1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2016

സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനെ തോല്‍പ്പിക്കാന്‍ ഫേസ്ബുക്ക് സഹഉടമയുടെ 2 കോടി ഡോളര്‍. തെരഞ്ഞെടുപില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ പരാജയം ഉറപ്പാക്കാനും ഹിലരി ക്ലിന്റനെ സഹായിക്കുവാനുമായി ഫേസ്ബുക്ക് സഹ സ്ഥാപകനായ ഡസ്റ്റിന്‍ മോസ്‌കോവിറ്റ്‌സാണ് രണ്ടു കോടി ഡോളര്‍ (ഏകദേശം 133 കോടി രൂപ) സംഭാവന നല്‍കുന്നത്.

ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗിന്റെ സഹപാഠിയായിരുന്ന ഡസ്റ്റിന്‍ മോസ്‌കോവിറ്റ്‌സ് ഫെയ്‌സ്ബുക്കിന്റെ സ്ഥാപക ഉടമകളില്‍ ഒരാളാണ്. ജീവിതത്തില്‍ ആദ്യമായാണ് ഒരു തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ പരസ്യമായി പിന്തുണക്കുന്നതെന്നും കൃത്യമായ ലക്ഷ്യമില്ലാത്തെയാണ് ഡൊണാള്‍ഡ് ട്രംപും റിപബ്ലികന്‍ പാര്‍ട്ടിയും തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും മോസ്‌കോവിറ്റ്‌സ് പറയുന്നു.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ എന്നേയും ഭാര്യയേയും പ്രേരിപ്പിച്ചത്. അമേരിക്കയില്‍ ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്ന ധ്രൂവികരണ രാഷ്ട്രീയം കേവലം ആശയത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും മോസ്‌കോവിറ്റ്‌സ് കൂട്ടിച്ചേര്‍ത്തു. നമ്മുടെ ജീവിതം മെച്ചപ്പെടുത്താനെന്ന പേരില്‍ കുടിയേറ്റ വിഷയങ്ങളിലടക്കം ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും സ്വീകരിച്ച പല നിലപാടുകളും നടപ്പാക്കിയാല്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് മോസ്‌കോവിറ്റ്‌സ് ചൂണ്ടിക്കാട്ടുന്നു.

ഹിലരിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ക്കായി മോസ്‌കോവിറ്റ്‌സ് സംഭാവനയായി നല്‍കുന്ന തുക വിഭജിച്ചു നല്‍കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.