സ്വന്തം ലേഖകന്‍: യെമന്‍ ജയിലിനു നേരെ സൗദി സേനയുടെ ബോംബാക്രമണം, 60 പേര്‍ കൊല്ലപ്പെട്ടു. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളുടെ ബോംബാക്രമണത്തില്‍ പടിഞ്ഞാറന്‍ യെമനിലെ ഹൂതി വിമതരുടെ കീഴിലുള്ള ജയില്‍ ഉള്‍പ്പെടെയുള്ള സുരക്ഷാകേന്ദ്രങ്ങള്‍ നിലംപരിശായി. വിമതരും വിമതര്‍ തടവിലാക്കിയവരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഹോദൈദയിലുള്ള വിമതകേന്ദ്രത്തിനുനേരേ ശനിയാഴ്ച രാത്രിയോടെയാണ് ആക്രമണമുണ്ടായത്. ജയിലില്‍ 84 പേര്‍ തടവുകാരായുണ്ടായിരുന്നു എന്നാണ് …
സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വേട്ടയാടുന്നത് തുടരുന്നു, 10000 ത്തോളം പേരെ പിരിച്ചുവിട്ടു. അട്ടിമറി ശ്രമത്തിന്റെ പേരിലാണ് 10,131 സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെക്കൂടി കഴിഞ്ഞദിവസം പിരിച്ചുവിട്ടത്. ഈയിടെയുണ്ടായ സൈനികഅട്ടിമറി ശ്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് ആരോപിക്കപ്പെടുന്ന ഫെത്തുള്ള ഗുലെനുമായി ബന്ധം പുലര്‍ത്തിയവരാണ് പുറത്താക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. നീതിന്യായ മന്ത്രാലയത്തിലെ 2534 പേരും വിദ്യാഭ്യാസമന്ത്രാലയത്തിലെ 2219 പേരും ആരോഗ്യമന്ത്രാലയത്തിലെ …
സ്വന്തം ലേഖകന്‍: സ്‌പെയിനില്‍ പ്രധാനമന്ത്രിയായി മരിയാനൊ രജോയിക്ക് രണ്ടാമൂഴം. നേരത്തെ പൊതുചെലവ് കര്‍ശനമായി വെട്ടിച്ചുരുക്കി ജനപ്രീതി നഷ്ടപ്പെട്ട പ്രധാനമന്ത്രിയായ മരിയാനൊ രജോയിക്ക് 10 മാസത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഒടുവില്‍ കഴിഞ്ഞദിവസം സമ്മേളിച്ച പാര്‍ലമെന്റ് വോട്ടെടുപ്പിലൂടെയാണ് അംഗീകാരം നല്‍കിയത്. യാഥാസ്ഥിതിക പീപ്പിള്‍സ് പാര്‍ട്ടി (പി.പി) നേതാവായ രജോയിക്ക് 350 അംഗ പാര്‍ലമെന്റില്‍ 170 അനുകൂല വോട്ടുകള്‍ ലഭിച്ചു. …
സ്വന്തം ലേഖകന്‍: പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ തീ, ഷിക്കാഗോ വിമാനത്താവളത്തില്‍ അപകടം ഒഴിവായത് തലനാരിഴക്ക്. ഷിക്കാഗോയിലെ ഒഹയര്‍ വിമാനത്താവളത്തില്‍നിന്ന് പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്തിന് തീപിടിച്ച് ഇരുപത്തൊന്നു യാത്രക്കാര്‍ക്ക് പരിക്കേറ്റു. അവസരോചിത ഇടപെടലിലൂടെ യാത്രക്കാരെ പുറത്തിറക്കിയത് വന്‍ ദുരന്തം ഒഴിവാക്കി. എന്‍ജിന്‍ തകരാറാണ് തീപിടിക്കാന്‍ കാരണമെന്ന് അധികൃതര്‍ അറിയിച്ചു. ഷിക്കാഗോയില്‍നിന്നും 161 യാത്രക്കാരും ഒമ്പത് …
സ്വന്തം ലേഖകന്‍: യേശുവിന്റെ കല്ലറയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം, രഹസ്യങ്ങള്‍ക്ക് കാതോര്‍ത്ത് ലോകം. കഴിഞ്ഞ മാര്‍ച്ചിലാണു തിരുവുത്ഥാനത്തിന്റെ ദേവാലയത്തില്‍ കല്ലറയുടെയും അനുബന്ധ മേഖലയുടെയും പുനരുദ്ധാരണം തുടങ്ങിയത്. കല്ലറയുടെ മാര്‍ബിള്‍ ഫലകം കഴിഞ്ഞ ദിവസം നീക്കിയിരുന്നു. മൂന്നടി വീതിയും അഞ്ചടി നീളവും ഉള്ളതായിരുന്നു ഫലകം. തിരുക്കല്ലറയുടെ പള്ളി എന്നുകൂടി വിളിക്കപ്പെടുന്ന ഇവിടെ നടക്കുന്ന പുനരുദ്ധാരണ …
