സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്, പ്രധാനമന്ത്രി തെരേസാ മേയുടെ ജനപ്രീതി കുറയുന്നതായി സര്‍വേ, പ്രചാരണത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കിതപ്പും ലേബര്‍ പാര്‍ട്ടിയുടെ കുതിപ്പും. പൊതുതെരഞ്ഞെടുപ്പ് നേരത്തേ പ്രഖ്യാപിച്ച തേരേസാ മേയുടെ തീരുമാനം തിരിച്ചടിക്കുമോ എന്ന ആശശ്ങ്കയിലാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ക്യാമ്പ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ലീഡ് …
സ്വന്തം ലേഖകന്‍: സ്‌ഫോടനത്തില്‍ വിറങ്ങലിച്ച് കാബൂള്‍ നഗരം, മരണം 80 കവിഞ്ഞു, ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഇന്ത്യന്‍ എംബസിക്കു സമീപമുണ്ടായ സ്‌ഫോടനത്തില്‍ 80 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച രാവിലെയാണ് നഗരത്തെ നടുക്കിയ സ്‌ഫോടനമുണ്ടായത്. പൊട്ടിത്തെറിയില്‍ പരുക്കേറ്റ 350 ഓളം പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. …
സ്വന്തം ലേഖകന്‍: 25 വര്‍ഷത്തിനിടെ സ്‌പെയിന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോദി, ഏഴു സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചു. സൈബര്‍ സുരക്ഷ, വ്യോമയാന മേഖലയിലെ സാങ്കേതിക സഹകരണം എന്നിവ ഉള്‍പ്പെടെ ഏഴ് സുപ്രധാന കരാറുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയിയും ഒപ്പിട്ടു. സ്‌പെയിന്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി, നവീകൃത ഊര്‍ജ മേഖലകളിലെ സഹകരണം, …
സ്വന്തം ലേഖകന്‍: ബംഗ്ലാദേശിനെ പിടിച്ചു കുലുക്കി മോറ ചുഴലിക്കാറ്റ്, റോംഹിഗ്യ അഭയാര്‍ഥി ക്യാമ്പുകളില്‍ വന്‍ നാശനഷ്ടം, മൂന്നര ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. 150 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച മോറ ചുഴലിക്കൊടുങ്കാറ്റില്‍ 6 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ നിരവധി നാശനഷ്ടങ്ങള്‍ സംഭവിച്ചതായും കാറ്റില്‍ വീടും മരങ്ങളും തകര്‍ന്നുവീണ് ആറു പേര്‍ മരിച്ചതായും ബംഗ്ലാദേശ് മാധ്യമങ്ങള്‍ …
സ്വന്തം ലേഖകന്‍: സൗദിയിലെ സ്വകാര്യ സ്‌കൂളില്‍ വെടിവെപ്പ്, പ്രിന്‍സിപ്പലും അധ്യാപകനും കൊല്ലപ്പെട്ടു, വെടിയുതിര്‍ത്തത് മുന്‍ അധ്യാപകന്‍. ഏഷ്യന്‍ വംശജനായ ഒരാള്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. റമസാന്‍ അവധിയായതിനാല്‍ കുട്ടികള്‍ സ്‌കൂളില്‍ ഇല്ലാത്തത് വന്‍ അപകടം ഒഴിവാക്കി. മോശം പെരുമാറ്റത്തിന്റെ പേരില്‍ നാലുവര്‍ഷം മുന്‍പു പുറത്താക്കിയ അധ്യാപകനാണു വെടിയുതിര്‍ത്തതെന്നു സ്‌കൂള്‍ നടത്തിപ്പുകാരായ കിങ്ഡം ഹോള്‍ഡിങ് അറിയിച്ചു. ‘കിങ്ഡം’ …
