സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്‌റ്റേറ്റിന്റെ മലയാളം ബ്ലോഗ് വീണ്ടും, തീവ്രവാദ ആശയങ്ങളുടെ പ്രചാരണം ശക്തമാക്കാനുള്ള ശ്രമമെന്ന് നിഗമനം.നേരത്തെ അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ വേര്‍ഡ്പ്രസിന്റെ ഇടത്തില്‍ത്തന്നെയാണ് മുഹാജിറണ്‍ എന്ന മലയാളം ബ്ലോഗ് വീണ്ടും പ്രത്യക്ഷപ്പെട്ടത്.
ഹിജറയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് മുഹാജിറണ്‍ 2016 ന്റെ പുതിയ ബ്ലോഗ് എത്തിയിട്ടുള്ളത്. സമീര്‍ അലി എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പുതിയ ബ്ലോഗിന്റെ ലിങ്ക് നല്‍കിയിട്ടുണ്ട്. ഇത് ഒരു പക്ഷേ വ്യാജപേരായിരിക്കാമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം. വേഡ്പ്രസ് വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിക്കാത്തതിനാല്‍ നേരത്തെ ബ്ലോഗ് നിര്‍ത്തലാക്കിയിരുന്നു.
ഇസ്‌ളാമിക് സ്‌റ്റേറ്റ് പ്രചരണത്തിനായി ഉപയോഗിച്ചിരിക്കുന്ന ആശയങ്ങളാണ് ഇംഗ്‌ളീഷിലും അതിന്റെ മലയാളം പരിഭാഷയിലും ബ്‌ളോഗില്‍ കാണപ്പെടുന്നത്. വിവിധ ഇസ്ലാമിക സംഘടനകളെ ചര്‍ച്ചക്ക് ക്ഷണിച്ചിട്ടുമുണ്ട്. യുക്തിവാദി ഇ എ ജബ്ബാറിനെതിരെ വധഭീഷണിയും ബ്ലോഗിലുണ്ട്.
ഖലീഫക്ക് നല്‍കിയ പ്രതിജ്ഞയുടെ ഭാഗമായി എല്ലാ മുസ്ലീങ്ങളുടെയും ഉത്തരവാദിത്വമാണ് ഇത്. അവിശ്വാസികളുടെ തറയില്‍ ജീവിക്കുന്ന ജിഹാദിനെയും ഇസ്‌ളാമിനെയും ആഗ്രഹിക്കുന്നവര്‍, തന്റെ ടെലിഗ്രാം ഐഡി ഉപയോഗിക്കാമെന്നും സുരക്ഷിതത്വം ഉറപ്പാക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ ഒരുപാടുണ്ടെന്നും ബ്ലോഗില്‍ പറയുന്നു.
സമീര്‍ അലിക്ക് പുറമേ അബു ഉമൈര്‍, അദ്‌നന്‍ കെ എല്‍, മെര്‍ എന്നിവര്‍ സിറിയയിലെ സക്കാത്ത് ഓഫീസിന്റെ ചിത്രത്തോടൊപ്പം ഐഎസ് ആശയങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം പതിവായി ഇസ്‌ളാമിക് സ്‌റ്റേറ്റ് ആശയങ്ങള്‍ പോസ്റ്റ് ചെയ്തിരുന്ന യൂനുസ് സലീം, അക്ബര്‍ കെ പുരം, മൊഹമ്മദ് ഫൈസല്‍ എന്നിവര്‍ ഫേസ്ബുക്കില്‍ നിന്നും അപ്രത്യക്ഷമാകുകയും ചെയ്തു.
വിവിധ വ്യാജപ്പേരുകളില്‍ എല്ലാം നല്‍കുന്നത് ഒരാളാണെന്നും ഇന്ത്യക്ക് പുറത്തിരുന്നാണ് ചരടുവലി നടത്തുന്നതെന്നുമാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നോ ഐഎസിന് കീഴിലുള്ള സിറിയ, അഫ്ഗാന്‍ മേഖലകളില്‍ നിന്നോ ആയിരിക്കാം ഇവ ചെയ്യുന്നതെന്നാണ് നിഗമനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല