സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയാൻ വിസമ്മതിക്കുന്നവർക്ക് ഇനിമുതൽ10,000 പൗണ്ട് പിഴ. ഇന്ത്യൻ രൂപയിൽ 9,50,785.50 ആകും പിഴത്തുക. കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നതോടെയാണ് പിഴത്തുക ഉയർത്തിയത്. ബ്രിട്ടനിൽ കൊവിഡിെൻറ രണ്ടാംവരവാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചിരുന്നു. ഇതേ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കുകയും മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കനത്ത പിഴ ഈടാക്കാൻ തീരുമാനിക്കുകയുമായിരുന്നു. കൊവിഡിനെ …
സ്വന്തം ലേഖകൻ: രണ്ടാഴ്ച മുൻപ് ബ്രിട്ടനിൽ മരിച്ച യുവ വ്യവസായി പന്തിരുവേലിൽ ജിയോമോൻ ജോസഫിന്റെ മൃതദേഹം ഇന്നലെ നാട്ടിലെത്തിച്ചു. സംസ്കാരം ഇന്ന് ഞായറാഴ്ച 3.30ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ പള്ളിയിൽ നടത്തും. കൊവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ജിയോമോൻ 147 ദിവസത്തെ ആശുപത്രി വാസത്തിനൊടുവിലാണ് മരിച്ചത്. ചികിൽസയില്‍ കൊവിഡ് രോഗലക്ഷണങ്ങളിൽനിന്നും പൂർണമായും മുക്തനായിരുന്നെങ്കിലും ഇതിനിടെ …
സ്വന്തം ലേഖകൻ: യുഎസ് സുപ്രീം കോടതി ജസ്റ്റിസ് റൂത്ത് ബദര്‍ ജിന്‍സ്ബര്‍ഗിന്റെ മരണം 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രധാന വിഷയങ്ങളിൽ ഒന്നായി മാറുന്നു. സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജിയും വനിത വിമോചനത്തിൻെറ ശക്തയായ വക്താവുമായിരുന്ന ജസ്റ്റിസ് റൂത്ത് ബാദെർ ഗിൻസ്ബർഗ് (87) പാൻക്രിയാസ് കാൻസർ ബാധിച്ചാണ് മരിച്ചത്. ലിബറല്‍ നേതാവായിരുന്ന ജിന്‍സ്ബര്‍ഗിന്റെ മരണത്തിന് മുമ്പ് …
സ്വന്തം ലേഖകൻ: നിലവിൽ വിദേശി റിക്രൂട്ട്മെൻറ് നടത്തുന്ന പ്രമുഖ കമ്പനികൾക്ക് ആഭ്യന്തര തലത്തിലും റിക്രൂട്ട്മെൻറ് നടത്തുന്നതിനുള്ള ചുമതല നൽകുമെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.സ്വദേശി പൗരന്മാരിലെ ഉദ്യോഗാർഥികളെ അവരുടെ യോഗ്യതക്ക് അനുസൃതമായ തസ്തികകളിൽ നിയമിക്കുന്നതിന് ഏജൻസിയാകാനാണ് കമ്പനികളെ അനുവദിക്കുന്നത്. സൗദി തൊഴിലന്വേഷകർ ഇത്തരം ലൈസൻസ് ലഭിക്കുന്ന സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്യണം. തൊഴിലുടമകൾക്ക് …
സ്വന്തം ലേഖകൻ: ഒമാനിൽ ഒക്ടോബർ ഒന്നു മുതൽ മധുരപാനീയങ്ങളുടെ വില ഉയരും. അമ്പത് ശതമാനം ഷുഗർ എക്സൈസ് നികുതി ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചു. ഇതനുസരിച്ച് പഞ്ചസാരയോ, പഞ്ചസാരയുടെ മറ്റേതെങ്കിലും ഘടകങ്ങളോ മറ്റ് മധുരങ്ങളോ അടങ്ങിയ എല്ലാ പാനീയങ്ങൾക്കും എക്സൈസ് നികുതി ബാധകമായിരിക്കും. മധുരപാനീയങ്ങൾക്ക് പുറമെ പാനീയമാക്കാവുന്ന പൊടികൾ, ജെല്ല്, …
