സ്വന്തം ലേഖകന്‍: പാരീസ് ഉടമ്പടിയില്‍ നിന്ന് യുഎസ് പിന്മാറിയതിനെപ്പറ്റി ഒരക്ഷരം മിണ്ടാതെ മോദി പാരീസില്‍,ശനിയാഴ്ച ഫ്രഞ്ച് പ്രസിഡന്റുമായി കൂടിക്കാഴ്ച. യൂറോപ്യന്‍ യാത്രയുടെ അവസാന ഘട്ടമായാണ് മോദി പാരീസില്‍ എത്തിയത്. ശനിയാഴ്ച മോദി പുതിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി കൂടിക്കാഴ്ച നടത്തും. വെള്ളിയാഴ്ച റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തിന്റെ വാര്‍ഷികയോഗത്തിലും മറ്റ് സുപ്രധാന …
സ്വന്തം ലേഖകന്‍: അമേരിക്കയിലെ പ്രശസ്തമായ സ്‌ക്രിപ്‌സ് നാഷനല്‍ സ്‌പെല്ലിങ് ബീ മത്സരത്തില്‍ ഒന്നാം സ്ഥാനവുമായി 12 കാരിയായ ഇന്ത്യന്‍ വംശജ. അനന്യ വിനയ് ആണ് 40,000 യു.എസ് ഡോളര്‍ (ഉദ്ദേശം 25 ലക്ഷം രൂപ) സമ്മാനത്തുക സ്വന്തംമാക്കി ഒന്നാമതെത്തിയത്. വസ്ത്ര നിര്‍മാണത്തിന് ഉപയോഗിക്കുന്നതും സില്‍ക്കില്‍ നിന്നുണ്ടാക്കുന്നതുമായ ‘മറോക്കയ്ന്‍’ എന്ന വാക്ക് ശരിയായി ഉച്ചരിച്ചാണ് അനന്യ വിജയം …
സ്വന്തം ലേഖകന്‍: ഇന്ത്യക്കാരനായ ഇന്‍ഫോസിസ് ജീവനക്കാരനും മൂന്നു വയസുള്ള മകനും യുഎസില്‍ മുങ്ങി മരിച്ചു, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ധനശേഖരണം. ഗുണ്ടൂര്‍ സ്വദേശിയും ഇന്‍ഫോസിസില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുമായ നാഗരാജു സുരെപള്ളി (31), മൂന്നു വയസ്സുള്ള മകന്‍ ആനന്ത് എന്നിവരാണ് ചൊവ്വാഴ്ച മിഷിഗണില്‍ മുങ്ങി മരിച്ചത്. ഭാര്യയ്ക്കും ഇളയ കുഞ്ഞിനുമൊപ്പം അമേരിക്കയില്‍ താമസിച്ചു വരികയായിരുന്നു നാഗരാജു. ഇവര്‍ താമസിക്കുന്ന …
സ്വന്തം ലേഖകന്‍: പാരീസ് ഉടമ്പടിയില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം, ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക നേതാക്കള്‍, ഭൂമിയെ കാത്തിരിക്കുന്നത് ഭീകരമായ ഭാവിയെന്ന് ആരോപണം. ട്രംപ് ലോകത്തിന് നേരെ മുഖം തിരിച്ചിരിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും തടയാന്‍ നാം ഒന്നും ചെയ്തില്ലെങ്കില്‍ ഭാവിയില്‍ അതിഭീകരമായ അവസ്ഥയാകും ഉണ്ടാകുകയെന്നും മുന്നറിയിപ്പു …
സ്വന്തം ലേഖകന്‍: കശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് തലവേദനയായി ബെഡ്‌റൂം ജിഹാദികള്‍ പിടിമുറുക്കുന്നു. ഇന്ത്യന്‍ സേനക്കെതിരെ തെരുവുകളിലും മലമടക്കുകളിലും യുദ്ധം ചെയ്യുന്ന പതിവുരീതി വിട്ട്, വീടിന്റെ സുരക്ഷയ്ക്കുള്ളില്‍ ഇരുന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതാണ് ബെഡ്‌റൂം ജിഹാദികളുടെ രീതി. വീടുകളിലിരുന്ന് കംപ്യൂട്ടറുകളും സ്മാര്‍ട്ട് ഫോണുകളും ഉപയോഗിച്ച് കശ്മീരിലും പുറത്തും വിദേഷ്വം പ്രചരണം നടത്തുകയാണ് ഇവരുടെ പ്രധാന