സ്വന്തം ലേഖകന്‍: വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് 15 വയസ്, അമേരിക്കയെ ഭിന്നിപ്പിക്കാന്‍ കഴിയില്ലെന്ന് ഒബാമ. 2001 സെപ്റ്റംബര്‍ പതിനൊന്നിനായിരുന്നു വേള്‍ഡ് ട്രേഡ് സെന്ററിലേക്കും പെന്റഗണിലേക്കും അല്‍ ഖായിദ ഭീകരര്‍ വിമാനങ്ങള്‍ ഇടിച്ചു കയറ്റിയത്. 2750 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അമേരിക്കയും സഖ്യ രാജ്യങ്ങളും ഭീകരതെക്കെതിരെ ലോക വ്യാപകമായ പോരാട്ടം ആരംഭിക്കാനും കാരണമായത് ഈ ആക്രമണമായിരുന്നു. …
സ്വന്തം ലേഖകന്‍: പാരാലിമ്പിക്‌സ് ഹൈജമ്പില്‍ സ്വര്‍ണ നേട്ടവുമായി ഇന്ത്യയുടെ മാരിയപ്പന്‍ തങ്കവേലു ചരിത്രമെഴുതി. ഹൈജമ്പില്‍ ടി–42 വിഭാഗത്തിലാണ് മാരിയപ്പന്‍ സ്വര്‍ണം നേടിയത്. പാരാലിമ്പിക്‌സ് ചരിത്രത്തില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണമാണ് ഇത്. അമേരിക്കയുടെ ലോകചാമ്പ്യന്‍കൂടിയായ സാം ഗ്രേവിനാണ് വെള്ളി. ഇന്ത്യയുടെതന്നെ വരുണ്‍സിങ് ഭാട്ടി വെങ്കലം നേടിയപ്പോള്‍ മെഡല്‍ പ്രതീക്ഷയായിരുന്ന മറ്റൊരു ഇന്ത്യന്‍താരം ശരദ്കുമാര്‍ ആറാം സ്ഥാനത്തായി. നേരത്തെ …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനെ തോല്‍പ്പിക്കാന്‍ ഫേസ്ബുക്ക് സഹഉടമയുടെ 2 കോടി ഡോളര്‍. തെരഞ്ഞെടുപില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ പരാജയം ഉറപ്പാക്കാനും ഹിലരി ക്ലിന്റനെ സഹായിക്കുവാനുമായി ഫേസ്ബുക്ക് സഹ സ്ഥാപകനായ ഡസ്റ്റിന്‍ മോസ്‌കോവിറ്റ്‌സാണ് രണ്ടു കോടി ഡോളര്‍ (ഏകദേശം 133 കോടി രൂപ) സംഭാവന നല്‍കുന്നത്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ഫേസ്ബുക്ക് …
സ്വന്തം ലേഖകന്‍: സിറിയയില്‍ തിങ്കളാഴ്ച മുതല്‍ വെടിനിര്‍ത്തലിന് അമേരിക്കയും റഷ്യം തമ്മില്‍ ധാരണയായി. ജനീവയില്‍ 13 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചക്കു ശേഷമാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവും ഇതു സംബന്ധിച്ച ധാരണയില്‍ എത്തിയത്. റഷ്യയും അമേരിക്കയും യോജിച്ച് ഐഎസിനെതിരേ സൈനിക നീക്കം നടത്തുന്നതിനും വ്യവസ്ഥ ചെയ്യുന്നതാണ് ധാരണ. …
സ്വന്തം ലേഖകന്‍: സോമാലിയയില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ അഭയാര്‍ഥി വനിത. ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സോമാലിയയില്‍ അഭയാര്‍ഥി വനിതയായ ഫദുമോ ദായിബും ജനവിധി തേടുകയാണ്. വാശിയേറിയ പോരാട്ടം നടക്കുന്ന തെരെഞ്ഞെടുപ്പില്‍ ഫദുമോ ദായിബ് ഇതിനകം തന്നെ തെരഞ്ഞെടുപ്പിന്റെ മുഖ്യ ആകര്‍ഷണമായി മാറിക്കഴിഞ്ഞു. സോമാലിയയില്‍ ആഭ്യന്തരയുദ്ധം രൂക്ഷമായ കാലത്ത് 18 വയസില്‍ യൂറോപ്പിലേക്ക് അഭയം തേടിപ്പോയ ഫദുമോ …
