1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 14, 2017

സ്വന്തം ലേഖകന്‍: ഫിലിപ്പൈന്‍സ് തീരത്തു മുങ്ങിയ ചരക്കു കപ്പലിലെ കാണാതായ 11 ഇന്ത്യക്കാര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. കപ്പല്‍ ജീവനക്കാരാണ് അപകടത്തില്‍ പെട്ടത്. ചുഴലിക്കാറ്റില്‍ പെട്ടാണ് കപ്പല്‍ മുങ്ങിയതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജപ്പാന്‍ ദക്ഷിണ മേഖലയില്‍ 600 കിലോമീറ്റര്‍ മാറിയാണ് അപകടമുണ്ടായത്.

ഇഷിഗാക്കി ദ്വീപിന് സമീപമാണ് കപ്പല്‍ മുങ്ങിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഹോങ്കോം കേന്ദ്രമായ എമറാള്‍ഡ് സ്റ്റാര്‍ കപ്പലാണ് അപകടത്തില്‍ പെട്ടത്. കപ്പലില്‍ 26 ഇന്ത്യക്കാര്‍ ഉണ്ടായിരുതായാണ് കരുതുന്നത്. അപകടത്തില്‍ 15 പേരെ രക്ഷപ്പെടുത്തി. നിരവധി ബോട്ടുകളിലും മൂന്ന് വിമാനങ്ങളിലുമായി കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

അതേസമയം ചുഴലിക്കാറ്റ് ഭീതി രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നതായും ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫിലിപ്പീന്‍സ് തീരത്തിന് 280 കിലോമീറ്ററര്‍ ദൂരെ നിന്ന് അപായ സിഗ്‌നല്‍ ലഭിച്ചിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.