ചുമതല. …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ വീസ, അപേക്ഷകര്‍ സമൂഹ മാധ്യമ അക്കൗണ്ടുകളിലെ അഞ്ചു വര്‍ഷത്തെ ഇടപാടുകളും 15 വര്‍ഷത്തെ സ്വന്തം ജീവിത രേഖയും നല്‍കണം. വീസയ്ക്കായി അപേക്ഷിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങളുള്‍പ്പെടെ പരിശോധിക്കാന്‍ ട്രംപ് ഭരണകൂടം അനുമതി നല്‍കി. ഇതോടെ വീസയ്ക്കു അപേക്ഷിക്കുന്നവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലെ അഞ്ചുവര്‍ഷത്തെ ഇടപാടുകളും 15 വര്‍ഷത്തെ സ്വന്തം ജീവചരിത്രവും നല്‍കേണ്ടിവരും. മേയ് 23ന് …
സ്വന്തം ലേഖകന്‍: സൗദിയില്‍ വീട്ടു ജോലിക്കായി ഏജന്റ് വിറ്റ പഞ്ചാബി വീട്ടമ്മ നാട്ടിലെത്തി, മോചനത്തിന് സഹായിച്ചത് മലയാളി നഴ്‌സ്. സൗദിയിലെ ഒരു കുടുംബത്തിലേക്ക് വീട്ടു ജോലിക്കായി ട്രാവല്‍ ഏജന്റ് വിറ്റ പഞ്ചാബി വീട്ടമ്മ സുഖ്‌വന്ത് കൗറാ (55) ണ് അഞ്ചു മാസത്തെ ദുരിതത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയത്. 3.5 ലക്ഷം രൂപക്കാണ് ഏജന്റ് സൗദി കുടുംബത്തിന് …
സ്വന്തം ലേഖകന്‍: കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരിസ് ഉടമ്പടിയില്‍ നിന്ന് യുഎസ് പിന്മാറിയതായി ട്രംപ്, കരാര്‍ ഇന്ത്യയുടേയും ചൈനയുടേയും താത്പര്യങ്ങള്‍ സംരക്ഷിക്കാനെന്നും ആരോപണം. തിരഞ്ഞെടുപ്പു സമയത്തെ വാഗ്ദാനം പാലിച്ചാണ് ഉടമ്പടിയില്‍ നിന്നു പിന്‍മാറാനുള്ള ട്രംപിന്റെ തീരുമാനം. ലോകത്തിലെ ഏറ്റവും മലിനീകരണം ഉണ്ടാക്കുന്ന ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് കരാറെന്ന് ട്രംപ് ആരോപിച്ചു. കരാര്‍ …
സ്വന്തം ലേഖകന്‍: കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും ഇന്ത്യയുടെ തിരിച്ചടി, അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു, മേഖല സംഘര്‍ഷ ഭരിതം. പാക് പ്രകോപനത്തിന് ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കുകയായിരുന്നു. വെടിവെപ്പില്‍ അഞ്ച് പാകിസ്താന്‍ സൈനികരെ വധിച്ചതായി ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. പുഞ്ച് നൗഷേര ഭീംബര്‍ മേഖലകളിലെ തുടര്‍ച്ചയായ പാക് പ്രകോപനത്തിനാണ് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയത്. …
സ്വന്തം ലേഖകന്‍: നരേന്ദ്ര മോദി റഷ്യയില്‍, അഞ്ചു സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചു, ഇന്ത്യ ഏറ്റവും അടുത്ത സുഹൃത്തെന്ന് പുടിന്‍. കൂടംകുളം ആണവനിലയത്തിലെ അവസാന രണ്ടു യൂണിറ്റുകളുടെ നിര്‍മാണത്തില്‍ പങ്കാളിത്തം ഉള്‍പ്പെടെ അഞ്ചു കരാറുകളില്‍ ഒപ്പുവച്ചതു കൂടാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി നടന്ന ചര്‍ച്ചയില്‍ …