സ്വന്തം ലേഖകന്‍: തണുത്തു വിറച്ച് യുഎഇ, താപനില അടുത്തകാലത്തെ ഏറ്റവും താഴ്ന്ന നിലയില്‍. വടക്കുപടിഞ്ഞാറന്‍ കാറ്റായ ഷമാല്‍ ശക്തമാകുന്നതോടെ താപനില കൂടുതല്‍ താഴുകയും കടല്‍ പ്രക്ഷുബ്ധമാകുകയും ചെയ്യുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന സൂചന. കാറ്റ് ശക്തമാകുന്നതോടെ ഇപ്പോള്‍ അനുഭവപ്പെടുന്ന മൂടല്‍മഞ്ഞ് കുറയും. അബുദാബി, അല്‍ഐന്‍, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലായിരിക്കും തണുപ്പ് കൂടുതലായി അനുഭവപ്പെടുക. അല്‍ ഐന്‍ …
സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയയില്‍ സാംസംഗ് മേധാവി അഴിമതിക്കുരുക്കില്‍, 22 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍. അഴിമതി കേസില്‍ സാംസംഗ് മേധാവി ജേയ് വൈ ലീയെ ദക്ഷിണ കൊറിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ 22 മണിക്കൂര്‍ ചോദ്യം ചെയ്തു. അറസ്റ്റു ചെയ്യണമോ എന്ന കാര്യത്തില്‍ ഞായറാഴ്ചയ്ക്കകം തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. ഇംപീച്ചു ചെയ്യപ്പെട്ട ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ഹൈയുടെ …
സ്വന്തം ലേഖകന്‍: ആണവ മിസൈല്‍ ഭീഷണി, ഉത്തര കൊറിയയെ നിരീക്ഷിക്കാന്‍ അമേരിക്കയുടെ അത്യാധുനിക റഡാര്‍ കണ്ണുകള്‍. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണപ്പറക്കല്‍ നിരീക്ഷിക്കുന്നതിനാണ് അത്യാധുനിക റഡറുമായി യുഎസ് കപ്പല്‍ സജ്ജമായിരിക്കുന്നത്. കപ്പല്‍ അമേരിക്കന്‍ തീരമായ ഹവായിയില്‍ നിന്നും യാത്ര തിരിച്ചു. എസ്ബി എക്‌സ് എന്ന പ്രത്യേക സമുദ്രോപരിതല എക്‌സ് ബാന്‍ഡ് റഡാറാണ് നിരീക്ഷണത്തിന് ഉപയോഗിക്കുന്നത്. ഏറ്റവും …
സ്വന്തം ലേഖകന്‍: യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന് അമേരിക്കയുടെ പരമോന്നത ബഹുമതി ദി പ്രസിഡന്റഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം, യാത്രയയപ്പു ചടങ്ങിനിടെ ഒബാമയുടെ അപ്രതീക്ഷിത പ്രഖ്യാപനം. വൈറ്റ് ഹൗസില്‍ നിന്നും പടിയിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വൈസ് പ്രസിഡന്റ് ജോ ബൈഡന് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ദി പ്രസിഡന്റഷ്യല്‍ മെഡല്‍ ഓഫ് …
സ്വന്തം ലേഖകന്‍: ട്രംപിന്റെ ലീലാവിലാസങ്ങളുടെ രേഖകള്‍ റഷ്യക്കാരില്‍നിന്ന് ചോര്‍ത്തിയ ബ്രിട്ടീഷ് ചാരന്‍ അപ്രത്യക്ഷനായി. നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ രാഷ്ട്രീയ ഭാവിക്കു ഹാനികരമായ ഇന്റലിജന്‍സ് രേഖകള്‍ യുഎസിനു കൈമാറിയെന്നു കരുതുന്ന മുന്‍ ബ്രിട്ടീഷ് ചാരന്‍ ഇംഗ്‌ളണ്ടിലെ ബര്‍ക് ഷയര്‍ സ്വദേശി ക്രിസ്റ്റഫര്‍ സ്റ്റീലിനെ കാണ്മാനില്ലെന്ന് ബിബിസി റിപ്പോര്‍ട്ടു ചെയ്യുന്നു. ട്രംപിനെ തേജോവധം ചെയ്യുന്ന രേഖകളുടെ …
