1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൌദിയിൽ പ്രവാസികളുൾപ്പെടെ എല്ലാവർക്കും കൊവിഡ് വാക്സീൻ സൌജന്യം
സൌദിയിൽ പ്രവാസികളുൾപ്പെടെ എല്ലാവർക്കും കൊവിഡ്  വാക്സീൻ സൌജന്യം
സ്വന്തം ലേഖകൻ: സൌദിയിൽ പ്രവാസികളുൾപ്പെടെ എല്ലാ താമസക്കാർക്കും കൊവിഡ് പ്രതിരോധ വാക്സീൻ സൗജന്യമായി നൽകുമെന്ന് ആരോഗ്യ മന്ത്രാലയ അസി. അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി പറഞ്ഞു. പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായാണ് വാക്സീൻ സൗജന്യമായി നൽകുന്നത്. അതിനാൽ അവയുടെ സാമ്പത്തിക ബാധ്യത ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ കൊറോണ വൈറസ് ബാധ ഏൽക്കാത്ത …
ഓക്‌സ്ഫഡ്‌ വാക്‌സിന് 90% വരെ ഫലപ്രാപ്തി; സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് ഇന്ത്യയിൽ ഉത്പാദനം
ഓക്‌സ്ഫഡ്‌ വാക്‌സിന് 90% വരെ ഫലപ്രാപ്തി; സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് ഇന്ത്യയിൽ ഉത്പാദനം
സ്വന്തം ലേഖകൻ: ഓക്‌സ്ഫഡ്‌ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവിഡ് 19 വാക്‌സിന്‍ 90ശതമാനം വരെ ഫലപ്രദമാണെന്ന് ഔഷധ നിര്‍മാണ കമ്പനി ആസ്ട്രസെനേക. വാക്‌സിന് ഗുരുതര പാര്‍ശ്വഫലങ്ങളൊന്നും ഇല്ലെന്ന് മൂന്നാംഘട്ട പരീക്ഷണത്തില്‍ വ്യക്തമായതായി കമ്പനി പറഞ്ഞു. ഒരു മാസത്തെ ഇടവേളയില്‍ ആദ്യം പകുതി ഡോസും പിന്നീട് മുഴുവന്‍ ഡോസും നല്‍കിയപ്പോള്‍ ഫലപ്രാപ്തി 90% ആണെന്ന് കണ്ടെത്തി. ഒരുമാസം …
രക്ഷിതാക്കളെ നഷ്ടപ്പെട്ട ഇന്ത്യൻ സഹോദരിമാർക്ക് ഗോൾഡൻ വീസയും സ്കോളർഷിപ്പുമായി യുഎഇ
രക്ഷിതാക്കളെ നഷ്ടപ്പെട്ട ഇന്ത്യൻ സഹോദരിമാർക്ക് ഗോൾഡൻ വീസയും സ്കോളർഷിപ്പുമായി യുഎഇ
സ്വന്തം ലേഖകൻ: മാതാപിതാക്കളെ നഷ്ടപ്പെട്ട രണ്ട് ഇന്ത്യൻ സഹോദരിമാർക്ക് യുഎഇ സ്ഥിരതാമസാനുമതി രേഖയായ 10 വർഷത്തെ ഗോൾഡൻ കാർഡ് വീസ അനുവദിച്ചു. അവരുടെ മുത്തച്ഛനും മുത്തശ്ശിക്കും ഗോൾഡൻ വീസ നൽകി. കൂടാതെ ദുബായിലെ കനേഡിയൻ യൂണിവേഴ്‌സിറ്റിയിലും റിപ്ടൺ സ്‌കൂളിലും ചേർന്നുപഠിക്കാൻ പെൺകുട്ടികൾക്കു മുഴുവൻ സ്‌കോളർഷിപ്പും അനുവദിച്ചതായും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സും …
യുകെയിൽ ദേശീയ ലോക്ക്ഡൗണിന് ശേഷം ജിമ്മുകളും ഷോപ്പുകളും തുറക്കാം; 5 ദിവസത്തെ ക്രിസ്മസ് ഇളവുകൾ പ്രഖ്യാപിച്ചു; 2021 ൽ യൂറോപ്പിൽ കൊവിഡ് തരംഗമെന്ന് മുന്നറിയിപ്പ്
യുകെയിൽ ദേശീയ ലോക്ക്ഡൗണിന് ശേഷം ജിമ്മുകളും ഷോപ്പുകളും തുറക്കാം; 5 ദിവസത്തെ ക്രിസ്മസ് ഇളവുകൾ പ്രഖ്യാപിച്ചു; 2021 ൽ യൂറോപ്പിൽ കൊവിഡ് തരംഗമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ ദേശിയ ലോക്ക്ഡൗൺ അവസാനിക്കുന്നതോടെ ജിമ്മുകളും ഷോപ്പുകളും വീണ്ടും തുറക്കാൻ അനുമതി. ഡിസംബർ 2 ന് ലോക്ക്ഡൗൺ അവസാനിക്കുന്നതോടെ യുകെയിൽ ത്രിതല ലോക്ക്ഡൗൺ സംവിധാനം നിലവിൽ വരും. ടയർ സിസ്റ്റത്തിന്റെ ഭാഗങ്ങൾ കർശനമാക്കുമ്പോൾ, പബ്ബുകൾക്കും റെസ്റ്റോറന്റുകൾക്കും രാത്രി 11 മണി വരെ തുറന്ന് പ്രവർത്തിക്കാം. അതേസമയം ഓർഡറുകൾ സ്വീകരിക്കുന്നത് പത്ത് മണി വരെ …
നെതന്യാഹു സൌദിയിൽ: സൽമാൻ രാജകുമാരനും പോം‌പിയോയുമായി രഹസ്യ കൂടിക്കാഴ്ച?
നെതന്യാഹു സൌദിയിൽ: സൽമാൻ രാജകുമാരനും പോം‌പിയോയുമായി രഹസ്യ കൂടിക്കാഴ്ച?
സ്വന്തം ലേഖകൻ: ഇസ്രായേൽ പ്രധാന മന്ത്രി നെതന്യാഹു സൌദിയിൽ രഹസ്യ സന്ദർശനം നടത്തി. സൌദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ, യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപയോ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതായി ഇസ്രായേലി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സൌദിയിലെ നിയോമിൽ നടന്ന കൂടിക്കാഴ്ചയിൽ മൊസാദ് അധ്യക്ഷൻ യോസി കോഹെനും പങ്കെടുത്തു. എന്നാൽ സന്ദർശനം സംബന്ധിച്ച് …
ക്യാബിനറ്റ് അംഗങ്ങളെ പ്രഖ്യാപിക്കാൻ ബൈഡൻ; തോൽ‌വി സമ്മതിക്കണമെന്ന് ട്രം‌പിനോട് പാർട്ടി
ക്യാബിനറ്റ് അംഗങ്ങളെ പ്രഖ്യാപിക്കാൻ ബൈഡൻ; തോൽ‌വി സമ്മതിക്കണമെന്ന് ട്രം‌പിനോട് പാർട്ടി
സ്വന്തം ലേഖകൻ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നവംബർ 24 ചൊവ്വാഴ്ച ക്യാബിനറ്റ് അംഗങ്ങളെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ബൈഡൻ നിയമിച്ച വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റോൺ ക്ലെയ്ൽ പറഞ്ഞു. ക്യാബിനറ്റ് അംഗങ്ങളുടെ പേരുകൾ നേരിട്ടു തന്നെ ബൈഡൻ പ്രഖ്യാപിക്കും. അതുവരെ നിങ്ങൾ ക്ഷമയോടെ കാത്തിരിക്കണമെന്ന് റോൺ അറിയിച്ചു. എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി …
യുഎഇ സ്വകാര്യ മേഖലയിൽ 3 ദിവസം ശമ്പളത്തോടു കൂടിയ അവധി; സ്ഥാപനം അടച്ചിട്ടാലും വേതനം മുടങ്ങരുത്
യുഎഇ സ്വകാര്യ മേഖലയിൽ 3 ദിവസം ശമ്പളത്തോടു കൂടിയ അവധി; സ്ഥാപനം അടച്ചിട്ടാലും വേതനം മുടങ്ങരുത്
സ്വന്തം ലേഖകൻ: യുഎഇ സ്മാരകദിനം, 49–ാം ദേശീയ ദിനം എന്നിവ പ്രമാണിച്ച് സ്വകാര്യമേഖലയ്ക്ക് മൂന്നു ദിവസം ശമ്പളത്തോടുകൂടിയ അവധി. ഡിസംബർ ഒന്നു മുതൽ മൂന്നു വരെയാണ് അവധിയെന്ന് മനുഷ്യവിഭവ, സ്വദേശിവത്കരണ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. വെള്ളിയാഴ്ച വാരാന്ത്യ അവധിയായതിനാൽ ഫലത്തിൽ തുടർച്ചയായ നാലു ദിവസം അവധിയാണ് ലഭിക്കുക. ശനിയാഴ്ച അവധിയുള്ളവർക്ക് ഒരു ദിവസം കൂടി ലഭിക്കും. …
പാക്കിസ്ഥാനെ ഒറ്റപ്പെടുത്തണമെന്ന ആഹ്വാനവുമായി ഫ്രാൻസ് രംഗത്ത്; ഇന്ത്യയ്ക്ക് നേട്ടം
പാക്കിസ്ഥാനെ ഒറ്റപ്പെടുത്തണമെന്ന ആഹ്വാനവുമായി ഫ്രാൻസ് രംഗത്ത്; ഇന്ത്യയ്ക്ക് നേട്ടം
