സ്വന്തം ലേഖകന്‍: ലോകത്ത് ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന ബഹുമതിയുള്ള തായ്?ലന്‍ഡ് രാജാവ് ഭൂമിബോല്‍ അതുല്യതേജ് അന്തരിച്ചു. 88 വയസ്സായിരുന്നു. ഏഴു പതിറ്റാണ്ടുകാലമാണ് ഇദ്ദേഹം തായ്?ലന്‍ഡിന്റെ സിംഹാസനത്തിലിരുന്നത്. രാഷ്ട്രീയമായി ചിതറിക്കിടന്ന രാജ്യത്തെ ഒന്നിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ച ഭരണാധികാരിയായാണ് അതുല്യതേജ് വിലയിരുത്തപ്പെടുന്നത്. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്ന ഇദ്ദേഹം ആശുപത്രിയിലാണ് മരിച്ചതെന്ന് കൊട്ടാരവൃത്തങ്ങള്‍ പറഞ്ഞു. മക്കളടക്കമുള്ള കുടുംബാംഗങ്ങളെല്ലാം അന്ത്യസമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ട്രംപിനെതിരെ പീഡന ആരോപണവുമായി നാലു സ്ത്രീകള്‍ രംഗത്ത്. ഡൊണാള്‍ഡ് ട്രംപ് മോശമായി ശരീരത്ത് തൊട്ടെന്നും ആലിംഗനം ചെയ്‌തെന്നും ചുംബിച്ചെന്നും ആരോപിച്ച് നാലു സ്ത്രീകളാണ് ന്യൂയോര്‍ക്ക് ടൈംസിലൂടെ വാര്‍ത്ത പുറത്തുവിട്ടത്. ആരോപണങ്ങള്‍ കെട്ടുകഥകളാണെന്നും വാര്‍ത്ത പുറത്തുവിട്ട മാധ്യമത്തിനെതരെ നിയമ നടപടി നടപടി സ്വീകരിക്കുമെന്നും ട്രംപിന്റെ ഓഫീസ് പ്രതികരിച്ചു. ഒരു വിമാനയാത്രക്കിടെ …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്, ഹില്ലരി ക്ലിന്റന്റെ ജനപ്രീതി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്, സ്വന്തം പാര്‍ട്ടി നേതാക്കളെ ചീത്തവിളിച്ച് എതിരാളി ട്രംപ്. പ്രചാരണത്തിന്റെ ഭാഗമായുള്ള രണ്ടാം പരസ്യ സംവാദത്തിലും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹില്ലരി ക്ലിന്റന്‍ മുന്‍തൂക്കം നേടിയതോടെ ജനപ്രീതിയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ ഹില്ലരി 11 ശതമാനത്തിന്റെ മുന്നേറ്റമുണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്. സ്ത്രീകളെക്കുറിച്ച് മോശം പരാമര്‍ശം …
സ്വന്തം ലേഖകന്‍: മാത്യു കൊടുങ്കാറ്റ്, അമേരിക്കയുടെ നഷ്ടം ആയിരം കോടി ഡോളര്‍, മരിച്ചവരുടെ എണ്ണം 34 ആയി. അമേരിക്കയുടെ കിഴക്കന്‍ തീരത്ത് വ്യാപക നാശം വരുത്തിയ മാത്യു കൊടുങ്കാറ്റില്‍ മരിച്ചവരില്‍ 17 പേരും നോര്‍ത്ത് കരോളൈനയില്‍ നിന്നുള്ളവരാണ്. കൊടുങ്കാറ്റില്‍ കെട്ടിടങ്ങള്‍ തകര്‍ന്നും ബിസിനസ് നശിച്ചും മറ്റും ഉണ്ടായിട്ടുള്ള നഷ്ടം ആയിരംകോടി ഡോളറിന് അടുത്തുവരുമെന്നു ഗോള്‍ഡ്മാന്‍ സാക്‌സ് …
സ്വന്തം ലേഖകന്‍: മരണത്തിലും സ്വന്തം കുഞ്ഞിന്റെ ജീവന്‍ പൊതിഞ്ഞുപിടിച്ച പിതാവ്, ചൈനയില്‍ നിന്നൊരു നെഞ്ചുരുകുന്ന ദൃശ്യം. തകര്‍ന്ന ബഹുനില കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍നിന്ന് 12 മണിക്കൂറിനു ശേഷം മൂന്നു വയസ്സുകാരിയെ രക്ഷാ പ്രവര്‍ത്തകര്‍ കണ്ടെടുക്കുമ്പോള്‍ മരണപ്പെട്ട പിതാവിന്റെ കൈകളാല്‍ പൊതിഞ്ഞ നിലയിലായിരുന്നു കുട്ടി. ചൈനയിലെ ഴെജിയാങ് പ്രവിശ്യയിലെ വെന്‍സോവുവിലായിരുന്നു സംഭവം. ആറ് നിലയുള്ള കെട്ടിടം തകര്‍ന്ന് കെട്ടിടത്തിലുണ്ടായിരുന്ന …