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ മാല്‍വേണ്‍ സ്‌ഫോടനം, 20 കാരന്‍ പിടിയില്‍, ഭീകര ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്ന് പോലീസ്. മാല്‍വേണില്‍ നടന്ന ബന്ധപ്പെട്ട് 20 വയസ്സുകാരനെ പൊലീസ് അറസ്റ്റ്‌ചെയ്തു. തിങ്കളാഴ്ച രാത്രിയിലാണ് മാല്‍വേണ്‍ നഗരത്തിലെ പൗണ്ട് ബാങ്ക് റോഡില്‍ സ്‌ഫോടനമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് സമീപത്തെ വീടുകളിലുള്ളവരെ പൊലീസ് ഒഴിപ്പിച്ചിരുന്നു. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. സ്‌ഫോടനത്തിനുശേഷം നടത്തിയ തിരച്ചിലില്‍ ലാങ്‌ലാന്‍ഡ് …
സ്വന്തം ലേഖകന്‍: പാക് ജയിലിലുള്ള മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവ് ഭീകരാക്രമണങ്ങളെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയതായി പാകിസ്താന്‍. പാക് കോടതി വധശിക്ഷക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവ് പാകിസ്താനില്‍ ഈ നടന്ന ഭീകരാക്രമണങ്ങളെക്കുറിച്ചുള്ള നിര്‍ണായക വിവരം കൈമാറിയെന്ന് പാക് വിദേശകാര്യ വക്താവ് നഫീസ് സക്കരിയ പാക് പത്രമായ ‘ഡോണി’ന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. …
സ്വന്തം ലേഖകന്‍: ഭീകരവാദത്തിന് എതിരായ യുദ്ധത്തില്‍ യൂറോപ്പ് നായക സ്ഥാനത്തെന്ന് മോദി, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ജര്‍മന്‍ സന്ദര്‍ശനം അവസാനിച്ചു, ബുധനാഴ്ച സ്‌പെയിനിലേക്ക്. ആറു ദിവസം നീണ്ടു നില്‍ക്കുന്ന വിദേശപര്യടനത്തിന്റെ ഭാഗമായി ജര്‍മ്മനിയിലെത്തിയ മോദി. ജര്‍മ്മന്‍ ചാന്‍സിലറായ ആഞ്ജല മെര്‍ക്കലുമായി കൂടിക്കാഴ്ച നടത്തുകയും വിരുന്നില്‍ പങ്കെടുക്കുകയും ചെയ്തു. ജര്‍മ്മനിയിലെ ചരിത്രമുറങ്ങുന്ന പതിനെട്ടാം നൂറ്റാണ്ടിലെ സ്‌കോള്‍സ് മെസ്ബര്‍ഗിന് മുന്നിലുള്ള …
സ്വന്തം ലേഖകന്‍: കശ്മീര്‍ തീവ്രവാദികള്‍ക്കിടയില്‍ ചേരിപ്പോര് രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്, ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്‌സര്‍ ഭട്ടിന്റെ മരണത്തിനു കാരണം മുന്‍ നേതാവിന്റെ ചതി. കശ്മീരില്‍ കൊല്ലപ്പെട്ട ബുര്‍ഹന്‍ വാനിയുടെ പിന്‍ഗാമിയായി എത്തിയ സബ്‌സര്‍ഭട്ടിനെ ഇന്ത്യന്‍ സൈന്യത്തിന് ഒറ്റു കൊടുത്തത് തീവ്രവാദി സംഘടനയുടെ മുന്‍ നേതാവ് സക്കീര്‍ മൂസയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമാണ് കശ്മീര്‍ ഭീകരര്‍ക്കിടയിലെ അധികാര …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് എയര്‍വേയ്‌സ് കമ്പ്യൂട്ടര്‍ ശൃംഖലയിലെ തകരാര്‍ ഇന്ത്യയ്ക്ക് പുറംജോലി കരാര്‍ നല്‍കിയതാണെന്ന യൂണിയനുകളുടെ വാദം തള്ളി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, യാത്രക്കാരുടെ ദുരിതം മൂന്നാം ദിവസവും തുടരുന്നു. വിമാനങ്ങളില്‍ വിമാനയാത്രികര്‍ക്ക് കഴിഞ്ഞദിവസങ്ങളില്‍ ഫ്‌ളൈറ്റ് കാന്‍സലേഷന്‍ മൂലം അനുഭവപ്പെട്ട ബുദ്ധിമുട്ടുകള്‍ക്കു കാരണം വൈദ്യുതി തകരാറിനെത്തുടര്‍ന്നു കംപ്യൂട്ടര്‍ സിസ്റ്റത്തിലുണ്ടായ പ്രശ്‌നങ്ങളാണെന്നു ചീഫ് എക്‌സിക്യൂട്ടീവ് അലക്‌സ് ക്രൂസ് …