സ്വന്തം ലേഖകന്‍: എച്ച്1ബി വീസാ പരിഷ്‌ക്കരണം, ഇന്ത്യന്‍ പ്രവാസികള്‍ക്കിടയില്‍ പരിഭ്രാന്ത്രി പടരുന്നു, ഐടി കമ്പനികളുടെ തലവന്മാര്‍ ട്രംപ് ഭരണകൂടവുമായി ചര്‍ച്ചക്കൊരുങ്ങുന്നു. അമേരിക്കന്‍ പ്രസിഡന്‌റ് ഡൊണാള്‍ഡ് ട്രംപിന്‌റെ വിസ പരിഷ്‌കരണങ്ങള്‍ ഇന്ത്യക്കാരായ തൊഴിലാളികള്‍ക്കിടയില്‍ ഭീതിയും ആശയക്കുഴപ്പവും വിതയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ജോലി നഷ്ടപ്പെടാതിരിക്കാനുള്ള വഴികള്‍ അന്വേഷിച്ച് മാന്‍പവര്‍ കണ്‍സള്‍ട്ടന്‌റുമാരെ സമീപിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന് പ്രമുഖ ഏജന്‍സികള്‍ പറയുന്നു. കഴിഞ്ഞ …
സ്വന്തം ലേഖകന്‍: അമേരിക്കയും ബ്രിട്ടനും അടുക്കുന്നതില്‍ മുഖം കറുപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍, മാള്‍ട്ട ഉച്ചകോടിയില്‍ ട്രംപിനും തെരേസാ മേയ്ക്കുമെതിരെ വിമര്‍ശനവുമായി നേതാക്കള്‍. മാള്‍ട്ടന്‍ തലസ്ഥാനമായ വാലറ്റയില്‍ നടന്ന സമ്മേളനത്തിലാണ് ഇ.യു നേതാക്കള്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്ക്കുമെതിരെ പരസ്യ വിമര്‍ശനം നടത്തിയത്. പുതിയ സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളും യു.എസും തമ്മിലുള്ള …
സ്വന്തം ലേഖകന്‍: ഏഴ് മുസ്‌ലിം രാജ്യങ്ങളിലെ പൗരന്മാരുടെ യാത്രാ വിലക്കില്‍ ഇളവ്, കോടതി ഇടപെടല്‍ പരിഹാസ്യമെന്ന് ട്രംപ്, ഇതുവരെ തള്ളിയത് ഒരു ലക്ഷത്തിലേറെ വീസാ അപേക്ഷകള്‍. റദ്ദാക്കാത്ത വീസ ഉള്ളവര്‍ക്കെല്ലാം അമേരിക്കയിലേക്ക് യാത്രചെയ്യാമെന്ന് യുഎസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വീസ നിയന്ത്രണം യുഎസ് കോടതി സ്റ്റേചെയ്ത സാഹചര്യത്തിലാണ് നടപടി. അതേസമയം സര്‍ക്കാര്‍ നടപടി തടഞ്ഞ സിയാറ്റില്‍ …
സ്വന്തം ലേഖകന്‍: കെനിയയില്‍ കൊടുംവരള്‍ച്ച പിടിമുറുക്കുന്നു, വെള്ളത്തിനും ഭക്ഷണത്തിനുമായി കൈയ്യാങ്കളി നിത്യസംഭവം. കുടിവെള്ളത്തിനും ഭൂമിക്കും വേണ്ടി കന്നുകാലി വളര്‍ത്തുകാര്‍ സ്വകാര്യ ഭൂമികള്‍ കൈയേറുന്ന റിപ്പോര്‍ട്ടുകളാണ് കെനിയന്‍ പത്രങ്ങളില്‍ നിറയെ. ഇവര്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ രാജ്യത്തെ ക്രമസമാധാന നില തകര്‍ക്കുന്ന അവസ്ഥയിലേക്ക് എത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്വകാര്യ ഭൂമിയില്‍ അതിക്രമിച്ചു കടക്കുന്ന കന്നുകാലികള്‍ വിനോദ സഞ്ചാരികളുടെ താമസകേന്ദ്രങ്ങളും …
സ്വന്തം ലേഖകന്‍: ബ്രക്‌സിറ്റ് നടപടികള്‍ വിശദീകരിക്കുന്ന ധവള പത്രം പുറത്തിറക്കി തെരേസാ മേയ് സര്‍ക്കാര്‍, ഏകീകൃത വിപണിയില്ല, യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാര്‍ മാത്രം. ‘യൂറോപ്യന്‍ യൂണിയന്‍ നോട്ടിഫിക്കേഷന്‍ ഓഫ് വിത്ത്‌ഡ്രോവല്‍’ എന്ന യൂറോപ്യന്‍ യൂണിയനില്‍നിന്നു പുറത്തുവരാനുള്ള ബില്‍ വന്‍ ഭൂരിപക്ഷത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കിയതിനു തൊട്ടുപിന്നാലെയാണ് ബ്രെക്‌സിറ്റ് നടപടികള്‍ വിശദീകരിക്കുന്ന ധവളപത്രം സര്‍ക്കാര്‍ …
സ്വന്തം ലേഖകന്‍: ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം, ഇറാനെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു. മിസൈല്‍ പരീക്ഷണം നടത്തുന്നതിന് എതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താക്കീത് ഇറാന്‍ തള്ളിയതിന് തൊട്ടുപിന്നാലെയാണ് അമേരിക്ക ഉപരോധം പ്രഖ്യാപിച്ചത്. ഇറാനിലെ 13 വ്യക്തികള്‍ക്കും 12 കമ്പനികള്‍ക്കുമെതിരെയാണ് യു.എസ് ട്രഷറി ഡിപ്പാര്‍ട്‌മെന്റിന്റെ നടപടി. യു.എ.ഇ, ലെബനാന്‍, ചൈന എന്നീ രാജ്യങ്ങളില്‍നിന്നുള്ള സ്ഥാപനങ്ങളും വ്യക്തികളും …
സ്വന്തം ലേഖകന്‍: ട്രംപ് ഇസ്രായേലിനെ കൈവിടുന്നു, വെസ്റ്റ് ബാങ്കില്‍ വീടുകള്‍ നിര്‍മ്മിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി പലസ്തീന്‍ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇസ്രായേലിന്റെ പുതിയ നീക്കങ്ങള്‍ക്കെതിരെ അമേരിക്ക നിലപാട് വ്യക്തമാക്കിയത്. 27 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വെസ്റ്റ് ബാങ്കില്‍ വീണ്ടും കുടിയേറ്റ ഭവനങ്ങള്‍ നിര്‍മ്മിക്കുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയത്. ഇതേ തുടര്‍ന്നാണ് …
സ്വന്തം ലേഖകന്‍: അമേരിക്കക്കാര്‍ക്ക് ട്രംപിനെ മടുത്തോ! ഒബാമ തിരിച്ചു വരണമെന്ന് സര്‍വേ ഫലം. അധികാരത്തിലേറി ഒരു മാസം തികയ്ക്കും മുമ്പേയാണ് ട്രംപ് വിരുദ്ധ നിലപാട് അമേരിക്കന്‍ ജനത ഒരു സര്‍വേ ഫലത്തിലൂടെ പ്രകടമാക്കിയത്. പബ്ലിക് പോളിസി പോളിംഗ് നടത്തിയ സര്‍വേയിലാണ് അമേരിക്കന്‍ ജനതയുടെ ഭൂരിപക്ഷം ട്രംപിനെതിരെ അഭിപ്രായം രേഖപ്പെടുത്തിയത്. മുന്‍ പ്രസിഡന്റ് ബാറക് ഒബാമ തിരിച്ചു …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ്, 17 മണിക്കൂര്‍ ചര്‍ച്ചക്കു ശേഷം ആദ്യ ഘട്ട ബില്ലിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അംഗീകാരം. യൂറോപ്യന്‍ യൂനിയന്‍ വിട്ടുപോരുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങാന്‍ ബ്രിട്ടീഷ് സര്‍ക്കാരിന് അനുമതി നല്‍കുന്ന ആദ്യഘട്ട ബില്ലിനാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളുടെ അംഗീകാരം ലഭിച്ചത്. 17 മണിക്കൂറോളം നീണ്ട ചര്‍ച്ചക്കു ശേഷമാണ് ബില്‍ അംഗീകരിച്ചത്. കോമണ്‍ ഹൗസില്‍ ബ്രെക്‌സിറ്റ് സംബന്ധിച്ച് …
സ്വന്തം ലേഖകന്‍: അഴിമതി വിരുദ്ധ പ്രക്ഷോഭത്തില്‍ തിളച്ചുമറിഞ്ഞ് റൊമാനിയ, വ്യവസായ മന്ത്രി രാജിവച്ചു. അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് തുണയാകുന്ന പുതിയ സര്‍ക്കാര്‍ ഉത്തരവാണ് ജനങ്ങളെ രോഷാകുലരാക്കുകയും തെരിവില്‍ ഇറക്കുകയും ചെയ്തത്. അഴിമതി ആരോപണത്തില്‍ കുടുങ്ങിയ നൂറു കണക്കിന് ഉദ്യോഗസ്ഥര്‍ക്ക് ഇളവു നല്‍കിക്കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കുറഞ്ഞ തുക ഉള്‍പ്പെടുന്ന അഴിമതിക്കേസുകള്‍ ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കാന്‍ …