സ്വന്തം ലേഖകന്‍: അഭയാര്‍ത്ഥി വിഷയത്തില്‍ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിന് തെറ്റുപറ്റിയതായി ട്രംപ്, ജര്‍മനിയെ കാത്തിരിക്കുന്നത് മഹാദുരന്തമെന്ന് വിമര്‍ശനം. പത്തു ലക്ഷത്തിലേറെ വരുന്ന അയഭാര്‍ത്ഥികളെ രാജ്യത്ത് പ്രവേശിപ്പിച്ചതുവഴി ‘മഹാ ദുരന്ത’മാണ് മെര്‍ക്കല്‍ വരുത്തിവച്ചതെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പറഞ്ഞു. അഭയാര്‍ത്ഥികളുടെ കുടിയേറ്റത്തെ തുടക്കം മുതല്‍ ശക്തമായി എതിര്‍ക്കുന്ന നേതാവാണ് ട്രംപ്. മെര്‍ക്കല്‍ വളരെ സുപ്രധാന …
സ്വന്തം ലേഖകന്‍: മെഡിറ്ററേനിയനില്‍ വീണ്ടും അഭയാര്‍ഥി ബോട്ട് മുങ്ങി, നൂറിലധികം അഭയാര്‍ഥികളെ കടലില്‍ കാണാതായി. ലിബിയയില്‍ മെഡിറ്ററേനിയന്‍ കടല്‍ത്തീരത്ത് ശനിയാഴ്ച വൈകിട്ടോടെ എട്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാലു പേരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചതായി ഇറ്റാലിയന്‍ കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. സംഭവം നടന്നത് രാത്രിയായതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ അധികൃതര്‍ ഏറെ ബുദ്ധിമുട്ടി. നൂറിലധികം പേരെയാണ് കടലില്‍ കാണാതായിരിക്കുന്നത് …
സ്വന്തം ലേഖകന്‍: ഇന്ത്യക്ക് എന്‍.എസ്.ജി അംഗത്വം ലഭിക്കാത്തതില്‍ പ്രധാന വില്ലന്‍ ചൈനയെന്ന് അമേരിക്ക. ആണവദാതാക്കളുടെ ഗ്രൂപ്പിലേക്കുള്ള (എന്‍.എസ്.ജി) ഇന്ത്യയുടെ പ്രവേശനം തടയുന്നത് ചൈനയാണെന്നും കൂട്ടത്തില്‍നിന്ന് മാറിനടക്കുന്ന സ്വഭാവമാണ് ചൈനക്കെന്നും അമേരിക്ക കുറ്റപ്പെടുത്തി. യു.എസില്‍ അധികാരമാറ്റത്തിന് ഏതാനും ദിവസം ബാക്കി നില്‍ക്കെയാണ് ദക്ഷിണമധ്യേഷ്യ അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി നിഷ ദേശായി ബിസ്വാള്‍ പി.ടി.ഐ വാര്‍ത്താ ഏജന്‍സിയോട് ഇക്കാര്യം …
സ്വന്തം ലേഖകന്‍: കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുടെ സഹായത്തോടെയെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. വിമാനം റാഞ്ചിയ താലിബാന്‍ ഭീകരരെ പാക്കിസ്ഥാന്‍ പിന്തുണച്ചില്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ ജയിലിലുണ്ടായിരുന്ന ഭീകരരെ മോചിപ്പിക്കാതെ തന്നെ യാത്രക്കാരെ രക്ഷപ്പെടുത്താന്‍ സാധിക്കുമായിരുന്നുവെന്നും ഡൊവല്‍ വ്യക്തമാക്കുന്നു. റോയിട്ടേഴ്‌സിന്റെ ഇന്ത്യയിലെ മുന്‍ ബ്യൂറോ ചീഫ് മിര മക്‌ഡൊണാള്‍ഡിന്റെ പുതിയ പുസ്തകത്തിലാണ് ഡോവലിന്റെ …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ ബസില്‍ നിന്നും ഇറക്കിവിട്ടത് വിവാദമാകുന്നു. യുഎസിലെ പ്രോവോ നഗരത്തിലെ ടിംപ്‌വ്യൂ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി ജന്ന ബക്കീര്‍ (15) നെയാണ് ഹിജാബ് ധരിച്ചതിന്റെ പേരില്‍ സ്‌കൂള്‍ ബസില്‍ നിന്നും ഇറക്കിവിട്ടത്. ‘നീ ഇവിടുത്തുകാരിയല്ല’ എന്ന് പറഞ്ഞാണ് കുട്ടിയെ പുറത്താക്കിയതെന്ന് ജന്നയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. വാഹനത്തില്‍ നിന്നും പുറത്തിറങ്ങണമെന്ന് …