സ്വന്തം ലേഖകന്‍: വിമാനത്തില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയോട് മോശം പെരുമാറ്റം, ഇന്ത്യന്‍ വംശജനായ വ്യാപാരി ലണ്ടനില്‍ പിടിയില്‍. ഖത്തറില്‍ നിന്നും ബ്രിട്ടനിലേക്ക് പോവുകയായിരുന്ന സുമന്‍ദാസ് എന്ന എന്നയാളെയാണ് മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍നിന്ന് അധികൃതര്‍ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ 20 ആഴ്ചത്തെ തടവിന് ബ്രിട്ടീഷ് കോടതി ശിക്ഷിച്ചിട്ടുണ്ട്. ദോഹയില്‍ നിന്നും മാഞ്ചസ്റ്ററിലേക്ക് വരുകയായിരുന്ന വിമാനത്തിലാണ് സംഭവം. താന്‍ മയക്കത്തിലായപ്പോള്‍ പ്രതി …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജപ്പാന്‍ സന്ദര്‍ശനം നവംബറില്‍, സുപ്രധാന വ്യാപാര കരാറുകളില്‍ ഒപ്പുവക്കും. രണ്ടു ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നവംബര്‍ പതിനൊന്നിന് തിരിക്കും. ഇന്ത്യചൈന മൂന്നാം വാര്‍ഷിക ഉച്ചകോടിക്കാണ് മോദി ജപ്പാനിലെത്തുന്നത്. പ്രധാനമന്ത്രി ആയശേഷം മോദിയുടെ രണ്ടാം ജപ്പാന്‍ സന്ദര്‍ശനമാണിത്. 2014ലും മോദി ജപ്പാന്‍ സന്ദര്‍ശിച്ചിരുന്നു. 2015ല്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ …
സ്വന്തം ലേഖകന്‍: വടക്കന്‍ അയര്‍ലന്‍ഡ് കോടതി ബ്രെക്‌സിറ്റിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളി. യൂറോപ്യന്‍ യൂനിയനില്‍നിന്ന് ബ്രിട്ടന്‍ പിന്മാറുന്നതു സംബന്ധിച്ച ബ്രെക്‌സിറ്റ് ഫലത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളി. വടക്കന്‍ അയര്‍ലന്‍ഡിലെ ഹൈകോടതിയിലാണ് ഏതാനും രാഷ്ട്രീയ പ്രവര്‍ത്തകര്‍ ബ്രെക്‌സിറ്റിനെതിരെ ഹര്‍ജി സമര്‍പ്പിച്ചത്. വിഷയം പരിഗണിച്ച കോടതി ഹരജി നിലനില്‍ക്കുന്നതല്ലെന്ന് കാണിച്ച് തള്ളുകയായിരുന്നു. …
സ്വന്തം ലേഖകന്‍: മക്കയെ ലക്ഷ്യമാക്കി ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം, തക്ക സമയത്ത് സൗദി സേനയുടെ ഇടപെടല്‍ അപകടം ഒഴിവാക്കി. യമനില്‍ ആഭ്യന്തര യുദ്ധത്തിന് നേതൃത്വം നല്‍കുന്ന ഹൂതികളും മുന്‍ പ്രസിഡന്റ് അലി സാലിഹിനോട് കൂറു പുലര്‍ത്തുന്ന സേനാ വിഭാഗവുമാണ് ബാലിസ്റ്റിക് മിസൈലാക്രമണം നടത്തിയത്. എന്നാല്‍ സഖ്യസേനയുടെ ഫലപ്രദമായ ഇടപെടല്‍ കാരണം വന്‍ ദുരന്തം ഒഴിവായി. …
സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ പ്രസിഡന്റായി നിര്‍ദ്ദേശിക്കണം, ട്രംപിന്റെ നാവ് വീണ്ടും വിവാദമുണ്ടാക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെയാണ് ട്രംപിന്റെ കലമുടക്കല്‍. തെരഞ്ഞെടുപ്പ് റദ്ദാക്കിയ ശേഷം തന്നെ പ്രസിഡന്റായി തെരഞ്ഞെടുക്കാന്‍ ആഹ്വാനം ചെയ്ത ട്രംപ് ഹിലരിയുടെ നയങ്ങളെല്ലാം വളരെ മോശമാണെന്നും ഇനിയും എന്തിനാണ് ഈ പ്രഹസനം നടത്തുന്നതെന്നും ആഞ്ഞടിച്ചു. ഓഹിയോയില്‍ നടന്ന തെരഞ്ഞെടുപ്പ് …