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ സൈന്യത്തിനെതിരെ വാര്‍ത്ത നല്‍കിയ പാക് പത്രപ്രവര്‍ത്തകന് വിദേശയാത്രാ വിലക്ക്, പ്രതിഷേധം. പാക് സിവിലിയന്‍ നേതൃത്വവും സൈനിക നേതൃത്വവും തമ്മില്‍ ഭിന്നതയുണ്ടെന്നു റിപ്പോര്‍ട്ടു ചെയ്ത പാക്കിസ്ഥാനിലെ ഏറ്റവും പഴക്കം ചെന്ന ഇംഗ്ലീഷ് പത്രമായ ഡോണിന്റെ അസിസ്റ്റന്റ് എഡിറ്റര്‍ സിറില്‍ അല്‍മെയ്ഡക്ക് എതിരെയാണു നടപടി. ഹഖാനി ഗ്രൂപ്പ്, ലഷ്‌കര്‍ ഇ തോയിബ തുടങ്ങിയ ഭീകരസംഘടനകള്‍ക്ക് …
സ്വന്തം ലേഖകന്‍: ബുര്‍ജ് ഖലീഫക്ക് വെല്ലുവിളി, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ദുബായില്‍ ഒരുങ്ങുന്നു. ദുബായ് ക്രീക്ക് ഹാര്‍ബറില്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് യു.എ.ഇ ഭരണാധികാരി മുഹമ്മദ് ബിന്‍ റഷീദ് അല്‍ മഖ്ദൂം തുടക്കമിട്ടു. 2020 ല്‍ കെട്ടിടം പൂര്‍ത്തിയാകുമ്പോള്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന ബഹുമതി സ്വന്തമാക്കുമെന്ന് ഭരണാധികാരി ചടങ്ങില്‍ …
സ്വന്തം ലേഖകന്‍: റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് അയവില്ല, യൂറോപ്യന്‍ യൂണിയന്‍. ജര്‍മനിയില്‍ നടന്ന യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെയും നാറ്റോ അംഗരാജ്യങ്ങളുടെയും സംയുക്ത സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. യുക്രൈനിലും സിറിയയിലെ അലപ്പോയിലെ സിവിലിയന്‍മാര്‍ക്ക് നേരെയും നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിന് റഷ്യക്കുമേല്‍ സമ്മര്‍ദം ചെലുത്താനും യൂണിയന്‍ തീരുമാനിച്ചിട്ടുണ്ട്. സിറിയയില്‍ മോശം സാഹചര്യമാണ് ഇപ്പോള്‍ ഉള്ളതെന്നും സ്ഥിതി ഗതികള്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ആക്രമണം നടത്താന്‍ തീവ്രവാദികള്‍ ഒരുങ്ങുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്, രാജ്യമെങ്ങും കനത്ത സുരക്ഷ. പാക് അധീന കശ്മീരില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയതിന്റെ പ്രതികാരത്തിനായി ഭീകര സംഘടനകള്‍ തയ്യാറെടുക്കുന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാക് അതിര്‍ത്തി സംരക്ഷണ സേനയായ പാക് റേഞ്ചേഴ്‌സിന്റെ യൂണിഫോമാണ് ഭീകരര്‍ ഉപയോഗിക്കുന്നതെന്നും നുഴഞ്ഞുകയറ്റത്തിനായി നിയന്ത്രണ രേഖയ്ക്കപ്പുറത്ത് ഇവര്‍ തയ്യാറെടുപ്പ് നടത്തുകയാണെന്നുമാണ് സൂചന. …
സ്വന്തം ലേഖകന്‍: ഹൈദരാബാദില്‍ രണ്ടു മാസത്തെ ഉപവാസത്തിനു ശേഷം പതിമൂന്നുകാരി മരിച്ച സംഭവം, ന്യായീകരണവുമായി ജൈന മതനേതാവ്. സ്വന്തം ശരീരത്തിന്റെ ശക്തിയെ കുറിച്ച് കുട്ടിക്ക് ബോധ്യമുണ്ടായിരുന്നെന്നും വ്രതമനുഷ്ഠിക്കുന്ന കാര്യം തീരുമാനിക്കാന്‍ കുട്ടിക്ക് കഴിവുണ്ടായിരുന്നെന്നും ഹൈദരാബാദിലെ ഉന്നത ജൈന നേതാവ് അശോക് സംക്ലേച പറഞ്ഞു. 2014ല്‍ കുട്ടി എട്ടു ദിവസം വ്രതമനുഷ്ഠിച്ചിരുന്നു കഴിഞ്ഞ വര്‍ഷം 34 ദിവസവും. …