സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് നടപടികള്‍ 2017 മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്. ബ്രെക്‌സിറ്റ് സംബന്ധിച്ച ഏറെനാളത്തെ ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ലിസ്ബന്‍ കരാര്‍ പ്രകാരമുള്ള 50 ആം അനുഛേദം മാര്‍ച്ചില്‍ പ്രാബല്യത്തില്‍ വരുത്തുമെന്ന് മെയ് വ്യക്തമാക്കി. ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാകാന്‍ രണ്ടു വര്‍ഷമെടുക്കും ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വാര്‍ഷികസമ്മേളനത്തിന് തൊട്ടുമുമ്പ് ബി.ബി.സി. ടെലിവിഷന് അനുവദിച്ച …
സ്വന്തം ലേഖകന്‍: സാര്‍ക്ക് രാജ്യങ്ങള്‍ തങ്ങളുടെ പ്രവിശ്യകള്‍ ഭീകരവാദത്തിന് ഉപയോഗപ്പെടുത്തുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്ന് നേപ്പാള്‍ ഈ പ്രവിശ്യകള്‍ ഭീകരവാദത്തിനും അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിനും ഉപയോഗപ്പെടുത്തുന്നില്ലെന്ന് സാര്‍ക് അംഗരാജ്യങ്ങള്‍ നിര്‍ബന്ധമായും ഉറപ്പുവരുത്തണമെന്ന് ഇപ്പോഴത്തെ അധ്യക്ഷ പദവിയിലുള്ള നേപ്പാള്‍ ആവശ്യപ്പെട്ടു. പാകിസ്താനെ പരോക്ഷമായി കുറ്റപ്പെടുത്തി ഇന്ത്യയുള്‍പ്പെടെ നാലു രാജ്യങ്ങള്‍ പിന്മാറിയതോടെ ഇസ്ലാമാബാദില്‍ നിശ്ചയിച്ച 19 മത് സാര്‍ക് ഉച്ചകോടി …
സ്വന്തം ലേഖകന്‍: ഭീഷണി മുഴക്കി പാകിസ്താന്‍, ഭീകര ഗ്രൂപ്പുകള്‍ തിരിച്ചടിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്, അതിര്‍ത്തില്‍ അതീവ ജാഗ്രത. പാക് ഭീകര ക്യാമ്പുകള്‍ ആക്രമിച്ച് 38 ഭീകരരെ കൊന്ന ഇന്ത്യയുടെ നടപടിക്ക് തിരച്ചടി നല്‍കുമെന്ന് പാകിസ്താന്‍ ഭീഷണി മുഴക്കിയ സാഹചര്യത്തില്‍ ഇന്ത്യ അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലും സുരക്ഷ ശക്തമാക്കി. കരസേന മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് …
സ്വന്തം ലേഖകന്‍: ബ്രിസ്റ്റോളില്‍ ബാത്ത് നിവാസിയായ ചേര്‍ത്തല സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ബ്രിസ്റ്റോളിലെ ബാത്തില്‍ താമസിക്കുന്ന ചേര്‍ത്തല സ്വദേശിയായ ബൈജുവാണ് ഹൃദ്രോഗത്തെ തുടര്‍ന്ന് ശനിയാഴ്ച മരണമടഞ്ഞത്. കുറച്ചു ദിവസങ്ങളായി ചികിത്സയില്‍ ആയിരുന്നു ബൈജു. ഹൃദയ സംബന്ധമായ അസുഖത്തിനായിരുന്നു ചികിത്സ തേടിയിരുന്നത്. ബൈജുവിന് നേഴ്‌സായി ആയി ജോലി നോക്കുന്ന ഭാര്യയും ഇരുപത് വയസുള്ള ഒരു മകളുമാണുള്ളത്. …
സ്വന്തം ലേഖകന്‍: ഘാനയില്‍ ഗാന്ധി പ്രതിമയെച്ചൊല്ലി വിവാദം കൊഴുക്കുന്നു, പ്രതിമ നീക്കം ചെയ്യണമെന്ന് ആവശ്യം. ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ലെ പ്രമുഖ സര്‍വകലാശാലയായ ഘാന സര്‍വകലാശാലയിലാണ് ഗാന്ധിയുടെ പ്രതിമ നീക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും അധ്യാപകരും രംഗത്തത്തെിയത്. കഴിഞ്ഞ ജൂണില്‍ സന്ദര്‍ശനത്തിനത്തെിയ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് സര്‍വകലാശാല അങ്കണത്തില്‍ ഗാന്ധിപ്രതിമ അനാച്ഛാദനം ചെയ്തത്. എന്നാല്‍, തൊട്ടുപിന്നാലെ ഗാന്ധി വംശീയവാദിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ …
സ്വന്തം ലേഖകന്‍: അതിര്‍ത്തിയില്‍ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുമ്പോള്‍ സമാധാനത്തിന്റെ പറവകളായി പാക് വിദ്യാര്‍ഥിനികള്‍ ഇന്ത്യയില്‍. സമാധാനത്തിന്റെ പാട്ടുകളും പതാകകളുമായി 20 പാകിസ്താനി യുവതികളാണ് ഇന്ത്യയിലെത്തിയത്. ചണ്ഡിഗഢില്‍ നടന്ന ആഗോള യുവജന സമാധാന സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു യുദ്ധ ഭീതി വകവക്കാതെ സംഘത്തിന്റെ വരവ്. ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ അഭിമുഖീകരിക്കുന്നത് സമാനമായ പ്രശ്‌നങ്ങളാണെന്നും മാധ്യമങ്ങളും ഒരു ചെറുപറ്റം ആളുകളുമാണ് വ്യത്യസ്ത …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്‌റ്റേറ്റിന്റെ മലയാളം ബ്ലോഗ് വീണ്ടും, തീവ്രവാദ ആശയങ്ങളുടെ പ്രചാരണം ശക്തമാക്കാനുള്ള ശ്രമമെന്ന് നിഗമനം.നേരത്തെ അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ വേര്‍ഡ്പ്രസിന്റെ ഇടത്തില്‍ത്തന്നെയാണ് മുഹാജിറണ്‍ എന്ന മലയാളം ബ്ലോഗ് വീണ്ടും പ്രത്യക്ഷപ്പെട്ടത്. ഹിജറയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് മുഹാജിറണ്‍ 2016 ന്റെ പുതിയ ബ്ലോഗ് എത്തിയിട്ടുള്ളത്. സമീര്‍ അലി എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പുതിയ …
സ്വന്തം ലേഖകന്‍: കാത്തുനിന്ന് മടുത്ത് ചൂടാകുന്ന ഒബാമയും തിരിഞ്ഞു കളിക്കുന്ന ബില്‍ ക്ലിന്റണും, വീഡിയോ വൈറലാകുന്നു. വെള്ളിയാഴ്ച ഇസ്രായേല്‍ മുന്‍ പ്രസിഡന്റ് ഷിമോണ്‍ പെരസിന്റെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്തു മടങ്ങുമ്പോഴാണ് ബില്‍ ക്ലിന്റണ്‍ ഒബാമയെ പ്രകോപിപ്പിച്ചത്. അമേരിക്കയുടെ മുന്‍ പ്രസിഡന്റും നിലവിലെ പ്രസിഡന്റും വെള്ളിയാഴ്ച പുലര്‍ച്ചെ തന്നെ ഇസ്രായേലിലെ ടെല്‍ അവീവില്‍ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ …
സ്വന്തം ലേഖകന്‍: കരീബിയന്‍ മേഖലയെ ആശങ്കയിലാഴ്ത്തി മാത്യു ചുഴലിക്കാറ്റ് തിങ്കളാഴ്ച കരയിലെത്തും, സുരക്ഷാ മുന്നറിയിപ്പ്. അറ്റ്‌ലാന്റികിന്റെ ചരിത്രത്തില്‍ 2007 ല്‍ ആഞ്ഞടിച്ച ഫെലിക്‌സിനു ശേഷം വീശുന്ന ഏവറ്റും വിനാശകാരിയായ കൊടുങ്കാറ്റാണ് മാത്യു. മണിക്കൂറില്‍ 260 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റ് തിങ്കളാഴ്ച ജമൈക്ക, ക്യൂബ എന്നീ രാജ്യങ്ങളില്‍ എത്തുമെന്നാണ് സൂചന. തുടര്‍ന്ന് കൊളംബിയ തീരത്തും ഹെയ്ത്തിയിലും …
സ്വന്തം ലേഖകന്‍: യുഎസ് സെപ്തംബര്‍ 11 ബില്‍ നടപ്പിലാക്കിയാല്‍ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്ന് സൗദിയുടെ മുന്നറിയിപ്പ്. പ്രസിഡന്റ് ഒബാമ വീറ്റോ ചെയ്ത ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അസാധുവാക്കിയത് സൗദിയെ ചൊടിപ്പിച്ചിരുന്നു. ബില്ലില്‍ ആശങ്കയറിയിച്ച് സൗദിക്കൊപ്പം ജിസിസി രാഷ്ട്രങ്ങളും രംഗത്തെത്തിയതോടെ ബില്‍ യുഎസ് കോണ്‍ഗ്രസ് പുനഃപരിശോധിച്ചേക്കും. 2001 സെപ്തംബര്‍ 11 ന് നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിലെ …