സ്വന്തം ലേഖകന്‍: വാഷിംഗ്ടണ്‍ മാളില്‍ വെടിവപ്പു നടത്തിയ പ്രതിയെ പിടികൂടി, ആക്രമി 20 വയസുകാരന്‍. ബര്‍ലിങ്ടണ്‍ കസ്‌കേഡ് മാളില്‍ ശനിയാഴ്ച വെടിയുതിര്‍ത്ത ഓക്ക് ഹാര്‍ബര്‍ സ്വദേശി ആര്‍ക്കെന്‍ സിറ്റിന്‍ ആണ് പോലീസിന്റെ പിടിയിലായത്. 20 വയസ്സ് മാത്രം പ്രായമുള്ള സിറ്റിന്റെ വെടിയേറ്റ് നാല് സ്ത്രീകളടക്കം അഞ്ച് പേര്‍ മരിച്ചിരുന്നു. ആക്രമണത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. …
സ്വന്തം ലേഖകന്‍: വാഷിങ്ടണിലെ മാളില്‍ വെടിവപ്പ്, നാലു സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേരെ ആക്രമി വെടിവച്ചു കൊന്നു. സ്പാനിഷ് വംശജനായ യുവാവാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് അറിയിച്ചു. ബുര്‍ലിങ്ടണിലെ കാസ്‌കാഡ് മാളില്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് വെടിവെപ്പുണ്ടായത്. മാളിലെ മേക്കപ് ഷോപ്പിലുണ്ടായിരുന്ന സ്ത്രീകള്‍ സംഭവസ്ഥലത്തും ഗുരുതരമായി പരിക്കേറ്റയാള്‍ ഹാര്‍ബോര്‍വ്യൂ മെഡിക്കല്‍ സെന്ററിലുമാണ് മരിച്ചത്. ആക്രമിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം സുരക്ഷാ ഉദ്യോഗസ്ഥര്‍ …
സ്വന്തം ലേഖകന്‍: സൗദി അറേബ്യക്കെതിരെയുള്ള സെപ്റ്റംബര്‍ 11 ബില്‍ ഒബാമ വീറ്റോ ചെയ്തു, വീറ്റോ മറികടക്കുമെന്ന് സെനറ്റ്. സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിലെ ഇരകളുടെ ബന്ധുക്കള്‍ക്ക് സൗദി അറേബ്യക്ക് എതിരേ കേസ് ഫയല്‍ ചെയ്യാന്‍ അനുമതി നല്‍കുന്ന ബില്ലാണ് പ്രസിഡന്റിന്റെ പ്രധാന അധികാരം ഉപയോഗിച്ച് ഒബാമ വീറ്റോ ചെയ്തത്. സെപ്റ്റംബര്‍ 11 ആക്രമണവുമായി ബന്ധപ്പെട്ട 19 വിമാനറാഞ്ചികളില്‍ …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി നേതാവായി ജെറമി കോര്‍ബിന്‍ വീണ്ടും, പാര്‍ട്ടി ഇടതുപക്ഷത്തേക്ക് ചായുന്നുവെന്ന് നിരീക്ഷകര്‍. 61. 8 വോട്ടുകള്‍ സ്വന്തമാക്കിയാണ് കോര്‍ബിന്‍ എതിരാളി ഓവന്‍ സ്മിത്തിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടിയ കോര്‍ബിന് അന്തിമഫലം പ്രഖ്യാപിച്ചപ്പോള്‍ 313,209 ഉം വോട്ടുകളും സ്മിത്തിന് 193,226 ഉം വോട്ടുകളും ലഭിച്ചു. പാര്‍ട്ടിയെ തീവ്ര …
സ്വന്തം ലേഖകന്‍: ബാഗ്ദാദില്‍ ചാവേര്‍ ആക്രമണ പരമ്പര, 11 സൈനികര്‍ കൊല്ലപ്പെട്ടു, 35 പേര്‍ക്ക് പരുക്ക്. ഉത്തര ബാഗ്ദാദില്‍ മൂന്നിടങ്ങളിലുണ്ടായ ചാവേര്‍ ആക്രമണങ്ങളിലായാണ് 11 സൈനികര്‍ കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ ഭീകരര്‍ ചെക്ക് പോസ്റ്റുകളിലേക്ക് സ്‌ഫോടക വസ്തു നിറച്ച ട്രക്കുകള്‍ ഓടിച്ചുകയറ്റുകയായിരുന്നുവെന്ന് സലാഹുദ്ദീന്‍ പ്രവിശ്യ പോലീസ് വക്താവ് കേണല്‍ മുഹമ്മദ് അല്‍ ജബൗരി അറിയിച്ചു. പ്രവിശ്യ …
