സ്വന്തം ലേഖകന്‍: ഇന്ത്യ രഹസ്യ ആണവ നഗരം നിര്‍മ്മിക്കുന്നവെന്ന ആരോപണവുമായി പാകിസ്താന്‍. ആണവായുധങ്ങള്‍ ശേഖരിച്ച് ഇന്ത്യ ആണവനഗരം സൃഷ്ടിക്കുകയാണെന്ന് പാക് വിദേശകാര്യ വക്താവ് നഫീസ് സഖറിയ ആരോപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനം ഇല്ലാതാക്കാന്‍ ഇന്ത്യ മനപ്പൂര്‍വ്വം ശ്രമിക്കുകയാണെന്ന് പറഞ്ഞ സഖറിയ കേന്ദ്ര പൊതു ബജറ്റില്‍ പ്രതിരോധ മേഖലയ്ക്ക് നല്‍കിയ നീക്കിയിരിപ്പും ചൂണ്ടിക്കാട്ടി. ഇത്രയധികം തുക …
സ്വന്തം ലേഖകന്‍: ചൈനയുടെ പിണക്കം മാറ്റാന്‍ ട്രംപ്, കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്ത് ചൈനീസ് പ്രസിഡന്റിന് കത്തെഴുതി. ഇരു രാജ്യങ്ങളുടെയും വികസനത്തിനായി ഒന്നിച്ചു നീങ്ങാമെന്ന് നിര്‍ദേശിക്കുന്ന കത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗിന് ചൈനീസ് പുതുവര്‍ഷ ആശംസയും ട്രംപ് നേര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ദക്ഷിണചൈനക്കടലിലെ ചൈനയുടെ അവകാശവാദത്തെയും തായ്വാനുമായുള്ള ഏകചൈന നയത്തെയും അടുത്തിടെ ട്രംപ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ചൈനയെ …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ബില്‍ അടുത്ത കടമ്പ കടന്നു, യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബില്ലിന് ബ്രിട്ടീഷ് അധോസഭയുടെ അനുമതി. മൂന്ന് ദിവസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ബ്രെക്‌സിറ്റ് ബില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അധോസഭയായ ഹൗസ് ഓഫ് കോമണ്‍സ് അംഗീകാരം നല്‍കിയത്. 122 നെതിരെ 494 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്. അധോസഭയില്‍ ബില്‍ പാസായതോടെ ഉപരിസഭയായ ഹൗസ് ഓഫ് …
സ്വന്തം ലേഖകന്‍: മ്യാന്‍മറില്‍ റോഹിങ്ക്യ മുസ്ലീങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് മാര്‍പാപ്പ. അവരുടെ സംസ്‌കാരങ്ങളിലും മുസ്ലിം വിശ്വാസത്തിലും ജീവിക്കാന്‍ ആഗഹിക്കുന്നു എന്ന കാരണത്താലാണ് റോഹിങ്ക്യകള്‍ ആക്രമിക്കപ്പെടുന്നത് എന്ന് തുറന്നടിച്ച മാര്‍പാപ്പ മുസ്ലിങ്ങള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെയും ക്രൂരതകളെയും അപലപിക്കുകയും ചെയ്തു. മുസ്ലിം വിശ്വാസത്തില്‍ ജീവിക്കാന്‍ ആഗഹിക്കുന്നു എന്ന കാരണത്താലാണ് റോഹിങ്ക്യകള്‍ ആക്രമിക്കപ്പെടുന്നതെന്ന് യുഎന്‍ റിപ്പോര്‍ട്ടുകളെ …
സ്വന്തം ലേഖകന്‍: യുഎസിലേക്കുള്ള ഗ്രീന്‍ കാര്‍ഡ് കുടിയേറ്റക്കാരുടെ എണ്ണം പത്തു വര്‍ഷത്തിനുള്ളില്‍ പകുതിയായി കുറക്കാന്‍ നീക്കം, ഇന്ത്യക്കാരുടെ അമേരിക്കന്‍ സ്വപ്നത്തിന് കനത്ത തിരിച്ചടി. അമേരിക്കയില്‍ സ്ഥിര താമസമാക്കാനും ഗ്രീന്‍കാര്‍ഡ് ലഭിക്കാനും ആഗ്രഹിച്ച് ഗ്രീന്‍കാര്‍ഡിനായി വര്‍ഷങ്ങളായി കാത്തിരിക്കുന്ന ഇന്ത്യക്കാര്‍ക്ക് കനത്ത ആഘാതമാണ് പുതിയ നിയമ നിര്‍ദ്ദേശം. റിപ്പബ്ലിക്കന്‍ സെനറ്റര്‍ ടോം കോട്ടനും ഡമോക്രാറ്റ് ഡേവിഡ് പെര്‍ഡ്യൂവും ചേര്‍ന്നു …
