപ്പം യുഎസ്എസ് റൊണാള്‍ഡ് റീഗന്‍ …
സ്വന്തം ലേഖകന്‍: ഇറാനുമായുള്ള ആണവ കരാറിലെ ഉറപ്പുകളില്‍ നിന്ന് പിന്മാറാന്‍ ട്രംപ് ഒരുങ്ങുന്നു, കരാറില്‍ നിന്ന് പിന്മാറുമെന്ന് ഭീഷണി മുഴക്കി ഇറാന്‍. 2015 ല്‍ ലോക ശക്തികളും ഇറാനും തമ്മില്‍ ഒപ്പുവെച്ച ആണവ കരാര്‍ സാക്ഷ്യപ്പെടുത്തുന്നതില്‍ നിന്നും പിന്‍മാറാനാണ് ട്രംപിന്റെ നീക്കം. കരാറില്‍ നിന്നും പിന്‍മാറാനുള്ള ട്രംപിന്റെ നീക്കത്തോടെ ഇറാനു മേല്‍ പുതിയ ഉപരോധം കൊണ്ടു …
സ്വന്തം ലേഖകന്‍: ഫിലിപ്പൈന്‍സ് തീരത്തു മുങ്ങിയ ചരക്കു കപ്പലിലെ കാണാതായ 11 ഇന്ത്യക്കാര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. കപ്പല്‍ ജീവനക്കാരാണ് അപകടത്തില്‍ പെട്ടത്. ചുഴലിക്കാറ്റില്‍ പെട്ടാണ് കപ്പല്‍ മുങ്ങിയതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജപ്പാന്‍ ദക്ഷിണ മേഖലയില്‍ 600 കിലോമീറ്റര്‍ മാറിയാണ് അപകടമുണ്ടായത്. ഇഷിഗാക്കി ദ്വീപിന് സമീപമാണ് കപ്പല്‍ മുങ്ങിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഹോങ്കോം കേന്ദ്രമായ എമറാള്‍ഡ് സ്റ്റാര്‍ …
സ്വന്തം ലേഖകന്‍: യുഎസിന്റെ വിരട്ടല്‍ ഫലിച്ചു, അഞ്ചു വര്‍ഷം മുമ്പ് പാക് ഭീകരര്‍ ബന്ദികളാക്കിയ യുഎസ് വനിതയേയും ഭര്‍ത്താവിനേയും കുട്ടികളേയും പാക് സൈന്യം മോചിപ്പിച്ചു. അഞ്ചു വര്‍ഷം മുന്പ് അഫ്ഗാനിസ്ഥാനില്‍നിന്നു ഭീകരര്‍ തട്ടിക്കൊണ്ടുപോയ യുഎസ് വനിത കാറ്റ്‌ലിന്‍ കോള്‍മനെയും കാനഡക്കാരനായ അവരുടെ ഭര്‍ത്താവ് ജോഷ്വാ ബോയിലിനെയുമാണ് പാക് സൈന്യം ഇടപെട്ടു മോചിപ്പിച്ചത്. യുഎസ് ഇന്റലിജന്‍സ് ഏജന്‍സികളില്‍ …
സ്വന്തം ലേഖകന്‍: പതിനായിരക്കണക്കിന് ഹെക്ടര്‍ കാടും മൂവായിരത്തോളം വീടുകളും നക്കിത്തുടച്ച് കലിഫോര്‍ണിയയിലെ കാട്ടുതീ, മരണം 29 ആയി. ഇരുന്നൂറിലധികം പേരെ കാണാതായിട്ടുണ്ട്. മൂവായിരത്തോളം വീടുകള്‍ അഗ്‌നിക്കിരയായതായും 68,800 ഹെക്ടര്‍ കാട് കത്തി നശിച്ചതായും അധികൃതര്‍ അറിയിച്ചു. സാന്‍ഫ്രാന്‍സിസ്‌കോയ്ക്കു വടക്കുള്ള സൊനോമ കൗണ്ടിയിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 15 പേര്‍ ഈ മേഖലയില്‍ മാത്രം മരിച്ചു. …
സ്വന്തം ലേഖകന്‍: വര്‍ഷങ്ങള്‍ നീണ്ട അകല്‍ച്ചക്കു ശേഷം ഹമാസും ഫത്തായും കൈകൊടുത്തു, പലസ്തീനില്‍ ഐക്യ സര്‍ക്കാരിന് അരങ്ങൊരുങ്ങുന്നു. ഇരു വിഭാഗവും തമ്മില്‍ അനുരഞ്ജന ഉടമ്പടിയില്‍ ഒപ്പുവെച്ചതായി ഹമാസ് മേധാവിയും മുന്‍ പ്രധാനമന്ത്രിയുമായ ഇസ്മാഈല്‍ ഹനിയ്യ പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി ഹമാസിന്റെയും ഫത്തായുടേയും പ്രതിനിധി സംഘങ്ങള്‍ ഈജിപ്തിലെ കൈറോയില്‍ ചര്‍ച്ചകള്‍ നടത്തിവരുകയായിരുന്നു. ഹമാസിന്റെ പുതിയ …