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ ട്രഷറി മന്ത്രി ലോര്‍ഡ് ജിം ഒനീല്‍ രാജിവച്ചു, കാരണം തെരേസാ മേയുമായുള്ള ഉരസലെന്ന് സൂചന. രാജിക്കത്തില്‍ ഓനീല്‍ കാരണം സൂചിപ്പിച്ചിട്ടില്ലെങ്കിലും നയപരമായ കാര്യങ്ങളില്‍ പ്രധാനമന്ത്രി തെരേസാ മേയുമായുള്ള ഭിന്നതയാണു രാജിക്കിടയാക്കിയതെന്നു റിപ്പോര്‍ട്ടുകലുണ്ട്. മേയുടെ മന്ത്രിസഭയില്‍ നിന്ന് രാജിവക്കുന്ന ആദ്യ മന്ത്രിയാണ് ഒനീല്‍. ഗോള്‍ഡ്മാന്‍ സാക്‌സിലെ മുന്‍ ചീഫ് ഇക്കണോമിസ്റ്റായ ഓനീല്‍ ചൈനയില്‍നിന്നു …
സ്വന്തം ലേഖകന്‍: ഈജിപ്ഷ്യന്‍ തീരത്തിനടുത്ത് അഭയാര്‍ഥി ബോട്ട് ദുരന്തം, 148 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഈജിപ്തിലെ റോസറ്റാ തുറമുഖത്തിനു സമീപം മെഡിറ്ററേനിയനില്‍ മുങ്ങിയ അഭയാര്‍ഥി ബോട്ടില്‍ 450 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന് ഈജിപ്ഷ്യന്‍ അധികൃതര്‍ അറിയിച്ചു. ഈജിപ്റ്റില്‍നിന്ന് ഇറ്റലിയിലേക്ക് പോകുകയായിരുന്ന അനധികൃത കുടിയേറ്റക്കാരായിരുന്നു ഇവര്‍. ഇതില്‍ 163 പേരെ രക്ഷപ്പെടുത്തിയതായും ഈജിപ്ഷ്യന്‍ സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി. വടക്കന്‍ ഈജിപ്തിലെ …
സ്വന്തം ലേഖകന്‍: യുഎന്‍ അന്താരാഷ്ട്ര ആരോഗ്യ സുരക്ഷാ പട്ടിക പുറത്തുവിട്ടു, 143 ആം സ്ഥാനത്തുള്ള ഇന്ത്യ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും പിന്നില്‍. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ വിദഗ്ദ സംഘം അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇന്ത്യ പിന്നോട്ടടിച്ചത്. ലോക രാജ്യങ്ങളുടെ ആരോഗ്യ സുരക്ഷ സംവിധാന നിലവാരം, മരണ നിരക്ക്, പകര്‍ച്ചാ വ്യാധികള്‍, വൃത്തി, വായു മലിനീകരണം എന്നിങ്ങനെയുള്ള വിഷയങ്ങള്‍ പഠന …
സ്വന്തം ലേഖകന്‍: ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള റഫേല്‍ യുദ്ധ വിമാന കരാര്‍ യാഥാര്‍ഥ്യമായി, 36 റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യക്ക് കൈമാറും. രാജ്യത്തിന്റെ വ്യോമാതിര്‍ത്തിക്ക് ഉള്ളില്‍ നിന്നുകൊണ്ട് 150 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തിലേക്കു മിസൈല്‍ അയയ്ക്കാന്‍ കഴിയുന്നതാണ് റാഫേല്‍ വിമാനങ്ങള്‍. 58,750 കോടി രൂപ (788 കോടി യൂറോ) യുടേതാണ് കരാര്‍. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും ഫ്രഞ്ച് …
സ്വന്തം ലേഖകന്‍: സിറിയന്‍ അഭയാര്‍ഥി ബാലനുവേണ്ടി ന്യൂയോര്‍ക്കിലെ ആറു വയസുകാരന്‍ ഒബാമക്ക് എഴുതിയ കത്ത് തരംഗമാകുന്നു. ന്യൂയോര്‍ക്കില്‍നിന്ന് ആറു വയസുള്ള അലക്‌സ് എന്ന കുട്ടി അയച്ച കത്താണ് വൈറ്റ്ഹൗസ് പ്രസിദ്ധീകരണത്തിനു നല്‍കിയത്. ഇതിന്റെ വീഡിയോ അറുപതിനായിരത്തിലധികം പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. സിറിയയില്‍ ബോംബാക്രമണത്തില്‍ പരിക്കേറ്റ് ദേഹമാസകലം പൊടികൊണ്ടുമൂടി മുറിവേറ്റ നിലയില്‍ ആംബുലന്‍സില്‍ ഇരിക്കുന്ന ഒമ്‌റാന്‍ …