1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബംഗ്ലാദേശില്‍ പത്രപ്രവര്‍ത്തകരും ബുദ്ധിജീവികളും ഉള്‍പ്പടെ 10 പേര്‍ക്ക് വധഭീഷണി
ബംഗ്ലാദേശില്‍ പത്രപ്രവര്‍ത്തകരും ബുദ്ധിജീവികളും ഉള്‍പ്പടെ 10 പേര്‍ക്ക് വധഭീഷണി
സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ പത്രപ്രവര്‍ത്തകരും ബുദ്ധിജീവികളും ഉള്‍പ്പടെ 10 പേര്‍ക്ക് വധഭീഷണി. ഭീഷണി ലഭിച്ചവരില്‍ സര്‍വകലാശാല മേധാവിയും പത്രപ്രവര്‍ത്തകരും ഭരണകക്ഷി നേതാക്കളും ഉള്‍പ്പെടും. വടക്കു പടിഞ്ഞാറന്‍ മേഖലയിലെ നാതോറിലെ പ്രസ് ക്ലബിലേക്കാണ് ആക്രമി സംഘം ഭീഷണി സന്ദേശം അയച്ചത്. ഇസ്ലാമിക് ലിബറേഷന്‍ ഫ്രണ്ട് എന്ന പേരിലാണ് ഭീഷണി പുറപ്പെടുവിച്ചിരിക്കുന്നത്. പട്ടികയിലുള്ളവര്‍ക്ക് സുരക്ഷ ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു. …
ലോക പ്രശസ്ത പര്‍വതാരോഹകന്റേയും കാമറാമാന്റേയും മൃതദേഹങ്ങള്‍ 16 വര്‍ഷങ്ങള്‍ക്കു ശേഷം ഹിമാലയത്തില്‍ കണ്ടെത്തി
ലോക പ്രശസ്ത പര്‍വതാരോഹകന്റേയും കാമറാമാന്റേയും മൃതദേഹങ്ങള്‍ 16 വര്‍ഷങ്ങള്‍ക്കു ശേഷം ഹിമാലയത്തില്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍: ലോക പ്രശസ്ത പര്‍വതാരോഹകന്റേയും കാമറാമാന്റേയും മൃതദേഹങ്ങള്‍ 16 വര്‍ഷങ്ങള്‍ക്കു ശേഷം ഹിമാലയത്തില്‍ കണ്ടെത്തി. പര്‍വ്വതാരോഹകര്‍ക്കിടയിലെ ഇതിഹാസ താരമായിരുന്ന അലക്‌സ് ലോവെ, കാമറാമന്‍ ഡേവിഡ് ബ്രിഡ്‌ജെസ് എന്നിവരുടെ മ്യതദേഹങ്ങളാണ് ഹിമാലയത്തിലെ ശിശപംഗ്മയില്‍ നിന്ന് കണ്ടെത്തിയത്. പര്‍വ്വതാരോഹകരായ ഡേവിഡ് ഗോട്‌ലറും യുലി സേ്റ്റക്കുമാണ് ഇരുവരുടെയും മ്യതദേഹങ്ങള്‍ കണ്ടെത്തിയത്. അലക്‌സ് ലോവെ ഫൗണ്ടേഷന്‍ വെബ്‌സൈറ്റിലുടെ അലക്‌സ് ലോവെയുടെ …
അഭയാര്‍ഥി പ്രവാഹത്തില്‍ കുട്ടികളും ഒഴുകുന്നു, കഴിഞ്ഞ വര്‍ഷം യൂറോപ്പില്‍ എത്തിയത് 88,300 കുട്ടികള്‍
അഭയാര്‍ഥി പ്രവാഹത്തില്‍ കുട്ടികളും ഒഴുകുന്നു, കഴിഞ്ഞ വര്‍ഷം യൂറോപ്പില്‍ എത്തിയത് 88,300 കുട്ടികള്‍
സ്വന്തം ലേഖകന്‍: അഭയാര്‍ഥി പ്രവാഹത്തില്‍ കുട്ടികളും ഒഴുകുന്നു, കഴിഞ്ഞ വര്‍ഷം യൂറോപ്പില്‍ എത്തിയത് 88,300 കുട്ടികള്‍. കഴിഞ്ഞ ഒരു വര്‍ഷം മാത്രം 14 വയസ്സിന് താഴെയുള്ള 88,300 കുട്ടികള്‍ അഭയം തേടി യൂറോപ്പില്‍ എത്തിയതായി യൂറോപ്യന്‍ യൂനിയന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. മൊത്തം 10 ലക്ഷത്തിലേറെ പേര്‍ കടല്‍ കടന്നതില്‍ കുട്ടികളുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നാലിരട്ടി …
ലിബിയയില്‍ നിന്നുള്ള അഭയാര്‍ഥി ബോട്ട് മുങ്ങി മെഡിറ്ററേനിയനില്‍ നൂറോളം പേരെ കാണാതായി
