സ്വന്തം ലേഖകൻ: കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടെ ലോകാരോഗ്യദിനം ഇന്ന്. ലോകത്തെ മുഴുവന്‍ ഒരുപോലെ ബാധിച്ചിരിക്കുന്ന മഹാമാരിയോട് പൊരുതുന്ന ആരോഗ്യരംഗത്തെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും ലോകജനത അഭിവാദ്യങ്ങളര്‍പ്പിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലാണ് ഇത്തവണ ആരോഗ്യദിനം ആചരിക്കുന്നത്. ഇത്തവണ കൊറോണക്കെതിരെ വിശ്രമമില്ലാതെ പോരാടുന്ന നഴ്‌സുമാരേ പ്രത്യേകം പരാമര്‍ശിച്ചാണ് ലോകാരോഗ്യസംഘടന സന്ദേശം നല്‍കുന്നത്. ലോകത്തെ ആരോഗ്യപ്രവര്‍ത്തകരുടെ പകുതിയും നഴ്‌സുമാരാണെന്നതാണ് ഡബ്ലുയൂ എച്ച്ഒയുടെ കണക്ക്. …
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബോറിസ് ജോൺസണെ ഔദ്യോഗിക വസതിയിൽ ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. പരിശോധിച്ചിരുന്ന ഡോക്ടറുടെ നിർദേശപ്രകാരമാണ് പ്രധാനമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റിയത്. പ്രധാനമന്ത്രിക്ക് ചില ടെസ്റ്റുകൾ അനിവാര്യമായതിനാൽ ആശുപത്രിയിലേക്ക് മാറ്റണമെന്ന് നിർദേശിക്കുകയായിരുന്നു. മുൻകരുതൽ എന്ന നിലയിലാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. 55 കാരനായ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ ഇന്ന് വൈകുന്നേരത്തോടെ നാല് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് പുതിയ 60 കേസുകളും 63 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രാവിലെ 61 പേർക്കും അസുഖം സ്ഥിരീകരിച്ചിരുന്നു. ആകെ രോഗബാധിതരുടെ എണ്ണം 2,523 ആയപ്പോൾ 38 പേർ മരണത്തിന് കീഴടങ്ങി. ചികിത്സയിലുള്ളവരിൽ 39 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. യു …
സ്വന്തം ലേഖകൻ: കൊവിഡ് 19 ലോകമൊട്ടാകെ മരണം വിതയ്ക്കുന്നത് തുടരുമ്പോൾ ആകെ രോഗബാധിതരുടെ എണ്ണം 1,288,504 ആയി. 70,569 പേരാണ് 208 രാജ്യങ്ങളിലായി ഇതുവരെ മരിച്ചത്. കോവിഡ് 19 ഏറ്റവും കൂടുതല്‍ നാശം വിതച്ച യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലിയും സ്പെയിനും മരണനിരക്കിൽ കുറവ് രേഖപ്പെടുത്തിയത് ആശ്വാസമായി. 24 മണിക്കൂറിനുള്ളില്‍ ആയിരത്തിനോടടുത്ത് മരണങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്ത …
സ്വന്തം ലേഖകൻ: ചൈനയിലെ വുഹാന്‍ മാര്‍ക്കറ്റില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊവിഡ്-19 യൂറോപ്പിൽ ഏറ്റവും കൂടുതൽ ബാധിച്ചത് ഇറ്റലിയെയാണ്. ഏപ്രില്‍ 6 വരെ ഇവിടെ മരിച്ചത് 15,887 പേരാണ്. ഒന്നേകാല്‍ ലക്ഷത്തില്‍ പരം ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലിയില്‍ നിന്നുളള ഒരു ഗ്രാമത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് ബിബിസി ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. കൊറോണ വൈറസ് …
സ്വന്തം ലേഖകൻ: ഒരു മാസം ലോക്‌ഡൗൺ ഏർപ്പെടുത്തിയിട്ടുള്ള ഫിലിപ്പീൻസിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുകയും ഉദ്യാഗസ്ഥനെ മൂർച്ചയേറിയ പണിയായുധം കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തയാളെ (63) വെടിവച്ചുകൊന്നു. ഇയാൾ മദ്യപിച്ചിരുന്നുവെന്നു സംശയിക്കുന്നു. കോവിഡ് മുൻകരുതൽ നിർദേശങ്ങൾ ലംഘിച്ചതിന് ഒരാളെ വെടിവച്ചുകൊല്ലുന്ന ലോകത്തെ ആദ്യ സംഭവമാണിത്. ക്വാറന്റീൻ വ്യവസ്ഥകൾ ലംഘിക്കുന്നവരെ വെടിവച്ചുകൊല്ലാൻ ഫിലിപ്പീൻസ് പ്രസിഡന്റ് റോഡിഗ്രോ ഡ്യൂറ്റേർട്ടെ പൊലീസിനും …
സ്വന്തം ലേഖകൻ: രാജ്യത്ത് മരണസംഖ്യയിലും കൊവിഡ് രോഗബാധിതരുടെ എണ്ണത്തിലും ഇന്നത്തേത് ഏറ്റവും ഉയർന്ന നിരക്കെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 24 മണിക്കൂറിനിടെ 693 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. യുവാക്കളിൽ രോഗബാധാ നിരക്ക് കൂടുന്നത് ആശങ്കാജനകമാണ്. രാജ്യത്ത് ആവശ്യത്തിനുള്ള ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചുവച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ കൂടുതൽ ജാഗ്രത പാലിക്കുന്നുണ്ട്. കൊവിഡ് …
സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് മരണം 66,502 ആയി. 12 ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം ബാധിച്ചത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 1,224,935 പേർക്കാണ് ലോകമൊട്ടാകെ വൈറസ് ബാധ സ്ഥിരീകരിച്ചത്. അമേരിക്കയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 1048 പേരാണ്. സ്പെയിന്‍, ഫ്രാന്‍സ്, ബ്രിട്ടൻ എന്നിവടങ്ങളിലെല്ലാം മരണനിരക്ക് ഉയരുകയാണ്. ബ്രിട്ടനിൽ മരണം 20% ഉയർന്നു.രോഗികൾ അരലക്ഷത്തോട് അടുക്കുന്നു. …
സ്വന്തം ലേഖകൻ: ലോകത്തിലെ ആകെ രോഗികളിൽ നാലിലൊന്നും അമേരിക്കയിൽ. മാരകവേഗത്തിൽ രോഗം പടരുന്നതു ന്യൂയോർക്കിലും ലൂസിയാനയിലുമാണ്. ന്യൂയോർക്കിൽ ഓരോ രണ്ടര മിനിറ്റിലും ഒരാൾ മരിക്കുന്നതായി ഗവർണർ ആൻഡ്രു കൂമോ പറഞ്ഞു. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 312,249 പേർക്കാണ് അമേരിക്കയിൽ രോഗം ബാധിച്ചിരിക്കുന്നത്. മരണം 8,503. രോഗം ഭേദമായത് 15,021 പേർക്കാണ്. അടിയന്തര സഹായത്തിന് സൈന്യമിറങ്ങി. കൺവൻഷൻ …
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 99 ആയി. 24 മണിക്കൂറിനിടെ 479 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ 274 ജില്ലകളെ കോവിഡ് ബാധിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ വായുവിലൂടെ കോവിഡ് 19 പകര്‍ന്നിട്ടില്ലെന്ന് ഐസിഎംആറും അറിയിച്ചു. ഡൽഹിയിലെ ഏഴ് മലയാളി നഴ്‍സുമാരടക്കം 3,588 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഗുജറാത്തിലെ …