സ്വന്തം ലേഖകന്‍: മാര്‍ച്ചു മുതല്‍ രാജ്യത്തെത്തുന്ന അഭയാര്‍ഥികളെ ഗ്രീസിലേക്ക് നാടുകടത്തുമെന്ന് ജര്‍മനി. നേരത്തെയുള്ള ഡബ്‌ളിന്‍ കരാര്‍ അനുസരിച്ച് അഭയാര്‍ഥികള്‍ ആദ്യം പ്രവേശിക്കുന്ന രാജ്യങ്ങളായ ഗ്രീസും ഇറ്റലിയും അത് രേഖപ്പെടുത്തണമെന്നും ഈ അഭയാര്‍ഥികള്‍ അവിടെനിന്ന് യൂറോപ്യന്‍ യൂനിയനിലെ മറ്റു രാജ്യങ്ങളിലേക്ക് പ്രവേശിച്ചാല്‍ അവരെ ആദ്യം എത്തിയിടത്തേക്കുതന്നെ മടക്കി അയക്കാമെന്നും വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥയനുസരിച്ചാണ് ജര്‍മനി അഭയാര്‍ഥികളെ മടക്കി …
സ്വന്തം ലേഖകന്‍: അനിയന്ത്രിത കുടിയേറ്റം ബ്രിട്ടനെ യൂറോപ്പിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാക്കുമെന്ന് യൂറോസ്റ്റാറ്റ് പഠനം. യൂറോപ്യന്‍ യൂണിയന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസിന്റെ (യൂറോസ്റ്റാറ്റ്) പഠനത്തിലാണ് കുടിയേറ്റം ഈ നിലയില്‍ തുടര്‍ന്നാല്‍ 13 വര്‍ഷം കൊണ്ട് ബ്രിട്ടന്‍ ജനസംഖ്യയില്‍ ഫ്രാന്‍സിനെ പിന്നിലാക്കി രണ്ടാമതെത്തുമെന്നും 2050ല്‍ ജര്‍മനിയെയും മറികടന്ന് യൂറോപ്പിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെന്നും മുന്നറിയിപ്പു നല്‍കുന്നത്. നിലവില്‍ …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ സൈന്യത്തില്‍ സിഖുകാര്‍ക്ക് മതചിഹ്നങ്ങള്‍ അണിയാന്‍ അനുമതി, തീരുമാനത്തിന് സിഖ് യുവാക്കള്‍ക്കിടയില്‍ മികച്ച പ്രതികരണം. അമേരിക്കന്‍ സേനയിലെ സിഖ് സൈനികര്‍ക്ക് മതചിഹ്നങ്ങളായ താടിയും തലപ്പാവും ശിരോവസ്ത്രവും അണിയാമെന്ന പുതിയ നിയമം കഴിഞ്ഞയാഴ്ചയാണ് യു.എസ് സൈന്യം പുറത്തിറക്കിയത്. നേരത്തെ സെക്രട്ടറി തലത്തിലുള്ളവര്‍ക്ക് മാത്രമുള്ള അനുവാദം ബ്രിഗേഡിയര്‍ തസ്തികയിലേക്കുകൂടി വ്യാപിപ്പിക്കുകയായിരുന്നു. യു.എസ് സര്‍ക്കാറിന്റെ തീരുമാനത്തിന് സിഖ് …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയുടെ പക്കല്‍ പത്ത് അണുബോംബ് നിര്‍മ്മിക്കാനുള്ള പ്ലൂട്ടോണിയം ശേഖരമുണ്ടെന്നു ദക്ഷിണ കൊറിയ. എട്ടുവര്‍ഷം മുന്‍പ് 40 കിലോഗ്രാം പ്ലൂട്ടോണിയമാണ് ഉത്തര കൊറിയയുടെ പക്കലുണ്ടായിരുന്നത്. 2016 അവസാനം ഇത് 50 കിലോഗ്രാമായി. പത്ത് അണുബോംബിന് ഇത്രയും പ്ലൂട്ടോണിയം മതി. സമ്പുഷ്ട യുറേനിയം ഉപയോഗിച്ച് ആണവായുധം നിര്‍മിക്കാനുള്ള ശേഷിയും ഉത്തര കൊറിയ കൈവരിച്ചു കൊണ്ടിരിക്കുകയാണെന്ന് …
സ്വന്തം ലേഖകന്‍: ട്രംപിനെ വരച്ചവരയില്‍ നിര്‍ത്താനുള്ള രഹസ്യരേഖകള്‍ റഷ്യയുടെ കൈവശമുണ്ടെന്ന് റിപ്പോര്‍ട്ട്, വാര്‍ത്ത നിഷേധിച്ച് ട്രംപ്. നിയുക്ത യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തില്‍ സുപ്രധാന രഹസ്യങ്ങള്‍ റഷ്യക്ക് ലഭിച്ചിരുന്നതായി വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പ്രസിഡന്റ് ബറാക് ഒബാമക്ക് കൈമാറി. രേഖയുടെ കോപ്പി ട്രംപിനു കൈമാറിയതായും റിപ്പോര്‍ട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ആരംഭിച്ചതല്ല …