1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റിയോ പാരാലിമ്പിക്‌സില്‍ തലയുയര്‍ത്തി ഇന്ത്യ, മടങ്ങുന്നത് ചരിത്രനേട്ടവുമായി
റിയോ പാരാലിമ്പിക്‌സില്‍ തലയുയര്‍ത്തി ഇന്ത്യ, മടങ്ങുന്നത് ചരിത്രനേട്ടവുമായി
സ്വന്തം ലേഖകന്‍: റിയോ പാരാലിമ്പിക്‌സില്‍ തലയുയര്‍ത്തി ഇന്ത്യ, മടങ്ങുന്നത് ചരിത്രനേട്ടവുമായി. ചരിത്രത്തില്‍ ആദ്യമായി 19 പേരടങ്ങുന്ന സംഘത്തെയാണ് ഇന്ത്യ അയച്ചത്. പാരാലിമ്പിക്‌സ് ചരിത്രത്തിലെ മികച്ച നേട്ടവുമായാണ് സംഘം റിയോയില്‍നിന്ന് മടങ്ങുമ്പോള്‍ ഇന്ത്യ സ്വന്തമാക്കിയത് രണ്ടു സ്വര്‍ണവും ഒന്നു വീതം വെള്ളിയും വെങ്കലവും. മെഡലുകളെല്ലാം അത്‌ലറ്റിക്‌സില്‍ ആയിരുന്നു എന്ന പ്രത്യേകതയുമുണ്ട്. പുരുഷന്മാരുടെ ഹൈജംപില്‍ മാരിയപ്പന്‍ തങ്കവേലുവും ജാവലിന്‍ …
ഒബാമയുടെ പ്രസംഗത്തിലെ വരികള്‍ ഉപയോഗിച്ചതായി നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ കുറ്റസമ്മതം, അബന്ധം പറ്റിയത് പ്രസംഗം എഴുതിക്കൊടുത്ത ആളുകള്‍ക്ക്
ഒബാമയുടെ പ്രസംഗത്തിലെ വരികള്‍ ഉപയോഗിച്ചതായി നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ കുറ്റസമ്മതം, അബന്ധം പറ്റിയത് പ്രസംഗം എഴുതിക്കൊടുത്ത ആളുകള്‍ക്ക്
സ്വന്തം ലേഖകന്‍: ഒബാമയുടെ പ്രസംഗത്തിലെ വരികള്‍ ഉപയോഗിച്ചതായി നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ കുറ്റസമ്മതം, അബന്ധം പറ്റിയത് പ്രസംഗം എഴുതിക്കൊടുത്ത ആളുകള്‍ക്ക്. സംഭവത്തില്‍ ബുഹാരി മാപ്പു പറയുകയും ചെയ്തു. 2008 ല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഒബാമ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങളാണ് അഴിമതിക്ക് എതിരെ പോരാടാന്‍ ആഹ്വാനം ചെയ്ത് ബുഹാരി നടത്തിയ പ്രസംഗത്തില്‍ ചേര്‍ത്തത്. …
റഷ്യ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ചൂടില്‍, വോട്ടെടുപ്പ് ആരംഭിച്ചു, ആത്മവിശ്വാസത്തോടെ പുടിന്‍
റഷ്യ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ചൂടില്‍, വോട്ടെടുപ്പ് ആരംഭിച്ചു, ആത്മവിശ്വാസത്തോടെ പുടിന്‍
സ്വന്തം ലേഖകന്‍: റഷ്യ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ചൂടില്‍, വോട്ടെടുപ്പ് ആരംഭിച്ചു, ആത്മവിശ്വാസത്തോടെ പുടിന്‍. റഷ്യന്‍ പാര്‍ലമെന്റായ ഡ്യൂമയിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചപ്പോള്‍ 450 സീറ്റുകളിലേക്ക് 4500 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. പകുതിയോളം പേര്‍ സ്വതന്ത്രന്മാരാണ്. രാജ്യത്ത് 11 സമയ മേഖലകള്‍ ഉള്ളതിനാല്‍ ഏറ്റവും കിഴക്കന്‍ പ്രവിശ്യകളിലെ വോട്ടര്‍മാര്‍ക്കാണ് ആദ്യം വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചത്. 14 പാര്‍ട്ടികള്‍ രംഗത്തുണ്ടെങ്കിലും …
ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബ്രെക്‌സിറ്റ് ഔദ്യോഗിക ചര്‍ച്ചകള്‍ ഫെബ്രുവരിയില്‍, നടപടികള്‍ രണ്ടു വര്‍ഷത്തോളം നീളുമെന്ന് സൂചന
ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബ്രെക്‌സിറ്റ് ഔദ്യോഗിക ചര്‍ച്ചകള്‍ ഫെബ്രുവരിയില്‍, നടപടികള്‍ രണ്ടു വര്‍ഷത്തോളം നീളുമെന്ന് സൂചന