ലിബിയയില്‍ നിന്നുള്ള അഭയാര്‍ഥി ബോട്ട് മുങ്ങി മെഡിറ്ററേനിയനില്‍ നൂറോളം പേരെ കാണാതായി
സ്വന്തം ലേഖകന്‍: ലിബിയയില്‍ നിന്നുള്ള അഭയാര്‍ഥി ബോട്ട് മുങ്ങി മെഡിറ്ററേനിയനില്‍ നൂറോളം പേരെ കാണാതായി. ലിബിയന്‍ തുറമുഖ നഗരമായ സബ്രതയില്‍ നിന്ന് വെള്ളിയാഴ്ച പുറപ്പെട്ട രണ്ട് ബോട്ടുകളാണ് മണിക്കൂറുകള്‍ കഴിഞ്ഞ് ദുരന്തത്തിനിരയായത്. കാണാതായവരില്‍ നവജാത ശിശുവുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവരമറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ഇറ്റാലിയന്‍ സേന ഒരു ബോട്ടിലെ 26 പേരെ രക്ഷപ്പെടുത്തി. ഇതിലുണ്ടായിരുന്ന അവശേഷിച്ച 84 പേരും …
പതിനാറാം വയസില്‍ കാമുകനു വേണ്ടി സ്വന്തം കുടുംബത്തെ കൊലപ്പെടുത്തിയ ലോകത്തിലെ ഏറ്റവും ക്രൂരയായ യുവതിയുടെ കഥ
പതിനാറാം വയസില്‍ കാമുകനു വേണ്ടി സ്വന്തം കുടുംബത്തെ കൊലപ്പെടുത്തിയ ലോകത്തിലെ ഏറ്റവും ക്രൂരയായ യുവതിയുടെ കഥ
സ്വന്തം ലേഖകന്‍: പതിനാറാം വയസില്‍ കാമുകനു വേണ്ടി സ്വന്തം കുടുംബത്തെ കൊലപ്പെടുത്തിയ ലോകത്തിലെ ഏറ്റവും ക്രൂരയായി യുവതിയുടെ കഥ. ടെക്‌സാസിലെ ഹൈ സെക്യൂരിറ്റി ജയിലായ ഗേറ്റ്‌സ് വില്ലില്‍ എട്ടു വര്‍ഷമായി തടവു ശിക്ഷ അനുഭവിക്കുന്ന, ഇപ്പോള്‍ 22 വയസുള്ള എറീന്‍ കാഫിയാണ് കഥയിലെ നായിക. പതിനാറാം വയസ്സില്‍ അച്ഛനേയും അമ്മയേയും സഹോദരങ്ങളെയും കൊന്നൊടുക്കുകയും വീടിന് തീ …
കൊടുംചൂടില്‍ വെനസ്വേല ചുട്ടുപൊള്ളുന്നു, പുതുക്കിയ സമയക്രമം നിലവില്‍ വന്നു
കൊടുംചൂടില്‍ വെനസ്വേല ചുട്ടുപൊള്ളുന്നു, പുതുക്കിയ സമയക്രമം നിലവില്‍ വന്നു
സ്വന്തം ലേഖകന്‍: കൊടുംചൂടില്‍ വെനസ്വേല ചുട്ടുപൊള്ളുന്നു, പുതുക്കിയ സമയക്രമം നിലവില്‍ വന്നു. എല്‍നിനോ പ്രതിഭാസം മൂലം കൊടും വരള്‍ച്ചയുടെ പിടിയിലായ വെനസ്വേല കൊടുംചൂടിലെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാന്‍ ദേശീയ അടിസ്ഥാന സമയം അര മണിക്കൂര്‍ മുന്നോട്ടാക്കുകയായിരുന്നു. എല്‍നിനോയുടെ പിടിയില്‍ വരണ്ടുണങ്ങുകയാണ് രാജ്യത്തെ അണക്കെട്ടുകള്‍. വൈദ്യുതി ഉല്‍പ്പദനത്തിന്റെ മൂന്നില്‍ രണ്ടും സംഭാവനചെയ്യുന്ന അണക്കെട്ടുകളുടെ അടിത്തട്ട് തെളിഞ്ഞുതുടങ്ങി. വൈദ്യുതി …
ചൈനക്കും ജപ്പാനുമിടയില്‍ മഞ്ഞുരുകുന്നു, നാലു വര്‍ഷത്തിനു ശേഷം ഇരു രാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി
ചൈനക്കും ജപ്പാനുമിടയില്‍ മഞ്ഞുരുകുന്നു, നാലു വര്‍ഷത്തിനു ശേഷം ഇരു രാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി
സ്വന്തം ലേഖകന്‍: ചൈനക്കും ജപ്പാനുമിടയില്‍ മഞ്ഞുരുകുന്നു, നാലു വര്‍ഷത്തിനു ശേഷം ഇരു രാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി. ചൈനയിലെത്തിയ ജപ്പാന്റെ മന്ത്രി ഫൂമിയോ കിഷിഡ ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയുമായി ദീര്‍ഘനേരം സംഭാഷണം നടത്തി. ചരിത്രത്തെ ആദരിച്ചും സംഘര്‍ഷത്തേക്കാള്‍ സഹകരണത്തിന് ഊന്നല്‍ നല്കിയും വേണം ഉഭയബന്ധങ്ങള്‍ എന്നു കിഷിഡോ പറഞ്ഞു. പിന്നീടു കിഷിഡോ ചൈനീസ് …
ഒമാനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും
ഒമാനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും
സ്വന്തം ലേഖകന്‍: ഒമാനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ഇടപെടലുകളെ തുടര്‍ന്നാണ് മൃതദേഹം വിട്ടു കിട്ടുന്നതിനുള്ള നടപടികള്‍ വേഗത്തിലായത്. സലാലയില്‍ നിന്ന് രാത്രി മസ്‌കറ്റിലെത്തിക്കുന്ന മൃതദേഹം ഒരു മണിക്കുള്ള ഒമാന്‍ എയര്‍ വിമാനത്തിലായിരിക്കും നാട്ടിലെത്തിക്കുക. പുലര്‍ച്ചെ ആറു മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിക്കുന്ന …
കെനിയ 100 ടണ്‍ വരുന്ന ആനക്കൊമ്പു ശേഖരം തീയിട്ടു നശിപ്പിക്കുന്നു, നടപടി ആനകളുടെ സംരക്ഷണത്തിന്റെ ഭാഗമായി
കെനിയ 100 ടണ്‍ വരുന്ന ആനക്കൊമ്പു ശേഖരം തീയിട്ടു നശിപ്പിക്കുന്നു, നടപടി ആനകളുടെ സംരക്ഷണത്തിന്റെ ഭാഗമായി
സ്വന്തം ലേഖകന്‍: കെനിയ 100 ടണ്‍ വരുന്ന ആനക്കൊമ്പു ശേഖരം തീയിട്ടു നശിപ്പിക്കുന്നു, നടപടി ആനകളുടെ സംരക്ഷണത്തിന്റെ ഭാഗമായി. ആഫ്രിക്കന്‍ ആനകളെ സംരക്ഷിക്കാനുള്ള പ്രതിബദ്ധത പ്രകടിപ്പിച്ചാണ് 100 ടണ്ണിലേറെ ആനക്കൊമ്പുകള്‍ കത്തിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നയ്‌റോബി നാഷണല്‍ പാര്‍ക്കില്‍ ഒരുക്കിയ 11 തീക്കുണ്ഡങ്ങളിലാണ് ആനക്കൊമ്പുകള്‍ ചാരമാക്കുന്നത്. ആദ്യത്തെ കൊമ്പിന് തീപകര്‍ന്ന് കെനിയന്‍ പ്രസിഡന്റ് ഉഹുരു …
ഗ്രീസില്‍ വിനോദസഞ്ചാര സീസണ്‍, അഭയാര്‍ഥികളെ കൂട്ടമായി ഒഴിപ്പിക്കാന്‍ ഗ്രീക്ക് സര്‍ക്കാര്‍ തീരുമാനം
ഗ്രീസില്‍ വിനോദസഞ്ചാര സീസണ്‍, അഭയാര്‍ഥികളെ കൂട്ടമായി ഒഴിപ്പിക്കാന്‍ ഗ്രീക്ക് സര്‍ക്കാര്‍ തീരുമാനം
സ്വന്തം ലേഖകന്‍: ഗ്രീസില്‍ വിനോദസഞ്ചാര സീസണ്‍, അഭയാര്‍ഥികളെ കൂട്ടമായി ഒഴിപ്പിക്കാന്‍ ഗ്രീക്ക് സര്‍ക്കാര്‍ തീരുമാനം. ഈ വര്‍ഷത്തെ വിനോദസഞ്ചാര സീസണ അടുത്തുവരുന്ന സാഹചര്യത്തില്‍ ആയിരക്കണക്കിന് അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്യാമ്പുകള്‍ ഒഴിപ്പിക്കാനാണ് ഗ്രീസ് ഒരുങ്ങുന്നത്. മധ്യേഷ്യയിലെയും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ 40,000 അഭയാര്‍ഥികളില്‍ മിക്കവരും പ്രധാനമായും രാജ്യതലസ്ഥാനമായ ആതന്‍സിലെ തെരുവുകളിലാണ് കഴിയുന്നത്. ഇവരെ വിനോദസഞ്ചാരികളുടെ കണ്ണില്‍പെടാത്ത ദിക്കുകളിലേക്ക് …