സ്വന്തം ലേഖകന്‍: അറഹ സംഗമം ഇന്ന്, മിനയിലേക്കുള്ള പ്രയാണം ആരംഭിച്ചു, തീര്‍ഥാടക പ്രളയത്തില്‍ മുങ്ങി മക്കയും മിനയും. വിശുദ്ധ ഹജ്ജിനായി കാത്തിരിക്കുന്നവരുടെ മിനയിലേക്കുള്ള പ്രയാണം ആരംഭിച്ചതോടെ ഈ വര്‍ഷത്തെ ഹജ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. ഞായറാഴ്ച ലക്ഷങ്ങള്‍ പങ്കെടുക്കുന്ന അറഫാ സംഗമ സംഗമത്തിന് ശേഷം മുസ്ദലിഫയില്‍ രാത്രി തങ്ങുന്ന ഹാജിമാര്‍ ബാക്കി ദിനങ്ങളില്‍ മിനയിലാണ് താമസിക്കുക. …
സ്വന്തം ലേഖകന്‍: അത് ഭൂമി കുലുങ്ങിയതല്ല, തങ്ങള്‍ ആറ്റം ബോംബ് പരീക്ഷണം നടത്തിയതാണെന്ന പ്രഖ്യാപനവുമായി ഉത്തര കൊറിയ. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉത്തര കൊറിയ ആറ്റം ബോംബ് പരീക്ഷണം നടത്തിയതാണെന്ന് ദക്ഷിണ കൊറിയ നേരത്തെ ആരോപിച്ചിരുന്നു. തുടര്‍ന്ന് ആണവ പരീക്ഷണം നടത്തിയതായി ഉത്തര കൊറിയന്‍ അധികൃതര്‍ സ്ഥിരീകരിക്കുകയും ചെയ്തു. ‘കൃത്രിമ’ ഭൂകമ്പമാണ് …
സ്വന്തം ലേഖകന്‍: പാരീസില്‍ വന്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്തു, മൂന്നു സ്ത്രീകള്‍ പിടിയില്‍, പുറകില്‍ ഇസ്ലാമിക് സ്റ്റേറ്റെന്ന് ഫ്രഞ്ച് അധികൃതര്‍. നഗരത്തിലെ റയില്‍വേ സ്റ്റേഷനുകളില്‍ ഭീകരാക്രമണ പരമ്പര നടത്താന്‍ പദ്ധതിയിട്ട മൂന്നു വനിതാ തീവ്രവാദികളെയാണ് പോലീസ് പിടികൂടിയത്. പാരീസിലെ നോട്ടര്‍ഡാം കത്തീഡ്രല്‍ പരിസരത്തുനിന്ന് ഗ്യാസ് സിലിണ്ടറുകളുമായി ശനിയാഴ്ച കണ്ടെത്തിയ കാറിനെക്കുറിച്ചുള്ള അന്വേഷണമാണ് മൂന്നു പേരുടേയും അറസ്റ്റിലേക്ക് …
സ്വന്തം ലേഖകന്‍: മലപ്പുറം സ്വദേശിയെ റിയാദില്‍ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ചീക്കോട് കണ്ണന്‍തൊടി ചെറുകുണ്ടില്‍ അഹമ്മദ് സലീം (37) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തും ബിസിനസ് പങ്കാളിയുമായ അറബ് വംശജനാണ് കൊലക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. സംഭവവുമായി ബന്ധപ്പെട്ട് മലയാളികള്‍ ഉള്‍പ്പെടെ 15 ഓളം പേരെ പൊലീസ് ചോദ്യം ചെയ്യുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൊല്ലപ്പെടുന്നതിന് …
സ്വന്തം ലേഖകന്‍: ഫ്രഞ്ച് ആല്‍പ്‌സ് മേഖലയില്‍ കേബിള്‍ കാറുകള്‍ പണിമുടക്കി, ആകാശത്ത് കുടുങ്ങിയത് നൂറുകണക്കിന് സഞ്ചാരികള്‍. സാങ്കേതിക തകരാറുകളെ തുടര്‍ന്ന് കാര്‍ നിശ്ചലമായതോടെ 110 ഓളം പേരാണ് ആല്പസ് പര്‍വതത്തിനു മുകളില്‍ കുടുങ്ങിയത്. ആല്‍പ്‌സിലെ മോണ്ട് ബ്ലാങ്കില്‍ 50 മീറ്റര്‍ ഉയരത്തിലാണ് സഞ്ചാരികള്‍ക്ക് ഒരു രാത്രി മുഴുവന്‍ ആകാശത്ത് ചെലവഴിക്കേണ്ടി വന്നത്. കാറുകള്‍ മുന്നോട്ടു നീക്കുന്ന …