സ്വന്തം ലേഖകന്‍: ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബ്രെക്‌സിറ്റ് ഔദ്യോഗിക ചര്‍ച്ചകള്‍ ഫെബ്രുവരിയില്‍, നടപടികള്‍ രണ്ടു വര്‍ഷത്തോളം നീളുമെന്ന് സൂചന. യുറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടണ്‍ പുറത്തു പോകുന്നതിനുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തുടങ്ങുമെന്ന് യൂണിയന്‍ ചെയര്‍മാന്‍ ഡൊണാള്‍ഡ് ടസ്‌ക് വ്യക്തമാക്കി. ബ്രെക്‌സിറ്റ് ചര്‍ച്ച ഫെബ്രുവരിയില്‍ തുടങ്ങാന്‍ തയാറാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ …
സൗദിയില്‍ മൂന്നു മാസത്തെ വേനലവധി അവസാനിക്കുന്നു, സ്‌കൂളുകളില്‍ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍
സൗദിയില്‍ മൂന്നു മാസത്തെ വേനലവധി അവസാനിക്കുന്നു, സ്‌കൂളുകളില്‍ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍
സ്വന്തം ലേഖകന്‍: സൗദിയില്‍ മൂന്നു മാസത്തെ വേനലവധി അവസാനിക്കുന്നു, സ്‌കൂളുകളില്‍ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍. സൗദി ദേശീയ ദിനമായ സെപ്തംബര്‍ 23 ന് ശേഷമേ സ്‌കൂളുകള്‍ തുറക്കുകയുളളൂവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ക്ലാസുകള്‍ നാളെത്തന്നെ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സൗദി അറേബ്യയിലെ ഇന്റര്‍നാഷണല്‍ സ്‌കൂളുകളും സ്വദേശി വിദ്യാലയങ്ങളും നാളെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ഈദുല്‍ ഫിത്തറും …
ചരിത്രത്തില്‍ ആദ്യമായി ബെല്‍ജിയത്തില്‍ കൊച്ചുകുട്ടിക്ക് ദയാവധം, ഗുരുതരമായ രോഗം ബാധിച്ച കുട്ടിയെന്ന് റിപ്പോര്‍ട്ടുകള്‍
ചരിത്രത്തില്‍ ആദ്യമായി ബെല്‍ജിയത്തില്‍ കൊച്ചുകുട്ടിക്ക് ദയാവധം, ഗുരുതരമായ രോഗം ബാധിച്ച കുട്ടിയെന്ന് റിപ്പോര്‍ട്ടുകള്‍
സ്വന്തം ലേഖകന്‍: ചരിത്രത്തില്‍ ആദ്യമായി ബെല്‍ജിയത്തില്‍ കൊച്ചുകുട്ടിക്ക് ദയാവധം, ഗുരുതരമായ രോഗം ബാധിച്ച കുട്ടിയെന്ന് റിപ്പോര്‍ട്ടുകള്‍. കുട്ടികളെ ദയാവധത്തിന് വിധേയമാക്കാന്‍ 2014 ല്‍ നിയമ ഭേദഗതി കൊണ്ടു വന്ന ശേഷം ആദ്യമായാണ് ഒരു കുട്ടിയെ വധിക്കുന്നത്. മരണം വരിച്ച കുട്ടിയുടെ പേരോ മറ്റ് വിശദാംശങ്ങളോ പുറത്ത് വിട്ടിട്ടില്ല. ഗുരുതരമായ അസുഖം ബാധിച്ച ഒരു കുട്ടിയെയാണ് ദയാവധത്തിന് …
പാകിസ്താനിലെ മുന്‍ സ്വേച്ഛാധിപതിയും പ്രസിഡന്റുമായിരുന്ന പര്‍വേസ് മുഷറഫിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു, മുഷറഫ് പിടികിട്ടാപ്പുള്ളി
പാകിസ്താനിലെ മുന്‍ സ്വേച്ഛാധിപതിയും പ്രസിഡന്റുമായിരുന്ന പര്‍വേസ് മുഷറഫിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു, മുഷറഫ് പിടികിട്ടാപ്പുള്ളി
സ്വന്തം ലേഖകന്‍: പാകിസ്താനിലെ മുന്‍ സ്വേച്ഛാധിപതിയും പ്രസിഡന്റുമായിരുന്ന പര്‍വേസ് മുഷറഫിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു, മുഷറഫ് പിടികിട്ടാപ്പുള്ളി. 2007 ലെ റെഡ് മോസ്‌ക് റെയ്ഡുമായി ബന്ധപ്പെട്ട കേസിലാണ് മുഷറഫിന്റെ സ്വത്തുക്കള്‍ കണ്ടു കെട്ടാന്‍ കോടതി ഉത്തരവിട്ടത്. കഴിഞ്ഞ ജൂലൈയില്‍ മുഷറഫിനെതിരായ രാജ്യദ്രോഹക്കേസില്‍ സമാനമായ വിധി മറ്റൊരു കോടതി പുറപ്പെടുവിച്ചിരുന്നു. 1999 ല്‍ സൈനിക അട്ടിമറിയിലൂടെ പാകിസ്താന്റെ ഭരണം …