സ്വന്തം ലേഖകൻ: : കൊവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ പരിശോധന കർശനമാക്കി യു.എ.ഇ. മുൻകരുതൽ നിർദേശങ്ങൾ ലംഘിച്ച കഫെ ദുൈബ ഇക്കോണമി അധികൃതർ ഇടപെട്ട് പൂട്ടിച്ചു. ഏഴ് സ്ഥാപനങ്ങൾക്ക് പിഴയിട്ടു. അഞ്ച് സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായും അധികൃതർ അറിയിച്ചു. അബൂദബിയിലും റാസൽ ഖൈമയിലും വിവാഹ പാർട്ടികൾ സംഘടിപ്പിച്ചതിന് എട്ടുപേരെ അറസ്റ്റ് ചെയ്തു. ദുബൈ ഇക്കോണമിയുടെ കമേഴ്സ്യൽ …
സ്വന്തം ലേഖകൻ: : അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിെൻറ ‘ദ ലീജിയൻ ഒാഫ് മെറിറ്റ് ഡിഗ്രി ചീഫ് കമാൻഡർ’ ബഹുമതി നേടിയ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് അഭിനന്ദന പ്രവാഹം. ഡെപ്യൂട്ടി അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ഒടുവിൽ കൊവിഡിന്റെ രണ്ടാംവരവ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്നെ തുറന്നു സമ്മതിച്ചു. രാജ്യത്തെങ്ങും കൊവിഡിന്റെ രണ്ടാംവരവ് ദൃശ്യമാണെന്നും എന്നാൽ ഇതിന്റെ പേരിൽ നേരത്തെ ചെയ്തപോലുള്ള സമ്പൂർണ ലോക്ക്ഡൌണിലേക്കു പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. രോഗ നിയന്ത്രണത്തിനായി കൂടുതൽ കഡശനമായ സോഷ്യൽ ഡിസ്റ്റൻസിംങ് നടപടികൾ സ്വീകരിക്കും. ദേശീയതലത്തിൽ ലോക്ക്ഡൗൺ ഒഴിവാക്കാനായി മൂന്നു ശ്രേണിയിലുള്ള …
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് വരുന്നവർക്കും പോകുന്നവർക്കും യാത്രാ രേഖകായി ഡിജിറ്റൽ സിവിൽ ഐഡി ഉപയോഗിക്കാമെന്ന് സിവിൽ ഏവിയേഷൻ. കുവൈത്ത് മൊബൈൽ ആപ്പ് വഴിയുള്ള ഡിജിറ്റൽ ഐഡി ലോകത്തെ എല്ലാ വിമാനത്താവളങ്ങളിലും സ്വീകരിക്കുമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് വ്യക്തമാക്കി. ടൂറിസം, ട്രാവൽ ഓഫിസുകളിലും ഐഡി അംഗീകരിക്കും. ഇതു സംബന്ധിച്ച് സിവിൽ ഇൻഫർമേഷൻ പബ്ലിക് അതോറിറ്റി, വിദേശ മന്ത്രാലയം, …
സ്വന്തം ലേഖകൻ: യുഎസിൽ ചൈനീസ് മൊബൈൽ ആപ്പുകളായ ടിക്‌ടോക്കിനും വീ ചാറ്റിനും ഏർപ്പെടുത്തിയ നിരോധനം നാളെ മുതൽ പ്രാബല്യത്തിലാകും. ഇവയുടെ ഡൗൺലോഡിങ് യുഎസിൽ തടഞ്ഞതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യക്തി വിവരങ്ങൾ ആപ്പുകൾ ചൈനയ്ക്കു കൈമാറിയെന്ന് ആരോപിച്ച് ഓഗസ്റ്റ് 8നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നടപടി. വിലക്ക് …