സ്വന്തം ലേഖകന്‍: തുടര്‍ച്ചയായി തനിക്കെതിരായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന യുഎസ് മാധ്യമങ്ങള്‍ക്കെതിരെ കടുത്ത നടപടിക്ക് ട്രംപ്, ലൈസന്‍സ് റദ്ദാക്കുമെന്ന് ഭീഷണി. എന്‍.ബി.സി ന്യൂസ് അടക്കമുള്ള അമേരിക്കന്‍ മാധ്യമങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനാണ് ട്രംപ് കോപ്പുകൂട്ടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ ആണവപദ്ധതികളെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളില്‍ പ്രകോപിതനായാണ് ട്രംപ് കടുത്ത നടപടിക്ക് ഒരുങ്ങുന്നത്. വ്യാജവാര്‍ത്തകളാണ് എന്‍.ബി.സി അടക്കമുള്ള മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതെന്നും …
സ്വന്തം ലേഖകന്‍: യുഎസിലെ ടെക്‌സസില്‍ കാണാതായ മലയാളി ബാലികയ്ക്കായുള്ള തെരച്ചില്‍ അഞ്ചാം ദിവസത്തിലേക്ക്, സംഭവത്തിലെ ദുരൂഹത നീക്കാനാവാതെ അന്വേഷണ സംഘം, വളര്‍ത്തച്ഛനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കാണു മൂന്നു വയസുകാരി ഷെറിന്‍ മാത്യുവിനെ വളര്‍ത്തച്ഛന്‍ വെസ്!ലി മാത്യു വീടിനു സമീപത്തെ മരച്ചുവട്ടില്‍ ഒറ്റയ്ക്കു നിര്‍ത്തി ശിക്ഷിച്ചത്. പാല്‍ കുടിക്കാത്തതിനായിരുന്നു ശിക്ഷ. …
സ്വന്തം ലേഖകന്‍: എന്‍എച്ച്എസ് നഴ്‌സുമാരുടെ ശമ്പള നിയന്ത്രണം എടുത്തു കളഞ്ഞതായി സൂചന നല്‍കി ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട്, എന്നാല്‍ ശമ്പള വര്‍ധനവിനെ സംബന്ധിച്ച് അവ്യക്തത തുടരുന്നു. ശമ്പളം കൂട്ടി നല്‍കുന്നതിനായി അധിക ഫണ്ട് സര്‍ക്കാര്‍ എന്‍എച്ച്എസിന് അനുവദിക്കുമോ എന്ന ചോദ്യത്തിന് അതേക്കുറിച്ച് ഇപ്പോള്‍ തനിക്ക് മറുപടി പറയാന്‍ കഴിയില്ല എന്നായിരുന്നു ഹണ്ട് പ്രതികരിച്ചത്. ലേബര്‍ …
സ്വന്തം ലേഖകന്‍: തങ്ങളുടെ പരമാധികാരത്തെ അമേരിക്ക ബഹുമാനിക്കണമെന്ന് ചൈന, പരാമശര്‍ശം അമേരിക്കയുടെ സൗത്ത് ചൈന കടലിലെ ഇടപെടലുകളെ തുടര്‍ന്ന്. രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിക്കാന്‍ അമേരിക്ക തയാറാകണമെന്ന് ചൈനീസ് വക്താവ് ഹുയ ചുന്‍യിംഗാണ് വ്യക്തമാക്കിയത്. സൗത്ത് ചൈന കടലില്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ നങ്കൂരമിട്ടത് ചൈനയുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും മേലുള്ള കടന്നു കയറ്റമാണെന്നും ഹുയ ചുന്‍യിംഗ് വ്യക്തമാക്കി. സംഭവത്തെ …