സ്വന്തം ലേഖകന്‍: ജര്‍മന്‍ ചാന്‍സലര്‍ തെരഞ്ഞെടുപ്പ്, അംഗലാ മെര്‍കലിന് എതിരാളി മാര്‍ട്ടിന്‍ ഷൂള്‍സ്, മെര്‍കലിന്റെ ജനപ്രീതി ഇടിയുന്നതായി സര്‍വേ ഫലങ്ങള്‍. സെപ്റ്റംബറില്‍ ജര്‍മന്‍ പാര്‍ലമെന്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ചാന്‍സലര്‍ അംഗലാ മെര്‍കലിനെതിരെ മാര്‍ട്ടിന്‍ ഷൂള്‍സിനെ സ്ഥാനാര്‍ഥിയായി നിര്‍ത്താന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചു. നിലവില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റാണ് ഷൂള്‍സ്. സൗമ്യനും ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന ശൈലിയുമുള്ള, …
സ്വന്തം ലേഖകന്‍: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ ഒതുക്കാന്‍ തുര്‍ക്കിയും അമേരിക്കയും ഒരുമിച്ചു പോരാടും, ട്രംപും ഉര്‍ദുഗാനും കൈ കൊടുക്കുന്നു. പ്രസിഡന്റായശേഷം ഡൊണാള്‍ഡ് ട്രംപ് തുര്‍ക്കി പ്രസിഡന്റ് രജപ് തയ്യിപ് ഉര്‍ദുഗാനുമായി നടത്തിയ ആദ്യ ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ഇതിന്റെ ഭാഗമായി സി.ഐ.എ.യുടെ മേധാവി മൈക്ക് പോംപിയോ ഈ ആഴ്ച തുര്‍ക്കി സന്ദര്‍ശിക്കും. ഐ.എസ്. ശക്തികേന്ദ്രങ്ങളായ …
സ്വന്തം ലേഖകന്‍: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് യുഎന്നില്‍ അമേരിക്ക, പറ്റില്ലെന്ന് ചൈന. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ക്ക് വന്‍ തിരിഛ്കടി നല്‍കിക്കൊണ്ട് യുഎന്നില്‍ ചൈന ഇടപെട്ടു. യു.എന്‍ രക്ഷാസമിതിയിലെ ബ്രിട്ടനും ഫ്രാന്‍സും അമേരിക്കയുടെ നീക്കത്തെ അനുകൂലിച്ചപ്പോള്‍ ചൈന എതിര്‍ത്തു, അതോടെ …
സ്വന്തം ലേഖകന്‍: വിസാ ക്രമക്കേടും ഇസ്ലാമിക് സ്റ്റേറ്റ് ചായ്‌വും, 39,000 പാക് പൗരന്മാരെ സൗദി അറേബ്യ നാടുകടത്തി. കഴിഞ്ഞ നാലു മാസത്തിനിടെയാണ് സൗദി അറേബ്യ 39,000 പാക്കിസ്ഥാന്‍ പൗരന്‍മാരെ നാടുകടത്തിയെന്നു റിപ്പോര്‍ട്ട്. പാക്കിസ്ഥാനില്‍നിന്നു വരുന്നവരെ കര്‍ശന സുരക്ഷാ പരിശോധനകള്‍ക്കുശേഷം മാത്രമേ രാജ്യത്തേക്കു പ്രവേശിപ്പിക്കാവൂ എന്നും രാജ്യത്തുള്ളവരെ കര്‍ശനമായി നിരീക്ഷിക്കണമെന്നുമുള്ള സുരക്ഷാ ഏജന്‍സികളുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പാക് …
സ്വന്തം ലേഖകന്‍: ട്രംപിന്റെ മുസ്ലീം വിലക്കിനെതിരെ ആപ്പിളും ഗൂഗിളും ഫേസ്ബുക്കും കൈകോര്‍ക്കുന്നു, കുടിയേറ്റ നിരോധനം ചോദ്യം ചെയ്ത് ഹര്‍ജി നല്‍കി ഇന്റര്‍നെറ്റ് ഭീമന്മാര്‍. ഏഴു മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തിഉഅ പ്രസിഡന്റ് ട്രംപിന്റെ ഉത്തരവിനെതിരേ ആപ്പിള്‍, ഫേസ്ബുക്ക്, യുബര്‍, എയര്‍ബബ്, ഗൂഗിള്‍ എന്നിവരടക്കം 97 സ്ഥാപനങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കയില്‍ തങ്ങളുടെ ബിസിനസ് സാധ്യതകളെ …