സ്വന്തം ലേഖകൻ: പാക്കിസ്ഥാനെ ഒറ്റപ്പെടുത്തണമെന്ന നിർദ്ദേശങ്ങളുമായി ഫ്രാൻസ് രംഗത്ത്. നേരത്തെ തന്നെ പാക്കിസ്ഥാന് പ്രതിരോധ സഹായം നൽകില്ലെന്ന് പ്രഖ്യാപിച്ച ഫ്രാൻസ് റഫാൽ യുദ്ധവിമാനങ്ങളിൽ പാക്ക് ബന്ധമുള്ള സാങ്കേതിക വിദഗ്ധരെ സഹകരിപ്പിക്കരുതെന്നു ഖത്തറിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ഇന്ത്യയുടെ മുൻനിര യുദ്ധവിമാനമാകാൻ സജ്ജമാകുന്ന റഫാലിനെ സംബന്ധിച്ച സുപ്രധാന സാങ്കേതിക വിവരങ്ങൾ പാക്കിസ്ഥാനും അതുവഴി ചൈനയ്ക്കും ലഭിക്കുമെന്ന ആശങ്ക അകറ്റുന്ന …
കുവൈത്ത്: വീട്ടു ജോലിക്കാരുടെ മടക്കം​ ഡിസംബർ 10 മുതൽ; കൊവിഡ് പോരാളികൾക്ക് ബോണസ്
കുവൈത്ത്: വീട്ടു ജോലിക്കാരുടെ മടക്കം​ ഡിസംബർ 10 മുതൽ; കൊവിഡ് പോരാളികൾക്ക് ബോണസ്
സ്വന്തം ലേഖകൻ: ഇന്ത്യ ഉൾപ്പെടെ 34 രാജ്യങ്ങളിൽനിന്ന്​ കുവൈത്തിലേക്ക്​ ഗാർഹിക​​ത്തൊഴിലാളികളെ എത്തിക്കുന്ന ദൗത്യം ഡിസംബർ പത്തിന്​ ആ​രംഭിക്കും. അവധിക്ക്​ നാട്ടിൽ പോയ ഗാർഹികത്തൊഴിലാളി​കളെ തിരിച്ചെത്തിക്കാനാണ്​ വിവിധ സർക്കാർ വകുപ്പുകൾ സംയുക്​തമായി പദ്ധതി തയാറാക്കിയത്​. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്​, നേപ്പാൾ, ഫിലിപ്പീൻസ്​ എന്നിവിടങ്ങളിൽനിന്നുള്ളവരെയാണ്​ ആദ്യഘട്ടത്തിൽ കൊണ്ടുവരിക. ഇന്ത്യയിൽനിന്നുള്ളവർക്കാണ്​ ആദ്യ പരിഗണന. ഇഖാമ കാലാവധിയുള്ളവരെയാണ്​ ആദ്യഘട്ടത്തിൽ വരാൻ അനുവദിക്കുക. …
ജി20 ​ ഉ​ച്ച​കോ​ടി​ക്ക്​ സ​മാ​പ​നം: കൊവിഡ് മുഖ്യ വിഷയം; വാക്സിൻ എല്ലാ രാജ്യങ്ങൾക്കും ഉറപ്പാക്കും
ജി20 ​ ഉ​ച്ച​കോ​ടി​ക്ക്​ സ​മാ​പ​നം: കൊവിഡ് മുഖ്യ വിഷയം; വാക്സിൻ എല്ലാ രാജ്യങ്ങൾക്കും ഉറപ്പാക്കും
സ്വന്തം ലേഖകൻ: പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​വും കാ​ലാ​വ​സ്ഥ വെ​ല്ലു​വി​ളി​ക​ളും നേ​രി​ടാ​ൻ പ​ദ്ധ​തി നി​ർ​ദേ​ശി​ച്ച്​ ജി20 ​ദ്വി​ദി​ന ഉ​ച്ച​കോ​ടി​യി​ൽ സ​ൽ​മാ​ൻ രാ​ജാ​വ്.മ​ലി​നീ​ക​ര​ണം നി​യ​ന്ത്രി​ക്കാ​നും കാ​ലാ​വ​സ്ഥ വെ​ല്ലു​വി​ളി​ക​ളു​ടെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ല​ഘൂ​ക​രി​ക്കാ​നും ഉൗ​ർ​ജ സ്രോ​ത​സ്സു​ക​ൾ വൃ​ത്തി​യും സു​സ്ഥി​ര​വു​മാ​ക്കി സൂ​ക്ഷി​ക്കാ​നും ഉൗ​ർ​ജ വി​പ​ണി​യു​ടെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും വ​ർ​ധി​പ്പി​ക്കാ​നും ‘പ​രി​വ​ർ​ത്തി​ത കാ​ർ​ബ​ൺ അ​ധി​ഷ്​​ഠി​ത സ​മ്പ​ദ്​ വ്യ​വ​സ്ഥ’ രൂ​പ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യ സൌദി ഭ​ര​ണാ​ധി​കാ​രി വ്യ​ക്ത​മാ​ക്കി.​ …