സ്വന്തം ലേഖകന്‍: ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മൗലാനാ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം, ഇന്ത്യയെ പിന്തുണച്ച് ഫ്രാന്‍സ്. പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ നിലപാടിനെ എതിര്‍ത്ത് ചൈന രംഗത്ത് വന്നതിനു തൊട്ടുപിന്നാലെയാണ് ഐക്യരാഷ്ട്ര സഭ രക്ഷാ സമിതിയിലെ സ്ഥിരാംഗമായ ഫ്രാന്‍സ് ഇന്ത്യക്ക് പിന്തുണ …
സ്വന്തം ലേഖകന്‍: സൗദിയില്‍ മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു, അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്ക് രാജ്യം വിടാന്‍ അവസരം. എല്ലാ അനധികൃത താമസക്കാര്‍ക്കും ഇളവ് ബാധകമാണ്. ഞായറാഴ്ച മുതല്‍ പൊതുമാപ്പ് നിലവില്‍ വരും. എന്നാല്‍, നിയമവിരുദ്ധ പിഴകള്‍ക്കും ട്രാഫിക് നിയമലംഘനങ്ങള്‍ക്കും ഇളവ് ബാധകമല്ലെന്ന് അധികൃതര്‍ അറിയിച്ചു.ജനുവരി 15 മുതല്‍ മൂന്നു മാസത്തേക്കാണു പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. അനധികൃത താമസക്കാരെ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ രുചിതന്നെ രാജാവ്! ബ്രിട്ടനിലെ ഇന്ത്യന്‍ റസ്റ്റോറന്റില്‍ ടിപ്പായി ലഭിച്ചത് ഒരു ലക്ഷം രൂപ. അയര്‍ലണ്ടിലെ പോര്‍ട്ട്ഡൗണിലെ ഇന്ത്യന്‍ ട്രീ റസ്‌റ്റോറിന്റിലാണ് സംഭവം. റസ്‌റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വ്യാപാരിയാണ് എകദേശം 1 ലക്ഷം രൂപ ടിപ്പായി നല്‍കിയിരിക്കുന്നത്. ഇത്രയും വലിയ ടിപ്പ് ലഭിച്ചതിനുള്ള മുഴുവന്‍ ക്രെഡിറ്റും റസ്‌റ്റോറന്റിലെ …
സ്വന്തം ലേഖകന്‍: ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍കലിനൊപ്പം സെല്‍ഫിയെടുത്ത് താരമായ സിറിയന്‍ അഭയാര്‍ഥി ഫേസ്ബുക്കിനെ കോടതി കയറ്റുന്നു. തന്നെ തീവ്രവാദിയെന്നും കുറ്റവാളിയെന്നും ആരോപിച്ച് പോസ്റ്റിടുന്നവരെ തടയാന്‍ നടപടി സ്വീകരിച്ചില്ല എന്ന് ആരോപിച്ചാണ് സിറിയന്‍ അഭയാര്‍ഥിയായ അനസ് മൊദമാനി ഫേസ്ബുക്കിനെതിരെ അപകീര്‍ത്തിക്കേസ് നല്‍കിയത്. 2015 സെപ്റ്റംബറിലാണ് ബര്‍ലിനിലെ സ്പന്ദാവു അഭയാര്‍ഥി ക്യാമ്പ് സന്ദര്‍ശിച്ച അംഗല മെര്‍കലിനൊപ്പം ഈ …
സ്വന്തം ലേഖകന്‍: ഒബാമയുടെ സ്വപ്ന പദ്ധതിയായ ഒബാമ കെയര്‍ നിര്‍ത്തലാക്കാനുള്ള പ്രമേയം യുഎസ് പ്രതിനിധി സഭ പാസാക്കി. ബരാക് ഒബാമ കൊണ്ടുവന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ഒബാമ കെയര്‍ പദ്ധതി നിര്‍ത്തലാക്കാന്‍ കഴിഞ്ഞ ദിവസം സെനറ്റും അംഗീകാരം നല്‍കിയിരുന്നു. സെനറ്റ് പാസാക്കിയ പ്രമേയം 198 നെതിരെ 227 വോട്ടുകള്‍ക്കാണ് ജനപ്രതിനിധി സഭ പാസാക്കിയത്. ഇതോടെ സ്വപ്ന …