യുകെ ഇന്‍ഡിപ്പെന്‍ഡന്‍സ് പാര്‍ട്ടിക്ക് (യുകിപ്) പുതിയ നേതാവ്, തീവ്ര കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ക്ക് മാറ്റമില്ല
യുകെ ഇന്‍ഡിപ്പെന്‍ഡന്‍സ് പാര്‍ട്ടിക്ക് (യുകിപ്)  പുതിയ നേതാവ്, തീവ്ര കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ക്ക് മാറ്റമില്ല
സ്വന്തം ലേഖകന്‍: യുകെ ഇന്‍ഡിപ്പെന്‍ഡന്‍സ് പാര്‍ട്ടിക്ക് (യുകിപ്) പുതിയ നേതാവ്, തീവ്ര കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ക്ക് മാറ്റമില്ല. ഡയാന്‍ ജയിംസാണ് യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധ പാര്‍ട്ടിയായ യുകെ ഇന്‍ഡിപ്പെന്‍ഡന്‍സ് പാര്‍ട്ടിയുടെ(യുകിപ്) പുതിയ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. സ്ഥാനമൊഴിഞ്ഞ നേതാവ് നൈഗല്‍ ഫരാജ് നേരിട്ടു പാര്‍ട്ടിയിലേക്കു റിക്രൂട്ട് ചെയ്ത ഡയാന്‍ ജയിംസ് 23 വര്‍ഷത്തെ ചരിത്രമുള്ള പാര്‍ട്ടിയുടെ പ്രഥമ …
ബ്രെക്‌സിറ്റ് യൂറോപ്യന്‍ യൂനിയനെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിയിട്ടതായി ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍
ബ്രെക്‌സിറ്റ് യൂറോപ്യന്‍ യൂനിയനെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിയിട്ടതായി ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് യൂറോപ്യന്‍ യൂനിയനെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിയിട്ടതായി ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍. യൂണിയനില്‍ നിന്ന് ബ്രിട്ടന്റെ പിന്മാറ്റം യൂറോപ്യന്‍ യൂനിയന്റെ കരുത്തു ചോര്‍ത്തിക്കളഞ്ഞതായും ഇത് തിരിച്ചുപിടിക്കുന്നതിനായി അടിയന്തിര നടപടികള്‍ കൈകൊള്ളാനും അംഗരാജ്യങ്ങളോട് അവര്‍ ആഹ്വാനം ചെയ്തു. സ്ലോവാക്യയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മെര്‍കല്‍. ഒരു ഉച്ചകോടിയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്നും അതിര്‍ത്തി …
എഡ്വേര്‍ഡ് സ്‌നോഡന്‍ തങ്ങളുടെ കണ്ണിലെ കരടാണെന്ന് അമേരിക്ക, യുഎസ് ജനതയുടെ സുരക്ഷക്ക് വെല്ലുവിളിയെന്ന് വൈറ്റ് ഹൗസ്
എഡ്വേര്‍ഡ് സ്‌നോഡന്‍ തങ്ങളുടെ കണ്ണിലെ കരടാണെന്ന് അമേരിക്ക, യുഎസ് ജനതയുടെ സുരക്ഷക്ക് വെല്ലുവിളിയെന്ന് വൈറ്റ് ഹൗസ്
സ്വന്തം ലേഖകന്‍: എഡ്വേര്‍ഡ് സ്‌നോഡന്‍ തങ്ങളുടെ കണ്ണിലെ കരടാണെന്ന് അമേരിക്ക, യുഎസ് ജനതയുടെ സുരക്ഷക്ക് വെല്ലുവിളിയെന്ന് വൈറ്റ് ഹൗസ്. രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയ ഒരാളായി മാത്രം സ്‌നോഡനെ കാണാനാകില്ലെന്ന് വെളിപ്പെടുത്തുന്ന ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സ് ഇന്റലിജന്‍സ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇതിലൂടെ അദ്ദേഹം അമേരിക്കന്‍ ജനതയുടെ ജീവനും സ്വത്തിനും കോട്ടം തട്ടിച്ചുവെന്നും ആരോപിക്കുന്നു. സ്‌നോഡന്‍ രേഖകള്‍ പുറത്ത് വിടുക …